ഉള്ളടക്കത്തിലേക്ക് പോവുക

ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
(S N H S S Okkal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.


ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ
വിലാസം
ഒക്കൽ

ഒക്കൽ പി.ഒ.
,
683550
,
എറണാകുളം ജില്ല
സ്ഥാപിതം15 - 06 - 1956
വിവരങ്ങൾ
ഫോൺ0484 2462175
ഇമെയിൽsnhssokkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്27009 (സമേതം)
എച്ച് എസ് എസ് കോഡ്7064
യുഡൈസ് കോഡ്32081100703
വിക്കിഡാറ്റQ99486021
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല പെരുമ്പാവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംപെരുമ്പാവൂർ
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്കൂവപ്പടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ736
പെൺകുട്ടികൾ480
ആകെ വിദ്യാർത്ഥികൾ1216
അദ്ധ്യാപകർ64
ഹയർസെക്കന്ററി
ആൺകുട്ടികൾ358
പെൺകുട്ടികൾ359
ആകെ വിദ്യാർത്ഥികൾ717
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎൻ. വി. ബാബുരാജൻ
പ്രധാന അദ്ധ്യാപികസിനി പീതൻ സി.
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് കുമാർ പി ബി
എം.പി.ടി.എ. പ്രസിഡണ്ട്അനു മനോജ്
അവസാനം തിരുത്തിയത്
12-01-2026DHANYA THILAK
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ആമുഖം

എറണാകുളം ജില്ലയിൽ കോതമംഗലം വിദ്യാഭ്യാസജില്ലയിൽ പെരുമ്പാവൂർ ഉപജില്ലയിലെ മികച്ച എയ്ഡഡ് സ്കൂളുകളിലൊന്നാണ് എസ്.എൻ.എച്ച്.എസ്.എസ് ഒക്കൽ. കാലടി, പെരിയാറിന്റെ തീരത്ത് എംസി റോഡരികിലായ് സ്ഥിതിചെയ്യുന്ന സ്കൂളിന്റെ വിശേഷങ്ങൾ ചുവടെ വായിക്കാം.

ചരിത്രം

എറണാകുളം ജില്ലയിൽ കാലടിയോട്‌ ചേർന്ന്‌, പെരിയാറിന്റെ തീരത്തുള്ള ഒക്കൽ ഗ്രാമത്തിൽ 1956 ജൂൺ 15ന്‌ ശ്രീനാരായണ അപ്പർ പ്രൈമറി സ്‌കൂൾ ആരംഭിച്ചു. 2 ഡിവിഷനുകളിലായി 69 വിദ്യാർത്ഥികളും 2 അദ്ധ്യാപകരുമായിട്ടാണ്‌ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്‌. ഒക്കൽ എന്ന ഗ്രാമം കാലടിയോട്‌ ചേർന്നു സ്ഥിതി ചെയ്യുന്നു. കുറച്ചു വികസിതമായ പെരുമ്പാവൂരാകട്ടെ ആറുകിലോമീറ്ററോളം അകലെ. 1955 വരെ ഇവിടെ 60 വർഷത്തോളം പഴക്കമുള്ള ഒരു എൽ.പി. സ്‌ക്കൂൾ അല്ലാതെ മറ്റു യാതൊരു സ്ഥാപനങ്ങളും ഉണ്ടായിരുന്നില്ല. അതിനാൽ മിഡിൽ സ്‌ക്കൂൾ തൊട്ടുള്ള വിദ്യാഭ്യാസം ഇവിടത്തുകാർക്ക്‌ ശ്രമകരമായിരുന്നു. ഒന്നുകിൽ 6 കിലോമീറ്ററിലേറെ നടന്ന്‌ പെരുമ്പാവൂർ, അല്ലെങ്കിൽ നിറഞ്ഞൊഴുകുന്ന പുഴ കടന്ന്‌ കാലടിയോ മാണിക്കമംഗലമോ ആയിരുന്നു ആശ്രയം. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • കലാകായികം
  • ഡിജിറ്റൽ മാഗസിൻ
  • ആർട് ആൻഡ് ക്രാഫ്റ്റ് എക്സിബിഷൻ

കൂടുതൽ വായിക്കുക

മാനേജ്‌മെന്റ്

ഒക്കൽ 856-ാം നമ്പർ എസ്‌.എൻ.ഡി.പി. ശാഖ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് കാലഘട്ടം
1 ശ്രീമതി. എം. കെ. ചെല്ലമ്മ 1956-1958
2 ശ്രീ. കെ.കെ. അയ്യപ്പൻ 1958-1962
3 ശ്രീ. എം കെ വിശ്വനാഥൻ 1962-1966
4 ശ്രീ. കെ പി ഗോപാലൻ നായർ 1966-1969
5 ശ്രീ. ടി.എൻ പരമേശ്വരൻ 1969-1978
6 ശ്രീ. എം.കെ. വിശ്വനാഥൻ 1978-1994
7 ശ്രീ. ടി കെ ഏലിയാസ് 1994-1998
7 ശ്രീമതി ആർ. പത്മകുമാരി 2005-2007
8 ശ്രീമതി ഇ. ആർ. ശാന്തകുമാരി 2007-2016
9 ശ്രീമതി സി. അ‌ജിതകുമാരി 2016-2020
9 ശ്രീമതി സിനി പീതൻ സി 2020-

എച്ച്.എസ്.എസ്. പ്രിൻസിപ്പൽ

ക്രമനമ്പർ പേര് കാലഘട്ടം
1 ശ്രീ. ടി.കെ. ഏലിയാസ്‌ 1998-1999
2 ശ്രീമതി വി. ലതിക 1999-2001
3 ശ്രീമതി എ.എൻ. പുഷ്‌പാംഗിനി 2001-2003
4 ശ്രീ. ഒ. തോമസ്‌ 2003-2005
5 ശ്രീമതി എസ് സരസ്വതി 2005-2006
6 ശ്രീമതി പി കെ സുധർമ്മ 2006-2010
7 ശ്രീ എൻ.വി ബാബുരാജൻ 2010-

സൗകര്യങ്ങൾ

  • നവീകരിച്ച ​ഹൈടെക് ക്ലാസ്റൂമുകൾ
  • ലൈബ്രറി
  • സയൻസ് ലാബ്
  • കംപ്യൂട്ടർ ലാബ്
  • സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
  • മൾട്ടിമീഡിയ സൗകര്യങ്ങൾ
  • സംഗീതം, ചിത്രകല, നാടകം, ചെണ്ട എന്നിവ പഠിക്കുവാനുളള സൗകര്യം

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • മാർഗരറ്റ് ജോർജ്. - റിട്ട. പ്രിൻസിപ്പൽ സംസ്‌കൃത കോളേജ്, തൃപ്പൂണിത്തുറ.
  • ഡോ ടി.ടി കൃഷ്ണ കുമാർ - റിട്ടയേർഡ് ഡെപ്യൂട്ടി ഡയറക്ടർ, ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ.
  • എ.വി വേലായുധൻ നായർ - റയോൺസിലെ പേഴ്സണൽ മാനേജർ.
  • ജമാൽ എസ്.കെ - റിട്ട. സെൻട്രൽ എക്സൈസ് കമ്മീഷണർ.
  • ബിജു വട്ടപ്പാറ - ചലച്ചിത്ര സംവിധായകൻ & എഴുത്തുകാരൻ
  • അനീഷ്.കെ.തമ്പി - സാറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റങ്ങളിൽ ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞൻ/എൻജിനീയർ 'എസ്എഫ്' വോക്കിബിജി.
  • ഡോ.സൂരജ് കെ അമ്പാട്ട്- സയന്റിസ്റ്റ് 'എഫ്' എൻപിഒഎൽ, ഡിഫൻസ് ആർ ആൻഡ് ഡി ഓർഗനൈസേഷൻ, കൊച്ചി.
  • ഷാജു മാത്യു - അസിസ്റ്റന്റ് പ്രൊഫസർ (കൊമേഴ്‌സ് വകുപ്പ്) എറണാകുളം മഹാരാജാസ് കോളേജ്.
  • ആര്യ വി.എസ്. ഐ.എഫ്.എസ്
  • ഡോ ആദർശ് കെ ഇമ്മാനുവൽ MBBS (AFMC പൂനെ) -അശോകപുരത്തെ കാർമൽ ഹോസ്പിറ്റലിൽ RMO
  • ഡോ ടി ജി ശ്രീകുമാർ, അസോസിയേറ്റ് പ്രൊഫസർ, വേദാന്ത വകുപ്പ്, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലടി
  • ജിതേഷ് കെ നകുലൻ, യുഎസ്ടി (ഐടി സർവീസസ് കമ്പനി)യുടെ ഡയറക്ടറായി പ്രവർത്തിക്കുന്നു
  • കെ. കെ കർണ്ണൻ - മാനേജിങ് ഡയറക്ടർ, നിറപറ  ഗ്രൂപ്പ്‌.
  • എൻ. പി ജോർജ് -മാനേജിങ് ഡയറക്ടർ, പവിഴം  ഗ്രൂപ്പ്‌.
  • ബൈജു  ആലക്കാടൻ - മാനേജിങ് ഡയറക്ടർ ആലക്കാടൻ  എന്റർപ്രൈസസ്.
  • ഡോ.ശ്രീജിത്ത്‌ എം.ജി -ഫിസിഷ്യൻ, (നെഫ്റോളജി, എം. ഡി )താലൂക്ക് ഹോസ്പിറ്റൽ, തിരുവനന്തപുരം.
  • മായാറാണി -നൃത്ത അധ്യാപിക.

