എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
നമ്മുടെ സ‍്ക‍ൾ.

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ  ഉപജില്ലയിലെ എരുമമുണ്ട എന്ന  സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ. ' 1982-ലാണ് സ്കൂൾ ആരംഭിക്കുന്നത്. എരുമമുണ്ട എന്ന കൊച്ചു ഗ്രാമത്തിലെ ജനങ്ങൾക്ക് വിദ്യാഭ്യാസ അധിഷ്ഠിതമായ ജീവിതവിജയം കൈവരിക്കുവാൻ ബത്തേരി മലങ്കര കത്തോലിക്കാ രൂപതയുടെ മാനേജ്മെന്റ് കീഴിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. ഗ്രാമീണ അന്തരീക്ഷത്തിൽ നിന്നുകൊണ്ടുള്ള വിദ്യാഭ്യാസ പ്രക്രിയ അനേകം വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തുകയും ഉന്നത സ്ഥാനങ്ങളിൽ എത്തുകയും ചെയ്തിട്ടുണ്ട്. 2018 ഇൽ 'നിർമ്മലോർമ്മകൾ' എന്ന പേരിൽ ഒരു പൂർവ്വ വിദ്യാർത്ഥി സംഗമംതന്നെ നടത്തപ്പെട്ടു. നിറഞ്ഞ മനസ്സോടുകൂടി എരുമമുണ്ട പ്രദേശവും വിദ്യാർത്ഥികളും അത് ഏറ്റെടുത്തു.

2022- 23 വർഷം 'പഠനകാലം' എന്ന മ്യൂസിക് ആൽബം പുറത്തിറക്കി. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബും മ്യൂസിക് ക്ലബ്ബും ഒന്നിച്ച് കൈകോർത്തപ്പോൾ

മൂല്യവത്തായ ഒന്നായി ഈ ആൽബം മാറുകയുണ്ടായി.

ആൽബം




ആൽബത്തിന്റെ തലക്കെട്ട്
നിർമ്മലയിൽ പഠിക്കുന്ന കുട്ടികൾ തന്നെയാണ് ഈ ഗാനം പാടി മനോഹരമാക്കിയത്.







ഗാനം ആലപിച്ച കുട്ടികൾ