ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി

    പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും ജൂൺ 5 ന് പരിസ്ഥിതി ദിനം വിപുലമായി ആചരിക്കുന്നു ഈ ദിനത്തിൽ സ്ക്കുളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഫലവൃക്ഷ തൈകൾ വിതരണം ചെയ്യുകയും സ്ക്കൂൾ പരിസരങ്ങളിൽ വൃക്ഷ തൈകൾ നട്ട് പരിപാലിക്കുകയും ചെയ്യുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ആഴ്ചയിൽ ഒരു ദിവസം കുട്ടികൾ സ്ക്കൂളിൽ ഡ്രൈഡേ ആചരിക്കാറുണ്ട്. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷിയും ഭംഗിയായി ചെയ്തു വരുന്നു. മികച്ച വിളവ് നേടുന്നതോടൊപ്പം തന്നെ ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും ഈ രംഗത്ത് അംഗീകാരം നേടാനും കഴിഞ്ഞിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ സ്ക്കൂൾ പരിസരം അണുവിമുക്തമാക്കുകയും ക്ലാസ്റൂമിന്റെ പരിസരങ്ങളിൽ ചെടികളും ചെടിചട്ടികളും കൊണ്ട് വളരെ മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്