"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 245: | വരി 245: | ||
'''ചിത്രങ്ങളും കൊണ്ട് ബുള്ളറ്റിൻ ബോർഡ് മനോഹരമാക്കുന്നു.കുട്ടികളെ നാലു ഹൗസുകളായി തിരിച്ച് നാല് ഹൗസുകൾക്കും ഓരോ ആഴ്ച മാറിമാറി ബുള്ള റ്റിൻ ബോർഡ് മനോഹരമാക്കാൻ അവസരം നല്കി വരുന്നു. നല്ലതു പോ ലെ ചെയ്യുന്ന ഗ്രൂപ്പിന് സ്കോറും ട്രോഫിയും ഓരോ മാസത്തിന്റെയും അവസാനം നല്കുന്നു.''' | '''ചിത്രങ്ങളും കൊണ്ട് ബുള്ളറ്റിൻ ബോർഡ് മനോഹരമാക്കുന്നു.കുട്ടികളെ നാലു ഹൗസുകളായി തിരിച്ച് നാല് ഹൗസുകൾക്കും ഓരോ ആഴ്ച മാറിമാറി ബുള്ള റ്റിൻ ബോർഡ് മനോഹരമാക്കാൻ അവസരം നല്കി വരുന്നു. നല്ലതു പോ ലെ ചെയ്യുന്ന ഗ്രൂപ്പിന് സ്കോറും ട്രോഫിയും ഓരോ മാസത്തിന്റെയും അവസാനം നല്കുന്നു.''' | ||
'''ഓറിയന്റേഷൻ പ്രോഗ്രാം''' | |||
'''വിദഗ് ദ്ധരായ വ്യക്തികൾ ,മാതാ പിതാക്കൾക്കും ബോധവത്ക്കരണക്ലാസുകൾ നടത്തുന്നു.''' | |||
'''എൻലൈറ്റ്മെന്റ് പ്രോഗ്രാം.''' | |||
'''പിയർ ഗ്രൂപ്പ് - ടീച്ചിംഗ്''' | |||
'''പഠനത്തിൽ പ്രത്യേക ശ്രദ്ധയും പരിഗണനയും ആവശ്യമായകൂട്ടുകാർക്ക് കുട്ടികൾ മുൻകൈയെടുത്ത് ആവശ്യമായ സഹായങ്ങൾ നല്കിവരുന്നു.''' | |||
'''കനിവ് -പാഥേയം''' | |||
'''കുട്ടികളിൽ വളർത്തിയെടുക്കേണ്ട ഏറ്റവും വലിയ ഗുണമാണ് കാരുണ്യം. സമൂഹത്തിൽ ഒരുനേരത്തെ ഭക്ഷണത്തിനായി അലയുന്ന ഒട്ടേറെ മുഖങ്ങൾ നമുക്ക്ചുറ്റുമുണ്ട്.കാരുണ്യത്തിന്റെ മഹത്വം ഉൾക്കൊണ്ട് കനിവ് എന്ന പദ്ധതിയുടെ ഭാഗമായിപാഥേയം എന്ന പ്രവർത്തനം നടത്തുന്നു.വീടുകളിൽ നിന്ന് കുട്ടികൾ ഭക്ഷപൊതികൾകൊണ്ടുവന്ന് തെരുവിൽ അലയുന്നവർക്കായി കൊടുക്കുന്നു. സഹജീവികളോടുള്ള കനിവ് ഈ കാരുണ്യ പ്രവത്തനത്തിലൂടെ ഞങ്ങൾ സ്വായത്തമാക്കുന്നു.(സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ക്രിയാത്മക മുന്നേറ്റം എന്ന രീതിയിൽ ഈവർഷം സ്കൂളിൽ നടത്തുന്ന പ്രത്യേകപരിപാടിയാണ്. ലഹരി വിരുദ്ധപ്രവർത്തനങ്ങൾ , മൂന്നുദിവസത്തെ ഓറിയന്റേഷൻ പ്രോഗ്രാം, മൂല്യാ ധിഷ്ഠിത ബോധവത്ക്കരണത്തിനായി എല്ലാ കുട്ടികൾക്കും പ്രത്യേകപുസ്തകങ്ങൾ പി ടി എ മുഖേന നല്കി. ഈപുസ്തകത്തെ അടിസ്ഥാനമാക്കി ആഴ്ചയിൽ അരമണിക്കൂർ അധ്യാപകർ പ്രത്യേകക്ലാസുകൾനല്കുന്നു.കൂടാതെ മാസത്തിലൊരിക്കൽ വിദഗ്‍ദ്ധ രായവ്യക്തികളുടെ ക്ലാസുകൾ സംഘടിപ്പിക്കുന്നു. വർഷാവസാനം മൂല്യനിർണയം''' | |||
'''നടത്തി വിജയികൾക്ക് മാനേജ്മെന്റ് സ്കോളർഷിപ്പും സമ്മാനവും നല്കുന്നു.''' | |||
'''നോട്ടീസ് ബോർഡ്,ജീവിതനൈപുണി,മൂല്യങ്ങൾ''' | |||
'''ഞങ്ങളുടെ വിദ്യാലയത്തിൽ ഹൈസ്‍കൂൾ വിഭാഗം 12 ക്ലാസ് മുറികൾക്ക് 12 നോട്ടീസ് ബോർഡുകളുണ്ട്. കുട്ടികളായ ഞങ്ങൾ അഭിമുഖീകരിക്കുന്ന യാഥാർത്ഥ്യങ്ങളെ നേരിടാൻ പര്യാപ്തമാക്കുന്ന ജീവിതനൈപുണികളും,മൂല്യങ്ങളും ബുള്ളറ്റിൻ ബോർഡ് പ്രവർത്തനത്തിലൂടെ ഞങ്ങൾ നേടുന്നു. കുട്ടികളായ ഞങ്ങളുടെ വിവിധങ്ങളായ കഴിവുകൾപ്രകടിപ്പിക്കുന്നതിന് ഇത് ഏറെ സഹായകരമാണ്. ഓരോദിവസത്തെയും പ്രവർത്തനങ്ങൾ കൃത്യമായ വിലയിരുത്തൽ നടത്തി ഗ്രൂപ്പിന് പോയിന്റ്സ് നല്കി അസംബ്ലി യിൽ ആ ഗ്രൂപ്പിന് ട്രോഫികൾ നല്കി വരുന്നു.''' | |||
'''ബെനഫിഷ്യൽ കോച്ചിംഗ്''' | |||
'''2022-’23 വർഷത്തെ ഞങ്ങളുടെ പ്രത്യേക പ്രവർത്തനമാണ് ബെനഫിഷ്യൽ''' | |||
'''കോച്ചിംഗ്. പഠനത്തിൽ പ്രയാസങ്ങൾ നേരിടുന്ന കുട്ടികൾക്ക് പൊതുജനപങ്കാളിത്ത ത്തോടെ പ്രത്യേക പരിശീലനം നല്കുന്ന പദ്ധതിയാണിത്. 8,9,1o ക്ലാസുകളിൽ പഠ''' | |||
'''നത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികൾക്കാണിത് നടത്തുന്നത്. എസ് എച്ച് കോളേജിലെ യുവജനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്ന ഈ പദ്ധതി ഏറെ ഗുണകരമാണ്.''' | |||
'''അക്ഷരത്തണൽ''' | |||
'''പ്രകതിയോടിണങ്ങി പഠനം നടത്തുന്നതിനം കുട്ടികൾക്ക് വിശ്രമത്തിനും അറിവു വർദ്ധിപ്പിക്കുന്നതിനുമായി വിദ്യാലയമുറ്റത്ത് അക്ഷരത്തണൽ ഒരുക്കിയിരിക്കുന്നു.(അറിയാതെ തന്നെ അറിവുനേടാൻ ഒരു വഴി.ഈ അക്ഷരത്തണലിൽ കൂട്ടു കാരു മൊത്ത് ചെലവഴിക്കുമ്പോൾ പരസ്പര പങ്കുവയ്പിലൂടെ പലഅറിവുകളും നമ്മൾനേടുന്നു.)''' | |||
== ഗ്യാലറി== | == ഗ്യാലറി== |
15:16, 12 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ തേവര സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര.
സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര | |
---|---|
വിലാസം | |
തേവര സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂൾ തേവര , തേവര പി.ഒ. , 682013 , എറണാകുളം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0484 2664640 |
ഇമെയിൽ | heartshhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26067 (സമേതം) |
എച്ച് എസ് എസ് കോഡ് | 07063 |
യുഡൈസ് കോഡ് | 32080301509 |
വിക്കിഡാറ്റ | Q99485977 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | എറണാകുളം |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പള്ളുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 59 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 458 |
പെൺകുട്ടികൾ | 103 |
ആകെ വിദ്യാർത്ഥികൾ | 562 |
അദ്ധ്യാപകർ | 19 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 621 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഫാ ജോഷി എം എഫ് |
പി.ടി.എ. പ്രസിഡണ്ട് | ജോസ്ലിൻ കെ ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | രാജി വിനോദ് |
അവസാനം തിരുത്തിയത് | |
12-03-2023 | 26067 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
തേവരയുടെ ഹൃദയഭാഗത്ത് വിദ്യയുടെ ശ്രീകോവിലായി വിളങ്ങുന്നു തേവര സേക്രഡ് ഹാർട്ട് ഹൈസ്കൂൾ.തിരുഹൃദയത്തിന്റെ അനുഗ്രഹവും വിശുദ്ധ ചാവറകുര്യാക്കോസ് ഏലിയാസച്ചന്റെ ചൈതന്യവും നിറഞ്ഞു തുളുമ്പുന്ന ഈവിദ്യാക്ഷേത്രം അനേകായിരങ്ങൾക്ക് മൂല്യസ്രോതസായി വിളങ്ങുന്നു.
ചരിത്രം
1907-ൽ തേവര തിരുഹൃദയ ആശ്രമത്തോടനുബന്ധിച്ച് ആദ്യമായി ഒരു ഇംഗ്ലീഷ് മലയാളപ്രാഥമിക വിദ്യാലയത്തിനു തുടക്കം കുറിച്ചു. 1924-ൽ ഇതിനെ ഒരു പരിപൂർണ്ണ ഭാഷാ വിദ്യാലയമാക്കി പരിവർത്തനപ്പെടുത്തി. സെന്റ്. മേരീസ് ലോവർ പ്രൈമറി സ്കൂൾ 1931-ൽ ഒരുപ്രത്യേക വിഭാഗമായി പ്രവർത്തിച്ചു തുടങ്ങി. 1931-ൽ ആൺകുട്ടികൾക്കായി ഹൈസ്ക്കൂൾ ക്ലാസുകൾആരംഭിച്ചു 1998-ൽ ഹയർക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.2000-ൽ ഹൈസ്ക്കൂളിൽ പെൺ കുട്ടികളെയും ചേർക്കുവാൻ തുടങ്ങി.
thumb center
സഭാസ്ഥാപകനായ വി.ചാവറകുര്യാക്കോസ്ഏലിയാസച്ചൻ.
പള്ളികളോട്ചേർന്ന് പള്ളിക്കൂടങ്ങൾ എന്ന ആദർശം കേരളത്തിൽ ആവിഷ്ക്കരിച്ച് വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയ സന്ന്യാസശ്രേഷ്ഠൻ. എല്ലാമതസ്ഥരും ഒരുകുടക്കീഴിൽ എന്ന സ്വപ്നസാക്ഷാത്കാരത്തിനായി അക്ഷീണം യത്നിച്ച് സാമൂഹികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിന് നാന്ദികുറിച്ച ഗുരുഭൂതൻ. അക്ഷരങ്ങളെ കടലാസിലേയ്ക്ക് പകരുന്നഅച്ചടിവിദ്യ (മുദ്രാലയപ്രേഷിതത്വം) ആവിഷ്ക്കരിച്ചതോടുകൂടി സർവ്വമതസ്ഥർക്കുും ഒരുതൊഴിൽസ്ഥാപനം തുറന്നു കിട്ടി.അതോടൊപ്പം തൊഴിലവസരങ്ങളും. വിശപ്പിന്റെ വിളി തിരിച്ചറിഞ്ഞ് പിടിയരി സമ്പ്രദായം വിദ്യാലയങ്ങളിൽ ആവിഷ്ക്കരിച്ചതോടൊപ്പം മിതവ്യയത്തിലേയ്ക്കും, ദാനശീലത്തിലേയ്ക്കും അവബോധം സൃഷ്ടിച്ചു. ഇന്ന് ലോകംമുഴുവനും പ്രത്യേകിച്ച് കേരളത്തിലും ഇന്ത്യയിലും വ്യാപിച്ചു കിടക്കുന്ന ഒന്നാം നിര ഉന്നത വിദ്യാകേന്ദ്രങ്ങൾ സ്ഥാപിതമായിരിക്കുന്നത് സി.എം.ഐ സഭയിലാണ്. സഭാസ്ഥാപകനായ ഈ സന്ന്യാസ ശ്രേഷ്ഠനു മുമ്പിൽ പ്രണാമം അർപ്പിക്കുന്നു
ഭൗതികസൗകര്യങ്ങൾ
200-ൽ അധികം ക്വിന്റർഗാർട്ടൻ ,ലോവർപ്രൈമറി,അപ്പർ പ്രൈമറി,ഹൈസ്കൂൾ,ഹയർസെക്കന്ററി സ്കൂളുകളും , മൂന്നു ഡസൻ ആർട്സ് കോളേജുകളും ,സയൻസ് ആൻഡ് കൊമേഴ്സ് കോളേജുകളും,രണ്ട് എഞ്ചനീയറിംഗ് കോളേജും ,ഒരു കല്പിത സർവ്വകലാശാലയും , ആറ് നേഴ്സിംഗ് കോളേജ് ആൻഡ്സ്കൂ ളുകളും,പോളിടെക്നിക്ക് കോളേജും ,വ്യവയായിക പരിശീലന കേന്ദ്രങ്ങളും,ഒരു മെഡിക്കൽ കോളേജും എസി.എം.ഐ സഭയ്ക്ക് സ്വന്തമാ ണ്.പതിനഞ്ച് ഏക്കർ ഭൂമിയിൽ സി.എം.ഐ സഭയുടെ കീഴിൽ സേക്രഡ് ഹാർട്ട്കോളേജും, സേക്രഡ് ഹാർട്ട് ഹയർസെക്കന്ററി സ്കൂളും,, സേക്രഡ് ഹാർട്ട് ഹൈസ്കൂളും,സേക്രഡ് ഹാർട്ട് സി.എം.ഐ പബ്ലിക് സ്കൂളും നി ലകൊള്ളുന്നു. ഇതിന്റെയെല്ലാം മദ്ധ്യേ രണ്ടര ഏക്കർ ഭൂമിയിൽ സേക്രഡ് ഹാർട്ട് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നു.ഒരുവലിയ ഫുട്ബോൾ കോർട്ടും ,ഒരു വലിയഗ്രൗണ്ടും ഇതിന് സ്വന്തമായുണ്ട്.എട്ട് ,ഒമ്പത്, പത്ത് ക്ലാസുക ളിലായി 632 വിദ്യാർത്ഥി വിദ്യാർത്ഥിനികളുണ്ട്. 557 ആൺകുട്ടികളും 75 പെൺകുട്ടികളും 20 അദ്ധ്യാപകരും 4 അനദ്ധ്യാപകരും അടങ്ങുന്നതാണ് സേക്രഡ് ഹാർട്ട് ഹൈസ്കൂൾ വിദ്യാലയം.
- ഹൈസ്കൂളിന് മനോഹരമായ എല്ലാവിധ സൗകര്യവുമുള്ള കെട്ടിടം.
- ആവശ്യമായ ടോയിലറ്റ് സൗകര്യങ്ങൾ.
- ആധുനിക സൗകര്യങ്ങളോടുകൂടിയ ,വൃത്തിയും വെടിപ്പുമുള്ള , പോഷകസമൃദ്ധമായ ഭക്ഷണം തയ്യാറാക്കുന്ന വിശാലമായ പാചകപ്പുര.
- മികച്ച നിലവാരം പുലർത്തുന്ന വായനാമുറിയോടു കൂടിയ 5൦൦൦ ലേറെ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി .
- 20 കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് സൗകര്യവും ഉള്ള ഹൈസ്കൂൾ എെ.ടി.ലാബ്.
- ഒരു മൾട്ടിമീഡിയ റൂം.
- സയൻസ് ലാബ്.
- ഗണിതലാബ്.
- എൻ.സി.സി റൂം
.എസ്.പി.സി റൂം
- കുട്ടികൾക്കാവശ്യമായ എല്ലാവിധ സ്പോർട്സ് ഉപകരണങ്ങൾ.
- വിശാലമായ കളിസ്ഥലം.
- കുട്ടികളുടെ യാത്രാസൗകര്യത്തിനുവേണ്ടി നാല് ബസുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
•എൻ.സി.സി.
