"പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 5: വരി 5:
എൽ.പി.സ്കൂൾ=835|
എൽ.പി.സ്കൂൾ=835|
യു.പി.സ്കൂൾ=354|
യു.പി.സ്കൂൾ=354|
ഹൈസ്കൂൾ=191|
ഹൈസ്കൂൾ=169|
ഹയർസെക്കണ്ടറി=116|
ഹയർസെക്കണ്ടറി=129|
വൊക്കേഷണൽ ഹയർസെക്കണ്ടറി=26|
വൊക്കേഷണൽ ഹയർസെക്കണ്ടറി=25|
ആകെ സ്കൂളുകൾ=1576|
ആകെ സ്കൂളുകൾ=1576|
ടി.ടി.ഐകൾ=5|
ടി.ടി.ഐകൾ=5|
സ്പെഷ്യൽ സ്കൂളുകൾ=2|
സ്പെഷ്യൽ സ്കൂളുകൾ=2|
ഹാന്റി കാപ്പ്ഡ് സ്കൂളുകൾ=5|
ഹാന്റി കാപ്പ്ഡ് സ്കൂളുകൾ=5|
കേന്ദ്രീയ വിദ്യാലയങ്ങൾ=1|
കേന്ദ്രീയ വിദ്യാലയങ്ങൾ=3|
ജവഹർ നവോദയ വിദ്യാലയങ്ങൾ=1|
ജവഹർ നവോദയ വിദ്യാലയങ്ങൾ=1|
സി.ബി.എസ്.സി വിദ്യാലയങ്ങൾ=40|
സി.ബി.എസ്.സി വിദ്യാലയങ്ങൾ=40|
വരി 88: വരി 88:
[[ചിത്രം:kattilmadam-1.jpg|350px]]
[[ചിത്രം:kattilmadam-1.jpg|350px]]
പട്ടാമ്പിയ്ക്കും കുന്നംകുളത്തിനും ഇടയ്ക്ക് കൂട്ടുപാതയ്ക്ക് അടുത്തായി റോഡരികിൽ കാണുന്നു.
പട്ടാമ്പിയ്ക്കും കുന്നംകുളത്തിനും ഇടയ്ക്ക് കൂട്ടുപാതയ്ക്ക് അടുത്തായി റോഡരികിൽ കാണുന്നു.
<!--visbot  verified-chils->
<!--visbot  verified-chils->


<!--visbot  verified-chils->
<!--visbot  verified-chils->-->

07:15, 24 ജനുവരി 2022-നു നിലവിലുള്ള രൂപം

പാലക്കാട്ഡിഇഒ പാലക്കാട്ഡിഇഒ മണ്ണാർക്കാട്ഡിഇഒ ഒറ്റപ്പാലംകൈറ്റ് ജില്ലാ ഓഫീസ്


പാലക്കാട് ജില്ലയിലെ വിദ്യാലയങ്ങൾ
എൽ.പി.സ്കൂൾ 835
യു.പി.സ്കൂൾ 354
ഹൈസ്കൂൾ 169
ഹയർസെക്കണ്ടറി സ്കൂൾ 129
വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ 25
ടി.ടി.ഐ 5
സ്പെഷ്യൽ സ്കൂൾ 2
കേന്ദ്രീയ വിദ്യാലയം 3
ജവഹർ നവോദയ വിദ്യാലയം 1
സി.ബി.എസ്.സി സ്കൂൾ 40
ഐ.സി.എസ്.സി സ്കൂൾ 2

