ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
കുട്ടികളിൽ ശാസ്‌ത്രചിന്തയും ശാസ്ത്രാഭിരുചിയും ശാസ്ത്രബോധവും വളർത്തി ശാസ്ത്രീയ സമീപനമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലബ്ബാണ് നമ്മുടെ സ്കൂളിലെ സയൻസ് ക്ലബ് .100 അംഗങ്ങളുള്ള ഈ ക്ലബ് ഒട്ടനവധി വൈവിധ്യങ്ങളായ പ്രവത്തനങ്ങളാൽ സ്കൂളിന്റെ ശ്രദ്ധ ആകർഷിച്ചു മുന്നേറുന്നു .സ്കൂളിലെ എല്ലാ സയൻസ് അധ്യാപകരും നേതൃത്വം കൊടുക്കുന്ന സയൻസ് ക്ലബ് 100 കുട്ടികളെ അംഗങ്ങളാക്കി കൊണ്ട് ജൂൺ 22 നു പ്രവർത്തനം ആരംഭിച്ചു .ജൂലൈ 7 നു പ്രശസ്‌ത സാഹിത്യ കാരനും കേരളം സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ .ഷിനിലാൽ ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു .
ക്ലബ്ബിന്റെ ഉദഘാടനം ശ്രീ .ഷിനിലാൽ നിർവഹിക്കുന്നു
ക്ലബ്ബിന്റെ ഉദഘാടനം ശ്രീ .ഷിനിലാൽ നിർവഹിക്കുന്നു