സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
2013-14 അധ്യയന വർഷത്തിലാണ് തേവര സേക്രഡ് ഹാർട്ട് ഹൈസ്ക്കൂളിൽ Spc Project ആരംഭിച്ചത്. നാളിതുവരെ സാമൂഹ്യ പ്രതിബന്ധതയോടെ പ്രവർത്തിക്കാൻ ഈ പദ്ധതിക്ക് കഴിഞ്ഞു. ചിട്ടയായ പരിശീലനത്തിലൂടെ കുട്ടികളുടെ സ്വഭാവ രൂപീകരത്തിൽ കതലായ മാറ്റം വരുത്താൻ ഈ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്. നിയമം സ്വമേധയാ അനുസരിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി അതിന്റെ ലക്ഷ്യം തേവര സേക്രഡ് ഹാർട്ട് സ്ക്കൂളിൽ പൂർത്തീകരിച്ചു എന്നു തന്നെ പറയാം.
എസ്.പി.സി.ദിനാചരണം 2025
025 Aug 2 SPC ദിനാചരണം നടന്നു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ Rev.Fr.ജോഷി MF പതാക ഉയർത്തി. ഈ വർഷത്തെ Spc യുടെ പ്രവർത്തനങ്ങൾ പൂർവ്വാധികം ഭംഗിയായി നടന്നുവരുന്നു.
സ്ത്രീ ശാക്തീകരണം
SPC യുടെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകരണ
ത്തെക്കുറിച്ചുള്ള ക്ലാസ്സ് നടന്നു. എല്ലാ
പെൺകുട്ടികളും ഇതിൽ പങ്കെടുത്തു.
യോഗാ ദിനം
NCC Spc കുട്ടികളുടെ നേതൃത്വത്തിൽ യോഗാ ദിനം
ആചരിച്ചു.പ്രിയപ്പെട്ട എലിസബത്ത് പോൾ ടീച്ചർ ക്ലാസ്സ് നയിച്ചു .