സഹായം Reading Problems? Click here


സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search


സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര
തിരുഹൃദയവിദ്യാലയം.jpg
വിലാസം
സേക്രഡ് ഹാർട്ട് ഹൈസ്ക്കൂൾ
തേവര

തേവര
,
682013
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ04842664640
ഇമെയിൽheartshhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്26067 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ലഎറണാകുളം
ഉപ ജില്ലഎറണാകുളം
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയിഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം491
പെൺകുട്ടികളുടെ എണ്ണം94
വിദ്യാർത്ഥികളുടെ എണ്ണം585
അദ്ധ്യാപകരുടെ എണ്ണം20
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമിനി വർഗ്ഗീസ്
പി.ടി.ഏ. പ്രസിഡണ്ട്തോമസ് കാനാട്ട്
അവസാനം തിരുത്തിയത്
26-12-2020Adithyak1997


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ആമുഖം

തേവരയുടെ ഹൃദയഭാഗത്ത് വിദ്യയുടെ ശ്രീകോവിലായി വിളങ്ങുന്നു തേവര സേക്രഡ് ഹാർട്ട് ഹൈസ്കൂൾ.തിരുഹൃദയത്തിന്റെ അനുഗ്രഹവും വിശുദ്ധ ചാവറകുര്യാക്കോസ് ഏലിയാസച്ചന്റെ ചൈതന്യവും നിറഞ്ഞു തുളുമ്പുന്ന ഈവിദ്യാക്ഷേത്രം അനേകായിരങ്ങൾക്ക് മൂല്യസ്രോതസായി വിളങ്ങുന്നു.


ചരിത്രം

1907-ൽ തേവര തിരുഹൃദയ ആശ്രമത്തോടനുബന്ധിച്ച് ആദ്യമായി ഒരു ഇംഗ്ലീഷ് മലയാളപ്രാഥമിക വിദ്യാലയത്തിനു തുടക്കം കുറിച്ചു. 1924-ൽ ഇതിനെ ഒരു പരിപൂർണ്ണ ഭാഷാ വിദ്യാലയമാക്കി പരിവർത്തനപ്പെടുത്തി. സെന്റ്. മേരീസ് ലോവർ പ്രൈമറി സ്കൂൾ 1931-ൽ ഒരുപ്രത്യേക വിഭാഗമായി പ്രവർത്തിച്ചു തുടങ്ങി. 1931-ൽ ആൺകുട്ടികൾക്കായി ഹൈസ്ക്കൂൾ ക്ലാസുകൾആരംഭിച്ചു 1998-ൽ ഹയർക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.2000-ൽ ഹൈസ്ക്കൂളിൽ പെൺ കുട്ടികളെയും ചേർക്കുവാൻ തുടങ്ങി.വി.ശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ചൈതന്യമുൾക്കൊണ്ട് ഒന്നരനൂറ്റാണ്ടോളംവിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന സി.എം.ഐ സഭയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നതാണ് ഈ വിദ്യാലയം.ഇപ്പോൾ എസ്.എച്ച് കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് സ്ക്കൂൾപ്രവർത്തിക്കുന്നത്.

 500px 
ആത്മദീപ്തി പരംജ്ഞാനം.jpg


             സഭാസ്ഥാപകനായ വി.ചാവറകുര്യാക്കോസ്ഏലിയാസച്ചൻ. 

