കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കോട്ടയം/പ്രവർത്തനങ്ങൾ
കൈറ്റിന്റെ 'എന്റെ സ്കൂൾ എന്റെ അഭിമാനം' - പുരസ്കാരങ്ങൾ വിതരണം ചെയ്തു
-
അവാർഡുകളുമായി വിദ്യാർത്ഥികൾ
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്ക് വേണ്ടി നടത്തിയ 'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് നിർമ്മാണ മത്സരത്തിലെ ജില്ലയിലെ പുരസ്കാര ജേതാക്കൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. പതിനാല് ജില്ലകളേയും ഉൾപ്പെടുത്തി നടന്ന ഓൺലൈൻ ചടങ്ങിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ. ഐ.എ.എസ്.ഉം കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്തും ചേർന്ന് സ്കൂളുകൾക്ക് അവാർഡുകൾ സമ്മാനിച്ചത്. വിജയികളായ 101 സ്കൂളുകളുടെ പട്ടികയിൽ ജില്ലയിൽ നിന്നും ഇടംപിടിച്ച . ഹോളി ക്രോസ് ഹയർ സെക്കന്ററി സ്കൂൾ ചേർപ്പുങ്കൽ, സെന്റ് പോൾസ് ഹൈസ്കൂൾ വെട്ടിമുകൾ, മുസ്ലിം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഈരാറ്റുപേട്ട, സെന്റ് ജോസ്ഫ്സ് കോൺവെന്റ് ഹൈസ്കൂൾ, കൊച്ചുകൊട്ടാരം എൽ.പി.സ്കൂൾ ഞണ്ടുപാറ എന്നീ സ്കൂളുകളാണ് കൈറ്റ് ജില്ലാ കേന്ദ്രത്തിൽ വെച്ച് അവാർഡുകൾ ഏറ്റുവാങ്ങിയത്. കൈറ്റ് വിക്ടേഴ്സ് ചാനലിൽ ലൈവായി സംപ്രേഷണം ചെയ്ത ചടങ്ങിൽ ജില്ലയിലെ വിദ്യാർത്ഥികൾ ആശയവിനിമയം നടത്തി. ജില്ലാ കോ-ഓർഡിനേറ്റർ തോമസ് വർഗീസ് ചടങ്ങിൽ പങ്കെടുത്തു.
പൊതുവിദ്യാലയങ്ങളിലെ മികവുകൾ മറ്റ് വിദ്യാലയങ്ങളിലേയ്ക്കും പൊതുസമൂഹത്തിലേയ്ക്കും എത്തിക്കുന്നതിന്റെ ഭാഗമായി നടന്ന റീൽസ് മത്സരത്തിനെത്തുടർന്ന് കൈറ്റ് വിക്ടേഴ്സിന്റെ ആഭിമുഖ്യത്തിൽ 'ഹരിതവിദ്യാലയം' റിയാലിറ്റി ഷോ ഡിസംബർ അവസാനം മുതൽ സംപ്രേഷണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ഇതിലേയ്ക്ക് അപേക്ഷ നൽകേണ്ട തീയതി നവംബർ 20 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. സ്കൂൾ മികവുകൾ സമൂഹ മധ്യത്തിൽ എത്തിക്കുന്നതിനുള്ള ഒരു അവസരമായി ഹരിതവിദ്യാലയം റിയാലിറ്റി ഷോ പ്രയോജനപ്പെടുത്തണമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു.
