പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര

Schoolwiki സംരംഭത്തിൽ നിന്ന്
(P. P. M. H. S. S Kottukkara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര
വിലാസം
കൊട്ടുക്കര

P P M H S S KOTTUKKARA
,
കൊണ്ടോട്ടി പി.ഒ.
,
673638
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ0483 2711374
ഇമെയിൽppmhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18083 (സമേതം)
എച്ച് എസ് എസ് കോഡ്11057
യുഡൈസ് കോഡ്32050200712
വിക്കിഡാറ്റQ64563689
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംകൊണ്ടോട്ടി മുനിസിപ്പാലിറ്റി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ2032
പെൺകുട്ടികൾ2152
ഹയർസെക്കന്ററി
ആൺകുട്ടികൾ514
പെൺകുട്ടികൾ616
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദുൽ മജീദ് എം
പ്രധാന അദ്ധ്യാപകൻസുനിൽ കുമാർ പി കെ
പി.ടി.എ. പ്രസിഡണ്ട്ഫിറോസ് കെ പി
എം.പി.ടി.എ. പ്രസിഡണ്ട്ഡോക്ടർ ഷബ്‌ന എൻ കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറംവിദ്യാഭ്യാസ ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിൽ നെടിയിരുപ്പ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. സംസ്ഥാന തലത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഏറ്റവും കൂടുതൽ A+ നേടിയ വിദ്യാലയം,  ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയം,  ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര,  പ്രവർത്തി പരിചയ,  ഐ ടി മേളകളിൽ ദക്ഷിണേന്ത്യൻ തലം വരെ പങ്കെടുത്ത വിദ്യാലയം,  സംസ്ഥാന കലാ കായിക മേളകളിലെ സ്ഥിര സാന്നിധ്യമായ വിദ്യാലയം എന്നീ നേട്ടങ്ങളോടെ കൊണ്ടോട്ടിയിൽ നിന്നും 2 കി മീ അകലെ എൻ എച്ച് 966 ന്റെ ചാരെ തലയെടുപ്പോടെ സ്ഥിതി ചെയ്യുന്നു.

ചരിത്രം

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്തുള്ള നെടിയിരുപ്പ് പ്രദേശത്തെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യം വച്ച് സ്ഥാപിതമായ മുസ്ലിം എഡ്യൂക്കേഷണൽ ട്രുസ്ടിനു കീഴിൽ കൊട്ടുക്കരയിൽ 1976 ൽ തുടക്കം കുറിച്ചതാണ് പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. 112 കുട്ടികളുമായി തുടങ്ങിയ ഈ അക്ഷര ഗോപുരത്തിൽ ഇന്ന് ഹൈസ്കൂൾ, ഹയർ സെക്കന്ററി ക്ലാസ്സുകളിലായി അയ്യായിരത്തിലധികം കുട്ടികൾ പഠിച്ചുക്കൊണ്ടിരിക്കുന്നു. ദേശീയ-സംസ്ഥാന തലങ്ങളിൽ മാതൃകാ വിദ്യാലയമായി മാറാൻ ഈ വിദ്യാലയത്തിന് സാധിച്ചതിനു പിന്നിൽ ഇവിടെ നടപ്പിലാക്കിയ മികവാർന്ന പ്രവർത്തന പദ്ധതികളാണ്. കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിൽ 71 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 20ക്ലാസ് മുറികളുമായി അതിവിശാലമാണ് ഞങ്ങളുടെ സ്കൂൾ. കായിക മികവുകൾ പരിപോഷിപ്പിക്കുന്നതിനു ഒരു വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇതിനു പുറമെ സ്ക്കൂളിന്റെ മുൻഭാഗത്ത് ബാറ്റ്മിന്റൻ കോർട്ടും ഉണ്ട്. സ്കൂളിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറിക്കായി ആറ് സയൻസ് ലാബുകളും അഞ്ചു കമ്പ്യൂട്ടർ ലാബുകളും ഒരു മാത്‍സ് ലാബും ഉണ്ട്.,ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളും ക്രമീകരിച്ചിട്ടുണ്ട്.നിലവിലുള്ള അഞ്ചു കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം നൂറ്റി അൻപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഐ ടി അഭിരുചിയുള്ള കുട്ടികൾക്കായി "ഐ ടി ടാലന്റ് ലാബ്" ലഭ്യമാണ്. ഇവിടെ ക്ലിക് ചെയ്യുക