പള്ളികളോട്ചേർന്ന് പള്ളിക്കൂടങ്ങൾ എന്ന ആദർശം കേരളത്തിൽ ആവിഷ്ക്കരിച്ച് വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയ സന്ന്യാസശ്രേഷ്ഠൻ. എല്ലാമതസ്ഥരും ഒരുകുടക്കീഴിൽ എന്ന സ്വപ്നസാക്ഷാത്കാരത്തിനായി അക്ഷീണം യത്നിച്ച് സാമൂഹികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിന് നാന്ദികുറിച്ച ഗുരുഭൂതൻ. അക്ഷരങ്ങളെ കടലാസിലേയ്ക്ക് പകരുന്നഅച്ചടിവിദ്യ (മുദ്രാലയപ്രേഷിതത്വം) ആവിഷ്ക്കരിച്ചതോടുകൂടി സർവ്വമതസ്ഥർക്കുും ഒരുതൊഴിൽസ്ഥാപനം തുറന്നു കിട്ടി.അതോടൊപ്പം തൊഴിലവസരങ്ങളും. വിശപ്പിന്റെ വിളി തിരിച്ചറിഞ്ഞ് പിടിയരി സമ്പ്രദായം വിദ്യാലയങ്ങളിൽ ആവിഷ്ക്കരിച്ചതോടൊപ്പം മിതവ്യയത്തിലേയ്ക്കും, ദാനശീലത്തിലേയ്ക്കും അവബോധം സൃഷ്ടിച്ചു. ഇന്ന് ലോകംമുഴുവനും പ്രത്യേകിച്ച് കേരളത്തിലും ഇന്ത്യയിലും വ്യാപിച്ചു കിടക്കുന്ന ഒന്നാം നിര ഉന്നത വിദ്യാകേന്ദ്രങ്ങൾ സ്ഥാപിതമായിരിക്കുന്നത് സി.എം.ഐ സഭയിലാണ്. സഭാസ്ഥാപകനായ ഈ സന്ന്യാസ ശ്രേഷ്ഠനു മുമ്പിൽ പ്രണാമം അർപ്പിക്കുന്നു

ഭൗതികസൗകര്യങ്ങൾ

200-ൽ അധികം ക്വിന്റർഗാർട്ടൻ ,ലോവർപ്രൈമറി,അപ്പർ പ്രൈമറി,ഹൈസ്കൂൾ,ഹയർസെക്കന്ററി സ്കൂളുകളും , മൂന്നു ഡസൻ ആർട്സ് കോളേജുകളും ,സയൻസ് ആൻഡ് കൊമേഴ്സ് കോളേജുകളും,രണ്ട് എഞ്ചനീയറിംഗ് കോളേജും ,ഒരു കല്പിത സർവ്വകലാശാലയും , ആറ് നേഴ്സിംഗ് കോളേജ് ആൻഡ്സ്കൂ ളുകളും,പോളിടെക്നിക്ക് കോളേജും ,വ്യവയായിക പരിശീലന കേന്ദ്രങ്ങളും,ഒരു മെഡിക്കൽ കോളേജും എസി.എം.ഐ സഭയ്ക്ക് സ്വന്തമാ ണ്.പതിനഞ്ച് ഏക്കർ ഭൂമിയിൽ സി.എം.ഐ സഭയുടെ കീഴിൽ സേക്രഡ് ഹാർട്ട്കോളേജും, സേക്രഡ് ഹാർട്ട് ഹയർസെക്കന്ററി സ്കൂളും,, സേക്രഡ് ഹാർട്ട് ഹൈസ്കൂളും,സേക്രഡ് ഹാർട്ട് സി.എം.ഐ പബ്ലിക് സ്കൂളും നി ലകൊള്ളുന്നു. ഇതിന്റെയെല്ലാം മദ്ധ്യേ രണ്ടര ഏക്കർ ഭൂമിയിൽ സേക്രഡ് ഹാർട്ട് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നു.ഒരുവലിയ ഫുട്ബോൾ കോർട്ടും ,ഒരു വലിയഗ്രൗണ്ടും ഇതിന് സ്വന്തമായുണ്ട്.എട്ട് ,ഒമ്പത്, പത്ത് ക്ലാസുക ളിലായി 632 വിദ്യാർത്ഥി വിദ്യാർത്ഥിനികളുണ്ട്. 557 ആൺകുട്ടികളും 75 പെൺകുട്ടികളും 20 അദ്ധ്യാപകരും 4 അനദ്ധ്യാപകരും അടങ്ങുന്നതാണ് സേക്രഡ് ഹാർട്ട് ഹൈസ്കൂൾ വിദ്യാലയം.

