"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 65: | വരി 65: | ||

മലപ്പുറം ജില്ലയിലെ മലയോര താലൂക്കായ ഏറനാടിന്റെ അതിർത്തിയിൽ തീർത്തും ഗ്രാമീണ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്. കാരക്കുന്ന്. ചരിത്ര സാന്നിധ്യങ്ങളുടേയും ടിപ്പു സുൽത്താന്റെ പടയോട്ടത്തിന്റെയും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സ്ഥൈര്യതയുടെയും സാമൂതിരിയുടെ രാജകീയ പാരമ്പര്യങ്ങളുടേയും സ്മരണകളാൽ സമൃദ്ധമായ തൃക്കലങ്ങോട് ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സംസ്കാര സമ്പന്നരായ ഗ്രാമീണ സാമൂഹിക സാമ്പത്തിക ജീവിതാവസ്ഥകളിൽ നിന്നും എത്തുന്ന കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത്.

=='''ചരിത്രം'''== | =='''ചരിത്രം'''== | ||

മലപ്പുറം |
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ കാരക്കുന്ന് വില്ലേജിൽ മഞ്ചേരി ഉപജില്ലയിലെ സ്കൂളാണ് ജി.എച്ച്.എസ്.എസ്. കാരക്കുന്ന്. തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളാണിത്. പ്രദേശത്തിന്റെ ചിരകാല സ്വപ്നമായിരുന്നു ഒരു ഹൈസ്കൂൾ. ആ സ്വപ്നം സാക്ഷാത്കരിക്കുന്നത് 1974 മാണ്. 1974 സെപ്തംബർ 2 നാണ് ഈ വിദ്യാലയം ആരംഭിച്ചത്. എട്ടാം ക്ലാസ് മാത്രമായി ആരംഭിച്ച ക്ലാസ്സുകൾ കാരക്കുന്ന് എ. യു പി സ്കൂൾ കെട്ടിടം ഉപയോഗപ്പെടുത്തിയാണ് എട്ടാം ക്ലാസ് മാത്രമായി പ്രവർത്തനം ആരംഭിച്ചത്. 2004-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ സയൻസ്, ഹ്യൂമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളുണ്ട്.
'''[[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക]]''' | ||
=='''ഭൗതികസൗകര്യങ്ങൾ'''== | =='''ഭൗതികസൗകര്യങ്ങൾ'''== |
08:28, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ്. കാരക്കുന്ന് | |

വിലാസം | |
കാരക്കുന്ന് GHSS KARAKUNNU , കാരക്കുന്ന് പി.ഒ. , 676123 , മലപ്പുറം ജില്ല | |
സ്ഥാപിതം | 02 - 09 - 1974 |
വിവരങ്ങൾ | |
ഫോൺ | 0483 2840997, 083010 54026 |
ഇമെയിൽ | ghskarakunnu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18026 (സമേതം) |
എച്ച് എസ് എസ് കോഡ് | 11158 |
യുഡൈസ് കോഡ് | 32050601107 |
വിക്കിഡാറ്റ | Q64567760 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കലങ്ങോട് പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 613 |
പെൺകുട്ടികൾ | 569 |
ആകെ വിദ്യാർത്ഥികൾ | 1182 |
അദ്ധ്യാപകർ | 38 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 306 |
പെൺകുട്ടികൾ | 349 |
ആകെ വിദ്യാർത്ഥികൾ | 655 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സക്കീന .എൻ |
വൈസ് പ്രിൻസിപ്പൽ | ഖദീജ. സി |
പി.ടി.എ. പ്രസിഡണ്ട് | എൻ.പി. മുഹമ്മദ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുഹ്റാബി |
അവസാനം തിരുത്തിയത് | |
05-01-2022 | Parazak |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

