"ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ചിത്ര ഗാലറി: hm) |
(ചെ.) (profile pic) |
||
വരി 52: | വരി 52: | ||
|പി.ടി.എ. പ്രസിഡണ്ട്=സി. കുമാർ | |പി.ടി.എ. പ്രസിഡണ്ട്=സി. കുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രാജി | |എം.പി.ടി.എ. പ്രസിഡണ്ട്=രാജി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=44041_school_ppic.jpg|}} | ||
'''തി'''രുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ പാറശാല ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് പാറശ്ശാല ഗവ . വൊക്കേഷണൽ & ഹയർ സെക്കണ്ടറി സ്കൂൾ'''.''' <big>കേ</big>രളത്തിന്റെ തെക്കേ അറ്റത്ത്, തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പാറശാല നിയോജകമണ്ഡലത്തിലെ പുരാതന സർക്കാർ സ്‌കൂളാണ് ഇത്. | '''തി'''രുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ പാറശാല ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് പാറശ്ശാല ഗവ . വൊക്കേഷണൽ & ഹയർ സെക്കണ്ടറി സ്കൂൾ'''.''' <big>കേ</big>രളത്തിന്റെ തെക്കേ അറ്റത്ത്, തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പാറശാല നിയോജകമണ്ഡലത്തിലെ പുരാതന സർക്കാർ സ്‌കൂളാണ് ഇത്. |
16:52, 4 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല | |
---|---|
വിലാസം | |
ഗവ.വി.എച്ച്.എസ്.എസ്. പാറശ്ശാല , പാറശ്ശാല പി.ഒ. , 695502 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 15 - 6 - 1915 |
വിവരങ്ങൾ | |
ഫോൺ | 0471 202331 |
ഇമെയിൽ | 202331school@gmail.com |
വെബ്‍സൈറ്റ് | www.GVHSS |
കോഡുകൾ | |
സ്കൂൾ കോഡ് | 44041 (സമേതം) |
എച്ച് എസ് എസ് കോഡ് | 1135 |
വി എച്ച് എസ് എസ് കോഡ് | 901004 |
യുഡൈസ് കോഡ് | 32140900311 |
വിക്കിഡാറ്റ | Q64035359 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്പാറശ്ശാല |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 750 |
പെൺകുട്ടികൾ | 775 |
ആകെ വിദ്യാർത്ഥികൾ | 1525 |
അദ്ധ്യാപകർ | 50 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 100 |
പെൺകുട്ടികൾ | 100 |
ആകെ വിദ്യാർത്ഥികൾ | 200 |
അദ്ധ്യാപകർ | 15 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 90 |
പെൺകുട്ടികൾ | 90 |
ആകെ വിദ്യാർത്ഥികൾ | 180 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | എൽ.രാജ ദാസ് |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സ്മിതാ ദാസ് |
പ്രധാന അദ്ധ്യാപിക | ജാളി.എ.എം. |
പി.ടി.എ. പ്രസിഡണ്ട് | സി. കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | രാജി |
അവസാനം തിരുത്തിയത് | |
04-02-2023 | 44041 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ പാറശാല ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് പാറശ്ശാല ഗവ . വൊക്കേഷണൽ & ഹയർ സെക്കണ്ടറി സ്കൂൾ. കേരളത്തിന്റെ തെക്കേ അറ്റത്ത്, തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പാറശാല നിയോജകമണ്ഡലത്തിലെ പുരാതന സർക്കാർ സ്‌കൂളാണ് ഇത്.
