ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷ

എട്ടാം ക്ലാസിലെ കൈറ്റ് കുട്ടികൾക്കുള്ള പ്രവേശന പരീക്ഷയിൽ തിളങ്ങി ഒമ്പതാം ക്ലാസ് കൈറ്റ് വിദ്യാർത്ഥികൾ. സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ, കുട്ടികൾക്കുള്ള സംശയങ്ങൾ ദൂരീകരിക്കൽ, കുട്ടികളെ ക്രമപ്പെടുത്തി പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കൽ തുടങ്ങിയ എല്ലാ ക്രമീകരണങ്ങളും നടത്തി ഒമ്പതാം ക്ലാസിലെ കൈറ്റ് കുട്ടികൾ സ്കൂളിന് മാതൃകയായി.

 
എൻ എച്ച് എസ് എസ് എരുമമുണ്ട - അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ്‍സും ആന്റി നാർകോട്ടിക് ഡേയും

ആൻറി നാർക്കോട്ടിക് ദിവസത്തിലെ പ്രത്യേക പരിപാടികൾ കൈറ്റ് ആസൂത്രണം ചെയ്തു. ഒരു ക്ലാസിൽ നിന്നും രണ്ടു കുട്ടികൾക്ക് ഡിജിറ്റൽ മുദ്രാവാക്യ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. വ്യത്യസ്ത ആശയങ്ങളിൽ കുട്ടികൾ മുദ്രാവാക്യ നിർമ്മാണം നടത്തി. മികവ് പുലർത്തിയ ഒരു മുദ്ര വാക്യത്തിന് പ്രത്യേക പ്രോത്സാഹന സമ്മാനം നൽകി.

 
എൻ എച്ച് എസ് എസ് എരുമമുണ്ട - ലഹരി വിരുദ്ധ ഡിജിറ്റൽ പോസ്റ്റർ രചന

രക്ഷാകർതൃയോഗം - വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനവും

എൻ എച്ച് എസ് എസ് എരുമമുണ്ട നിർമ്മല ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം രക്ഷാകർതൃയോഗം നടത്തപ്പെട്ടു. പഠന പ്രാധാന്യം, പാഠ്യേതര പ്രവർത്തനങ്ങളിലുള്ള ഉൾച്ചേരൽ തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബെന്നി ജോസഫ് രക്ഷിതാക്കളുമായി പങ്കുവെച്ചു. ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ ഡിജിറ്റൽ ഹെല്പ് ഡെസ്ക് & ഷോക്കേസ് എന്ന പ്രോഗ്രാമിലൂടെ ശ്രദ്ധേയരായി. ക്രിയേറ്റീവ് കോർണർ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, സ്മാർട്ട്ഫോൺ ടിപ്സ് ആൻഡ് ട്രിക്സ്, സൈബർ സെക്യൂരിറ്റി എന്നീ വിഷയങ്ങളിൽ രക്ഷിതാക്കളോട് സംവദിച്ചു. ഏറെ ശ്രദ്ധേയമായ ഈ പരിപാടിയിലൂടെ ലിറ്റിൽ കൈറ്റിന്റെ പ്രശസ്തി സ്കൂൾ അധികൃതർക്കും യോഗത്തിൽ സംബന്ധിക്കാൻ എത്തിയ രക്ഷിതാക്കൾക്കും ആവേശമായി. കഴിഞ്ഞവർഷത്തെ സംസ്ഥാന തല അവാർഡ് നേട്ടത്തിൽ മലപ്പുറം ജില്ലയിൽനിന്ന് മൂന്നാം സ്ഥാനമാണ് എരുമണ്ട ലിറ്റിൽ കൈറ്റ് യൂണിറ്റ് നേടിയത്.

 
എൻ എച്ച് എസ് എസ് എരുമമുണ്ട - ബോധവൽകരണം