പേരിനുപിന്നിൽ

പാല മരങ്ങൾ വളർന്നു നിന്നിരുന്ന കാട് പാലക്കാടായെന്ന് ചിലർ വാദിക്കുന്നു. സംഘകാലത്ത് ഇന്നത്തെ പാലക്കാട് ഉൾപ്പെടുന്ന പ്രദേശം പാലൈത്തിണൈ വിഭാഗത്തിൽപെട്ടിരുന്നുവത്രെ. ഊഷരഭൂമിയെന്നാണർത്ഥം. പച്ച നിറമുള്ള പാലമരങ്ങളും പനകളും വളരുമെങ്കിലും മറ്റു വൃക്ഷങ്ങൾ കുറവായിരിക്കും. എന്നാൽ നിരവധി നദികളും മറ്റുമുള്ള പാലാക്കാട് മരുഭൂമിവിഭാഗത്തിലെ പെട്ടിരിക്കാൻ സാധ്യതയില്ലാത്തതിനാൽ ഈ വാദത്തിൽ കഴമ്പില്ലെന്നു കരുതുന്നു. ആദിദ്രാവിഡകാലത്ത് പാല മരത്തെ ദേവതയായി സങ്കല്പിച്ചിരുന്നു. ആൽ, മരുത് തുടങ്ങിയമരങ്ങൾക്കൊപ്പം, യക്ഷനും യക്ഷിയും ദൈവങ്ങളായിരുന്ന അക്കാലത്ത് അവരുടെ വാസസ്ഥലമെന്ന് കരുതിയുരുന്ന പാലമരത്തിനു സവിശേഷ പ്രാധാന്യം ഉണ്ടായിരുന്നു. ദേവതയുടെ പ്രതീകമായ പാലമരങ്ങളുടെ കാടാണ് സ്ഥലനാമോല്പ്പത്തിക്കു കാരണം എന്ന് പ്രസിദ്ധ ചരിത്രകാരൻ വി.വി.കെ.വാലത്ത് കരുതുന്നു. പാലി ഭാഷ (ജൈനന്മാരുടെ ഭാഷ) സംസാരിയ്ക്കുന്നവർ വസിക്കുന്നിടം പാലീഘട്ടും പിന്നീട്‌ പാലക്കാടും ആയെന്നുമുള്ള അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. പാറക്കാടാണ് പാലക്കാടായതെന്ന് കെ.വി. കൃഷ്ണയ്യർ വാദിക്കുന്നു.

പാലക്കാട്‌

പാലക്കാട്‌ കേരളത്തിലെ ഒരു ജില്ലയാണ്‌. ആസ്ഥാനം പാലക്കാട് നഗരം. കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണ് ഇത്. 2006 ലാണ് പാലക്കാടിന്‌ ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ചത്‌. അതിനു മുൻപ് ഇടുക്കി ജില്ല ആയിരുന്നു കേരളത്തിലെ ഏറ്റവും വലിയ ജില്ല. ഇടുക്കി ജില്ലയിലെ കൂട്ടമ്പുഴ പഞ്ചായത്ത് എറണാകുളം ജില്ലയോട് ചേർത്തതോടെയാണ്‌ ഇടുക്കി ജില്ലയ്ക് ഒന്നാം സ്ഥാനം നഷ്ടപെട്ടത്. തെക്ക് തൃശ്ശൂർ, വടക്ക് മലപ്പുറം, കിഴക്ക് തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ല എന്നിവയാണ് സമീപ ജില്ലകൾ. ഭാരതപ്പുഴയാണ്‌ പ്രധാന നദി. പശ്ചിമ ഘട്ടത്തിലെഏക കവാടം പാലക്കാട് ജില്ലയിലെ വാളയാർ ചുരമാണ്. ഈ ചുരത്തിന്റെ സാന്നിധ്യം മൂലം കേരളത്തിലെ ഇതര ജില്ലകളിൽ നിന്നു വ്യത്യസ്തമായി ഇവിടെ തമിഴ്‌നാട്ടിലേതുപോലെ വരണ്ട കാലാവസ്ഥയാണ്. കേരളപ്പിറവിക്കു മുൻ‌പ് ഈ ജില്ല മദ്രാസ് പ്രസിഡൻ‌സിയുടെ ഭാഗമായിരുന്നു.


