കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് പാലക്കാട്/പ്രവർത്തനങ്ങൾ

ഹോംചുമതലപരിശീലനങ്ങൾപ്രവർത്തനങ്ങൾതനത് പ്രവർത്തനങ്ങൾE CUBEലിറ്റിൽ കൈറ്റ്സ്

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം 2025 ഹരിതവിദ്യാലയം 4 എന്റെ സ്കൂൾ എന്റെ അഭിമാനം

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം 2025 – കൈറ്റ് പാലക്കാട്.

 
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം 2025 - വിദ്യാഭാസ മന്ത്രി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുന്നു.

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി 2025 സെപ്തംബർ 20 ന് KITE പാലക്കാട് ജില്ലാ ഓഫീസിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പൊതുജനങ്ങൾക്കായി KITE GNU/Linuxj(Ubuntu 22.04. 5) ഇൻസ്റ്റലേഷൻ ഫെസ്റ്റ്, 'സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാധ്യതകളും പ്രാധാന്യവും' എന്ന വിഷയത്തിൽ സെമിനാർ, ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലെ വിദ്യാർത്ഥികൾ ഒരുക്കിയ റോബോട്ടിക് ഉൽപ്പന്നങ്ങളുടെ പ്രദർശനം എന്നിവയോടൊപ്പം ജില്ലയിലെ വിദ്യാർത്ഥികൾക്കായി ഓൺലൈനിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണ പ്രശ്നോത്തരി മത്സരവും സംഘടിപ്പിച്ചു.

KITE GNU/Linuxj(Ubuntu 22.04. 5) ഇൻസ്റ്റലേഷൻ ഫെസ്റ്റ്

രാവിലെ 9:30 മുതൽ ഇൻസ്റ്റലേഷൻ ഫെസ്റ്റോടെയാണ് ദിനചാരണം ആരംഭിച്ചത്. മുൻകൂട്ടി രജിസ്റ്റർ ചെയതവർക്കും നേരിട്ട് ഓഫീസിൽ വന്നവർക്കുമായി KITE GNU/Linuxj(Ubuntu 22.04. 5) ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്തു നൽകി. അധ്യാപകരും പൊതു ജനങ്ങളും വിദ്യാർത്ഥികളുമായി 30 ലധികം പേർ ഇൻസ്റ്റലേഷൻ ഫെസ്റ്റിൽ പങ്കെടുത്ത് അവരുടെ ലാപ്‌ടോപ്പുകളിൽ Ubuntu 22.04. 5 ഇൻസ്റ്റാൾ ചെയ്തു സംതൃപ്തിയോടെ മടങ്ങി.

'സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാധ്യതകളും പ്രാധാന്യവും' സെമിനാർ

ഉച്ചയ്ക്ക് 2 മണിക്ക് നടന്ന സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ ബഹു. തൊഴിൽ - വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു.

 
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം 2025 – കൈറ്റ് സി.ഇ.ഒ ശ്രീ.അൻവർ സാദത്ത്.കെ അധ്യക്ഷത വഹിച്ചു സംസാരിക്കുന്നു.

കൈറ്റ് സി.ഇ.ഒ ശ്രീ.അൻവർ സാദത്ത്.കെ അധ്യക്ഷത വഹിച്ചു. തുടർന്ന് ജില്ലാ തല സെമിനാറിൽ 'സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാധ്യതകളും പ്രാധാന്യവും' എന്ന വിഷയത്തിൽ ശ്രീ. മുകുന്ദൻ അണ്ണാമലൈ (Partner ZENDALONA, മുൻ ISRO ശാസ്ത്രജ്ഞൻ) സെമിനാർ അവതരിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാധ്യതകൾ വളരെ ആവേശത്തോടെ സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ മുകുന്ദൻ സർ അവതരിപ്പിച്ചു.

 
'സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാധ്യതകളും പ്രാധാന്യവും' എന്ന വിഷയത്തിൽ ശ്രീ. മുകുന്ദൻ അണ്ണാമലൈ (Partner ZENDALONA, മുൻ ISRO ശാസ്ത്രജ്ഞൻ) സെമിനാർ അവതരിപ്പിക്കുന്നു.

തുടർന്ന് കുട്ടികളുമായി സംവദിച്ചു. അധ്യാപകരും പൊതു ജനങ്ങളും വിദ്യാർത്ഥികളുമായി 60 ലധികം പേർ സെമിനാറിൽ പങ്കെടുത്തു. DAKF ജില്ലാ ട്രഷററും ചിറ്റൂർ കോളേജ് പ്രൊഫസറുമായ പങ്കജാക്ഷൻ സാർ ആശംസകൾ അറിയിച്ചു. ശ്രീകൃഷ്ണപുരം എഞ്ചനീയറിങ്ങ് കോളേജിലെ ബി.ടെക്ക് വിദ്യാർത്ഥി സജു സുരേഷ് linux based blind supporting ഓപ്പറേറ്റിങ് സിസ്റ്റം ആയ Coconut എന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം പരിചയപ്പെടുത്തി. ജില്ലാ തല സെമിനാറിൽ ജില്ലാ കോ-ഓഡിനേറ്റർ സിന്ധു . വൈ അധ്യക്ഷത വഹിച്ചു. മാസ്റ്റർ ട്രെയിനർ കോ-ഓഡിനേറ്റർ രാജീവ് ആർ വാര്യർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുഷേൺ നന്ദിയും രേഖപ്പെടുത്തി.

റോബോട്ടിക്സ് പ്രദർശനം

 
ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലെ വിദ്യാർത്ഥികൾ ഒരുക്കിയ റോബോട്ടിക് ഉൽപ്പന്നങ്ങളുടെ പ്രദർശനം

4.15 മുതൽ ജില്ലയിലെ വിവിധ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലെ വിദ്യാർത്ഥികൾ ഒരുക്കിയ റോബോട്ടിക് ഉൽപ്പന്നങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി. ആളുകൾ അടുത്ത് വരുമ്പോൾ കയ്യുയർത്തി ആശംസിക്കുന്ന റോബോട്ടും തടസങ്ങൾ തിരിച്ചറിഞ്ഞ് വഴിവാറിപ്പോകുന്ന റോബോട്ടുകളും സെമിനാറിൽ പങ്കെടുത്തവരുടെ പ്രശംസ പിടിച്ചുപറ്റി.

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം വിദ്യാർത്ഥികളിലും അധ്യാപകരിലും സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ ബോധവൽക്കരണം സൃഷ്ടിക്കുകയും, സാങ്കേതിക വിദ്യകളിൽ അവരുടെ പങ്കാളിത്തം ശക്തമാക്കുകയും ചെയ്തു.


കൂടുതൽ ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക