എൽ എഫ് ജി എച്ച് എസ് എസ് ചേലക്കര

Schoolwiki സംരംഭത്തിൽ നിന്ന്
(L.F. GIRLS H.S. CHELAKKARA എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൽ എഫ് ജി എച്ച് എസ് എസ് ചേലക്കര
വിലാസം
ചേലക്കര

എൽ.എഫ്.ഗേൾസ് എച്ച്.എസ്. എസ്.ചേലക്കര
,
ചേലക്കര പി.ഒ.
,
680586
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1930
വിവരങ്ങൾ
ഫോൺ04884 251990
ഇമെയിൽlfghsckra@gmail.com
കോഡുകൾ
സ്കൂൾ കോഡ്24003 (സമേതം)
എച്ച് എസ് എസ് കോഡ്08191
യുഡൈസ് കോഡ്32071300109
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചേലക്കരപഞ്ചായത്ത്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ1952
ഹയർസെക്കന്ററി
പെൺകുട്ടികൾ337
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസാലി തോമസ്
വൈസ് പ്രിൻസിപ്പൽസിമി .എം .എഫ്
പ്രധാന അദ്ധ്യാപികആനി കെ ഒ
പി.ടി.എ. പ്രസിഡണ്ട്റെജി
എം.പി.ടി.എ. പ്രസിഡണ്ട്സുനിത
അവസാനം തിരുത്തിയത്
07-11-202424003
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ ചേലക്കര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റിൽ ഫ്ളവർ ഗേൾസ് ഹൈസ്കൂൾ .കോൺവെന്റ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.ദൈവദാസൻ ഫാ. ആന്റണി തച്ചുപറമ്പിലിന്റെ നേതൃത്വത്തിൽ ഹോളി ഫാമിലി സിസ്റ്റേഴ്സിന്റെ മാനേജ്മെന്റിൽ പ്രവത്തിക്കുന്ന ഈ വിദ്യാലയം ചേലക്കരയുടെ അഭിമാനമാണ്.

ചരിത്രം

1930ൽ റവ.ഫാ.ആന്റണി തച്ചുപറമ്പിലിന്റെ പ്രചോദനവും സഹായവും ഉൾ‍ക്കൊണ്ട് ചേലക്കര ഗ്രാമപ്രദേശത്ത് ലിറ്റിൽ ഫ്ളവർ ലോവർ പ്രൈമറി എന്ന പേരിൽ ഈ വിദ്യാലയം ആരംഭിച്ചു.സി. ജർമ്മാന ആയിരുന്നു പ്രഥമ പ്രധാനാദ്ധ്യാപിക.1934ൽ യു.പി.സ്കൂളായും 1945ൽ കൊച്ചി ദിവാനായിരുന്ന ശ്രീ.ജി.ടി.ബോഗിന്റെ അനുമതിയോടെ ഹൈസ്കൂളായും ഉയർത്തി. ഭരണ സൗകര്യം മുൻനിർത്തി 1961ൽ എൽ.പി. സ്കുൾ വേർതിരിഞ്ഞ് പ്രവർത്തനമാരംഭിച്ചു.1955ൽ ശ്രീമതി. ഇന്ദിരാഗാന്ധി ഈ വിദ്യാലയം സന്ദർശിക്കുവാൻ ഇടയായി എന്നത് പ്രത്യേകം സ്മ‍ർത്തവ്യമാണ‍്. സമൂഹത്തിൽ നിന്ന് അജ്ഞത അകറ്റി അറിവ് പ്രദാനം ചെയ്യുക, എല്ലാ മനു​ഷ്യരേയും വിദ്യ അഭ്യസിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് ,മലയോര കുടിയേറ്റ പ്രദേശമായ ചേലക്കര ഗ്രാമത്തിലെ നിർധനരായ പെൺകുട്ടികൾക്ക് ജാതിമതഭേദമെന്യേ സഹായവും വിദ്യാഭ്യാസവും നല്കി, സമൂഹത്തിന്റെ മുൻനിരയിലേക്കെത്തിക്കുവാന് ഈ വിദ്യാലയം ഗണ്യമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു.2010 ആഗസ്റ്റിൽ ഈ വിദ്യാലയത്തിൽ പ്ലസ്ടൂ കോഴ്സ് അനുവദിച്ചു കോമേഴ്സ് സയ൯സ് വിഷയങ്ങളിൽ ക്ലാസ്സുകൾ ആരംഭിച്ചു .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും യു.പി.ക്കും 3 കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളുുണ്ട്. വിദ്യാലയത്തിനു മുൻവശത്ത് തണൽ മര‍ങ്ങളോടുകൂടിയ അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പി.ക്കും വെവ്വേറെ കംപ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പത്താംക്ലാസുകളിൽ ടി.വി.മോണിറ്ററും ഡസ്ക് ടോപ്പ് കംപ്യൂട്ടറും സ്ഥാപിച്ചു.അതിനാൽ ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെ പഠനം കൂടുതൽ സുഗമമാക്കാൻ സാധിച്ചു. ജൂൺ 2016 ൽ ക്ലാസ്റൂമുകളിലും സ്കൂൾ പരിസരത്തും CCTV സ്ഥാപിച്ചു. 2018 ൽ ഹൈസ്കൂൾ ക്ലാസുകളായ 18 ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ്റൂമുകൾ ആക്കി മാറ്റി. സയൻസ് കംപ്യൂട്ടർ ലാബുകൾ നവീകരിച്ചു. പാചകപ്പുര നവീകരിച്ച് മികവുറ്റതാക്കി.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ

      * ഇക്കോ ക്ലബ്
      *ഹെറിറ്റേജ് ക്ലബ്
      *ഗാന്ധി ദർശൻ
      *ജാഗ്രത ക്ലബ്
      * ആരോഗ്യ ക്ലബ്ബ്
      *നന്മ ക്ലബ്
      * നല്ലപാഠം 
               2015 ജൂണിൽ  5ലക്ഷം രൂപ ചിലവഴിച്ച് "സഹപാഠിക്കൊരു ഭവനം" പദ്ധതി പ്രകാരം നമ്മുടെ വിദ്യാലയത്തിലെ നിർധനയായ ഒരു വിദ്യാർത്ഥിനിക്ക് ചെറിയ ഒരു വീട് നിർമ്മിച്ചു കൊടുത്തു.
      


മാനേജ്മെന്റ്

ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ തൃശ്ശൂർ നവജ്യോതി എഡ്യുക്കേഷണൽ ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് നിലവിൽ 13 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്..സി.സാറാ ജെയിൻ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ പ്രധാനാദ്ധ്യാപിക സി.ആനി കെ ഒ ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1930 - 40 റവ. സി. ജര്മാന
1940 - 70 റവ. സി.ആർ‍ക്കേ‍ഞ്ചല്
1970 - 76 റവ. സി.അനസ്താസിയ
1976 - 82 റവ. സി.ഫ്ളാവിയ
1982 - 91 റവ. സി.ഫെറെറിസ്
1991 - 92 റവ. സി.വലന്സിയ
1992 - 94 റവ. സി.ട്രീസ സെബി‍
1994 - 98 റവ. സി.ഫ്രാന്സി
1998 - 2001 റവ. സി.ജെസ്സി തേറാട്ടില്
2001 - 2003 റവ. സി.സിസി ജോർജ്ജ്
2003 - 2008 റവ. സി.ശാന്തി ജോസ്
2008 - 2010 ശ്രീമതി.സെലിന് വി.എ.
2010-2013 റവ. സി.മേരി.ഇ.പി.
2013-2015 റവ.സി.തങ്കമ്മ എം.പി.
2015-2021 റവ.സി.സാലി തോമസ്
2021-23 റവ. സി. ഗ്ലോറി
2023-24 റവ.സി. ജോയ്സി ടി ജെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സുമംഗല‍ കെ.പി. - 1971 എസ്. ‍എസ്.എല്.സി. ബാച്ചിലെ ഒമ്പതാം റാങ്ക് ജേതാവ്
  • ‍ജയശ്രീ സി. - ‍1988 എസ്. ‍എസ്.എല്.സി. ബാച്ചിലെ പത്താം റാങ്ക് ജേതാവ്
  • ശ്രീജ ആര്.‍ - 1996 ‍എസ്. ‍എസ്.എല്.സി. ബാച്ചിലെ പതിനഞ്ചാം റാങ്ക് ജേതാവ്
  • ധന്യ കെ. - 1999 എസ്. ‍എസ്.എല്.സി. ബാച്ചിലെ മൂന്നാം റാങ്ക് ജേതാവ്, സിവിൽ സർവ്വീസ് പരീക്ഷയിൽ 170-ാം റാങ്ക് ജേതാവ്(2015)
  • ശ്രീമതി സെലിന് വി.എ. - സ്‍കൂളിന്റെ മുൻ പ്രധാനാദ്ധ്യാപിക
  • സി.ഗ്രേയ്സീ കെ.സി - എല്.എഫ്.സി..ജി.എച്ച്.എസ്. ഒളരിക്കരയിലെ മുൻ പ്രധാനാദ്ധ്യാപിക

വഴികാട്ടി

Map