ചരിത്രം


നെടുംപൊറൈയൂർ സ്വരൂപമായിരുന്നു ആദ്യ പാലക്കാട്‌ രാജകുടുംബം. എ. ഡി. ഒന്നാം നൂറ്റാണ്ടിൽ 'പൊറൈനാട്‌' എന്നായിരുന്നു പാലക്കാടിന്റെ പേര്‌ 1363-ൽ കോഴിക്കോട്‌ സാമൂതിരി പാലക്കാട്‌ പിടിച്ചടക്കി. പാലക്കാട്‌ രാജാവ്‌ കോമി അച്ചൻ മൈസൂർരാജാവിന്റെ സഹായം തേടി. മൈസൂർ സൈന്യം വന്നപ്പോഴേക്കും സാമൂതിരി നാടുവിട്ടു. പിന്നീട്‌ ഹൈദരാലി പാലക്കാട്‌ പിടിച്ചു. ഹൈദരാലിയുടെ പുത്രൻ ടിപ്പു സുൽത്താൻ 1766-77 കാലത്ത്‌ നിർമിച്ചതാണ്‌ ഇന്നു കാണുന്ന പാലക്കാട്‌ കോട്ട. സാമൂതിരിയും ബ്രിട്ടീഷുകാരും ചേർന്ന് 1783-ൽ ഈ കോട്ട പിടിച്ചെടുത്തെങ്കിലും ടിപ്പു സൈന്യവുമായി വന്നപ്പോൾ സാമൂതിരി പിൻമാറി. ടിപ്പുവും ഇംഗ്ലീഷുകാരും തമ്മിൽ നടന്ന യുദ്ധത്തേത്തുടർന്ന് 1792-ൽ പാലക്കാട്‌ ബ്രിട്ടീഷ്‌ അധീനതയിലായി. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് ദേശത്തിന് കീഴിലെ മലബാർ ജില്ലയുടെ ഭാഗമായിരുന്നു പാലക്കാട്. സ്വാതന്ത്യത്തിന് ശേഷം അത് മദ്രാസ് സംസ്ഥാനത്തിന് കീഴിലായി. 1956ൽ കേരളം രൂപീകൃതമായപ്പൊൾ സംസ്ഥാനത്തിന് കീഴിലെ ഒരു പ്രത്യേക ജില്ലയായി പാലക്കാട് മാറ്റപ്പെട്ടു. 1957 ജനുവരി ഒന്നിനാണ്‌ പാലക്കാട്‌ ജില്ല രൂപം കൊണ്ടത്‌. അന്നത്തെ മലബാർ ജില്ലയെ മൂന്നായി വിഭജിച്ച്‌ പാലക്കാട്‌, കണ്ണൂർ, കോഴിക്കോട്‌ എന്നീ ജില്ലകൾ രൂപവത്കരിക്കുകയായിരുനു. അന്ന് തൃശൂർ ജില്ലയിലായിരുന്ന ചിറ്റൂർ താലൂക്ക്‌ പാലക്കാടിനൊപ്പം ചേർക്കുകയും മലബാറിന്റെ ഭാഗമായിരുന്ന ചാവക്കാട്‌ തൃശൂരിനു കൊടുക്കുകയും ചെയ്തു. കേരളത്തിന്റെ ഏറ്റവും പുരാതനവും സമ്പന്നവുമായ സാംസ്കാരിക പൈതൃകം എന്ന ഖ്യാതി പാലക്കാടിനുണ്ട്.

ചില പ്രധാന സ്ഥലങ്ങൾ


സൈലന്റ് വാലി


നെല്ലിയാമ്പതി


പാലക്കാടിൻറെ മാത്രമല്ല, കേരളത്തിൻറെ മൊത്തം സൌന്ദര്യമാണ് നെല്ലിയാമ്പതി മലനിരകൾ. പാലക്കാട് ജില്ലയിലെ നെൻ‌മാറയിൽ നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള യാത്ര നയനാനന്ദകരമാണ്. ഹെയർപിൻ വളവുകളോട് കൂടിയ കയറ്റം കയറി ഇവിടെയെത്തുമ്പോൾ സ്വർഗ്ഗീയ അനുഭൂതിയാണ്. അക്ഷരാർഥത്തിൽ കേരളത്തിൻറെ ഊട്ടിയാണ് നെല്ലിയാമ്പതി.

467 മീറ്റർ മുതൽ 1572 മീറ്റർ വരെ ഉയരമുള്ള കോടമഞ്ഞ് പുതച്ച മലനിരകൾ രാജപ്രൗഢിയോടെ തല ഉയർത്തി നിൽക്കുന്നത് ഇവിടെ കാണാം. മലനിരകളിലെ പച്ചപ്പിനെ മഞ്ഞുമൂടിയപ്പോൾ ആകാശവും ഭൂമിയും ഒന്നായപോലെയാണ് സഞ്ചാരികൾക്ക് അനുഭവവേദ്യമാകുക. കേരളത്തിൽ ഓറഞ്ച് തോട്ടമുള്ള ഒരേയൊരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് നെല്ലിയാമ്പതി. നെല്ലിയാമ്പതിയിലേക്കുള്ള യാത്രയിൽ ഇത്തരത്തിലുള്ള നിരവധി സ്വകാര്യ ഓറഞ്ച് തോട്ടങ്ങൾ നമുക്ക് കാണാനാകും.

ബോട്ടിംഗ് സൌകര്യത്തോടുകൂടിയ പോത്തുണ്ടി ഡാം ഇവിടെയെത്തുന്ന സന്ദർശകർക്കുള്ള മറ്റൊരു വരദാനമാണ്. പ്രകൃതി സൌന്ദര്യം ആവോളം ആസ്വദിച്ച് ഓളപ്പരപ്പിലൂടെയുടെയുള്ള യാത്ര ഒരിക്കലും മറക്കാനാവില്ല. അനേകായിരം പക്ഷികളും വൈവിധ്യമാർന്ന പൂക്കളും ഔഷധ സസ്യങ്ങളും നെല്ലിയാമ്പതിയുടെ പ്രത്യേകതയാണ്. നെല്ലിയാമ്പതിയിലെ സീതക്കുണ്ടിൽ നിന്നുള്ള നെൽ‌വയലുകൾ പച്ചപ്പരവതാനി വിരിച്ച പാലക്കാടിൻറെ ശാദ്വല ഭംഗി വർണിക്കുവാൻ വാക്കുകൾക്കാവില്ല.