മികവുകളിലൂടെ

2021-22 എസ് എസ് എൽ സി പരീക്ഷയിൽ 307 കുട്ടികൾ എല്ലാ വിഷയത്തിലും A+ നേടി സംസ്ഥാനത്തെ ഒന്നാമത്തെ വിദ്യാലയമായി 2021-2022 വർഷത്തെ എൻ എം എം എസ് സ്കോളർഷിപ് പരീക്ഷയിൽ 50 കുട്ടികൾ വിജയിച്ച സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം 2018 ൽ കേരള ഗവണ്മെന്റ് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.ഇവിടെ ക്ലിക് ചെയ്യുക

സാരഥികൾ

മാനേജ്മെന്റ് & പി.ടി.എ

നെടിയിരുപ്പ് മുസ്ലിം എജ്യൂക്കേഷൻ സൊസൈറ്റിക്ക് കീഴിൽ 1976 ൽ 112 കുട്ടികളുമായി തുടക്കം കുറിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് പി. പി. എം. ഹയർ സെക്കന്റി സ്കൂൾ കൊട്ടുക്കര. നാൽപത് വർഷങ്ങൾക്കിപ്പുറം അയ്യായിരത്തോളം കുട്ടികൾ പഠിക്കുന്ന വലിയ വിദ്യാഭ്യാസ സ്ഥാപനമായി മാറിയതിന് പിന്നിൽ സ്കൂൾ മേനേജ്മെ൯റ കമ്മിറ്റിയുടെ ദീർഘ വീക്ഷണവും , മാറി മാറി വരുന്ന സ്കൂൾ പിടിഎ കമ്മിറ്റികളുടെ ഇടപെടലുകളും, അധ്യാപകരുടെ ചിട്ടയായ പ്രവ൪ത്തനങ്ങളും, രക്ഷിതാക്കളുടേയും നാട്ടുകാരുടെയും പൂ൪വ്വ വിദ്യാർത്ഥികളുടേയുമെല്ലാം പിന്തുണയും കൊണ്ടെല്ലാമാണ്. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന പ്രദേശത്തെ ഇന്ന് കാണുന്ന ഉന്നത നിലവാരത്തിലേക്ക് എത്തിക്കുന്നതിൽ ഈ വിദ്യാലയം വലിയ പങ്ക് വഹിച്ചിട്ടുണ്ട്.കേരളത്തിലെ ഏറ്റവും വലിയ ഹരിജ൯ കോളനിയായ നെടിയിരുപ്പ് ഹരിജ൯ കോളനിയിലെ കുട്ടികൾ ആശ്രയിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം കൂടിയാണ് പിപിഎം എച്ച് എസ് എസ് കൊട്ടുക്കര. വിദ്യാഭ്യാസത്തോടൊപ്പം സാമൂഹ്യ സേവന രംഗത്തും മാതൃകയാ൪ന്ന ഒട്ടനവധി പ്രവർത്തനങ്ങൾക്ക് ഈ സ്ഥാപനം നേതൃത്വം നൽകി വരുന്നു.

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 966 ൽ കൊണ്ടോട്ടി നഗരത്തിൽ നിന്നും 2 km അകലെ മലപ്പുറം റോഡിൽ കൊട്ടുക്കര സ്കൂൾസ്ഥിതി ചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 5 km അകലം

മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും

ggggggg
ggggggg

പി.എം.എച്ച്.എസ്.എസ് കൊട്ടുക്കര ,പി ഒ കൊണ്ടോട്ടി ,ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : 0483 2711374