ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. R. S. R. V. H. S. S Velur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തൃശൂർ ജില്ലയുടെ വടക്കു ഭാഗത്തായി ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വേലൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് ഗവ.രാജാ സർ രാമവർമ്മ ഹയർ സെക്കണ്ടറി സ്കൂൾ. കെ.എ.വെങ്കിടേശ്വരയ്യർ 1925-ൽ സ്ഥാപിച്ച ഈ വിദ്യാലയം തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ
വിലാസം
വേലൂർ.

ഗവ.രാജസർ.രാമവർമ്മ ഹയർ സെക്കണ്ടറി സ്കൂൾ .വേലൂർ.
,
വേലൂർ. പി.ഒ.
,
680601
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1925
വിവരങ്ങൾ
ഫോൺ0488 5285118
ഇമെയിൽgrsrvhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്24038 (സമേതം)
എച്ച് എസ് എസ് കോഡ്08035
യുഡൈസ് കോഡ്32071704303
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവേലൂർ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ603
അദ്ധ്യാപകർ23
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ364
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ. രത്നകുമാർ.എം.വി
പി.ടി.എ. പ്രസിഡണ്ട്ശ്രീ. രാജൻ കെ കെ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. ഷജീന നാസർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

Govt.R.S.R.V.H.S.S.VELUR

1925 -ലാണ് ഗവ.രാജസർ രാമവർമ്മ ഹയർസെക്കന്ററി സ്കൂൾ ആരംഭിച്ചത്. അന്ന് വിദ്യാലയത്തിന്റെ പേര് ദുർഗാവിലാസം ഹൈസ്കൂൾ എന്നായിരുന്നു.കെ.എ.വെങ്കിടേശ്വരയ്യരായിരുന്നു സ്ഥാപകൻ. അദ്ദേഹമായിരുന്നു ആദ്യത്തെ പ്രധാനഅധ്യാപകൻ.സ്വകാര്യമേഖലയിൽ ആരംഭിച്ച ഈ വിദ്യാലയം പിന്നീട് കൊച്ചി സർക്കാർ ഏറ്റെടുത്തു.കൊച്ചിരാജാവിനോടുള്ള ആദരസൂചകമായി ഗവ.രാജസർ രാമവർമ്മ ഹൈസ്കൂൾ എന്ന് പേര് മാറ്റി. 2000ൽ കേരളത്തിൽ ഹയർസെക്കന്ററി വിദ്യാഭ്യാസം സാർവ്വത്രികമാക്കി മാറ്റിയതിന്റ ഭാഗമായി ഈ വിദ്യാലയത്തിലും ഹയർസെക്കന്ററി കോഴ്സ് ആരംഭിച്ചു.അപ്പോൾ സ്കൂളിന്റ പേര് ഗവ.രാജസർ രാമവർമ്മ ഹയർസെക്കന്ററി സ്കൂൾ,വേലൂർ എന്നാക്കി മാറ്റി.

കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി ക്ക് 1 കെട്ടിടത്തിലായി 6 ക്ലാസ് മുറികളും,ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും,ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ 25 കമ്പ്യൂട്ടറുകളുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പ്രൊജക്ടർ,ഹാൻഡികാം,ലാപ്ടോപ്,ടി.വി,ഡി.വി.ഡി പ്ലെയർ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ലഭ്യമാണ്.

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.എസ്.എസ്
  • വീഡിയോ മാഗസിൻ
  • ടൂറിസം ക്ലബ്ബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • കരിയർ ഗൈഡൻസ് & കൗൺസിലിംഗ്
  • നേർക്കാഴ്ച

മാനേജ്മെന്റ്

തൃശ്ശൂ‍ർ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ് ഈ സ്കൂൾ. അടിസ്ഥാന സൌകര്യം ‍ഒരുക്കിത്തരുന്നതിൽ ജില്ലാ പഞ്ചായത്ത് എന്നും ശ്രദ്ധകാണിക്കാറുണ്ട്.