 • ഹൈസ്കൂളിന് മനോഹരമായ എല്ലാവിധ സൗകര്യവുമുള്ള കെട്ടിടം.
 • ആവശ്യമായ ടോയിലറ്റ് സൗകര്യങ്ങൾ.
 • ആധുനിക സൗകര്യങ്ങളോടുകൂടിയ ,വൃത്തിയും വെടിപ്പുമുള്ള , പോഷകസമൃദ്ധമായ ഭക്ഷണം തയ്യാറാക്കുന്ന വിശാലമായ പാചകപ്പുര.
 • മികച്ച നിലവാരം പുലർത്തുന്ന വായനാമുറിയോടു കൂടിയ 5൦൦൦ ലേറെ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി .
 • 20 കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് സൗകര്യവും ഉള്ള ഹൈസ്കൂൾ എെ.ടി.ലാബ്.
 • ഒരു മൾട്ടിമീഡിയ റൂം.
 • സയൻസ് ലാബ്.
 • ഗണിതലാബ്.
 • എൻ.സി.സി റൂം

.എസ്.പി.സി റൂം

 • കുട്ടികൾക്കാവശ്യമായ എല്ലാവിധ സ്പോർട്സ് ഉപകരണങ്ങൾ.
 • വിശാലമായ കളിസ്ഥലം.
 • കുട്ടികളുടെ യാത്രാസൗകര്യത്തിനുവേണ്ടി നാല് ബസുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

•എൻ.സി.സി.
*എസ്.പി .സി
*സ്പോർട്സ്
*വിദ്യാരംഗം കലാസാഹിത്യവേദി
*ഐ.ടി
* വിവിധതരത്തിലുള്ള ക്ലബ് പ്രവർത്തനങ്ങൾ

മികവുകൾ

2015-2016അദ്ധ്യയനവർഷം192വിദ്യാർത്ഥികൾഎസ്.എസ്.എൽ.സിപരീക്ഷയെഴുതിയതിൽ192പേരുംവിജയംകൈവരിച്ച്സ്കൂൾസുവർണ്ണതില കംഅണിഞ്ഞ്ദീർഘകാലപാരമ്പര്യംകാത്തുസൂക്ഷിച്ചുപോരുന്നു.പതിനഞ്ച്പേർമുഴുവൻവിഷയങ്ങൾക്കുംഎ പ്ലസ് കരസ്ഥമാക്കി . 2019-2020 അദ്ധ്യയനവർഷം 12ക്ലാസ്സുകളുടെ നേതൃത്വത്തിൽ എല്ലാ കുട്ടികളുടേയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് നടത്തിയ 12 പ്രത്യേക ദിനാചരണ പരിപാടികൾ. എല്ലാ കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗദിനം. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പുതിയ പാചകപ്പുര. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പുതിയ toilet complex. പുതിയ ലൈബ്രറി

മാനേജ്മെന്റ്

സി.എം.ഐ മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത്.വിശുദ്ധ ചാവറകുര്യാക്കോസ് ഏലിയാസച്ചന്റെ ചൈതന്യമുൾക്കൊണ്ട് ആത്മദീപ്തി പരംജ്ഞാനം എന്ന മുദ്രാവാക്യം കേന്ദ്രമാക്കി ജീവിത മൂല്യങ്ങൾക്ക് പ്രാധാന്യംനല്കി നല്ലവ്യക്തിത്വമുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുവാൻ ആവശ്യമായ നേതൃത്വം സി.എം.ഐ മാനേജ് മെന്റ് നല്കുന്നുണ്ട്.വിദ്യാഭ്യാസത്തിലൂടെ ആരോഗ്യമുള്ളതലമുറയെ വാർത്തെടുക്കു വാൻ ഈമാനേജ് മെന്റിനുകഴിയുന്നുണ്ട്.കേരളത്തിൽ പള്ളികളോടനുബന്ധിച്ച് പള്ളിക്കൂടങ്ങൾ സ്ഥാപിക്കുക എന്ന സി.എം.ഐ സ്ഥാപകപിതാവിന്റെ ആദർശം പൂർണ്ണമായി നിറവേറ്റുവാൻ ഈമാനേജ് മെന്റിനു കഴിയുന്നുണ്ട്.

മുൻ സാരഥികൾ

ബഹു. അഗസ്റ്റിൻ തോട്ടക്കര അച്ചൻ ആണ് സേക്രഡ് ഹാർട്ട് ഹയർസെക്കന്ററി സ്കൂളിന്റെ ലോക്കൽ മാനേജർ.