ചരിത്രം
1915-ൽ, ശ്രീമൂലം തിരുനാൾ തിരുമനസിന്റെ ഭരണകാലത്ത് കുടിപ്പള്ളിക്കൂടമായി ആരംഭിച്ച നാട്ടുഭാഷ വിദ്യാലയം ആണ് ഈ സരസ്വതീ ക്ഷേത്രം. തുടക്കത്തിൽ വെർണ്ണാക്കുലർ സ്കൂൾ എന്ന പേരിലാണറിയപ്പെട്ടിരുന്നത്. 1957-ൽ മലയാളം മീഡിയം സ്കൂൾ (എം.എം.സ്കൂൾ) എന്നായി മാറി.1960-ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ഗവ.ഗേൾസ് ഹൈസ്കൂൾ എന്ന പേരിലറിയപ്പെടുകയും ചെയ്തു.1984-ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി ക്ലാസ്സുകൾ അനുവദിച്ചതോടെ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എന്നറിയപ്പെടുകയും 2004-ൽ ഹയർ സെക്കണ്ടറി ക്ലാസ്സുകൾ അനുവദിച്ചപ്പോൾ ഗവ.വൊക്കേഷണൽ & ഹയർ സെക്കണ്ടറി സ്കൂൾ എന്നായി മാറുകയും ചെയ്തു. കൂടുതൽ വായിക്കുക
പൊതുവായ പ്രവർത്തനങ്ങൾ
പ്രവർത്തി ദിനങ്ങളിലെല്ലാം യൂണിഫോമും,ഐ.ഡി കാർഡും നിർബന്ധമാക്കി.കുട്ടികൾക്ക് സ്കൂൾ ഡയറി പ്രാബല്യത്തിൽ കൊണ്ടുവന്നു.കുട്ടികളുടെ സുരക്ഷ കണക്കാക്കി ഒരു വാച്ച്മാനെ നിയോഗിച്ചു..എസ് .എസ്. എൽ .സി. കുട്ടികൾക്കായി സായാഹ്ന ക്ലാസ്സുകൾ നടത്തുന്നു, പഠനത്തിൽ പിന്നോക്കംനിൽക്കുന്ന ഒമ്പതാം ക്ലാസുകാർക്ക് നവപ്രഭയും,എട്ടാം ക്ലാസുവരെ ഉള്ളവർക്ക് ശ്രദ്ധയും പത്താം ക്ലാസിലെ കുട്ടികൾക്ക് വിദ്യാജോതിയുടെയും ക്ലാസ്സുകൾ നടത്തുന്നു.നടത്തുന്നു. പ്രവേശനോത്സവം, വായനാദിനം, സ്വാതന്ത്ര്യദിനം, അദ്ധ്യാപകദിനം,ഗാന്ധിജയന്തി,റിപ്പബ്ലിക്ക്ദിനം,ഓസോൺദിനം,ഹിരോഷിമാദിനം,ശ്രേഷ്ഠഭാഷാദിനം കേരളപ്പിറവി തുടങ്ങിയ ദിനാചരണങ്ങളും, നമ്മുടെ ദേശീയോത്സവമായ ഓണം ,സദ്യയും അത്തപ്പൂക്കളവും കലാ കായിക മൽസരങ്ങളുമൊക്കെയായി ഭംഗിയായി ആചരിക്കുന്നു. സ്കൂളിന്റെ മുൻ വശത്തു സ്ഥിതി ചെയ്യുന്ന കിണറാണ് സ്കൂളിലെ പ്രധാന ജല സ്രോതസ്സ്. ശുദ്ധമായ കുടിവെള്ളം കുട്ടികൾക്ക് നൽകാനായി തിളപ്പിച്ച വെള്ളം വയ്ക്കുന്ന രണ്ട് കണ്ടെയ്നറുകൾ സ്ഥാപിച്ചു അതിലെ വെള്ളം ഉപയോഗിക്കാൻ കുട്ടികൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഭൗതിക സൗകര്യങ്ങൾ
വിശാലമായ 2.50 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ ക്ലാസ്റൂമുകളെല്ലാം ഹൈടെക്ക് ക്ലാസ്റൂമുകളാണ്.എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു ഹൈസ്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പണിത ആഡിറ്റോറിയം ഏറെ പ്രയോജനകരമാണ്.
മഹാമാരിയിൽ കൈത്താങ്ങ്
കോവിഡ്19 മഹാമാരി യുടെ കാലത്തു സ്കൂളുകൾ അടഞ്ഞുകിടന്ന സാഹചര്യത്തിൽ, വിക്ടേഴ്സ് ചാനലിലൂടെ യുള്ള ക്ലാസുകൾ കാണുന്നതിനുള്ള സൗകര്യം ഇല്ലാതിരുന്ന കുട്ടികൾക്ക്, പിറ്റിഎ-യുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ, 2020 ൽ, 100 ഓളം ടി.വി വിതരണം ചെയ്തു. കേബിൾ കണക്ഷൻ ഇല്ലാത്ത വീടുകളിൽ കേബിൾ കണക്ഷൻ നൽകി. നിരവധി പാവപ്പെട്ട കുട്ടികൾക്ക്, ഫുഡ് കിറ്റ് നൽകുക വഴി, സ്‌കൂളിന്റെ സാമൂഹിക പ്രതിബദ്ധത വ്യക്തമായി. 2021-22 അധ്യായന വർഷത്തിൽ, പിറ്റിഎ-യും, അധ്യാപകരും, പൂർവവിദ്യാർത്ഥികളും, നാട്ടുകാരും കുട്ടികൾക്ക് സ്മാർട്ട്ഫോണുകൾ നൽകി. കുട്ടികൾക്കും ഗൂഗിൾമീറ്റിലൂടെ ഓൺലൈനിലൂടെ നൽകിവരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
പി ടി എ
സ്‌കൂളിന്റെ പൂർവവിദ്യാർഥി കൂടിയായ എഞ്ചിനീയർ ശ്രീ. വി. അരുണിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി ടി എ, സ്‌കൂളിന്റെ ഇന്ന് കാണുന്ന വളർച്ചക്കും കാരണമാണ്. ശ്രീ. വി.കെ. ജയറാം ആണ് വൈസ് പ്രസിഡന്റ്. 2018 സെപ്റ്റംബർ 5 അദ്ധ്യാപകദിനത്തിന്റെ സംസ്ഥാനതല ആഘോഷ വേളയിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി മികച്ച പി ടി എ യ്ക്കുള്ള അവാർഡ് സ്കൂളിന് സമർപ്പിച്ചു ....
