എൻ.എച്ച്.എസ്.എസ്. എരുമമുണ്ട

(NHS Erumamunda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൻ.എച്ച്.എസ്.എസ്. എരുമമുണ്ട
വിലാസം
എരുമമുണ്ട

എരുമമുണ്ട പി.ഒ.
,
679334
,
മലപ്പുറം ജില്ല
സ്ഥാപിതം15 - 02 - 1982
വിവരങ്ങൾ
ഫോൺ04931 255366
ഇമെയിൽerumamundanirmala@yahoo.in
കോഡുകൾ
സ്കൂൾ കോഡ്48045 (സമേതം)
യുഡൈസ് കോഡ്32050400416
വിക്കിഡാറ്റQ64565290
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചുങ്കത്തറ പഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ274
പെൺകുട്ടികൾ305
അദ്ധ്യാപകർ25
ഹയർസെക്കന്ററി
ആൺകുട്ടികൾ578
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിജു പോൾ
പ്രധാന അദ്ധ്യാപകൻബെന്നി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ഷംസുദ്ദീൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ
അവസാനം തിരുത്തിയത്
17-09-202548045-wiki
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ  ഉപജില്ലയിലെ എരുമമുണ്ട എന്ന  സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ. ' 1982-ലാണ് സ്കൂൾ ആരംഭിക്കുന്നത്. എരുമമുണ്ട എന്ന കൊച്ചു ഗ്രാമത്തിലെ ജനങ്ങൾക്ക് വിദ്യാഭ്യാസ അധിഷ്ഠിതമായ ജീവിതവിജയം കൈവരിക്കുവാൻ ബത്തേരി മലങ്കര കത്തോലിക്കാ രൂപതയുടെ മാനേജ്മെന്റ് കീഴിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. കൂടുതൽ അറിയാം

2025-26 അധ്യയന വർഷ കായിക  മാമാങ്കം

 
സ്പോർട്സ് മീറ്റ് ഉദ്ഘാടന സമ്മേളനം

കുട്ടികളുടെ പ്രൗഢഗംഭീരമായ മാർച്ച്പാസ്റ്റിൻ്റെ വർണ്ണ തിളക്കത്തിൽ സ്പോർട്സ് മീറ്റ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. നിലമ്പൂർ എ എസ് ഐ ശ്രീമതി ഷാൻ്റി ബെന്നി സ്പോർട്സ് മീറ്റ് ഉദ്ഘാടനം ചെയ്തു. താൻ പഠിച്ച സ്കൂളിൽ കായിക  മാമാങ്കം ഉദ്ഘാടനം ചെയ്യാൻ എത്തിയതിൽ എ എസ് ഐ അതീവ സന്തോഷവും ചരിതാർത്ഥ്യവും അറിയിച്ചു. പഠനകാലത്ത് ഉണ്ടായ നല്ല അനുഭവങ്ങളെ പറ്റിയും ശക്തമായ ലക്ഷ്യബോധം ഉണ്ടാവേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വാചാലയായി. പ്രിൻസിപ്പാൾ ശ്രീ ബിജു പോൾ എ പി, ഹെഡ്മാസ്റ്റർ ശ്രീ ബെന്നി ജോസഫ്, പിടിഎ പ്രസിഡണ്ട് ശ്രീ ഷംസുദ്ദീൻ, അധ്യാപക പ്രതിനിധികൾ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

2025-26 അധ്യയന വർഷത്തിന് ആഘോഷത്തുടക്കം

നിർമ്മല ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം: SSLC 100% വിജയത്തിളക്കത്തിൽ 2025-26 അധ്യയന വർഷത്തിന് ആഘോഷത്തുടക്കം

എരുമമുണ്ട: നിർമ്മല ഹയർസെക്കൻഡറി സ്കൂളിൽ 2025-26 അധ്യയന വർഷത്തിന് പ്രൗഢഗംഭീരമായ പ്രവേശനോത്സവത്തോടെ തുടക്കമായി. കഴിഞ്ഞ SSLC പരീക്ഷയിൽ 100% വിജയം നേടിയതിൻ്റെ തിളക്കത്തിലാണ് ഇത്തവണ സ്കൂൾ പുതിയ അധ്യയന വർഷത്തെ വരവേറ്റത്.

രാവിലെ 9:30 മുതൽ സ്കൂളിലെത്തിയ കുട്ടികളെ അധ്യാപകരും സ്കൂൾ അധികൃതരും ചേർന്ന് ഊഷ്മളമായി വരവേറ്റു. എട്ടാം ക്ലാസിലെത്തിയ എല്ലാ വിദ്യാർത്ഥികൾക്കും പുസ്തകങ്ങൾ, പൂക്കൾ, ബലൂണുകൾ എന്നിവ നൽകി ക്ലാസ് മുറികളിൽ സ്വീകരിച്ചു. തുടർന്ന് അധ്യാപകർ കുട്ടികളുമായി സംവദിക്കുകയും പുതിയ സ്കൂൾ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ അവരെ സഹായിക്കുകയും ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ റവ. ഫാ. തോമസ് മാനേക്കാട്ടിൽ,

സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ബിജു പോൾ എ.പി., സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബെന്നി ജോസഫ്, സ്കൂൾ പി.ടി.എ. പ്രസിഡണ്ട് ശ്രീ ഷംസുദ്ദീൻ, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ ഉണ്ണി പി,  എംപി.ടി.എ. പ്രസിഡൻറ് ശ്രീമതി റസിയ, കുട്ടികളുടെ പ്രതിനിധി കുമാരി അനൈഗക പിയു, സ്കൂൾ അധ്യാപക പ്രതിനിധികൾ,എന്നിവർ പ്രവേശനോത്സവത്തിൽ പ്രസംഗിച്ചു. വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും സ്കൂളിൻ്റെ മികച്ച പഠനാന്തരീക്ഷത്തെക്കുറിച്ചും അവർ കുട്ടികളോട് വിശദീകരിച്ചു.

വിവിധ കലാപരിപാടികളും അരങ്ങേറി. ഉച്ചവരെ കുട്ടികൾ സ്കൂൾ അന്തരീക്ഷം ആസ്വദിക്കുകയും പുതിയ കൂട്ടുകാരുമായി പരിചയപ്പെടുകയും ചെയ്തു. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യയും തുടർന്ന് സ്കൂളുകളിലെ പഠന പ്രാധാന്യത്തെക്കുറിച്ചുള്ള പ്രത്യേക ക്ലാസുകളും സംഘടിപ്പിച്ചു. വൈകുന്നേരത്തോടെ സന്തോഷത്തോടെയും പുതിയ പ്രതീക്ഷകളോടെയും കുട്ടികൾ വീടുകളിലേക്ക് മടങ്ങി. പുതിയ അധ്യയന വർഷം എല്ലാ വിദ്യാർത്ഥികൾക്കും വിജയകരമാകട്ടെ എന്ന് പ്രവേശനോത്സവം ആശംസിച്ചു.

 
പ‍ുത‍ുവർഷം

ചരിത്ര നിമിഷം... ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അവാർഡ്.(JUNE 14 2024)

2018ൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് കുട്ടികളുടെയും മാതാപിതാക്കളുടെയും അധ്യാപകരുടെയും ആത്മാർത്ഥമായ സഹകരണത്തോടെ ആറു വർഷങ്ങൾ പിന്നിടുമ്പോൾ മലപ്പുറം ജില്ലയിൽ മൂന്നാം സ്ഥാനത്തിന് അർഹമായി എന്ന ചാരിതാർത്ഥ്യത്തിലാണ് ഇപ്പോൾ നിർമ്മല ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം.

സ്കൂൾ അസംബ്ലി 2024 ജൂൺ 13

2024 ജൂൺ 13 ന് സ്കൂൾ അസംബ്ലി നടത്തപ്പെട്ടു. കുട്ടികൾ എല്ലാവരും അസംബ്ലിയിൽ പങ്കെടുത്തു. ക്രമീകൃതമായ രീതിയിൽ അസംബ്ലി നടത്തപ്പെട്ടു. കുട്ടികളുടെ മുന്നോട്ടുള്ള സ്കൂൾ ജീവിതത്തിന്റെ പ്രാധാന്യത്തെ പറ്റിയും എങ്ങനെ ജീവിക്കണം എന്നതിനെപ്പറ്റിയും ചെറിയ ഒരു പ്രഭാഷണം സ്കൂൾ ഹെഡ്മാസ്റ്റർ നടത്തി. ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു.

കോർണർ മീറ്റിംഗ് 2023 നവംബർ-ഡിസംബർ

പത്താം ക്ലാസിലെ കുട്ടികളുടെയും മാതാപിതാക്കളുടെയും'ഒത്തുചേരാം ഇത്തിരി നേരം'എന്ന കുടുംബ സംഗമം തുടങ്ങി കഴിഞ്ഞു. പത്തോളം വരുന്ന കുടുംബാസംഗമങ്ങളാണ് ഈ വർഷം പദ്ധതി ചെയ്തിരിക്കുന്നത്. അതിൽ അഞ്ചെണ്ണം ഇന്നു കൊണ്ട് പൂർത്തിയായിരിക്കുന്നു. പഞ്ചായത്ത് പ്രസിഡണ്ടുമാർ, മെമ്പർമാർ, ഉന്നത നിലകളിൽ എത്തിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ, പിടിഎ പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് മദർ പി ടി എ, സമൂഹത്തിലെ പ്രധാനപ്പെട്ട വ്യക്തികൾ, എന്നിവരുടെ പ്രഭാഷണങ്ങൾ അടങ്ങിയ ഉദ്ഘാടന സമ്മേളനങ്ങൾ, മാതാപിതാക്കൾക്കും കുട്ടികൾക്കും ആയി വ്യത്യസ്തമായ ക്ലാസുകൾ, ചർച്ചകൾ, സംവാദങ്ങൾ എന്നിവ വൈകിട്ട് 5 മണി മുതൽ 8 മണി വരെയുള്ള സമയത്ത് നടത്തപ്പെടുന്നു. എല്ലാ മാതാപിതാക്കളും ഇതിൽ സംബന്ധിക്കുന്ന വളരെ സന്തോഷത്തോടുകൂടി എന്നുള്ളതാണ് ഇതിൻറെ വിജയം. എട്ടു വർഷമായി ഈ പ്രത്യേക പരിപാടി ആരംഭിച്ചിട്ട്.