*എസ്.പി .സി
*സ്പോർട്സ്
*വിദ്യാരംഗം കലാസാഹിത്യവേദി
*ഐ.ടി
എൻ എസ് എസ്
Sacred Heart Higher Secondary School
National Service Scheme
എസ് എച്ച് എൻഎസ്എസ്സിന്റെ ആഭിമുഖ്യത്തിൽ ഹരിത ഗ്രാമമായ നെട്ടൂരിൽ ഒരു വയോ മിത്ര ക്ലബ് രൂപീകരിക്കുകയും എല്ലാ രണ്ടാം ശനിയാഴ്ചയും അവിടെ പകൽവീട്ടിൽ പ്രായമായവർ ഒന്നിച്ചു ചേരുന്നു. അവർക്കായി ബോധവൽക്കരണ ക്ലാസുകളും കലാപരിപാടികളും നമ്മുടെ വോളണ്ടിയേഴ്സ് നടത്തിവരുന്നു. അവിടെ ഒന്നിച്ചു കൂടുന്ന എല്ലാവർക്കും വായിക്കുന്നതിനായി ഒരു അവസരം ലഭിക്കുന്നതിനുവേണ്ടി 700 ഓളം പുസ്തകങ്ങൾ അടങ്ങുന്ന ഒരു ലൈബ്രറി എൻഎസ്എസ് വോളണ്ടിയേഴ്സ് സമ്മാനിക്കുകയുണ്ടായി അതിന്റെ ഉദ്ഘാടനം ഈ വരുന്ന ക്രിസ്മസ് നാളിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു.
ഹരിത ഗ്രാമത്തിലെ ഭവനങ്ങളിൽ ചെന്ന് പകർച്ചവ്യാധികളെക്കുറിച്ചും നല്ല പാരന്റിങ്ങിനെ കുറിച്ചും ബോധവൽക്കരണം നടത്തി. ഒരു വീട്ടിൽ ഒരു പച്ചക്കറി തോട്ടം എന്നതിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസുകളും പച്ചക്കറി തൈകളും വിതരണം ചെയ്യുകയുണ്ടായി.
പ്ലാസ്റ്റിക് രഹിത കേരളം എന്ന ആശയം പ്രചരിപ്പിക്കുവാൻ ഹരിത ഗ്രാമത്തിലെ കടകളിലേക്ക് എൻഎസ്എസ് വോളണ്ടിയേഴ്സ് ഉണ്ടാക്കിയ പേപ്പർ ബാഗ് വിതരണം ചെയ്തു.
സർക്കാരിന്റെ ക്ലീൻ ഇന്ത്യ പദ്ധതിയോട് ചേർന്ന് പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിന്റെ ഭാഗമായി ഹരിത ഗ്രാമത്തിലെ വിവിധ റോഡുകളിൽ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കുകയും അവ കുടുംബശ്രീ പ്രവർത്തകർക്ക് കൈമാറുകയും ചെയ്തു
കോവിഡ് കാലത്ത് ഹരിത ഗ്രാമത്തിലെ ഓട്ടോ ഡ്രൈവേഴ്സിന് കോവിഡ് പ്രതിരോധന ബോധവൽക്കരണം നടത്തുകയും കോവിഡ് പ്രതിരോധന കിറ്റ് നൽകുകയും ചെയ്തു.
വിശക്കുന്നവന്റെ വേദന തിരിച്ചറിഞ്ഞുകൊണ്ട് എറണാകുളം റെയിൽവേ സ്റ്റേഷനിൽ ഉള്ള നിർധനർക്ക് ഇടയ്ക്കിടെ പൊതിച്ചോറ് നൽകുകയും അവരുടെ വിശപ്പിനെ അകറ്റാൻ ശ്രമിക്കുകയും ചെയ്യുന്നു. ഞങ്ങളെ കാണുമ്പോൾ ഓടിവന്ന് പൊതിച്ചോറ് വാങ്ങി നിറച്ചിരിയുമായി നിൽക്കുന്നവരെ കാണുമ്പോൾ ഉണ്ടാകുന്ന സംതൃപ്തി എത്ര സ്വാദിഷ്ടമായ ഭക്ഷണത്തിനും നൽകാൻ കഴിയുന്നതിനേക്കാൾ വലുതാണ്.
കോവിഡിന് ശേഷം ആദ്യമായി വിദ്യാലയങ്ങളിലേക്ക് എത്തിച്ചേർന്ന
ഒന്നാം ക്ലാസിലെയും
രണ്ടാം ക്ലാസിലെയും കുട്ടികൾക്ക് കളിക്കോപ്പുകളും മറ്റ് പഠന സാമഗിരികളും നൽകി അവരോടൊപ്പം ആടിയും പാടിയും അവരെ ആക്ഷൻ സോങ് പഠിപ്പിച്ചും വിദ്യാലയ പ്രവേശനം ഒരു ആഘോഷമാക്കി മാറ്റി.
മരം ഒരു വരം എന്ന സത്യം ഉൾക്കൊണ്ട് സീഡ്ബോൾ ത്രോയും, കൽപകം എന്ന പ്രവർത്തനത്തോടും കൂടി പ്രകൃതിയെ പരിപാലിക്കാനുള്ള ദൗത്യം ബാക്കിയുള്ള ജനങ്ങളിലേക്ക് എത്തിക്കാൻ ഞങ്ങളെക്കൊണ്ട് സാധിച്ചു.
സ്നേഹം ചെറുപ്പത്തിൽ സൗജന്യമായി ലഭിക്കുന്നു യൗവനത്തിൽ അതിനായി അധ്വാനിക്കേണ്ടി വരുന്നു വാർദ്ധക്യത്തിൽ അതിനായി യാചിക്കേണ്ടി വരുന്നു എന്ന് സമൂഹത്തിലുള്ള യാഥാർത്ഥ്യത്തെ മനസ്സിലാക്കി സ്നേഹ സാന്നിധ്യം എന്ന പ്രവർത്തനത്തിന്റെ ഭാഗമായി അഗതിമന്ദിരങ്ങൾ സന്ദർശിക്കുകയും അവരുടെ മകൻ /മകൾ എന്നപോലെ അവരോടൊപ്പം സമയം ചിലവഴിക്കുകയും അവരെ സന്തോഷിപ്പിക്കുകയും ചെയ്യാൻ എൻഎസ്എസ് സന്നദ്ധ പ്രവർത്തകർക്ക് കഴിഞ്ഞു.
ഓർമ്മിക്കാൻ ഒരു ഓണക്കാലം എന്ന പ്രവർത്തനത്തിന്റെ ഭാഗമായി ആരാലും ശ്രദ്ധിക്കപ്പെടാത്ത ഹരിത കർമ്മ സേന അംഗങ്ങൾക്ക് കോവിഡ് കിറ്റും അതോടൊപ്പം തന്നെ ഓണക്കോടിയും ഞങ്ങൾ നൽകി.
രക്തദാനം ഒരു മഹത്തായ കാര്യമാണെന്ന് ആളുകളിൽ ബോധ്യമാക്കുന്നതിനായി എൻഎസ്എസ് വോളണ്ടിയേഴ്സ് തങ്ങളുടെ സ്കൂളിൽ വെച്ച് തന്നെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുകയും ജനങ്ങളുടെ സഹകരണത്തോടുകൂടി അത് വിജയിപ്പിക്കുകയും ചെയ്തു.
അതോടൊപ്പം തന്നെ എൻഎസ്എസ് ഉന്നത പ്രവർത്തകർ നൂറോളം വീടുകൾ അടങ്ങുന്ന കോളനിയിലെ കിടപ്പ് രോഗികളെ സന്ദർശിക്കുകയും അവർക്ക് ആശ്വാസം പകർന്നു നൽകുകയും ചെയ്തു.
ഉപജീവനം എന്ന പ്രവർത്തനത്തിന്റെ ഭാഗമായി സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന വ്യക്തിക്ക് തയ്യൽ യന്ത്രവും,ഇലക്ട്രിക് മോട്ടറുംഒരു പമ്പ് സെറ്റും ഞങ്ങൾ നൽകി.
വർദ്ധിച്ചുവരുന്ന ലഹരിയെ തടയുവാനായി ആന്റി നർക്കോട്ടിക്സ് അനുബന്ധിച്ചുള്ള ഫ്ലാഷ് മോബും സ്കിറ്റും എൻഎസ്എസ് സന്നദ്ധ പ്രവർത്തകർ എറണാകുളത്തിന്റെ മുഖ്യഭാഗങ്ങളിലായി അവതരിപ്പിച്ചു.
കാടിനെ അറിയാമെന്ന എൻഎസ്എസ് പ്രവർത്തനം ആയി സഹകരിച്ച് ഞങ്ങൾ എത്തിച്ചേർന്നത് അങ്കമൂഴി എന്ന വനപ്രദേശത്താണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടുകൂടി അവിടെയുള്ള ആദിവാസി ഊരുകൾ സന്ദർശിക്കുകയും അവർക്ക് ഭക്ഷണവും മറ്റ് സ്നാക്സും നൽകി അവരെ സന്തോഷിപ്പിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ മൂഴിയാർ അണക്കെട്ട് കാണുകയും ശബരിഗിരി പവർ സ്റ്റേഷന്റെ നേട്ടങ്ങൾ മനസ്സിലാക്കുകയും കാടില്ലാതെ മനുഷ്യവാസം നിലനിൽക്കുന്നില്ല എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടുള്ള ആ യാത്ര എൻഎസ്എസ് സന്നദ്ധ പ്രവർത്തകരുടെ മനസ്സിൽ എന്നും നിലനിൽക്കും.
