എൽ എഫ് ജി എച്ച് എസ് എസ് ചേലക്കര/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
സംസ്ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (എസ്.പി.സി). 2010 ഓഗസ്റ്റ് 2ന് കേരളത്തിലാകെ 127 സ്കൂളുകളിലായി 11176 ഹൈസ്കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് എസ്.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്കുതുടക്കംകുറിച്ചത്. ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസവകുപ്പിനുമൊപ്പം ഗതാഗത- വനംഎക്സൈസ്- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്.
രാജ്യത്തിൻെറ അംഗീകാരവും അഭിനന്ദനങ്ങളും ഏറ്റുവാങ്ങിയ രാഷ്ട്രനിർമാണ പ്രക്രിയയിൽ പുതിയ ഊർജവും ആത്മവിശ്വാസവും പ്രവർത്തനമാതൃകയും നൽകിയ കേരള സർക്കാരിന്റെ സ്റ്റുഡന്റ് പോലീസ് കാഡറ്റ് പദവി ഈ സ്കൂളിൽ ആരംഭിച്ചത് 2021 സെപ്റ്റംബർ17-നാണ്.ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. ഈ ചടങ്ങിൽ ചേലക്കര നിയോജകമണ്ഡലത്തിലെ എംഎൽഎയും പട്ടികജാതി-പട്ടികവർഗ-പിന്നോക്കവിഭാഗ മന്ത്രിയുമായ
ശ്രീ.കെ.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പത്മജയുടെ അധ്യക്ഷതയിൽ നടന്ന ഈ യോഗത്തിൽ ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ. ഇ.ബാലകൃഷ്ണൻ,പി.ടി.എ.പ്രസിഡണ്ട് ഡൊമിനി.പി.ജെ.യും മറ്റു സ്റ്റാഫ് അംഗങ്ങളും സന്നിഹിതരായിരുന്നു.പൗരബോധവും,ലക്ഷ്യബോധവു,കാര്യശേഷിയും,സേവനസന്നദ്ധത, സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു യുവ തലമുറയെ വാർത്തെടുക്കുന്ന ഈ പദ്ധതിയിൽ എൽ.എഫ്.ജി.എച്ച്.എസ്.ഉം പങ്കാളികളായിരുന്നു.
👌👌👌2022- 2023 വർഷത്തിലെ സ്റ്റുഡന്റ് പേലീസ് - കാസറ്റ് Passing out May-3 ന് വളരെയധികം ആധികാരികതയോടു കൂടി നടത്തുകയുണ്ടായി.😊😊