ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്‌സ് ഐടി ക്ലബ്ബുകൾ
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹൈസ്‌കൂളുകളിൽ . ഒരുലക്ഷത്തോളം കുട്ടികളെ ഉൾപ്പെടുത്തി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) നടപ്പാക്കിയ ഹായ് സ്‌കൂൾ കുട്ടിക്കൂട്ടംപദ്ധതി പരിഷ്‌കരിച്ചാണ് ലിറ്റിൽ കൈറ്റ്‌സ്'ഐടി ക്ലബ്ബുകൾ രൂപീകൃതമാകുന്നത്. നേരത്തെ ഉൾപ്പെടുത്തിയിരുന്ന ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ മേഖലകൾക്കുപുറമെ മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്‌സ്, ഇ കൊമേഴ്‌സ്, ഇ ഗവേണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകൾ അടങ്ങുന്നതാണ് ലിറ്റിൽ കൈറ്റ്‌സ്'ക്ലബ്ബുകളുടെ പ്രവർത്തനം. ജനുവരി 22ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ലിറ്റിൽ കൈറ്റ്‌സ്'ക്ലബ്ബുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത്. സ്‌കൂൾതല ഐസിടി പ്രവർത്തനങ്ങളിൽ പ്രത്യേക താൽപ്പര്യവും സന്നദ്ധതയും പ്രാവീണ്യവുമുള്ള രണ്ട് അധ്യാപകർ യൂണിറ്റിന്റെ ചുമതലക്കാരാകും. ഈ അധ്യാപകർ കൈറ്റിന്റെ പരിശീലനം വിജയകരമായി പൂർത്തിയാക്കണം. നിലവിൽ എട്ടാംക്ലാസിൽ പഠിക്കുന്ന (അടുത്തവർഷം ഒമ്പതാംക്ലാസിൽ) 20 മുതൽ 40 വരെ കുട്ടികൾക്കാണ് ക്ലബ്ബിൽ അംഗത്വം. മാർച്ച് ആദ്യവാരത്തിൽ പ്രത്യേകം അഭിരുചിപരീക്ഷ നടത്തി ക്ലബ്ബ് അംഗങ്ങളെ കണ്ടെത്തും. ഏപ്രിലിൽ പ്രവർത്തനം ആരംഭിക്കും. സ്‌കൂൾ പ്രവർത്തനത്തെ ബാധിക്കാതെയും അവധിദിവസങ്ങൾ പ്രയോജനപ്പെടുത്തിയും ചുരുങ്ങിയത് മാസത്തിൽ നാലുമണിക്കൂർ പരിശീലനം ലിറ്റിൽ കൈറ്റ്‌സ്'ക്ലബ്ബ് അംഗങ്ങൾക്ക് ഉറപ്പാക്കും.
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്
കാരക്കുന്ന് ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് വിജയകരമായി പൂർത്തിയായി. കൈറ്റ് മാസ്റ്റർ ട്രൈനർ ശ്രീ. ഉസ്മാൻ സർ ക്യാമ്പ് സന്ദർശിച്ച് അഭിപ്രായം രേഖപ്പെടുത്തി. വിദ്യാർത്ഥികൾക്ക് സ്വന്തമായി ആനിമേഷൻ മൂവികൾ ഉണ്ടാക്കാൻ സഹായകരമാവും വിധം വീഡിയോ എഡിറ്റിംഗ്, ഓഡിയോ റെക്കോഡിംഗ് ആന്റ് എഡിറ്റിംഗ് തുടങ്ങിയ മേഖലകളിലെ പ്രാക്ടിക്കൽ പരിശീലനമായിരുന്നു പ്രധാനമായും ക്യാമ്പിൽ. സ്കൂൾ ഐ.ടി. കോർഡിനേറ്റർ ശ്രീ. അബ്ദുൽ ജലീൽ, കൈറ്റ് മിസ്ട്രസ്സുമാരായ ശ്രീമതി. മുംതാസ് ടീച്ചർ, ശ്രീമതി. ഹണി പ്രഭ ടീച്ചർ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ഉച്ചയ്ക്ക് ആവി പാറുന്ന നെയ്ച്ചോറും ചിക്കൻ കറിയും ക്യാമ്പിൽ ആവേശം വിതറി. വൈകുന്നേരം 5 മണിയോടു കൂടി സ്വന്തമായി ആനിമേഷൻ വീഡിയോകൾ നിർമ്മിക്കാമെന്ന ആത്മവിശ്വാസത്തോട് കൂടി ക്യാമ്പ് പിരിഞ്ഞു