എസ് എച്ച് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് പ്രവർത്തനങ്ങൾ ഇന്നും നിലയ്ക്കാതെ പൊതുജനങ്ങൾക്കായി പ്രവർത്തിച്ചുവരുന്നു. എൻഎസ്എസ് പ്രവർത്തനങ്ങൾക്കായി എല്ലാ പിന്തുണയും നൽകി ഞങ്ങളോടൊപ്പം നിൽക്കുന്ന പ്രോഗ്രാം ഓഫീസർ ഓടും സ്കൂൾ മാനേജ്മെന്റ് ടീമിനോടും എസ് എച്ച് എൻ എസ് എസ് സ്നേഹപൂർവ്വം നന്ദി പറയുന്നു.
മനസ്സ് നന്നാവട്ടെ
കാടിനെ അറിയാമെന്ന NSS പ്രവർത്തനത്തിന്റെ ഭാഗമായി ഞങ്ങൾ എത്തിച്ചേർന്നത് Anghamoozy എന്ന വനപ്രദേശത്താണ്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടു കൂടെ ഞങ്ങൾ Moozhiyar Dam സന്ദർശിക്കുകയും തുടർന്ന് ആ പ്രദേശത്ത് താമസിക്കുന്ന ആദിവാസി ഊരുകൾ കാണുകയും അവരെ ഭക്ഷ്യവിഭവങ്ങൾ നൽകി സഹായിക്കുകയും ചെയ്തു.
കുളിരേകുന്ന വെള്ളത്തിൽ സുരക്ഷിതമായി ഇറങ്ങിയും കാടിനെയും കാടിനെ ആശ്രയിച്ച് ജീവിക്കുന്നവരെയും കണ്ടു മനസ്സിലാക്കിയ ഈ യാത്ര NSS സന്നദ്ധ പ്രവർത്തകരുടെ മനസ്സിൽ എക്കാലവും നിലനിൽക്കും
ലിറ്റിൽ കൈറ്റ്സ്
* വിവിധതരത്തിലുള്ള ക്ലബ് പ്രവർത്തനങ്ങൾ
മികവുകൾ
2022 -ൽ ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 യിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയും .2022 ഡിസംബർ 5 ന് തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ 8 വിദ്യാർത്ഥികളും ഹെഡ്മാസ്റ്ററും രണ്ട് അധ്യാപകരും പി ടി എ പ്രസിഡന്റും ഫ്ളോർ ഷൂട്ടിംങിൽ പങ്കുചേർന്നു. 2016അദ്ധ്യയനവർഷം192വിദ്യാർത്ഥികൾഎസ്.എസ്.എൽ.സിപരീക്ഷയെഴുതിയതിൽ192പേരുംവിജയംകൈവരിച്ച്സ്കൂൾസുവർണ്ണതില കംഅണിഞ്ഞ്ദീർഘകാലപാരമ്പര്യംകാത്തുസൂക്ഷിച്ചുപോരുന്നു.പതിനഞ്ച്പേർമുഴുവൻവിഷയങ്ങൾക്കുംഎ പ്ലസ് കരസ്ഥമാക്കി . 2019-2020 അദ്ധ്യയനവർഷം 12ക്ലാസ്സുകളുടെ നേതൃത്വത്തിൽ എല്ലാ കുട്ടികളുടേയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് നടത്തിയ 12 പ്രത്യേക ദിനാചരണ പരിപാടികൾ. എല്ലാ കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗദിനം. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പുതിയ പാചകപ്പുര. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പുതിയ ശുചിമുറി സമുച്ചയം. പുതിയ ലൈബ്രറി കെട്ടിടം. സ്കൂളിന് മുൻവശത്തു മനോഹരമായ പൂന്തോട്ടം
മാനേജ്മെന്റ്
സി.എം.ഐ മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത്.വിശുദ്ധ ചാവറകുര്യാക്കോസ് ഏലിയാസച്ചന്റെ ചൈതന്യമുൾക്കൊണ്ട് ആത്മദീപ്തി പരംജ്ഞാനം എന്ന മുദ്രാവാക്യം കേന്ദ്രമാക്കി ജീവിത മൂല്യങ്ങൾക്ക് പ്രാധാന്യംനല്കി നല്ലവ്യക്തിത്വമുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുവാൻ ആവശ്യമായ നേതൃത്വം സി.എം.ഐ മാനേജ് മെന്റ് നല്കുന്നുണ്ട്.വിദ്യാഭ്യാസത്തിലൂടെ ആരോഗ്യമുള്ളതലമുറയെ വാർത്തെടുക്കു വാൻ ഈമാനേജ് മെന്റിനുകഴിയുന്നുണ്ട്.കേരളത്തിൽ പള്ളികളോടനുബന്ധിച്ച് പള്ളിക്കൂടങ്ങൾ സ്ഥാപിക്കുക എന്ന സി.എം.ഐ സ്ഥാപകപിതാവിന്റെ ആദർശം പൂർണ്ണമായി നിറവേറ്റുവാൻ ഈമാനേജ് മെന്റിനു കഴിയുന്നുണ്ട്. ബഹു.പൗലോസ് കിടങ്ങേൻ അച്ചൻ ആണ് സേക്രഡ് ഹാർട്ട് ഹയർസെക്കന്ററി സ്കൂളിന്റെ ലോക്കൽ മാനേജർ.
മുൻ സാരഥികൾ
അധ്യാപകർ
കായികം
കായികരംഗത്ത് നിരവധി പ്രതിഭകളെ സൃഷ്ടിച്ച സ്കൂളാണ് തേവര സേക്രഡ്ഹാർട്ട് ഹയർസെക്കന്ററി സ്കൂൾ . നിരവധി ദേശീയ അന്തർദ്ദേശീയ താരങ്ങൾക്ക്ജന്മം നല്കാൻ സാധിച്ചുവെന്നത് അഭിമാനത്തോടെ പറയട്ടെ. ബാസ്ക്കറ്റ്ബോൾഫുട്ബോൾ,അത്‍ലറ്റിക്സ് ,ക്രിക്കറ്റ്,ഷട്ടിൽ ബാഡ്‍മിന്റൺ, തുടങ്ങിയ വിവിധ കായികഇനങ്ങളിൽ കുട്ടികൾ പങ്കെടുത്ത് വിജയംകൈവരിച്ചു പോരുന്നു. കായിക പരിശീല നത്തിനും കളികൾക്കും എന്റെ വിദ്യാലയത്തിൽ വിശാലമായ ഗ്രൗണ്ടുംപി ടി എ,പൂർവ്വ വി ദ്യാർത്ഥി സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ 37 വർഷങ്ങളായി ഓൾ കേരളഇന്റർ സ്കൂൾ ബാസ്ക്കറ്റ് ബോൾ ടൂർണമെന്റ് നടത്തിപോരുന്നു .ഈ വർഷം ജനുവരി മാസത്തിൽ ടൂർണമെന്റ് നടത്തുന്നതിനുവേണ്ട ഒരുക്കങ്ങൾ ചെയ്തുപോരുന്നു.കായികരംഗത്ത് വർഷങ്ങളായി മികവുതെളിയിച്ച ഒത്തിരിയേറെ പ്രതിഭകൾ വിജയിച്ചിറങ്ങിയ വിദ്യാക്ഷേത്രമാണിത്.നാഷണൽ,സംസ്ഥാനതലങ്ങളിൽ പലമീറ്റുകളിൽ കഴിവുതെളിയിച്ച പ്രതിഭകൾ വിദ്യാലയത്തി ന്റെ ഐശ്വര്യമാണ്. ഗായത്രി നാഷ്ണൽ മീറ്റിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കി.സ്പോർട് സ് തേവര സ്കൂളിന്റെ ഒരു വലിയനേട്ടമാണ്.എല്ലാവർഷവും നാഷ്ണൽ, ഇന്റർ നാഷ്ണൽ ,സ്റ്റേറ്റ് മത്സരങ്ങളിൽ ഗോൾഡൻമെഡലുകൾ കരസ്ഥമാക്കുന്ന കുട്ടികൾ തേവരസ്കൂളിനുസ്വന്തമാണ്.ഈവർഷം ജോസഫും ,ഗായത്രിയും ഇന്റർനാഷ്ണൽ ലെവലിൽ ഗോൾഡൻമെഡലും മറ്റുനേട്ടങ്ങളും കൈവരിച്ചു.കഴിഞ്ഞവർഷവും നാല് കുട്ടികൾ മികച്ചവിജയംനേടി.
