ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ സാമൂഹ്യശാസ്ത്ര അഭിരുചി വളർത്തുന്നതിനായി സാമൂഹ്യശാസ്ത്ര ക്ലബ്‌ രൂപീകരിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും അപ്പർ പ്രൈമറി വിഭാഗത്തിൽ നിന്നും ഓരോ അധ്യാപകരെ കൺവീനർ മാരായി തിരഞ്ഞെടുത്തു. 86 കുട്ടികൾ ക്ലബ്‌ ഇൽ അംഗങ്ങൾ ആയി ഉണ്ട്.

  • വാർത്താവായന മത്സരം

  വായനയിലുള്ള നൈപ്പുണ്യവും വാർത്തകൾ ക്രമീകരിച്ചു അവതരിപ്പിക്കാനുള്ള കഴിവും കണ്ടെത്തുന്നതിനായി വാർത്താവായന മത്സരം സംഘടിപ്പിക്കുകയുണ്ടായി. വിജയികളെ കണ്ടെത്തി സമ്മാനങ്ങൾ നൽകി.

  • റിപ്പബ്ലിക് ദിന മത്സരങ്ങൾ

  റിപുബ്ലിക് ദിനത്തോടനുബന്ധിച്ചു ദേശഭക്തിഗാന മത്സരം, പ്രച്ഛന്നവേഷ മത്സരം,പ്രസംഗമത്സരം എന്നിവ നടത്തി. വിജയികളെ കണ്ടെത്തുകയും ചെയ്‌തു.

  • പ്രാദേശിക ചരിത്ര രചന

  പ്രാദേശിക ചരിത്രം അന്വേഷിക്കാനും രേഖപ്പെടുത്താനും ഉള്ള താല്പര്യം കുട്ടികളിൽ ജനിപ്പിക്കുന്നതിന്റെ ഭാഗമായി പ്രാദേശിക ചരിത്ര രചനമത്സരം നടത്തി.