സഹായം Reading Problems? Click here


പാലക്കാട് ജില്ലാ പ്രോജക്ട് ഓഫീസ്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പാലക്കാട്ഡിഇഒ പാലക്കാട്ഡിഇഒ മണ്ണാർക്കാട്ഡിഇഒ ഒറ്റപ്പാലംകൈറ്റ് ജില്ലാ ഓഫീസ്

കേരള സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്തായാണ് പാലക്കാട് സ്ഥിതി ചെയ്യുന്നത്. തെക്ക് തൃശ്ശൂർ, വടക്ക് മലപ്പുറം, കിഴക്ക് തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ല എന്നിവയാണ് സമീപ ജില്ലകൾ. ഭാരതപ്പുഴയാണ്‌ പ്രധാന നദി. പശ്ചിമ ഘട്ടത്തിലെഏക കവാടം പാലക്കാട് ജില്ലയിലെ വാളയാർ ചുരമാണ്. ഈ ചുരത്തിന്റെ സാന്നിധ്യം മൂലം കേരളത്തിലെ ഇതര ജില്ലകളിൽ നിന്നു വ്യത്യസ്തമായി ഇവിടെ തമിഴ്‌നാട്ടിലേതുപോലെ വരണ്ട കാലാവസ്ഥയാണ്.


width=400px


പാലക്കാടിന്റെ ഹൃദയഭാഗത്ത്, ഹരിക്കാര സ്ട്രീറ്റിൽ ഡോക്ടർ മാധവി അമ്മ നഴ്സിംഗ് ഹോമിന്റെ എതിർ വശത്തുള്ള ഗവൺമെന്റ് എൽ പി സ്കൂൾ സുൽത്താൻ പേട്ടയിലാണ് ഐ.ടി@സ്കൂൾ ജില്ലാ റിസോഴ്സ് സെന്റർ സ്ഥിതി ചെയ്യുന്നത്.


പാലക്കാട് ജില്ലാ പ്രോജക്ട് ഓഫീസ് ജില്ലയിലെ വിദ്യാലയങ്ങൾ
എൽ.പി.സ്കൂൾ 835
യു.പി.സ്കൂൾ 354
ഹൈസ്കൂൾ 191
ഹയർസെക്കണ്ടറി സ്കൂൾ 116
വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ 26
ടി.ടി.ഐ 07
സ്പെഷ്യൽ സ്കൂൾ 2
കേന്ദ്രീയ വിദ്യാലയം 2
ജവഹർ നവോദയ വിദ്യാലയം 1
സി.ബി.എസ്.സി സ്കൂൾ 40
ഐ.സി.എസ്.സി സ്കൂൾ 2
വിലാസം

കൈറ്റ് പാലക്കാട് ജില്ലാ റിസോഴ്സ് സെന്റർ, ജി എൽ പി എസ് സുൽത്താൻപേട്ട, ഡോ.മാധവി അമ്മ നഴ്സിംഗ് ഹോമിന് എതിർവശം, ഹരിക്കാര സ്ട്രീറ്റ്, പാലക്കാട് - 1
team drc palakkad

ജില്ലാ കോർഡിനേറ്റർ

മാസ്റ്റർ ട്രെയിനർ കോർഡിനേറ്റർസ്

 1. അജിത വിശ്വനാഥ്
 2. രാമചന്ദ്രൻ.എ
 3. രാജീവ്.ആർ.വാരിയർ

മാസ്റ്റർ ട്രെയിനേർസ്

 1. പദ്‌മകുമാർ.ജി.
 2. അബ്ദുൾ ലത്തീഫ്.
 3. പ്രസാദ് ആർ.
 4. സ‌ുഷേൺ
 5. സിന്ധ‌ു. വൈ
 6. സിംരാജ്‍‍‍‍‍
 7. ലിവെൻ പോൾ‍‍
 8. രവികുമാർ
 9. ഇഖ്‍ബാൽ. എം. കെ
 10. പ്രസാദ്. പി.ജി
 11. മജീദ്

ടെക്നിക്കൽ ടീം

 1. വിവേക്
 2. സുഹൈൽ

പാലക്കാട് കോട്ട

Palakkadkotta.jpg

കേരളത്തിലെ പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കോട്ടയാണ് * പാലക്കാട് കോട്ട. മൈസൂർ രാജാവായിരുന്ന ഹൈദരലി 1766-ൽ പണികഴിപ്പിച്ച ഈ കോട്ട പിന്നീട് പിടിച്ചടക്കിയ ബ്രിട്ടീഷുകാർ പുനരുദ്ധരിച്ചു. പല വീരകഥകളും ഉറങ്ങുന്ന ഈ കോട്ട ഇന്ന് * ഭാരത പുരാവസ്തു വകുപ്പ് (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ) ആണ് സംരക്ഷിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും നന്നായി സംരക്ഷിച്ചിരിക്കുന്ന കോട്ടകളിൽ ഒന്നാണ് ഈ കോട്ട. കോട്ടയ്ക്ക് ഉള്ളിൽ പാലക്കാട് സ്പെഷൽ സബ് ജെയിൽ പ്രവർത്തിക്കുന്നു. ഒരു ചെറിയ ഹനുമാൻ ക്ഷേത്രം കോട്ടക്ക് ഉള്ളിലായി ഉണ്ട്. കോട്ടക്കും പാലക്കാട് ടൗൺ ഹാളിനും ഇടയ്ക്കായി ഒരു വലിയ മൈതാനം ഉണ്ട്. ഇത് കോട്ട മൈതാനം എന്ന് അറിയപ്പെടുന്നു. ഒരുകാലത്ത് * ടിപ്പുസുൽത്താന്റെ ആനകൾക്കും കുതിരകൾക്കും ലായം ആയിരുന്ന ഈ മൈതാനം ഇന്ന് ക്രിക്കറ്റ് മത്സരങ്ങൾ, പ്രദർശനങ്ങൾ, പൊതു സമ്മേളനങ്ങൾ തുടങ്ങിയവ നടത്താൻ ഉപയോഗിക്കുന്നു. കേന്ദ്ര പുരാവസ്തു വകുപ്പ് സംരക്ഷിക്കുന്ന രാപ്പാടി എന്ന ഒരു തുറസ്സായ ഓഡിറ്റോറിയം കോട്ടയ്ക്ക് പുറത്ത് ഉണ്ട്. കോട്ടയുടെ ഒരു അരികിലായി കുട്ടികൾക്കായി ഉള്ള പാർക്ക് ഉണ്ട്.

വഴികാട്ടി