സഹായം Reading Problems? Click here

കോട്ടയം ജില്ലാ പ്രോജക്ട് ഓഫീസ്

Schoolwiki സംരംഭത്തിൽ നിന്ന്

ഐടി അറ്റ് സ്ക്കൂളിന്റെ ജില്ലാ ആഫീസ് വയസ്കരകുന്നിലുള്ള ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറിസ്ക്കൂള്‍ കോമ്പൗണ്ടിലുള്ള കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഗവ ടിടിഐ, ഹൈസ്ക്കൂള്‍ ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ എന്നിവ ഐടിസ്ക്കൂള്‍ പ്രോജക്ട് ആഫീസ് കൂടാതെ ഈ കോംപൗണ്ടിലുണ്ട്. കോട്ടയം കെ എസ് ആര്‍ ടി സി സ്റ്റാന്റില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരത്തിലും, റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരത്തിലുമാണ് ഈ ആഫിസ് സ്ഥിതി ചെയ്യുന്നത്. കോട്ടയം പഴയ ബോട്ടു ജട്ടിയിലേക്കു പോകുന്ന വഴിയില്‍ പാലാമ്പടം ജങ്ഷനില്‍ നിന്നും പാലസ് റോഡിലൂടെ മുന്നൂറ് മീറ്റര്‍ നടന്നാല്‍ ഐടിസ്ക്കൂള്‍ പ്രോജക്ട് ആഫീസിലെത്താം

സമീപത്തുള്ള പ്രധാന സ്ഥാപനങ്ങള്‍

  1. കോട്ടയം ഫയര്‍ സ്റ്റേഷന്‍
  2. കേരളാ കോണ്‍ഗ്രസ് (മാണി) സംസ്ഥാന കമ്മിറ്റി ആപ്പീസ്
  3. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ആപ്പീസ്
  4. ജില്ലാ ആയുര്‍വേദ ആശുപത്രി
  5. രമ്യാ, ധന്യാ സിനിമാശാലകള്‍
  6. ബിഎസ്സ് എന്‍ എല്‍ ജില്ലാ കേന്ദ്രം

വഴികാട്ടി