സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി

രാജ്യത്തിൻെറ അംഗീകാരവും അഭിനന്ദനങ്ങളും ഏറ്റുവാങ്ങിയ രാഷ്ട്രനിർമാണ പ്രക്രിയയിൽ പുതിയ ഊർജവും ആത്മവിശ്വാസവും പ്രവർത്തനമാതൃകയും നൽകിയ കേരള സർക്കാരിന്റെ സ്റ്റുഡന്റ് പോലീസ് കാഡറ്റ് പദവി ഈ സ്കൂളിൽ ആരംഭിച്ചത് 2021 സെപ്റ്റംബർ17-നാണ്.ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. ഈ ചടങ്ങിൽ ചേലക്കര നിയോജകമണ്ഡലത്തിലെ എംഎൽഎയും പട്ടികജാതി-പട്ടികവർഗ-പിന്നോക്കവിഭാഗ മന്ത്രയുമായ ശ്രീ.കെ.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പത്മജയുടെ അധ്യക്ഷതയിൽ നടന്ന ഈ യോഗത്തിൽ ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ. ഇ.ബാലകൃഷ്ണൻ,പി.ടി.എ.പ്രസിഡണ്ട് ഡൊമിനി.പി.ജെ.യും മറ്റു സ്റ്റാഫ് അംഗങ്ങളും സന്നിഹിതരായിരുന്നു.പൗരബോധവും,ലക്ഷ്യബോധവും,കാര്യശേഷിയും,സേവനസന്നദ്ധത,

സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു യുവ തലമുറയെ വാർത്തെടുക്കുന്ന ഈ പദ്ധതിയിൽ എൽ.എഫ്.ജി.എച്ച്.എസ്.ഉം പങ്കാളികളായിരുന്നു.