കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് പാലക്കാട്/പ്രവർത്തനങ്ങൾ/എന്റെ സ്കൂൾ എന്റെ അഭിമാനം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ സ്കൂൾ എന്റെ അഭിമാനം

'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് നിർമ്മാണ മത്സരത്തിൽ ജില്ലയിലെ ജേതാക്കൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു

കൈറ്റ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കുവേണ്ടി നടത്തിയ 'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് നിർമ്മാണ മത്സരത്തിൽ ജില്ലയിലെ പുരസ്കാര ജേതാക്കൾക്കുള്ള അവാർഡുകൾ വിതരണം ചെയ്യുന്നു"

പാലക്കാട്: കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കുവേണ്ടി നടത്തിയ 'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് നിർമ്മാണ മത്സരത്തിൽ ജില്ലയിലെ ജേതാക്കൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ. എസ്. കെ ഉമേഷും, കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്തും ചേർന്ന് സ്കൂളുകൾക്ക് അവാർഡുകൾ സമ്മാനിച്ചു. സംസ്ഥാനതലത്തിൽ വിജയികളായ 101 സ്കൂളുകളുടെ പട്ടികയിൽ ഇടംപിടിച്ച ജില്ലയിലെ ജി.എച്ച്.എസ്.എസ്. ചാലീശ്ശേരി, കെ.എച്ച്.എസ്.എസ്. തോട്ടര, ജി.എച്ച്.എസ്.എസ്. എടത്തനാട്ടുകര, എച്ച്.എസ്.എസ്. അനങ്ങനടി, കെ.വി.ആർ.എച്ച്.എസ്.എസ്. ഷൊർണൂർ, ഷൊർണൂർ സെന്റ് തെരേസ എച്ച്.എസ്.എസ്. എന്നീ സ്കൂളുകളാണ് കൈറ്റ് ജില്ലാ കേന്ദ്രത്തിൽ വെച്ച് അവാർഡ് ഏറ്റുവാങ്ങിയത്.

പൊതുവിദ്യാലയങ്ങളിലെ മികവുകൾ മറ്റ് വിദ്യാലയങ്ങളിലേക്ക് എത്തിക്കുന്നതിൻ്റെ ഭാഗമായി നടന്ന റീൽസ് മത്സരത്തെ തുടർന്ന് കൈറ്റ് വിക്ടേഴ്സിന്റെ ആഭിമുഖ്യത്തിൽ 'ഹരിതവിദ്യാലയം റിയാലിറ്റി ഷോ' ഡിസംബർ മുതൽ സംപ്രേക്ഷണം ചെയ്യാനുള്ള ഒരുക്കങ്ങൾ നടന്നുവരുകയാണ്. നവംബർ 20 വരെ സ്കൂളുകൾക്ക് അപേക്ഷ നൽകാം. സ്കൂൾ മികവുകൾ സമൂഹമധ്യത്തിൽ എത്തിക്കുന്നതിനുള്ള അവസരമായി ഹരിതവിദ്യാലയം റിയാലിറ്റി ഷോ പ്രയോജനപ്പെടുത്തണമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് പറഞ്ഞു.

പാലക്കാട് ജില്ലയിൽ നിന്നും അവാർഡിനർഹമായ സ്കൂളുകൾ

ജി.എച്ച്.എസ്.എസ്. ചാലീശ്ശേരി
കെ.എച്ച്.എസ്.എസ്. തോട്ടര
ജി.എച്ച്.എസ്.എസ്. എടത്തനാട്ടുകര
എച്ച്.എസ്.എസ്. അനങ്ങനടി
കെ.വി.ആർ.എച്ച്.എസ്.എസ്. ഷൊർണൂർ
ഷൊർണൂർ സെന്റ് തെരേസ എച്ച്.എസ്.എസ്.

അവാർഡ് ദാന ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