സംസ്ഥാന ഐ.റ്റി മേളയിൽ നേട്ടവുമായി കോട്ടയം ജില്ല
സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം
ഹയർ സെക്കന്ററി വിഭാഗത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം
സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി സെന്റ് എഫ്രേംസ് ഹയർ സെക്കന്ററി സ്കൂൾ മാന്നാനം
സംസ്ഥാന തലത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി സെന്റ് എഫ്രേംസ് ഹയർ സെക്കന്ററി സ്കൂൾ മാന്നാനം
സംസ്ഥാന തലത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ഹയർ സെക്കന്ററി സ്കൂൾ നെടുംകുന്നം
| Slno | Name | Item | Session | School | Grade | Position |
| 1 | Harinarayanan V | Animation | HS | MGM NSS HSS Lakkattoor | A | First |
| 2 | Bismi ES | Animation | HS | MG HSS Erattupetta | A | |
| 3 | Aaron Cyrus | IT Quiz | HS | Emmanuels HSS Kothanalloor | A | |
| 4 | Alex Thomas Simi | IT Quiz | HS | GHSS Areeparampu | C | |
| 5 | Abhijay Nair | Digital Painting | HS | HC HSS Thellakom | A | |
| 6 | Jisbel Jacob S | Digital Painting | HS | St.Theresas HSS Vazhappally | B | |
| 7 | Naithika Jeejo | രചനയും അവതരണവും (Presentation) | HS | St.Marys HS Athirampuzha | A | Third |
| 8 | Alex K Jim | രചനയും അവതരണവും (Presentation) | HS | Santhom HS Kanamala | A | |
| 9 | Namit Joshy | Scratch Programming | HS | Little Flower HS Kanjiramattam | A | Second |
| 10 | Arjun P | Scratch Programming | HS | NSS HSS Kidangoor | C | |
| 11 | Joseph Haroun | മലയാളം ടൈപ്പിങ്ങും രൂപകൽപനയും | HS | St.Pauls GHS Vettimukal | C | |
| 12 | Nidhin Promod | മലയാളം ടൈപ്പിങ്ങും രൂപകൽപനയും | HS | St.Ephrems HSS Mannanam | C | |
| 13 | Surya Nayana PB | Web Page Designing | HS | St.Theresas HS Nedumkunnam | A | |
| 14 | Jerome joby | Web Page Designing | HS | De Paul HSS Nazreth Hill | C | |
| 15 | Gourinanda S Nair | Animation | HSS | St.Marys HSS Pala | A | Third |
| 16 | Tessa Maria Thomas | Animation | HSS | St.Marys HSS Kuravilangadu | B | |
| 17 | Davis Jomartin | IT Quiz | HSS | St.John The Baptist Nedumkunnam | A | |
| 18 | Devi Priya | IT Quiz | HSS | Mt.Carmel GHSS Kanjikkuzhy | B | |
| 19 | Ananya Ann Prakash | Digital Painting | HSS | St.John The Baptist Nedumkunnam | A | First |
| 20 | Esther Johny | Digital Painting | HSS | St.Marys HSS Bharananganam | A | |
| 21 | Bhargav M | രചനയും അവതരണവും (Presentation) | HSS | SH HSS Perunna | A | |
| 22 | Catherine George | രചനയും അവതരണവും (Presentation) | HSS | St.Ephrems HSS Mannanam | A | |
| 23 | Linta Susan Joyal | Scratch Programming | HSS | St.Ephrems HSS Mannanam | A | First |
| 24 | Ibrahim Bin Shihab | Scratch Programming | HSS | MD HSS Kottayam | B | |
| 25 | Kesiya Anna Alex | മലയാളം ടൈപ്പിങ്ങും രൂപകൽപനയും | HSS | Don Bosco HSS Puthuppally | C | |
| 26 | Maria Theres Mathew | മലയാളം ടൈപ്പിങ്ങും രൂപകൽപനയും | HSS | St.Marys HSS Kuravilangadu | C | |
| 27 | Nevin Promod | Web Page Designing | HSS | St.Ephrems HSS Mannanam | A | Second |
| 28 | Albert George Jaimon | Web Page Designing | HSS | Emmanuels HSS Kothanalloor | A | |
| 29 | Joel Joby | ICT Teaching Aid Presentation | UP | GHSS Pampady | B | |
| 30 | Anu Alex | ICT Teaching Aid Presentation | HS | Alphonsa HS Vakakkadu | B |