നേട്ടങ്ങൾ

ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ചിത്രശാല


അധിക വിവരങ്ങൾ

നൂൺമീൽ ​പ്രോഗ്രാം

പ്രവർത്തനങ്ങൾ 2025-2026

യോഗ ദിനം
യോഗ ദിനം
ബ‍ഷീർ ദിനം
ബഷീർ ദിനാചരണം 2025
ബഷീർ ദിന ക്വിസ്സ്
പുസ്തക പ്രദർശനം
പുസ്തക പ്രദർശനം
പുസ്തക പ്രദർശനം
നെൽകൃഷി
പോഷകാഹാര കൃഷി
സ്കൂൾ അസംബ്ലി
പ്രമാണം:പ്രമാണം:Jrc A LEVEL students 2024 jpg.jpg
jrc A LEVEL 2024
സ്വാതന്ത്ര്യ ദിനഘോഷം 2025
സ്വാതന്ത്ര്യ ദിനഘോഷം 2025
സ്വാതന്ത്ര്യ ദിനഘോഷം 2025
പ്രമാണം:Padha varshika pareeksha1.jpg
പാദ വാർഷിക പരീക്ഷ
പ്രമാണം:Padha varshika pareeksha 2.jpg
പാദ വാർഷിക പരീക്ഷ
പ്രമാണം:Padhavarshika pareeksha 3.jpg
പാദ വാർഷിക പരീക്ഷ
ഓണാഘോഷം 2025

വഴികാട്ടി

  • റോഡ് മാർഗം- ​എംസി റോഡിൽ പെരുമ്പാവൂരിൽ നിന്ന് കൃത്യം 4.7 കി.മി എത്തിയാൽ റോഡിന് ഇടതു​വശം ചേർന്ന് സ്കൂൾ കാണാം. അ‌ങ്കമാലി ഭാഗത്തുനിന്നു വരുന്നവർ കാലടിയിൽ നിന്ന് കൃത്യം 3 കി.മി എത്തിയാൽ റോഡിന് വലതുവശം ചേർന്ന് സ്കൂൾ കാണാം.
  • റയിൽ​ മാർഗം- അ‌ങ്കമാലി റയിൽവേസ്റ്റേഷനിൽ നിന്ന് 10 കി.മി പെരുമ്പാവൂർ ഭാഗത്തേക്ക് വന്നാൽ സ്കൂളിൽ എത്തിച്ചേരാം
  • ആലുവ റയിൽവേ സ്റ്റേഷനിൽ നിന്ന് 16 കി.മി കാലടി ഭാഗം വഴി സ്കൂളിൽ എത്തിച്ചേരാം
  • നിർദിഷ്ട ശബരിറയിൽപ്പാതയിൽ നിന്ന് അ‌ടുത്താണ് സ്കൂൾ
  • മെ​ട്രോ- ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് ​കാലടി ഭാഗം വഴി 19 കി.മി ദൂരം
  • വ്യോമ മാർഗം- നെടുമ്പാശേരി കൊച്ചി എയർപോർട്ടിൽ നിന്ന് കാലടി വഴി 10 കി.മി സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം
Map

മേൽവിലാസം

ശ്രീനാരായണ ഹയർസെക്കന്ററി സ്കൂൾ,

ഒക്കൽ പി.ഒ, ഒക്കൽ, പെരുമ്പാവൂർ,

എറണാകുളം ജില്ല പിൻ: 683550

ഫോൺ നമ്പർ : 0484-2462175

ഇമെയിൽ വിലാസം : snhssokkal@gmail.com

അവലംബം

[1]

  1. കേരളകൗമുദി പ്രത്യേകപതിപ്പ് 2021 ഓഗസ്റ്റ് 16