-
<img src="/home/midterm-itexam2022/Desktop/IMG_0101.JPG" height=250;width=300>
-
എൻ.സി.സി
വർഷങ്ങളായി എൻ.സി.സി കേഡറ്റ് നല്ലരീതിയിൽ പ്രവർത്തിച്ചുവരുന്നു.എട്ട്,ഒമ്പത്,പത്ത് ക്ലാസുകളിലായി മുന്നൂറോളം കുട്ടികൾ തങ്ങളുടെ കഴിവുഖളും ജീവിതചിട്ടകളും ,അച്ചടക്കവും എല്ലാം ജീവിത്തിന്റെ ഭാഗമായി ഉൾക്കൊണ്ട് ഓരോവർഷവും ഈവിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങുന്നു.എൻ.സി.സി ക്യാമ്പുകളിൽ പങ്കെടുത്ത് കുട്ടികൾ ഉന്നതനിലവാരംപുലർത്തി ഗ്രേസ് മാർക്കുകൾ കരസ്ഥമാക്കിവരുന്നു.
മികച്ച എൻ സി സി യൂണിറ്റാണ് ഞങ്ങളുടെ വിദ്യാലയത്തിലുള്ളത്. പരേഡ് ,ദിനാചരണങ്ങൾ, ദേശസ്നേഹം വളർത്തുന്ന മറ്റ് പ്രവർത്തനങ്ങൾ,എന്നി
വയിലും വിദ്യാലയത്തിന്റെ അച്ചടക്ക പരിപാലനത്തിലും എൻ സി സി മുഖ്യപങ്കുവഹിക്കുന്നു.
എസ്.പി.സിി
2012-2013 അദ്ധ്യനവർഷത്തിലാണ് ഈസ്കൂളിൽ എസ്.പി.സി. പദ്ധതി ആരംഭിച്ചത്.44 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈപദ്ധതിയിലൂടെ 200-ലധികം വിദ്യാർത്ഥികൾ പരിശീലനം പൂർത്തിയാക്കികഴിഞ്ഞു. ഒത്തിരി അഭിമാനിക്കാ വുന്നമുഹൂർത്തങ്ങൾ ഈപദ്ധതിക്ക് സ്വന്തമായിട്ടുണ്ട്.കൊച്ചി സിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയജില്ലാതല എസ്.പി.സി ക്യാമ്പിൽ ഈസ്കൂളിലെ മരിയ സാന്ദ്ര ബെസ്റ്റ് പ്ലറ്റൂൺ കമാന്ററായി തെരഞ്ഞെടുക്കപ്പെട്ടത് ഏറെ അഭിമാനി ക്കാവുന്ന ഒരുനേട്ടമായി ഞങ്ങൾകരുതുന്നു.തേവരസൗത്ത് പോലീസ് സ്റ്റേഷനിൽ നിന്നാണ് എസ്.പി.സി ക്ക് വേണ്ട പരിശീലനം ഈസ്കൂളിന് ലഭ്യമാകുന്നത്.ബഹു.സി.ഐ ശ്രീ .സിബി ടോമും ബഹു.എസ്.ഐ ശ്രീ.വിപിനും വിദ്യാർ ത്ഥികളുടെ എല്ലാപ്രവർത്തനങ്ങൾക്കും ചുക്കാൻപിടിക്കുന്നു.സ്കൂളിൽ അച്ചടക്കവും ചിട്ടയും വരുത്താൻ എസ്.പി.സി പദ്ധതി ഏറെ സഹായിക്കുന്നുണ്ട്.സ്കൂളിനും സ്കൂൾപരിസരത്തിനും ഒരുസംരക്ഷണം തന്നെയാണ് എസ്.പി.സി -യി ലെ ഓരോ കേഡറ്റും.വിവിധ ഇൻഡോർ ഔട്ട്ഡോർ ക്ലാസ്സുകളിലൂടെ കുട്ടികളിൽ നല്ലനേതൃത്വപാടവം വളർത്തിയെടുക്കാനും ഈപദ്ധതിയ്ക്ക് സാധിക്കുന്നുണ്ട്. ഒരുപൗരൻ എന്നനിലയിൽ രാജ്യത്തോട് സ്നേഹമുള്ളവരായാണ് ഓരോ കേഡറ്റും ഈപദ്ധതിയിലൂടെ പരിശീലനം പൂർത്തിയാക്കിപുറത്തിറങ്ങുന്നത്.ഒരുനല്ലനാളയെ സ്വപ്നം കണ്ടുകൊണ്ട് കേരളഗവൺമെന്റും ആഭ്യന്തരവകുപ്പും ചേർന്ന് നടപ്പിൽവരുത്തിയ എസ്.പി.സിപദ്ധതി കുട്ടികൾക്ക് ഏറെ പ്രയോ ജനം ചെയ്യും എന്നകാര്യത്തിൽ സംശയമില്ല.സ്കൂളിലെ എസ്.പി.സി പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത് സി.പി.ഒ ആയ ശ്രീമതി ജൂലിയാമ്മ മാത്യുവും ,എ.സി.പി.ഒ ആയ ശ്രീമതി എലിസബത്ത് പോളും ചേർന്നാണ്. ശ്രീമതി എലിസബത്ത് പോൾ നു പകരം ശ്രീമതി റോസ് മേരി ബേബിച്ചൻ യൂണിറ്റിന്റെ എ.സി.പി.ഒ ആയി. SPC യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കലോത്സവത്തിൽ ഉപകരണ സംഗീത വിഭാഗത്തിൽ അഭിജിത് പി ർ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. SPC യുടെ പാസിംഗ് ഔട്ട് പരേഡ് 2022 മാർച്ച് 4 നു നടത്തി. തേവര പോലീസ് സ്റ്റേഷൻ SHO ശ്രീ ഫൈസൽ സാർ മുഖ്യ സന്ദേശം നൽകുകയും പരേഡ് പരിശോധിക്കുകയും ചെയ്തു.
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ് 28/02/2018-ൽ സ്കൂളിൽ ആരംഭിക്കാൻ അംഗീകാരം കിട്ടി. സർക്കാർ തീരുമാനങ്ങളനുസരിച്ച് അഭിരുചി പരീക്ഷ നടത്തുകയും .അതിൽ 60%മുകളിൽ മാർക്ക് കരസ്ഥമാക്കിയ 40 വിദ്യാർത്ഥികളെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തെരഞ്ഞെടുക്കുകയും ചെയ്തു.തുടർന്ന് 2018 ജൂൺ 12-ന് രാവിലെ 9 മണിക്ക് ഉദ്ഘാടനവും അതിനുശേഷം ഏകദിനശില്പശാലയും നടന്നു.40 വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും സന്നിഹിതരായിരുന്നു. 2019 ബാച്ച് ലിറ്റിൽ കൈറ്റ്സിൽ 40 അംഗങ്ങൾ ഉണ്ടായി. ക്ലാസ്സുകൾ ഭംഗിയായി നടന്നു വരുന്നു. സ്കൂൾ കലോൽസവം സബ് ജില്ലാ documentation നടത്തിയത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആയിരുന്നു. 2019-2022 ബാച്ച് ലിറ്റിൽ കൈറ്റ്സിൽ 25 അംഗങ്ങൾ ഉണ്ട്. 2020 - 2023 ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ 32 അംഗങ്ങൾ ഉണ്ട്. നവംബർ 27 നു നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ആണ് 32 കുട്ടികളെ തിരഞ്ഞെടുത്തത്. 2019 - 2022 ബാച്ചിന്റെ ക്ലാസുകൾ 2021 ഡിസംബർ 27 നു ആരംഭിച്ചു. 2022 ജനുവരി മാസത്തിൽ 2020 - 2023 ബാച്ചിന്റെ ക്ലാസ്സുകളും ആരംഭിച്ചു. 2022 ജനുവരി 19 നു 2020 - 2023 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് സ്കൂളിൽ വെച്ച് നടത്തുകയുണ്ടായി. 2021 -2024 വർഷത്തെ little കൈറ്റ്സ് അംഗങ്ങൾ ആകാൻ താത്പര്യമുള്ള കുട്ടികളിൽ നിന്നുള്ള അപേക്ഷ സ്വീകരിച്ചു. ഇത്തവണ 48 കുട്ടികൾ ചേരാൻ അപേക്ഷ നൽകി.വിവരസാങ്കേതിക രംഗത്ത് എറണാകുളം ജില്ലയിലെ മികച്ച വിദ്യാലയ മായി മാറാൻ എസ് എച്ച് ഹൈസ്കൂളിന് സാധിച്ചു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ
ജീവമായി പ്രവർത്തിക്കുന്നു.അമ്മമാർക്ക് സൈബർ സേഫ്റ്റിയുടെ ക്ലാസ് നല്കിയതുവഴി കുട്ടികളുടെമൊബൈൽ അഡിക്ഷൻ നിയന്ത്രിക്കുവാനും ഡിജിറ്റൽ ഉപകരണങ്ങൾ ഫലപ്രദമായികൈകാര്യം ചെയ്യുന്നതിനും സാധിച്ചുവെന്നത് ശ്രദ്ധേയമാണ്. കുട്ടികൾ രക്ഷകർത്താക്കൾക്ക് ക്ലാസുകൾ നല്കിയതും ,ഐ ടി വർക്ക് ഷോപ്പ് നടത്തിയതുമെല്ലാം വളരെഉപകാരപ്രദമായി.ഓരോ കുട്ടിക്കും പരിശീലനത്തിന് മതിയായ ലാപ്ടോപ്,സുസജ്ജമായ ഒരു ഐ ടി ലാബും ഞങ്ങൾക്കുണ്ട്.ഡിജിറ്റൽ യുഗത്തിലായിരിക്കുന്ന പുത്തൻ തലമുറയ്ക്ക് നൂതന സാങ്കേതിക വിദ്യകളായ ആനിമേഷൻ ,പ്രോഗ്രാമിങ് ,മലയാളം കമ്പ്യൂട്ടിങ്, ഇന്റർനെറ്റ് , മൊബൈൽ ആപ്പ് ,ഇലക്ട്രോണിക് സ് ,റോബോട്ടിക് സ്, ഹാർഡ് വെയർഎന്നിവയിൽ പരിശീലനം നല്കി വരുന്നു. മികവ് പുലർത്തിയ കുട്ടികളെ ജില്ലാക്യാമ്പുകളിൽ പങ്കെടുപ്പിക്കാൻ സാധിച്ചു വെന്നതും ഏറെ സന്തോഷം നല്കുന്നു.സ്കൂളിൽ സംഘടിപ്പിക്കുന്ന ദിനാചരണങ്ങളോടും മറ്റ് ഏതൊരുപരിപാടിയുടെയും ഡോക്യുമെന്റേഷനം ,പോസ്‍റ്ററും തയ്യാറാക്കുന്നത് ലിറ്റിൽ കൈറ്റ് സ് അംഗങ്ങളാണ്.2022 നവംബർ മാസത്തിൽ ഈ സ്‍കൂളിൽ വച്ചുനടന്ന സംസ്ഥാന ശാസ്ത്രോത്സ വം ഡോക്യുമെന്റേഷനം ,പോസ്‍റ്ററും തയ്യാറാക്കിയതും ഈസ്‍കൂളിലെ ലിറ്റിൽ കൈറ്റ്സ്അംഗങ്ങളാണ് എന്ന് ഏറെ അഭിമാനത്തോടെ പറയട്ടെ.മാതാപിതാക്കൾക്കും ,ഭിന്ന ശേഷിക്കാരായ കുട്ടികൾക്കും കമ്പ്യൂട്ടർപരിജ്ഞാനം നല്കുക. സൈബർ സേഫ്ടി ക്ലാസുകൾ,ഹെൽപ് ഡെസ്ക് സംഘടിപ്പിക്കൽ ,ഡി എസ് എൽ ആർ ക്യാമറ ഷൂട്ടിംഗ്, ഷോർട്ട് ഫിലിം നിർമ്മാണം എന്നിവയും ലിറ്റിൽകൈറ്റ്സിന്റെ പ്രവർത്തനങ്ങളാണ്. കൈറ്റ് മിസ്ട്രസുമാരായ സിസ്റ്റർ ബിജി ജോൺ, ജോളി കെ വി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിവരുന്നു.വിവരസാങ്കേതിക വിദ്യയിൽ വൈദഗ്ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള കുട്ടി കൂട്ടായ്‍മയാണ് ലിറ്റിൽ കൈറ്റ് സ്. 2018 ജൂൺമുതൽ ഈ തിരുഹൃദ യ കലാലയത്തിൽ ലിറ്റിൽ കൈറ്റ് സ്. വളരെ നല്ല രീതിയിൽപ്രവർത്തിച്ചുവരുന്നു. വിവരസാങ്കേതിക വിദ്യയിൽ താല്പര്യമുള്ള കുട്ടികളെ ഓൺലൈൻടെസ്റ്റിലൂടെ തെരഞ്ഞെടുക്കുന്നു. ഇവർക്ക് കൈറ്റ് മിസ്ട്രസ് മാർ എല്ലാ ബുധനാഴ്ചകളിലും റൊട്ടീൻ ക്ലാസുകൾ നല്കുന്നതോടൊപ്പം പ്രിലിമിനറി ക്ലാസുകൾ ,വിദഗദ്ധരുടെക്ലാസുകൾ,സ്‍കൂൾ ക്യാമ്പ് എന്നിവ അടുക്കും ചിട്ടയോടുംകൂടി നടത്തിവരുന്നു.
ഐ ടി വർക്ക് ഷോപ്പ്- വിദ്യാർത്ഥികൾക്കുള്ള ക്ലാസ്
കമ്പ്യൂട്ടർ തകരാറുകൾ കുട്ടികൾക്ക് സ്വയം പരിഹരിക്കുന്നതിനീവശ്യമായ ഒരു വർക്ക്ഷോപ്പ് സംഘടിപ്പിച്ചത് വളരെ യേറെ ഉപകാരപ്രദമായി.
സ്മാർട്ട് ഫോൺ – അമ്മമാർക്കുള്ളക്ലാസ്
അമ്മമാർക്ക് സ്മാർട്ട് ഫോൺ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നും.വാട്സ് ആപ്,മൊബൈൽ ആപ്പുകൾ,ഇ മെയിൽ ,ഫേയ്സ് ബുക്ക് എന്നിവ എങ്ങനെ നല്ല രീതിയിൽ കൈകാര്യം ചെയ്യാമെന്നും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ക്ലാസ് നല്കി.
ഐ.ടി.ക്ലബ്
മികച്ചനിലവാരം പുലർത്തുന്ന ഒരു ഐ.ടി.ലാബ് ഇവിടെയുണ്ട്.ഈവർഷം ഐ.ടി .മേളയിൽ സബ് ജില്ലയിൽ ഓവറോൾ കിരീടം നേടുകയുണ്ടായി.പങ്കെടുത്ത എല്ലാ മേഖലയിലും ഫസ്റ്റ് എ ഗ്രേഡ് നേടാൻ സാധിച്ചു.നല്ലകഴിവും അഭിരുചിയുമുള്ള കുട്ടികൾ നമുക്കുണ്ട്.മൾട്ടിമീഡിയ പ്രസന്റേഷന് റവന്യുജില്ലയിൽ സെക്കന്റ് എഗ്രേഡ് മുഹമ്മദ് ഇർഫാൻകരസ്ഥമാക്കി. ഐ.ടി.ക്ലബ് ഇവിടെ സജീവമായിപ്രവർത്തിച്ചുവരുന്നു. IT Club ന്റെ നേതൃത്വത്തിൽ IT പ്രാക്ടിക്കൽ ക്ലാസുകൾ കുട്ടികൾക്ക് ആരംഭിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ IT പ്രാക്ടിക്കൽ ക്ലാസുകൾ കുറച്ചു നാളുകൾ ആയി കാര്യക്ഷമമായി നടത്താൽ സാധിക്കാത്ത അവസ്ഥ ആയിരുന്നു. SSLC IT മോഡൽ 2022 പരീക്ഷ മാർച്ച് 10 , 11 തീയതികളിൽ നടത്തി.ഐ ടി മേള മികവുകൾ
ആനിമേഷൻ ,വെബ് പേജ് ഡിസൈനിംഗ്,ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ്,പ്രസന്റേഷൻ കുട്ടികൾ ചെയ്യുന്നത് ഷൂട്ട് ചെയ്യുന്നു.
സബ് ജില്ലയിലും , ജില്ലയിലും , ആനിമേഷൻ ,വെബ് പേജ് ഡിസൈനിംഗ്,
മലയാളം ടൈപ്പിംഗ്, എന്നിവ ഒന്നാംസ്ഥാനം കരസ്ഥമാക്കി.സംസ്ഥാന തല
മത്സരത്തിൽ ആനിമേഷൻ ,വെബ് പേജ് ഡിസൈനിംഗ്, എ പ്ലസ് കരസ്ഥ മാക്കി.
പഠനത്തിൽ പിന്നാക്കം നില്ക്കുന്ന കുട്ടികൾക്ക് ഒരു കൈത്താങ്ങായി ലിറ്റിൽ
കൈറ്റ്സ് കുട്ടികൾ കമ്പ്യൂട്ടർപരിശീലനം നല്കുന്നു.
കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ പരിചയപ്പെടുത്തുന്നു. etc.................
സ്വന്തമായി കമ്പ്യൂട്ടറുകൾ നന്നാക്കുവാൻ പരിശീലനം.
അമ്മമാർക്ക് ഫോണിന്റെ ഉപയോഗം വിശദമാക്കുന്നു.വ്യാജവാർത്തകൾ എ
ങ്ങനെ തടയാം തുടങ്ങിയവ............
-
ഐ.ടി മേളയിൽ 2016-ൽ ഓവറോൾ ട്രോഫി തേവര,സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂൾ കരസ്ഥമാക്കി
-
ആധുനികസാങ്കേതിക വിവരസഞ്ചയം
കലാപ്രതിഭകൾ
എല്ലാവർഷവും സേക്രഡ് ഹാർട്ടിന്റെ സ്വന്തമായ ചെണ്ടമേളം ഈവർഷവും സംസ്ഥാനത്ത് എ ഗ്രേഡിന് അർഹമായി.ഈവർഷം പ്രത്യേകമായി മോണോആക്ടിനു സാമുവൽ ലിജു സംസ്ഥാനത്ത് എഗ്രേഡ് കരസ്ഥമാക്കി. വട്ടപ്പാട്ടിനും എഗ്രഡ് നേടുകയുണ്ടായി.