എല്ലാ സ്കൂളിലൂം ഉള്ളതുപോലെ സ്കൂൾ മാനേജ്മെന്റ് കമ്മറ്റി ഈ സ്കൂളിലും ഉണ്ട്. അക്കാദമിക, അക്കാദമികേതര കാര്യങ്ങളിൽ ഉപദേശം നൽകുന്നതിന് എസ്.എം.സി കമ്മറ്റി ശ്രദ്ധിക്കാറുണ്ട്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമ നംപർ കാലഘട്ടം പ്രധാനാദ്ധ്യാപകൻ
1 1925-42 കെ.എ.വെങ്കിടേശ്വരയ്യർ
2 1942 - 1957 നാരായണ പിഷാരടി
3 1957 - 61 കെ.രാഘവമേനോൻ
4 1961 - 71 മാധവി അമ്മ
5 1973 - 74 കൊച്ചന്ന ഡേവിഡ്
6 1975 - 76 പി.സി ജോൺസൻ
7 1976 - 76 വിശ്വനാഥൻ .കെ
8 1977- 78 രാമകൃഷ്ണ്ൻ കെ.ആർ
9 1978 - 79 റ്റി.റ്റി ചേറപ്പൻ
10 1980 - 82 വി.ൻ വാസുദേവൻ നമ്പൂതിരി
11 1982 - 87 സി.ഡി മേരി
12 1987- 88 വി.ആർ ശ്രീധരൻ
13 1988 - 90 കെ.എൻ രാജേശ്വരി
14 1991 - 93 പി.എൻ നാരായണൻ നമ്പീശൻ
15 1993-95 സി.വി ലില്ലി
16 1995-96 ഭവാനി ഒ.കെ
17 1996-98 ദമയന്തി കെ.എസ്
18 1998- 2001 നബീസ സി.വി
19 2001 - 2003 പി.കെ സുബ്രഹ്മമണ്യൻ
20 2003(june-august) എ.കെ ഡെയ്സി
21 2003(august-dec) എൻ.ബി.രാഗിണി‌‌‌
22 2003 dec-06 എം.കെ.രാജാമണി
23 2006-07 പി.കെ.ശാരദ
24 2008-2008 ജൂൺ ശാരദ. കെ.എസ്
25 2008-2011 പത്മം പി ആർ
26 2011-2014 കമലാദേവി.സി
27 2014-2015 സി ചന്ദ്രൻ
28 2015-2016 സുനിതകുമാരി പി പി
29 2016-2019 ലളിത
30 2019-2020 ‍‍ഷക്കീല
31 2020-2022 അജിതകുമാരി കോറോട്ട്
32 10/06/2022 -- രത്നകുമാർ ​എം. വി

മുൻ പ്രിൻസിപ്പൽമാർ

ക്രമനമ്പർ കാലഘട്ടം പ്രിൻസിപ്പൽ
1 2001 - 2006 സി ബി നബീസ
2 2006 - 2008 പി ലക്ഷ്മിക്കുട്ടി
3 2008-2010 രാധാകൃഷ്ണൻ സി എസ്
4 2018-2022 ജോൺ ജോഫി സി എഫ്
5 2022-2023 അനിൽകുമാർ ഒ ജി

‌‌‌‌

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശ്ശൂരിൽ നിന്നും കുന്നംകുളം വരുന്ന വഴിയിൽ കേച്ചേരി എന്ന സ്ഥലത്തുനിന്നും വലത്തോട്ടുള്ള കേച്ചേരി-കുറാഞ്ചേരി വഴിയിൽ കൂടി അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തും
  • തൃശ്ശൂരിൽ നിന്നും വടക്കാഞ്ചേരി വരുന്ന വഴിയിൽ കുറാഞ്ചേരി എന്ന സ്ഥലത്തുനിന്നും ഇടത്തോട്ടുള്ള കുറാഞ്ചേരി-കേച്ചേരി വഴിയിൽ കൂടി എട്ടു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തും
Map