പൂർവ്വ വിദ്യാർത്ഥികൾ
അവയവ ദാനത്തിലൂടെ പാറശാലയുടെ യശസ് ഉയർത്തിയ അഡ്വ.ശ്രീ.നീലകണ്ഠശർമ്മ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. ഒട്ടനവധി ഡോക്ടർമാരും,എൻജിനിയർമാരും സിനിമാതാരങ്ങളും ഈ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥികളുടെ പട്ടികയിൽ ഉണ്ട്.പ്രമേഹരോഗത്തെ ആശയമാക്കി ചിത്രീകരിച്ച സൂചി എന്ന സിനിമയിലെ നായികാ നായകന്മാർ ആയ ആൻസിയും ശ്രീദർശും ഈ അടുത്തകാലത്ത് നമ്മുടെ സ്കൂളിൽ പഠിച്ചിരുന്നവരാണ്.
ചിത്ര ഗാലറി
മുൻ സാരഥികൾ
1948 ൽ യു പി സ്കൂൾ ആയിരുന്നപ്പോൾ എച്ച് എം ആയിരുന്നവർ
- പരമാനന്ദം
- ജോഷ്വ
- ലക്ഷമി അമ്മ
- ഡേവിഡ്
- മാധവൻ നായർ
1964 -ൽ എച്ച്എസ് ആയതിനു ശേഷം എച്ച് എം ആയിരുന്നവർ
1 | ക്രിസ്റ്റിതിലക് | |
2 | വിലാസകുമാരി | |
3 | സഹദേവൻ | |
4 | ജയറാം | |
5 | നീലകണ്ടൻപിള്ള | |
6 | രാജേശ്വരി അമ്മ | |
7 | ലില്ലിബായി | |
8 | പത്മാദേവി അമ്മ.ആർ | |
9 | രാജം | 1997 - 1998 |
10 | നേശമ്മ | 1998 - 1999 |
11 | ദേവദാസൻ | 2000 - 2006 |
12 | ജെയിംസ് രാജ് | 2006 - 2008 |
13 | രാജഗോപാലൻ ആചാരി | 2008 - 2009 |
14 | പ്രഭ | 2009 - 2010 |
15 | വിജയകുമാരി | 2010 - 2013 |
16 | ശാന്തികുമാരി | 2013 - 2014 |
17 | ജയകുമാർ.കെ | 2014 - 2015 |
18 | മീന എം. എൽ | 2015 - 2016 |
19 | ജെ .ചന്ദ്രിക | 2016 - 2021 |
20 | പുഷ്പാബായി വി. എം | 2021-2022 |
21 | ഷീലാമ്മ എച്ച് | 2022 |
22 | ജാളി എ എം | 2022-23 |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗം
- നെയ്യാറ്റിൻകര താലൂക്കിലെ പാറശാലയിൽ സ്‌കൂൾ സ്ഥിതി ചെയ്യുന്നു
- തിരുവനന്തപുരം - കന്യാകുമാരി ദേശീയ പാത66-ൽ, പാറശാല പോസ്റ്റ് ഓഫീസ് ജംങ്ഷനിൽ നിന്നും 50 മീറ്റർ അകലെയാണ് സ്‌കൂൾ .
- കേരള തമിഴ്നാട് അതിർത്തിയായ കളിയ്ക്കാവിലയിൽ നിന്ന് കിലോ മീറ്റർ അകലെയാണ് സ്കൂൾ.
{{#multimaps:8.34045,77.15771|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44041
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