വിദ്യാഭ്യാസസ്ഥാപനങ്ങൾ
സി.എം.ഐ മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന എൽ.കെ.ജി മുതൽ പി.ജി വരെയുള്ള എയിഡഡ് ,സ്കൂൾ,സി.ബി.സി സ്കൂൾ, കോളേജ് ഇതെല്ലാം തേവരയുടെ ഹൃദയഭാഗത്ത് വിദ്യയുടെ സമുച്ചയമായി നിലകൊള്ളുന്നു.വിദ്യയുടെ നിറവും കലയുടെ കേദാരവുമായി വിളങ്ങുന്ന ഈവിദ്യാലയങ്ങളുടെ മധ്യേ ഐശ്വര നിറവായി തേവര സേക്രഡ് ഹാർട്ട് ഹൈസ്കൂൾ നിലകൊള്ളുന്നു.എല്ലാവർഷവും ചെണ്ടമേളത്തിന് സ്റ്റേറ്റിൽ ഫസ്റ്റ് എഗ്രേഡ് ,അല്ലെങ്കിൽ സെക്കന്റ് എഗ്രേഡ് കരസ്ഥമാക്കിവരുന്നു.ഈവർഷം സ്റ്റേറ്റിൽ മോണോആക്ടിനും ,ചെണ്ടമേ ളത്തിനും വഞ്ചിപ്പാട്ടിനും ,വട്ടപ്പാട്ടിനും സ്റ്റേറ്റിൽ എഗ്രേഡ് നേടുകയുണ്ടായി.
ആരാധനാലയങ്ങൾ
സർവ്വമതത്തിന്റെയും ആരാധനാലയങ്ങളുടെ സമുച്ചയമാണ് തേവര.അതുകൊണ്ട് തന്നെ കുട്ടികൾക്ക് അവരവരുടെ ആരാധനാലയങ്ങളിൽപോകുവാനും പ്രാർത്ഥിക്കുവാനും സാധിക്കുന്നു. എല്ലാവർഷവും ഈസ്കൂളിൽ എല്ലാകുട്ടികൾക്കുമായി നേതത്വപരിശീലനം,spiritual motivation class-കൾ നടത്തികുട്ടികളെ ധാർമ്മികമൂല്യവും സത്യസന്ധരുമായി വാർത്തെടുക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.തിരുഹൃദയം അനുഗ്രഹത്തിന്റെ നിറവായി നമ്മുടെ സ്കൂളിനോട് ചേർന്നുകിടക്കുന്നു.ജാതിയോമതമോനോക്കാതെ സ്കൂളിലെത്തുന്ന എല്ലാകുട്ടികളും തിരു ഹൃദയത്തിന്റെ മുമ്പിൽപ്രാർത്ഥിച്ച് അനുഗ്രഹം നേടിവരുന്നു.മാസത്തിലെ ആദ്യവെള്ളിയാഴ്ച ക്രിസ്ത്യൻകുട്ടികൾക്ക് പ്രത്യേകം പള്ളിയിൽ കുർബാനയും അകത്തോലിക്കാകുട്ടികൾ ധാർമ്മിക മൂല്യം ഉൾക്കൊള്ളുന്ന വീഡിയോക്ലാസുകളും നല്കിവരുന്നു.
-
വിദ്യാലയത്തിന്റെ മദ്ധ്യസ്ഥൻ- തിരുഹൃദയം
-
തിരുഹൃദയ പള്ളി,തേവര
-
തിരുഹൃദയപള്ളിയുടെ വശം
നൈപുണി -വ്യക്തിത്വ വികസനം
ലോകാരോഗ്യ സംഘടന (WHO) തന്നെ ലോകത്താകമാനമുള്ള കുട്ടികൾ നിർബന്ധമായും കൈവരിച്ചിരിക്കേണ്ടത് എന്ന ലിസ്റ്റിൽ ഉൾപ്പെടുത്തിയ 10 ലൈഫ് സ്കില്ലുകൾ പരിചയപ്പെടാം.
ഓരോ മാസവും ഒരു മൂല്യവും & ഒരു ജീവിത നൈപുണിയും കുട്ടികൾ
ആർജ്ജിക്കുവാൻ ഉതകുന്നവിധത്തിൽ വിവിധപരിപാടികൾ ആസൂത്രണം
ചെയ്തുവരുന്നു. രാവിലെ കുട്ടികൾ ഇതുമായി ബന്ധപ്പെട്ട ചിന്താവിഷയങ്ങളും
ചിത്രങ്ങളും കൊണ്ട് ബുള്ളറ്റിൻ ബോർഡ് മനോഹരമാക്കുന്നു.കുട്ടികളെ നാലു ഹൗസുകളായി തിരിച്ച് നാല് ഹൗസുകൾക്കും ഓരോ ആഴ്ച മാറിമാറി ബുള്ള റ്റിൻ ബോർഡ് മനോഹരമാക്കാൻ അവസരം നല്കി വരുന്നു. നല്ലതു പോ ലെ ചെയ്യുന്ന ഗ്രൂപ്പിന് സ്കോറും ട്രോഫിയും ഓരോ മാസത്തിന്റെയും അവസാനം നല്കുന്നു.
ഓറിയന്റേഷൻ പ്രോഗ്രാം
വിദഗ് ദ്ധരായ വ്യക്തികൾ ,മാതാ പിതാക്കൾക്കും ബോധവത്ക്കരണക്ലാസുകൾ നടത്തുന്നു.
എൻലൈറ്റ്മെന്റ് പ്രോഗ്രാം.
പിയർ ഗ്രൂപ്പ് - ടീച്ചിംഗ്
പഠനത്തിൽ പ്രത്യേക ശ്രദ്ധയും പരിഗണനയും ആവശ്യമായകൂട്ടുകാർക്ക് കുട്ടികൾ മുൻകൈയെടുത്ത് ആവശ്യമായ സഹായങ്ങൾ നല്കിവരുന്നു.
കനിവ് -പാഥേയം
കുട്ടികളിൽ വളർത്തിയെടുക്കേണ്ട ഏറ്റവും വലിയ ഗുണമാണ് കാരുണ്യം. സമൂഹത്തിൽ ഒരുനേരത്തെ ഭക്ഷണത്തിനായി അലയുന്ന ഒട്ടേറെ മുഖങ്ങൾ നമുക്ക്ചുറ്റുമുണ്ട്.കാരുണ്യത്തിന്റെ മഹത്വം ഉൾക്കൊണ്ട് കനിവ് എന്ന പദ്ധതിയുടെ ഭാഗമായിപാഥേയം എന്ന പ്രവർത്തനം നടത്തുന്നു.വീടുകളിൽ നിന്ന് കുട്ടികൾ ഭക്ഷപൊതികൾകൊണ്ടുവന്ന് തെരുവിൽ അലയുന്നവർക്കായി കൊടുക്കുന്നു. സഹജീവികളോടുള്ള കനിവ് ഈ കാരുണ്യ പ്രവത്തനത്തിലൂടെ ഞങ്ങൾ സ്വായത്തമാക്കുന്നു.(സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ക്രിയാത്മക മുന്നേറ്റം എന്ന രീതിയിൽ ഈവർഷം സ്കൂളിൽ നടത്തുന്ന പ്രത്യേകപരിപാടിയാണ്. ലഹരി വിരുദ്ധപ്രവർത്തനങ്ങൾ , മൂന്നുദിവസത്തെ ഓറിയന്റേഷൻ പ്രോഗ്രാം, മൂല്യാ ധിഷ്ഠിത ബോധവത്ക്കരണത്തിനായി എല്ലാ കുട്ടികൾക്കും പ്രത്യേകപുസ്തകങ്ങൾ പി ടി എ മുഖേന നല്കി. ഈപുസ്തകത്തെ അടിസ്ഥാനമാക്കി ആഴ്ചയിൽ അരമണിക്കൂർ അധ്യാപകർ പ്രത്യേകക്ലാസുകൾനല്കുന്നു.കൂടാതെ മാസത്തിലൊരിക്കൽ വിദഗ്‍ദ്ധ രായവ്യക്തികളുടെ ക്ലാസുകൾ സംഘടിപ്പിക്കുന്നു. വർഷാവസാനം മൂല്യനിർണയം
നടത്തി വിജയികൾക്ക് മാനേജ്മെന്റ് സ്കോളർഷിപ്പും സമ്മാനവും നല്കുന്നു.