കായികം

കായികരംഗത്ത് വർഷങ്ങളായി മികവുതെളിയിച്ച ഒത്തിരിയേറെ പ്രതിഭകൾ വിജയിച്ചിറങ്ങിയ വിദ്യാക്ഷേത്രമാണിത്.നാഷണൽ,സംസ്ഥാനതലങ്ങളിൽ പലമീറ്റുകളിൽ കഴിവുതെളിയിച്ച പ്രതിഭകൾ വിദ്യാലയത്തി ന്റെ ഐശ്വര്യമാണ്. ഗായത്രി നാഷ്ണൽ മീറ്റിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കി.സ്പോർട് സ് തേവര സ്കൂളിന്റെ ഒരു വലിയനേട്ടമാണ്.എല്ലാവർഷവും നാഷ്ണൽ, ഇന്റർ നാഷ്ണൽ ,സ്റ്റേറ്റ് മത്സരങ്ങളിൽ ഗോൾഡൻമെഡലുകൾ കരസ്ഥമാക്കുന്ന കുട്ടികൾ തേവരസ്കൂളിനുസ്വന്തമാണ്.ഈവർഷം ജോസഫും ,ഗായത്രിയും ഇന്റർനാഷ്ണൽ ലെവലിൽ ഗോൾഡൻമെഡലും മറ്റുനേട്ടങ്ങളും കൈവരിച്ചു.കഴിഞ്ഞവർഷവും നാല് കുട്ടികൾ മികച്ചവിജയംനേടി.

എൻ.സി.സി

വർഷങ്ങളായി എൻ.സി.സി കേഡറ്റ് നല്ലരീതിയിൽ പ്രവർത്തിച്ചുവരുന്നു.എട്ട്,ഒമ്പത്,പത്ത് ക്ലാസുകളിലായി മുന്നൂറോളം കുട്ടികൾ തങ്ങളുടെ കഴിവുഖളും ജീവിതചിട്ടകളും ,അച്ചടക്കവും എല്ലാം ജീവിത്തിന്റെ ഭാഗമായി ഉൾക്കൊണ്ട് ഓരോവർഷവും ഈവിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങുന്നു.എൻ.സി.സി ക്യാമ്പുകളിൽ പങ്കെടുത്ത് കുട്ടികൾ ഉന്നതനിലവാരംപുലർത്തി ഗ്രേസ് മാർക്കുകൾ കരസ്ഥമാക്കിവരുന്നു.

എസ്.പി.സിി

2012-2013 അദ്ധ്യനവർഷത്തിലാണ് ഈസ്കൂളിൽ എസ്.പി.സി. പദ്ധതി ആരംഭിച്ചത്.44 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈപദ്ധതിയിലൂടെ 200-ലധികം വിദ്യാർത്ഥികൾ പരിശീലനം പൂർത്തിയാക്കികഴിഞ്ഞു. ഒത്തിരി അഭിമാനിക്കാ വുന്നമുഹൂർത്തങ്ങൾ ഈപദ്ധതിക്ക് സ്വന്തമായിട്ടുണ്ട്.കൊച്ചി സിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയജില്ലാതല എസ്.പി.സി ക്യാമ്പിൽ ഈസ്കൂളിലെ മരിയ സാന്ദ്ര ബെസ്റ്റ് പ്ലറ്റൂൺ കമാന്ററായി തെരഞ്ഞെടുക്കപ്പെട്ടത് ഏറെ അഭിമാനി ക്കാവുന്ന ഒരുനേട്ടമായി ഞങ്ങൾകരുതുന്നു.തേവരസൗത്ത് പോലീസ് സ്റ്റേഷനിൽ നിന്നാണ് എസ്.പി.സി ക്ക് വേണ്ട പരിശീലനം ഈസ്കൂളിന് ലഭ്യമാകുന്നത്.ബഹു.സി.ഐ ശ്രീ .സിബി ടോമും ബഹു.എസ്.ഐ ശ്രീ.വിപിനും വിദ്യാർ ത്ഥികളുടെ എല്ലാപ്രവർത്തനങ്ങൾക്കും ചുക്കാൻപിടിക്കുന്നു.സ്കൂളിൽ അച്ചടക്കവും ചിട്ടയും വരുത്താൻ എസ്.പി.സി പദ്ധതി ഏറെ സഹായിക്കുന്നുണ്ട്.സ്കൂളിനും സ്കൂൾപരിസരത്തിനും ഒരുസംരക്ഷണം തന്നെയാണ് എസ്.പി.സി -യി ലെ ഓരോ കേഡറ്റും.വിവിധ ഇൻഡോർ ഔട്ട്ഡോർ ക്ലാസ്സുകളിലൂടെ കുട്ടികളിൽ നല്ലനേതൃത്വപാടവം വളർത്തിയെടുക്കാനും ഈപദ്ധതിയ്ക്ക് സാധിക്കുന്നുണ്ട്. ഒരുപൗരൻ എന്നനിലയിൽ രാജ്യത്തോട് സ്നേഹമുള്ളവരായാണ് ഓരോ കേഡറ്റും ഈപദ്ധതിയിലൂടെ പരിശീലനം പൂർത്തിയാക്കിപുറത്തിറങ്ങുന്നത്.ഒരുനല്ലനാളയെ സ്വപ്നം കണ്ടുകൊണ്ട് കേരളഗവൺമെന്റും ആഭ്യന്തരവകുപ്പും ചേർന്ന് നടപ്പിൽവരുത്തിയ എസ്.പി.സിപദ്ധതി കുട്ടികൾക്ക് ഏറെ പ്രയോ ജനം ചെയ്യും എന്നകാര്യത്തിൽ സംശയമില്ല.സ്കൂളിലെ എസ്.പി.സി പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത് സി.പി.ഒ ആയ ശ്രീമതി ജൂലിയാമ്മ മാത്യുവും ,എ.സി.പി.ഒ ആയ ശ്രീമതി എലിസബത്ത് പോളും ചേർന്നാണ്.