മലപ്പുറം ജില്ലയിലെ മലയോര താലൂക്കായ ഏറനാടിന്റെ അതിർത്തിയിൽ തീർത്തും ഗ്രാമീണ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്. കാരക്കുന്ന്. ചരിത്ര സാന്നിധ്യങ്ങളുടേയും ടിപ്പു സുൽത്താന്റെ പടയോട്ടത്തിന്റെയും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സ്ഥൈര്യതയുടെയും സാമൂതിരിയുടെ രാജകീയ പാരമ്പര്യങ്ങളുടേയും സ്മരണകളാൽ സമൃദ്ധമായ തൃക്കലങ്ങോട് ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സംസ്കാര സമ്പന്നരായ ഗ്രാമീണ സാമൂഹിക സാമ്പത്തിക ജീവിതാവസ്ഥകളിൽ നിന്നും എത്തുന്ന കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത്.
ചരിത്രം
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ കാരക്കുന്ന് വില്ലേജിൽ മഞ്ചേരി ഉപജില്ലയിലെ സ്കൂളാണ് ജി.എച്ച്.എസ്.എസ്. കാരക്കുന്ന്. തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളാണിത്. പ്രദേശത്തിന്റെ ചിരകാല സ്വപ്നമായിരുന്നു ഒരു ഹൈസ്കൂൾ. ആ സ്വപ്നം സാക്ഷാത്കരിക്കുന്നത് 1974 മാണ്. 1974 സെപ്തംബർ 2 നാണ് ഈ വിദ്യാലയം ആരംഭിച്ചത്. എട്ടാം ക്ലാസ് മാത്രമായി ആരംഭിച്ച ക്ലാസ്സുകൾ കാരക്കുന്ന് എ. യു പി സ്കൂൾ കെട്ടിടം ഉപയോഗപ്പെടുത്തിയാണ് എട്ടാം ക്ലാസ് മാത്രമായി പ്രവർത്തനം ആരംഭിച്ചത്. 2004-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ സയൻസ്, ഹ്യൂമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളുണ്ട്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്,, രണ്ട് കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പത്തിനാലോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹയർ സെക്കന്ററി ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി , ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള റിസോഴ്ല് ക്ലാസ്സുമുറികൾ , 12000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി, സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം, പത്ത്, ഒമ്പത് ക്ലാസ്സുകളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക്കായി സ്മാർട്ട് റൂമുകളാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ബസ്സ് സർവ്വീസ് നടത്തുന്നു. ആധുനികമായ പാചകപ്പുര. പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂൾ ഹയർ സെക്കണ്ടറിവരെ 8 കെട്ടിടങ്ങളിലായി 46 ക്ലാസ് മുറികളും നാല് സയൻസ് ലാബുകളും മൂന്ന് കമ്പ്യൂട്ടർ ലാബുകളുമുണ്ട്. 2017-18 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹയർ സെക്കണ്ടറി വിഭാഗത്തിൽ എട്ട് ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി.
പാഠ്യേതര പ്രവർത്തനങ്ങൾ
- അടൽ ടിങ്കറിങ് ലാബ്
- ജൂനിയർ റെഡ് ക്രോസ്
- അസാപ്
- എൻ.എസ്.എസ്. യൂണിറ്റ്
- ദേശീയ ഹരിത സേന
- ഐ.ടി. ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പബ്ലിൿ റിലേഷൻസ് ക്ലബ്
- സാഹിത്യം, കല, കായികം
- ആരോഗ്യ ക്ലബ്
- ലിറ്റിൽ കൈറ്റ്സ്
- കൗൺസലിങ് സെൻറർ
- സാമൂഹ്യ സേവന പ്രവർത്തനങ്ങൾ
- പെൺകുട്ടികൾക്ക് കരാട്ടേ ക്ലാസ്സ്
- നേർക്കാഴ്ച
പ്രധാന കാൽവെപ്പ്