നോട്ടീസ് ബോർഡ്,ജീവിതനൈപുണി,മൂല്യങ്ങൾ
ഞങ്ങളുടെ വിദ്യാലയത്തിൽ ഹൈസ്‍കൂൾ വിഭാഗം 12 ക്ലാസ് മുറികൾക്ക് 12 നോട്ടീസ് ബോർഡുകളുണ്ട്. കുട്ടികളായ ഞങ്ങൾ അഭിമുഖീകരിക്കുന്ന യാഥാർത്ഥ്യങ്ങളെ നേരിടാൻ പര്യാപ്തമാക്കുന്ന ജീവിതനൈപുണികളും,മൂല്യങ്ങളും ബുള്ളറ്റിൻ ബോർഡ് പ്രവർത്തനത്തിലൂടെ ഞങ്ങൾ നേടുന്നു. കുട്ടികളായ ഞങ്ങളുടെ വിവിധങ്ങളായ കഴിവുകൾപ്രകടിപ്പിക്കുന്നതിന് ഇത് ഏറെ സഹായകരമാണ്. ഓരോദിവസത്തെയും പ്രവർത്തനങ്ങൾ കൃത്യമായ വിലയിരുത്തൽ നടത്തി ഗ്രൂപ്പിന് പോയിന്റ്സ് നല്കി അസംബ്ലി യിൽ ആ ഗ്രൂപ്പിന് ട്രോഫികൾ നല്കി വരുന്നു.
ബെനഫിഷ്യൽ കോച്ചിംഗ്
2022-’23 വർഷത്തെ ഞങ്ങളുടെ പ്രത്യേക പ്രവർത്തനമാണ് ബെനഫിഷ്യൽ
കോച്ചിംഗ്. പഠനത്തിൽ പ്രയാസങ്ങൾ നേരിടുന്ന കുട്ടികൾക്ക് പൊതുജനപങ്കാളിത്ത ത്തോടെ പ്രത്യേക പരിശീലനം നല്കുന്ന പദ്ധതിയാണിത്. 8,9,1o ക്ലാസുകളിൽ പഠ
നത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികൾക്കാണിത് നടത്തുന്നത്. എസ് എച്ച് കോളേജിലെ യുവജനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്ന ഈ പദ്ധതി ഏറെ ഗുണകരമാണ്.
അക്ഷരത്തണൽ
പ്രകതിയോടിണങ്ങി പഠനം നടത്തുന്നതിനം കുട്ടികൾക്ക് വിശ്രമത്തിനും അറിവു വർദ്ധിപ്പിക്കുന്നതിനുമായി വിദ്യാലയമുറ്റത്ത് അക്ഷരത്തണൽ ഒരുക്കിയിരിക്കുന്നു.(അറിയാതെ തന്നെ അറിവുനേടാൻ ഒരു വഴി.ഈ അക്ഷരത്തണലിൽ കൂട്ടു കാരു മൊത്ത് ചെലവഴിക്കുമ്പോൾ പരസ്പര പങ്കുവയ്പിലൂടെ പലഅറിവുകളും നമ്മൾനേടുന്നു.)
ഗ്യാലറി
-
സാമൂവൽ ലിജു Standard X മോണോ ആക്ട് സ്റ്റേറ്റ് കലോത്സവം എ ഗ്രേഡ്
-
ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട വത്സമ്മ ടീച്ചർക്ക് യാത്രാമംഗളങ്ങൾ
-
ഞങ്ങളിൽ നിന്നും വേർപിരിഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ട ഷെറിൻ ബായിക്ക് പ്രാർത്ഥനയുടെ പനിനീർ പുഷ്പങ്ങൾ
-
ടീച്ചേഴ്സ് ഡേയിൽ പ്രധാനാധ്യാപിക ശ്രീമതി മേരിക്കുട്ടി പി. കെയ്ക്ക് എസ്.പി.സി വിദ്യാർത്ഥി പ്രതിനിധികൾ പൂവും കാർഡും നല്കി ആദരിക്കുന്ന രംഗം
-
റവ. ഫാ. ജോസ് കുറിയേടത്ത്, സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി പ്രൊവിൻഷ്യൽ സുപ്പീരിയർ
-
ശുചിത്വവാരാചരണം
-
പരിസ്ഥിതി
-
പോസ്റ്റർ
-
ലോകചരിത്രത്തെ ഏറ്റവും വലിയസംഭവം
-
പച്ചമരസമൃദ്ധി
-
സ്കൂളിന്റെ ഐശ്വര്യമുത്തുകൾ
-
വായനാ വാരാചരണം
-
ശുചിത്വകേരളം.സംഘാടകൻ
-
സേക്രഡ് ഹാർട്ട് ഹയർസെക്കന്ററി ഹെഡ് മിസ്ട്രസ്
-
സമ്മാനദാനം
-
ശുചിത്വകേരളം
-
സേക്രഡ് ഹാർട്ട് കോളേജ് പ്രിൻസിപ്പൽ
-
സേക്രഡ് ഹാർട്ട് ഹയർസെക്കന്ററി പ്രിൻസിപ്പൽ
-
ദൊരേത്തൂസ് -കളി
-
നാഷ്ണൽ ലെവൽ ഷട്ടിൽബാഡ് മിന്റൺ മൂന്നാംസ്ഥാനം-ഉദിത്ത്
-
എസ്.പി.സി പരേഡ് & യോഗ
-
യാത്രാമംഗളം
-
മരം തളിരിടുന്നു
-
പരിസ്ഥിതി ദാനാചരണം
-
2022 ജൂൺ 05 _പരിസ്ഥിതി ദിനാചരണം
-
Motivation Class 2022 May 24
-
Rev.Fr.Joshy M F CMI (Headmaster) 2022
-
സൈബർ ലോകത്തെ സുരക്ഷിതജീവിതം
-
75 YEARS OF INDEPENDENCE
-
INDEPENDENCE DAY2022 -DISPLAY
-
സ്വാതന്ത്ര്യ ദിനാഘോഷം
-
INDEPENDENCE DAY-2022- PARADE
-
-
-
-
-
-
-
-
-
-
-
-
SCHOOL OPENING DAY CELEBRATION -2022
-
-
-
-
-
സൈബർ ലോകത്തെ സുരക്ഷിത ജീവിതം
-
Motivation Class 2022
-
-
-
SMT. ELIZABETH RAJU (PLAYBACK SINGER) RECEIVING THE AWARD DURING THE AWARD CEREMONY CONDUCTED BY GOODNESS TELEVISION IN JULY 2022
-
SMT. ELIZABETH RAJU (PLAYBACK SINGER) RECEIVING THE AWARD DURING THE AWARD CEREMONY CONDUCTED BY GOODNESS TELEVISION IN JULY 2022
-
സമത്വ സുന്ദരമായ മാവേലി നാടിനായി കൈകോർക്കാം .എല്ലാ ആഘോഷങ്ങളും മനുഷ്യ മനസ്സിൽ നന്മയുടെ തിരികൊളുത്തട്ടെ.ഓണാശംസകൾ.........2022
-
ഓണം പോസ്റ്റർ 2022
-
Farmers Day 2022
-
World Youth Day
-
Quit India 2022
-
Onam 2022
-
World Sports Day 2022
-
Rajagiri Inter School Football Tournament Winners" Fabala 2022"
-
Rajagiri Inter School Football Tournament Winners" Fabala 2022"
-
YI P -2022 Standard 8 C & 8 D
-
Y I P 2022 Standard 8 A & 8 B
-
Y I P 2022 Standard 9 C & 9 D
-
Y I P 2022 Standard 10 A & 10 B
-
Y I P 2022 Standard 10 C & 10 D
-
Y I P 2022 Standard 9 A & 9 B
-
World Ozone Day 2022
-
World Tourism Day 2022
<img src="img_/home/user/Desktop/Pictures" alt="Arts.JPG">
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
-
കെ. വി. തോമസ് എം. പി
-
ഈ വിദ്യാലയത്തിൽ പഠിച്ച് അദ്ധ്യാപകനായി അഭിമാനപൂവ്വം വിരാജിക്കുന്ന ആന്റണി മാഷ്
-
ഈ വിദ്യാലയത്തിൽ പഠിച്ച് ഇവിടെ പ്യൂൺ ആയി സന്തോ ഷപൂർവ്വം സേവനം അനുഷ്ഠിക്കുന്ന ബാബു
സ്കൂളുമായി ബന്ധപ്പെട്ട വെബ് പോർട്ടലുകൾ
http://www.education.kerala.gov.in
http://www.sampoorna.itschool.gov.in
http://www.keralapareekshabhavan.in
http://www.sslcexamkerala.gov.in
http://www.scholarship.itschool.gov.in
http://mathematicsschool.blogspot.com/
http://www.socialsecuritymission.gov.in
http://www.ddeernakulam.in/ddekmjuly1/
വഴികാട്ടി
സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ.
തേവര കവലയിൽനിന്ന് തേവരഫെറി റോഡിൽ സേക്രഡ് ഹാർട്ട് പള്ളിക്ക് സമീപം
{{#multimaps: 9.938544485309578, 76.29586380993962|zoom=18 }}
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26067
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