എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
48045-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 48045 |
യൂണിറ്റ് നമ്പർ | LK/2018/48045 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | MALAPPURAM |
വിദ്യാഭ്യാസ ജില്ല | WANDOOR |
ഉപജില്ല | WANDOOR |
ലീഡർ | Anaiga |
ഡെപ്യൂട്ടി ലീഡർ | sri hari |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Shine varghese |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Sheeja mohan |
അവസാനം തിരുത്തിയത് | |
13-12-2024 | Schoolwikihelpdesk |
ലിറ്റിൽ കൈറ്റ്സ്
ആമുഖം
ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ട ഗ്രാമത്തിന് വിദ്യാഭ്യാസത്തിൻറെ ചിറകുകൾ നൽകി സ്വപ്നങ്ങളുടെ ആകാശത്തേക്ക് പറക്കാനും യാഥാർത്ഥ്യങ്ങളുടെ ലോകത്തിൽ എത്തുവാനും ഈ സ്കൂൾ തനതായ വ്യക്തിമുദ്ര പതിപ്പിക്കുന്നു എന്നത് ചരിത്രസത്യം.

'ആ ലോകം മുതൽ ഈ ലോകം വരെ' എരുമമുണ്ടയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ ആലേഖനം ചെയ്യപ്പെട്ട ഒന്നാണ് ലിറ്റിൽ കൈറ്റ്സ്. കമ്പ്യൂട്ടർ സാക്ഷരതയും നിപുണതയും പുതിയ യുഗത്തിന്റെ പ്രാധാന്യവും വിളിച്ചറിയിച്ചുകൊണ്ട് 8, 9,10 ക്ലാസുകളിൽ പഠിക്കുന്ന നൂറിൽപരം ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളായ കുട്ടികൾ സമൂഹത്തിലേക്ക് ഇറങ്ങി അവരുടെ സാങ്കേതിക മികവ് സാമൂഹിക വളർച്ചയ്ക്ക് ഉതകുന്നവയാക്കി തീർക്കുന്ന ശ്രമത്തിലാണ് ഇപ്പോൾ.

രക്ഷാകർത്തൃ യോഗങ്ങളും സാമൂഹിക സഹായങ്ങളും കുട്ടികളുടെ സാങ്കേതിക മികവിന്റെ പാതയിൽ കരുത്തായി മാറുന്നു.
എരുമമുണ്ട എന്ന ചെറിയ ഗ്രാമത്തിന്, നൽകുവാൻ അധികമില്ലെങ്കിലും കമ്പ്യൂട്ടർ പരിജ്ഞാനത്തിന്റെ പുതിയ വാതിലുകൾ തുറന്നു കാണിക്കുവാൻ കുട്ടികൾക്ക് സാധിക്കുന്നു എന്നതും, സാമൂഹിക പ്രാധാന്യമർഹിക്കുന്ന വിഷയങ്ങൾ പ്രത്യേകിച്ചും കാഴ്ച പരിമിതർ, പ്രത്യേക ശ്രദ്ധ അർഹിക്കുന്നവർ, ഊരുകളിൽ വസിക്കുന്നവർ, വീട്ടമ്മമാർ എന്നിവർക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു എന്നതും ഈ സ്കൂളിലെ കുട്ടികളുടെ വളർച്ചയിലെ നാഴിക കല്ലുകളാണ്.

ഇനിയും ഒരുപാട് ദൂരം ഉണ്ട് ഈ കുട്ടികളുടെ മുന്നിൽ... കമ്പ്യൂട്ടർ ലോകത്തിലേക്ക് നടന്നടുക്കുന്ന ഇവരെ
നാളത്തെ സമൂഹത്തിന്റെ വക്താക്കളാക്കി തീർക്കുവാൻ... പുതിയ ആശയങ്ങളും പുതിയ സാങ്കേതികവിദ്യകളും വികസിപ്പിച്ചെടുക്കുന്നവരാക്കി മാറ്റുവാൻ... ഈ എളിയ പരിശ്രമങ്ങൾക്ക് സാധിക്കട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട് ഈ റിപ്പോർട്ട് സവിനയം സമർപ്പിക്കുന്നു.
Blesson M K
സ്കൂൾ ഹെഡ്മാസ്റ്റർ