ഭൗതികസൗകര്യങ്ങൾ

ആധുനിക സൗകര്യങ്ങളോടു കൂടിയ സ്മാർട്ട് റൂം

കുട്ടികൾക്ക് ഉപയോഗിക്കാൻ ലാപ്ടോപ്പുകളും മറ്റ് ഹൈടെക് ഉപകരണങ്ങളും സജ്ജീകരിച്ച ഐടി ഹാൾ

ഗേൾസ് ഫ്രണ്ട്ലി ടോയ്‌ലറ്റ്

ക്ലാസ് മുറികൾ ഹൈടെക് രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു

ഓപ്പൺ ക്ലാസ്സ് റൂം

പ്രകൃതിയുടെ തണലിൽ ഇരിക്കാനും പ്രകൃതിയെ സൗന്ദര്യത്തിൽ എഴുതിച്ചേർന്ന് പഠിക്കാനും കുട്ടികൾക്ക് പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന ക്ലാസ് റൂം. ഇത്തരത്തിലുള്ള ഏഴോളം ക്ലാസ് റൂമുകൾ സ്കൂളിന് സ്വന്തമായുണ്ട്

ചിത്രശാല

2021 ലെ പ്രവർത്തനങ്ങൾ

എസ്എസ്എൽസി പഠനാസഹായം പ്രത്യേക കൈത്താങ്ങ് മൊബൈൽ സഹായം വീടുകളിൽ എത്തിച്ചു കൊടുക്കൽ

2022 ലെ പ്രവർത്തനങ്ങൾ

സെൻസറിംഗ് വാക്കിംഗ് സ്റ്റിക്ക് എഫ് എം റേഡിയോ

2023 ലെ പ്രവർത്തനങ്ങൾ

  • സാമൂഹ്യ നിർമ്മിതയിൽ സെൻസറിംഗ് വാക്കിംഗ് സ്റ്റിക്ക് ശ്രദ്ധേയമായി
  • തൊഴിലുറപ്പ് ആളുകൾക്ക് വേണ്ടിയും അമ്മമാർക്ക് വേണ്ടിയും അതാത് സ്ഥലങ്ങളിൽ പോയി സംഘടിപ്പിക്കപ്പെട്ട കമ്പ്യൂട്ടർ സാക്ഷരത.
  • ഊരുകളിലെ അമ്മമാർക്ക് വേണ്ടി സംഘടിപ്പിക്കപ്പെട്ട കമ്പ്യൂട്ടർ ആമുഖ ക്ലാസുകൾ, ലാപ്ടോപ്പുകൾ പരിചയപ്പെടുത്തൽ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ് ക്രോസ്
  • എൻ.എസ്.എസ്. യൂണിറ്റ്
  • ദേശീയ ഹരിത സേന
  • ഐ.ടി. ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പബ്ലിൿ റിലേഷൻസ് ക്ലബ്
  • സൗഹൃദ ക്ലബ്
  • ആരോഗ്യ ക്ലബ്
  • കൗൺസലിങ് സെൻർ
  • ഫിലിം ക്ലബ്ബ്
  • ജലശ്രീ ക്ലബ്ബ്
  • എൻ സി സി

പ്രധാന കാൽവെപ്പ്:

  1. സെൻസറിംഗ് വാക്കിംഗ് സ്റ്റിക്
  2. മ്യൂസിക് ആൽബം
  3. ശുദ്ധീകരിച്ച കുടിവെള്ളം

മൾട്ടിമീഡിയാ ക്ലാസ് റൂം

  1. വിവിധ ക്ലാസുകൾ മൾട്ടിമീഡിയ ക്ലാസ്സ് റൂമിൽ വളരെ കാര്യക്ഷമമായി നടത്തിവരുന്നു.
  2. ലിറ്റിൽ കൈറ്റ്‌സ്‌ pta മീറ്റിങ്ങുകൾ, ncc സ്പെഷ്യൽ ക്ലാസുകൾ തുടങ്ങിയവ നടത്തപ്പെടുന്നു.

മാനേജ്മെന്റ്

ബത്തേരി മലങ്കര സുറിയാനി കത്തോലിക്ക രൂപതയാണ് ഈ സ്കൂളിൻറെ മാനേജ്മെൻറ്.

മുൻ സാരഥികൾ

  1. ശ്രീമതി ത്രേസ്യാമ്മ ജോസഫ്
  2. ശ്രീ ജോർജ് ടിജെ
  3. ശ്രീ വി കെ തോമസ്

വഴികാട്ടി

  • നിലമ്പ‍ൂർ-ചന്തക്കുന്ന്-അകമ്പാടം വഴി എരുമമുണ്ട എത്തിച്ചേരുക*