സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/നാഷണൽ കേഡറ്റ് കോപ്സ്
എൻസിസി ക്യാമ്പ് 2025
ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 2025 ഏഴാം തീയതി വരെയും സേക്രഡ് ഹൈസ്കൂൾ സേവരയിൽ 500 കേഡറ്റുകൾ പങ്കെടുത്ത

നടത്തപ്പെട്ടു. ക്യാമ്പിന്റെ കമാൻഡിങ് ഓഫീസർ എബ്രഹാം സാറായിരുന്നു. 10 ദിവസത്തെ ക്യാമ്പിൽ വ്യത്യസ്ത പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി. പിടി പരേഡ്,ഡ്രിൽ പ്രാക്ടീസ്, കലാപരിപാടികൾ, വ്യത്യസ്ത മത്സരങ്ങൾ, ഓണാഘോഷം, സൈബർ സെക്യൂരിറ്റി ഫയർ ആൻഡ് സേഫ്റ്റി ഹെൽത്ത് ആൻഡ് ഹൈജീൻ ഡിസാസ്റ്റർ മാനേജ്മെന്റ് വെപ്പൺ ട്രെയിനിങ് മാപ്പ് റീഡിങ് എന്നിവയിൽ പരിശീലനം നൽകി. എ എൻ ഒ ജോയ് സാറിന്റെ നേതൃത്വത്തിൽ ക്യാമ്പ് വളരെ ഭംഗിയായി നടന്നു. ക്ലോസിങ് സെറിമണിയുടെ അന്ന് ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. അന്നേദിവസം ക്യാമ്പിൽ നടന്ന വ്യത്യസ്ത മത്സരങ്ങളുടെ സമ്മാനം വിതരണം ചെയ്തു. ശേഷം കലാപരിപാടികൾ ഉണ്ടായിരുന്നു. പിറ്റേദിവസം വിദ്യാർത്ഥികളെല്ലാം സ്വന്തം വീടുകളിലേക്ക് തിരിച്ചുപോയി.