കൈറ്റ് മാസ്റ്റർ

കൈറ്റ് മിസ്ട്രസ്

വർണ്ണച്ചിറകേറി ലിറ്റിൽ കൈറ്റ്സ്
കുട്ടികൾക്ക് സ്കൂൾ യൂണിഫോമിന് പുറമേ ലിറ്റിൽ കൈറ്റ്സ് പ്രത്യേക യൂണിഫോമും സ്കൂളിൽ ക്രമീകരിച്ചു. കുട്ടികളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് യൂണിഫോം ഉപകരിക്കും എന്ന് മനസ്സിലാക്കിയതിന്റെ വെളിച്ചത്തിലാണ് ഇങ്ങനെ ക്രമീകരിച്ചത്. മാത്രമല്ല സ്കൂളിൽ വരുന്ന പൊതു പരിപാടികളിൽ കൈറ്റിന്റെ സേവനം അനിവാര്യമായതിനാൽ കുട്ടികൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായും യൂണിഫോം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുവാൻ സാധിച്ചു.


സുരക്ഷിതരാകാം....
കാലം മാറുന്നതിന് അനുസരിച്ചുള്ള മാറ്റങ്ങൾ മാതാപിതാക്കളിലും വളർത്തിയെടുക്കുവാൻ കൈറ്റ് കുട്ടികൾ അവരുടെ കഴിവിന്റെ പരിമിതിയിൽ നിന്നുകൊണ്ട് മാതാപിതാക്കൾക്ക് ക്ലാസുകൾ എടുക്കുന്നു, സൈബർ സെക്യൂരിറ്റി അവയർനസ് പ്രോഗ്രാം.

ഊരുകളിലും എത്തുന്ന കമ്പ്യൂട്ടർ


കമ്പ്യൂട്ടർ പരിചയം പോലും ഇല്ലാത്ത ആളുകളുടെ ഇടയിലേക്ക് കമ്പ്യൂട്ടർ ലോകത്തിൻറെ അറിവുകളുമായി ലിറ്റിൽ കൈറ്റ് കുട്ടികൾ ചെന്നെത്തുന്ന കാഴ്ച എരുമമുണ്ട ഗ്രാമത്തിന് അകത്തും പുറത്തും ഒരുപോലെ നമ്മുടെ കുട്ടികളെക്കുറിച്ച് പ്രതീക്ഷ നൽകുന്ന ഒന്നാണ്. അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ വീടുകൾ സെലക്ട് ചെയ്യുകയും അവിടെ ഒരു മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകൾ സംഘടിപ്പിക്കുകയും അമ്മമാർക്കും തൊഴിലുറപ്പ് സ്ത്രീകൾക്കും പ്രത്യേകമായ കമ്പ്യൂട്ടർ പരിജ്ഞാനം നൽകുകയും ചെയ്തു വരുന്നു.
കണ്ടുപിടുത്തങ്ങളുടെ തിളക്കം

കാഴ്ച പരിമിതർക്ക് വേണ്ടിയുള്ള സ്മാർട്ട് കെയിൻ, ഓട്ടോമാറ്റിക് ബെൽ സിസ്റ്റം, ഹാജർ പഞ്ചിംഗ് സിസ്റ്റം എന്നിവ പ്രത്യേക രീതിയിൽ വികസിപ്പിച്ചെടുക്കാൻ കുട്ടികൾക്ക് സാധിക്കുന്നു. അതിൻറെ പ്രവർത്തനങ്ങൾ ചെയ്യുകയും അതിൻറെ വിശദീകരണങ്ങൾ അധ്യാപകർക്കും കുട്ടികൾക്കും അതുപോലെ പിടിഎ പ്രതിനിധികൾക്കും നൽകുകയും ചെയ്തു വരുന്നു. കോഴിക്കോട് നടക്കാവ് വച്ച് നടത്തപ്പെട്ട പരിപാടിയിൽ സ്മാർട്ട് കെയിൻ പ്രദർശിപ്പിക്കാൻ അവസരം ലഭിച്ചു.
സംഗീത ആൽബ നിർമ്മാണം

സ്കൂളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് പാഠ്യപാഠേതര പ്രവർത്തികളുടെ വ്യത്യസ്തത കോർത്തിണക്കി അധ്യാപകരെയും രക്ഷിതാക്കളെയും കുട്ടികളെയും ഉൾപ്പെടുത്തി ഒരു ഗാനത്തിന്റെ പശ്ചാത്തലത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ വിലയിരുത്തി കൊണ്ടുള്ള ഒരു സംഗീത ആൽബം പുറത്തിറക്കി.
ഹൈടെക് മാനേജ്മെൻറ്