പാഡഗിരി മലയാണ് നെല്ലിയാമ്പതിയിലെ ഏറ്റവും ഉയരമുള്ളത്. പാലകപാണ്ടി എസ്റ്റേറ്റിനടുത്തുള്ള സീതക്കുണ്ടിൽ നിന്നുള്ള കാഴ്ചയും 100 മീറ്റർ ഉയരത്തിൽ നിന്നുള്ള വെള്ളച്ചാട്ടവും കണ്ടാലും കണ്ടാലും മതിവരില്ല. മലകളെ തഴുകി നീങ്ങുന്ന കോടമഞ്ഞിൻറെ നൈർമല്യം സഞ്ചാരികൾക്ക് സ്വർഗ്ഗീയ അനുഭൂതിയാണ് പകരുന്നത്.

വിവിധ തരത്തിലുള്ള വന്യജീവികളേയും ഇവിടെയെത്തുന്നവർക്ക് കാണാൻ കഴിയും. നെല്ലിയാമ്പതിയിലേക്കുള്ള യാത്രയിൽ വശിമധ്യേയുള്ള തേയിലത്തോട്ടങ്ങൾ ഭൂമിക്ക് പച്ചപ്പുതപ്പ് പോലെയാണ് അനുഭവപ്പെടുക. ഏലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും ഭൂമിക്ക് വശ്യതയാർന്ന മനോഹാരിത നൽകിയിരിക്കുന്നതും ഇവിടെ കാണാം.

പാലക്കാട് ജില്ലയിലെ നെൻ‌മാറയിൽ നിന്ന് 44 കിലോമീറ്റർ സഞ്ചരിച്ചാൽ നെല്ലിയാമ്പതിയുടെ മടിത്തട്ടിലെത്താം. പാലക്കാട് ആണ് തൊട്ടടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ. പാലക്കാട് നിന്ന് 55 കിലോമീറ്റർ അകലെയുള്ള കോയമ്പത്തൂർ വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. സഞ്ചാരികൾക്കായി ഒട്ടനവധി റിസോർട്ടുകളും ഇവിടെയുണ്ട്.

മലമ്പുഴ

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് മലമ്പുഴ. മലമ്പുഴയിലെ പ്രധാന ആകർഷണങ്ങൾ 1955-ൽ നിർമ്മിച്ച മലമ്പുഴ ഡാം, മലമ്പുഴ ഉദ്യാനം, റോപ് വേ, സ്നേക്ക് പാർക്ക്, റോക്ക് ഗാർഡൻ, മത്സ്യ ഉദ്യാനം (അക്വേറിയം), എന്നിവയാണ്.



പാലക്കാട് കോട്ട

കേരളത്തിലെ പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി ആണ് പാലക്കാട് കോട്ട (ടിപ്പു സുൽത്താന്റെ കോട്ട) സ്ഥിതിചെയ്യുന്നത്. മൈസൂർ രാജാവായിരുന്ന ഹൈദരലി 1766-ൽ പണികഴിപ്പിച്ച ഈ കോട്ട പിന്നീട് പിടിച്ചടക്കിയ ബ്രിട്ടീഷുകാർ കോട്ട പുനരുദ്ധരിച്ചു. പല വീരകഥകളും ഉറങ്ങുന്ന ഈ കോട്ട ഇന്ന് ഭാരത പുരാവസ്തു വകുപ്പ് (ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ) ആണ് സംരക്ഷിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും നന്നായി സംരക്ഷിച്ചിരിക്കുന്ന കോട്ടകളിൽ ഒന്നാണ് ഈ കോട്ട.




ചരിത്രപ്രാധാന്യമേറിയ കട്ടിൾമാടം


പട്ടാമ്പിയ്ക്കും കുന്നംകുളത്തിനും ഇടയ്ക്ക് കൂട്ടുപാതയ്ക്ക് അടുത്തായി റോഡരികിൽ കാണുന്നു.

"https://schoolwiki.in/index.php?title=പാലക്കാട്&oldid=1384595" എന്ന താളിൽനിന്ന് ശേഖരിച്ചത്