ചരിത്രത്തെ പുനർനിർമ്മിക്കുക

ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ് 28/02/2018-ൽ സ്കൂളിൽ ആരംഭിക്കാൻ അംഗീകാരം കിട്ടി. സർക്കാർ തീരുമാനങ്ങളനുസരിച്ച് അഭിരുചി പരീക്ഷ നടത്തുകയും .അതിൽ 60%മുകളിൽ മാർക്ക് കരസ്ഥമാക്കിയ 40 വിദ്യാർത്ഥികളെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തെരഞ്ഞെടുക്കുകയും ചെയ്തു.തുടർന്ന് 2018 ജൂൺ 12-ന് രാവിലെ 9 മണിക്ക് ഉദ്ഘാടനവും അതിനുശേഷം ഏകദിനശില്പശാലയും നടന്നു.40 വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും സന്നിഹിതരായിരുന്നു. 2019 ബാച്ച് ലിറ്റിൽ കൈറ്റ്സിൽ 40 അംഗങ്ങൾ ഉണ്ടായി. ക്ലാസ്സുകൾ ഭംഗിയായി നടന്നു വരുന്നു. സ്കൂൾ കലോൽസവം സബ് ജില്ലാ documentation നടത്തിയത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആയിരുന്നു. 2020 ബാച്ച് ലിറ്റിൽ കൈറ്റ്സിൽ 25 അംഗങ്ങൾ ഉണ്ട്.

ലിറ്റിൽകൈറ്റ്സ് ഉദ്ഘാടനം
ലിറ്റിൽകൈറ്റ്സ് എംബ്ലം

ഐ.ടി.ക്ലബ്

മികച്ചനിലവാരം പുലർത്തുന്ന ഒരു ഐ.ടി.ലാബ് ഇവിടെയുണ്ട്.ഈവർഷം ഐ.ടി .മേളയിൽ സബ് ജില്ലയിൽ ഓവറോൾ കിരീടം നേടുകയുണ്ടായി.പങ്കെടുത്ത എല്ലാ മേഖലയിലും ഫസ്റ്റ് എ ഗ്രേഡ് നേടാൻ സാധിച്ചു.നല്ലകഴിവും അഭിരുചിയുമുള്ള കുട്ടികൾ നമുക്കുണ്ട്.മൾട്ടിമീഡിയ പ്രസന്റേഷന് റവന്യുജില്ലയിൽ സെക്കന്റ് എഗ്രേഡ് മുഹമ്മദ് ഇർഫാൻകരസ്ഥമാക്കി. ഐ.ടി.ക്ലബ് ഇവിടെ സജീവമായിപ്രവർത്തിച്ചുവരുന്നു.

കലാപ്രതിഭകൾ

എല്ലാവർഷവും സേക്രഡ് ഹാർട്ടിന്റെ സ്വന്തമായ ചെണ്ടമേളം ഈവർഷവും സംസ്ഥാനത്ത് എ ഗ്രേഡിന് അർഹമായി.ഈവർഷം പ്രത്യേകമായി മോണോആക്ടിനു സാമുവൽ ലിജു സംസ്ഥാനത്ത് എഗ്രേഡ് കരസ്ഥമാക്കി. വട്ടപ്പാട്ടിനും എഗ്രഡ് നേടുകയുണ്ടായി.

