എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് - 06/10/2025
എട്ടാം ക്ലാസിലെ കൈറ്റ് കുട്ടികൾക്ക് വേണ്ടിയുള്ള പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ നടത്തപ്പെട്ടു. രാവിലെ 10 മുതൽ വൈകിട്ട് 4: 15 വരെയായിരുന്നു ക്യാമ്പ്. രാവിലെ 10 മണിക്ക് കുട്ടികൾ എല്ലാവരും എത്തിച്ചേർന്നു. 40 കുട്ടികളാണ് എട്ടാം ക്ലാസിൽ ലിറ്റിൽ കൈറ്റ് അംഗങ്ങളായി ഉള്ളത്. അതിൽ 40 പേരും വന്നു എന്നുള്ളത് സ്കൂളിന്റെ അച്ചടക്കത്തെയും രക്ഷിതാക്കളുടെ ഉത്തരവാദിത്വത്തെയും സൂചിപ്പിക്കുന്നു. ഹെഡ്മാസ്റ്റർ ശ്രീ ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ മലപ്പുറം കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ. ഗോകുലൻ ജി നായർ നിറസാന്നിധ്യമായി കുട്ടികളെ നയിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ ഷംസുദ്ദീൻ അധ്യക്ഷനായിരുന്നു. പിടിഎ വൈസ് പ്രസിഡന്റ് ശ്രീ സുകുമാരൻ സാർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീമതി. നോമി മേരി ഐസക്ക് ആശംസാ പ്രസംഗം നടത്തി.എം പി ടി എ അംഗങ്ങൾ സംസാരിച്ചു. അധ്യാപകരായ സിസ്റ്റർ റോസ് ജോസ്, ശ്രീ ചാക്കോ വി ജെ, ശ്രീ ഷാജു ജോൺ, ശ്രീമതി.ജെസ്സി അനിൽ, ശ്രീ ദിലീപ്, ശ്രീ ഷറഫലി എന്നിവർ സംസാരിച്ചു. സ്കൂൾ കൈറ്റ് മെന്റേഴ്സ് ശ്രീമതി ഷീജ മോഹൻ കൈറ്റ് ക്യാമ്പിന് സ്കൂളിൽ നേതൃത്വം നൽകി.
വൈകിട്ട് 2 30 മുതൽ 4 മണി വരെ നടത്തപ്പെട്ട രക്ഷാകർതൃ സംഗമം വളരെ ശ്രദ്ധിക്കപ്പെട്ടു. രക്ഷിതാക്കൾ നിറസാന്നിധ്യമായി അവിടെയും ഉണ്ടായിരുന്നു. കുട്ടികളുടെ ഐടി പഠനത്തിൽ ശ്രദ്ധാലുമാണ് രക്ഷിതാക്കൾ എന്ന് ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള പങ്കുവെക്കലുകളും നടന്നു. ഒമ്പതാം ക്ലാസ് കൈറ്റ് വിദ്യാർത്ഥികളിൽ ഒരു ടീം എട്ടാം ക്ലാസ് കൈറ്റ് വിദ്യാർഥികളെ സഹായിക്കാനും ഡോക്യുമെന്റേഷനുമായി രാവിലെ മുതൽ സന്നദ്ധരായിരുന്നു. സ്കൂൾ ഓഫീസ് സംഘം ഈ ക്യാമ്പിന് പിന്തുണ നൽകി. കുട്ടികൾക്ക് പ്രത്യേകമായി ഉച്ച ഭക്ഷണവും മറ്റും ക്രമീകരിച്ചിരുന്നു. സമർത്ഥരായ വിദ്യാർഥികളുടെ ഒരു കൂട്ടം തന്നെയാണ് ഈ ക്യാമ്പിന്റെ വിജയം എന്ന് ക്യാമ്പ് നയിച്ച മാസ്റ്റർ ട്രെയിനർ അഭിപ്രായപ്പെട്ടു. 4 15 ന് എല്ലാവരും ഒത്തുചേർന്നുള്ള ഫോട്ടോ സെഷനോടുകൂടി ക്യാമ്പ് അവസാനിച്ചു.