ഗവ: അനുവദിച്ച ഏഴ് ലക്ഷം രൂപയുടെ പുസ്തകങ്ങൾ കൊണ്ട് സമ്പന്നമായ ലൈബ്രറി 21-1-2010 ഉദ്ഘാടനം ചെയ്തു. 12000ത്തിലധികം പുസ്തകങ്ങളുണ്ട്. പ്രദേശത്തെ സുമനസ്സുകളായ നിരവധി വ്യക്തികൾ ലൈബ്രറിക്കാവശ്യമായ ഫർണിച്ചറുകളും അലമാറകളും സംഭാവന നൽകി. ലൈബ്രറിയോടനുബന്ധിച്ച് വായനാമുറിയുമുണ്ട്. "പുസ്‌തകങ്ങൾ നിറഞ്ഞ ഗ്രന്ഥശാല, സർവകലാശാലയ്‌ക്കു സമമാണെന്നു” കാർലൈന്റെ വാക്കുകൾ സ്മരണീയമാണ്. ലോകത്ത് മഹാന്മാരായി അറിയപ്പെടുന്നവരെല്ലാംതന്നെ നല്ല വായനക്കാരും ഗ്രന്ഥശാലകളുടെ ഗുണഭോക്‌താക്കളുമാണ്. കുട്ടികളിലെ വായനാ ശീലം വളർത്തുന്നതിൽ രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരു പോലെ പങ്കുണ്ട്. ചെറുപ്പം മുതൽ കുട്ടികളെ വായനയുടെ ലോകത്തേക്ക് കൊണ്ടുപോകാൻ നമുക്ക് കഴിയണം. വായിക്കാനായി അവരെ പ്രാപ്തരാക്കുന്നതിനോടൊപ്പം വായിക്കാനായി അവരെ പ്രോത്സാഹിപ്പിക്കുകയും വേണം.
സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി
അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദ്ധരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. എസ്.എം.സി എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്. ഇപ്രകാരമുണ്ടായ അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും,ജനങ്ങളും താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ, ലൈബ്രറി, ലാബറട്ടറി എന്നിവ മെച്ചപ്പെടുത്തുന്നത് ഈ സംഘടനയുടെ സംഘടിതയത്നത്തിലൂടെയാണ്പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം. . സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും സ്കൂൾമാനേജ്മെന്റ്കമ്മറ്റി കടപ്പെട്ടിരിക്കുന്നു. അച്ചടക്കപരിപാലനത്തിലും ഇവർക്ക് ഗണ്യമായ പങ്കുണ്ട്. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്.മേല്പറഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു സ്കൂൾമാനേജ്മെന്റ്കമ്മറ്റി കമ്മറ്റിയാണ് കാരക്കുന്ന് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും,വിദ്യാഭ്യാസ വിദ്ധരും, രക്ഷിതാക്കളും, അദ്ധ്യാപകരുമൊക്കെ ചേർന്ന ഒരുകൂട്ടമാണ് നമ്മുടെ സ്കൂൾ മാനേജ്മെന്റ്കമ്മറ്റി. ബഹു. ഷംസുദ്ദീനാണ് ഇപ്പോഴത്തെ ചെയർമാൻ. ബഹു. എൻ.പി. മുഹമ്മദാണ് ഇപ്പോഴത്തെ പിടിഎ പ്രസിഡണ്ട്
ഭരണ നിർവഹണം
- മലപ്പുറം ജില്ലാ പഞ്ചായത്ത്, മലപ്പുറം. സൈറ്റ്
- മുൻ സാരഥികൾ
- പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി.ടി.എ.
- സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി
- പ്രശസ്തരായ പൂർവാദ്ധ്യാപകർ
- സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ, ജീവനക്കാർ എന്നിവരുടെ മുഴുവൻ വിവരങ്ങളും ഇവിടെ ലഭിക്കുന്നു.
വഴികാട്ടി
കാരക്കുന്ന് ഗവ: ഹയർസെക്കന്ററി സ്കൂളിലേയ്ക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps:11.166573, 76.133596 |zoom=13}}
മേൽവിലാസം
കാരക്കുന്ന് പി.ഒ, മലപ്പുറം ജില്ല , പിൻ 676123
ഫോൺ (ഹയർസെക്കന്ററി) : 0483 2841347 , ഫോൺ (ഹൈസ്ക്കൂൾ) : 0483 2840997
ഇ-മെയിൽ (ഹൈസ്കൂൾ ഓഫീസ്) ghskarakunnu@gmail.com ,ഇ-മെയിൽ (ഹയർ സെക്കണ്ടറി ഓഫീസ്)principal11158@gmail.com
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18026
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