ഹൈടെക് മാനേജ്മെൻറ് ക്ലാസ് ലിറ്റിൽ കൈറ്റ് കുട്ടികൾ മറ്റുള്ളവർക്ക് എടുക്കുകയുണ്ടായി. ഇന്ന് പ്രചാരത്തിലുള്ള ഹൈടെക്ക് ഉപകരണങ്ങളെ കുറിച്ചും കാസർഗോഡുകളിൽ എങ്ങനെ അധ്യാപകരെ സഹായിക്കണമെന്ന് അതിനെക്കുറിച്ചും വ്യത്യസ്ത ക്ലാസുകൾ എടുത്ത് കുട്ടികൾ വ്യത്യസ്തരായി.
ഹൈടെക് മാനേജ്മെൻറ് ക്ലാസ് ലിറ്റിൽ കൈറ്റ് കുട്ടികൾ മറ്റുള്ളവർക്ക് എടുക്കുകയുണ്ടായി. ഇന്ന് പ്രചാരത്തിലുള്ള ഹൈടെക്ക് ഉപകരണങ്ങളെ കുറിച്ചും കാസർഗോഡുകളിൽ എങ്ങനെ അധ്യാപകരെ സഹായിക്കണമെന്ന് അതിനെക്കുറിച്ചും വ്യത്യസ്ത ക്ലാസുകൾ എടുത്ത് കുട്ടികൾ വ്യത്യസ്തരായി.
സബ്ജില്ലാ ക്യാമ്പ്
പൂക്കോട്ടുംപാടം സ്കൂളിൽ വച്ച് നടന്ന സബ് ജില്ലാ ക്യാമ്പിൽ സ്കൂളിൽ നിന്ന് കുട്ടികൾ പങ്കെടുത്തു

ഫോട്ടോഗ്രഫി പരിശീലനം

ക്യാമറകൾ കണ്ടു മാത്രം പരിചയമുള്ള കുട്ടികൾക്ക് അത് ഉപയോഗിക്കുവാനും അതിലൂടെ എങ്ങനെ കാഴ്ചകളെ ഒപ്പിയെടുത്ത് സ്വന്തമാക്കാനും സാധിക്കും എന്ന ആശയം കേന്ദ്രീകരിച്ച് പരിശീലനം നടത്തപ്പെട്ടു.
കൊറോണയിൽ നീറും ക്ലാസുകൾ
കൊറോണ എന്ന മഹാമാരി ഉള്ള സമയത്തും കുട്ടികൾക്ക് മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും അവരുടെ ഭവനങ്ങളിൽ എത്തിച്ച് അവർക്ക് വേണ്ടതായ വിദ്യാഭ്യാസ സഹായങ്ങൾ നൽകുകയും ചെയ്തു ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ശ്രദ്ധേയരായി.
മൊബൈൽ ലൈബ്രറി
പത്തോളം വരുന്ന സ്മാർട്ട് മൊബൈൽ ഫോണുകൾ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി ഇപ്പോഴും നൽകിവരുന്നു. സ്മാർട്ട്ഫോൺ ഇല്ലാത്ത വീടുകളിൽ കൊറോണ കാലഘട്ടങ്ങളിൽ ഇവ ലഭ്യമാക്കിയിരുന്നു. സ്കൂൾ യുവജനോത്സവം മറ്റ് പരിപാടികൾ തുടങ്ങിയവയ്ക്ക് കുട്ടികൾക്ക് സഹായകരമായി തീരുന്നുണ്ട് ഈ സ്മാർട്ട് ഫോണുകൾ
കോർണർ മീറ്റിങ്ങുകൾ
കോർണർ മീറ്റിങ്ങുകൾ എന്ന പേരിൽ അറിയപ്പെടുന്ന എസ്എസ്എൽസി കുട്ടികളുടെ മാതാപിതാക്കളുടെയും കുടുംബ സംഗമങ്ങൾ വർഷങ്ങളായി സ്കൂളിൽ നടത്തിവരുന്നു. അതിനുള്ള സാങ്കേതിക സഹായങ്ങൾ നൽകുന്നതിന് കൈറ്റ് ടീം ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. ഈ വർഷവും വിജയകരമായി കൈറ്റിന്റെ സഹായം നൽകിവരുന്നു