സോഫ്റ്റ്‌വെയർ സ്വാതന്ത്ര ദിന പരിപാടികൾ 23/09/2025
എരുമമുണ്ട നിർമ്മല ഹയർസെക്കൻഡറി സ്കൂളിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര ദിന പരിപാടികൾ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ഈ പ്രോഗ്രാം പ്രധാന അധ്യാപകൻ ശ്രീ ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ് സ്കൂൾ അസംബ്ലിയിൽ സോഫ്റ്റ്‌വെയർ ദിനത്തെകുറിച്ചുള്ള ചിന്തകൾ കുട്ടികൾ പങ്കുവച്ചു. സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. ആശയങ്ങൾ കൈമാറുമ്പോൾ എങ്ങനെയാണ് വളർച്ച സംഭവിക്കുന്നത് എന്ന് ഡെമോൺസ്ട്രേഷനിലൂടെ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികളുടെ രക്ഷിതാക്കളും ഈ സമ്മേളനത്തിൽ പങ്കെടുത്തു. ശ്രീമതി ഫൗസിയ ആശംസകൾ അറിയിച്ചു. 8, 9 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ് കുട്ടികളാണ് ഈ പരിപാടികൾ സംഘടിപ്പിച്ചതും നേതൃത്വം നൽകിയതും. ഓപ്പൺ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചുള്ള പരിപാടികൾ ഈയാഴ്ച ഉടനീളം സ്കൂളിൽ സംഘടിപ്പിച്ചിട്ടുണ്ട്. കൈറ്റ് മാസ്റ്റർ മിസ്ട്രസ് മറ്റ് അധ്യാപകർ എന്നിവർ പ്രസംഗിച്ചു.
ലിറ്റിൽ കൈറ്റ് 2025 - 28
ലിറ്റിൽ കൈറ്റ് 2025 - 28 ബാച്ചിലേക്കുള്ള കുട്ടികളുടെ പ്രിലിമിനറി പരീക്ഷയുമായി ബന്ധപ്പെട്ട് കൂടിയ മീറ്റിംഗ്. മോഡൽ പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പുകൾ കുട്ടികൾക്ക് നൽകി. പരീക്ഷയുടെ പ്രാധാന്യത്തെ പറ്റിയും ഭാവിയിലേക്ക് കുട്ടികളെ ഒരുക്കാനുള്ള ബോധവൽക്കരണവും നടത്തി.
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 06-10-2025 | 48045-wiki |
അംഗങ്ങൾ
| 1 | ABEL P SUNIL |
| 2 | ABHISHEK V S |
| 3 | AKHILESH N R |
| 4 | AKSHAYJITH P A |
| 5 | ALBIN N S |
| 6 | ANANDHU M S |
| 7 | ANSHA SHERIN |
| 8 | ANUSHA RAJESH |
| 9 | ARCHANA N.R |
| 10 | ASHMI RANSIL K |
| 11 | ASHVIN ANTONY VARGHESE |
| 12 | AYISHA NAVA |
| 13 | DHILNA P |
| 14 | DILSHIFAN K |
| 15 | DIYON V THOMAS |
| 16 | FAHEEMA V |
| 17 | FATHIMA RIJBA T K |
| 18 | FATHIMA SIYA M |
| 19 | HADIYA A M |
| 20 | HANAN |
| 21 | HANNA MEHABI P |
| 22 | HARSHA NANDA T S |
| 23 | HARSHAN M SEENAN |
| 24 | MANHA N |
| 25 | MINHA FATHIMA |
| 26 | MINHA FATHIMA K N |
| 27 | MINHA. M. S |
| 28 | NAJA FATHIMA T S |
| 29 | NIDA FATHIMA A |
| 30 | NIHAL K R |
| 31 | NIVEDYA SANAL |
| 32 | RASHA FATHIMA |
| 33 | RIBINSHAD K R |
| 34 | RIFA MEHARIN |
| 35 | RIHAB VP |
| 36 | RINSHAN T P |
| 37 | ROMAL K N |
| 38 | SHANZA T A |
| 39 | SREEHARI |
| 40 | SUMAYYA P T |
പ്രവർത്തനങ്ങൾ
.