വിദ്യാഭ്യാസസ്ഥാപനങ്ങൾ

സി.എം.ഐ മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന എൽ.കെ.ജി മുതൽ പി.ജി വരെയുള്ള എയിഡഡ് ,സ്കൂൾ,സി.ബി.സി സ്കൂൾ, കോളേജ് ഇതെല്ലാം തേവരയുടെ ഹൃദയഭാഗത്ത് വിദ്യയുടെ സമുച്ചയമായി നിലകൊള്ളുന്നു.വിദ്യയുടെ നിറവും കലയുടെ കേദാരവുമായി വിളങ്ങുന്ന ഈവിദ്യാലയങ്ങളുടെ മധ്യേ ഐശ്വര നിറവായി തേവര സേക്രഡ് ഹാർട്ട് ഹൈസ്കൂൾ നിലകൊള്ളുന്നു.എല്ലാവർഷവും ചെണ്ടമേളത്തിന് സ്റ്റേറ്റിൽ ഫസ്റ്റ് എഗ്രേഡ് ,അല്ലെങ്കിൽ സെക്കന്റ് എഗ്രേഡ് കരസ്ഥമാക്കിവരുന്നു.ഈവർഷം സ്റ്റേറ്റിൽ മോണോആക്ടിനും ,ചെണ്ടമേ ളത്തിനും വഞ്ചിപ്പാട്ടിനും ,വട്ടപ്പാട്ടിനും സ്റ്റേറ്റിൽ എഗ്രേഡ് നേടുകയുണ്ടായി.

ആരാധനാലയങ്ങൾ

സർവ്വമതത്തിന്റെയും ആരാധനാലയങ്ങളുടെ സമുച്ചയമാണ് തേവര.അതുകൊണ്ട് തന്നെ കുട്ടികൾക്ക് അവരവരുടെ ആരാധനാലയങ്ങളിൽപോകുവാനും പ്രാർത്ഥിക്കുവാനും സാധിക്കുന്നു. എല്ലാവർഷവും ഈസ്കൂളിൽ എല്ലാകുട്ടികൾക്കുമായി നേത‍ത്വപരിശീലനം,spiritual motivation class-കൾ നടത്തികുട്ടികളെ ധാർമ്മികമൂല്യവും സത്യസന്ധരുമായി വാർത്തെടുക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.തിരുഹൃദയം അനുഗ്രഹത്തിന്റെ നിറവായി നമ്മുടെ സ്കൂളിനോട് ചേർന്നുകിടക്കുന്നു.ജാതിയോമതമോനോക്കാതെ സ്കൂളിലെത്തുന്ന എല്ലാകുട്ടികളും തിരു ഹൃദയത്തിന്റെ മുമ്പിൽപ്രാർത്ഥിച്ച് അനുഗ്രഹം നേടിവരുന്നു.മാസത്തിലെ ആദ്യവെള്ളിയാഴ്ച ക്രിസ്ത്യൻകുട്ടികൾക്ക് പ്രത്യേകം പള്ളിയിൽ കുർബാനയും അകത്തോലിക്കാകുട്ടികൾ ധാർമ്മിക മൂല്യം ഉൾക്കൊള്ളുന്ന വീഡിയോക്ലാസുകളും നല്കിവരുന്നു.

നൈപുണ്യ -വ്യക്തിത്വ വികസനം

ഗ്യാലറി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്കൂളുമായി ബന്ധപ്പെട്ട വെബ് പോർട്ടലുകൾ

   thumb center  
thumb center                  thumb center  thumb center          thumb center                         thumb center  thumb center              thumb center  
                      

http://itschool.gov.in

http://www.education.kerala.gov.in

http://www.sampoorna.itschool.gov.in

http://www.keralapareekshabhavan.in

http://www.sslcexamkerala.gov.in

http://www.ctcsisters.com

http://www.scholarship.itschool.gov.in

http://mathematicsschool.blogspot.com/

http://www.socialsecuritymission.gov.in

http://www.ddeernakulam.in/ddekmjuly1/


വഴികാട്ടി

Loading map...