ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ/എന്റെ ഗ്രാമം
പ്രാദേശിക ചരിത്രരചന
പ്രാദേശിക ചരിത്രരചന
വേലൂർ
1പ്രാദേശിക ചരിത്രരചന
ഉള്ളടക്കം
ആമുഖം 3
സ്ഥലനാമ ചരിത്രം 4
ഭൂമിശാസ്ത്രം 5
സാമൂഹിക ജീവിതം 6
വേലൂരിലെ വിവിധ ജാതികൾ 7
തൊഴിൽ 9
ഭക്ഷണം 10
വസ്ത്രധാരണം 11
പാർപ്പിടം 11
ആലകൾ, വഴിയമ്പലങ്ങൾ, അത്താണികൾ 12
നീതിന്യായ സംവിധാനം 13
സാമ്പത്തിക സ്ഥിതി 13
മണിമലർക്കാവ് സമരം 13
നിഗമനങ്ങൾ 16
നന്ദി 16
2പ്രാദേശിക ചരിത്രരചന
ആമുഖം
മാനവരാശിയുടെ
ജീവിതത്തിലെ
അതുല്യമായ.സംഭവങ്ങളുടെ
രേഖയാണ്
ചരിത്രം.
മാനവരാശിയുടെ പുരോഗതി രേഖപ്പെടുത്തുന്ന ഉപകരണമാണ് ചരിത്രം.
സംഭവങ്ങളുടെ
വെറും
പട്ടികയില
ചരിത്രം
രാജാക്കന്മാരുടെ
വിജയപരാജയങ്ങളുടെ
റെക്കോർഡുമല്ല. ആശയങ്ങളുടെ ചരടിൽ കോർത്ത ഭൂതകാല സംഭവങ്ങളുടെ ഒരു ഹാരമാണ്
ചരിത്രം. മാനവരാശിയുടെ ജീവിതത്തിലെ ശ്രദ്ധേയമായ സംഭവങ്ങളുടെ രേഖയാണ് ചരിത്രം.
അതിജീവനത്തിന്റെ ഇടിപ്പും താളവും ലയവും ഉൾപ്പെടുന്ന ഭൂതകാലത്തിന്റെ ഓർമ്മ സംഭരിക്കാത്ത
മനുഷ്യജീവിതം അർത്ഥ ശൂന്യമാണ് . നാം ആരാണ്, എവിടെനിന്നു വന്നു.എന്ത് ചെയ്തു,എന്ത്
പറഞ്ഞു,
എന്ത്
ചിന്തിച്ചു
എന്നും
മറ്റും
അറിയാനുള്ള
ആഗ്രഹം
സാമൂഹ്യജീവിയായ
മനുഷ്യനുണ്ടാകുമ്പോൾ അതിനെ ഉത്തരം നൽകുന്നത് ചരിത്രമാണ്. ചരിത്രം എന്ന വാക്ക്
ഹിസ്റ്റോറിയ എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ഉത്ഭവിച്ചിട്ടുള്ളത് . ഇതിന്റെ അർത്ഥം അറിവിന്റെ
അന്വേഷണം എന്നാണ് . ഗ്രീക്കുകാരനായ ഹെറോഡോട്ടസ് ആണ് ചരിത്രത്തിന്റെ പിതാവായി
കണക്കാക്കുന്നത് .
വേലൂർ എന്ന കൊച്ചു ഗ്രാമത്തിന്റെ ഇന്നലെകളിലൂടെ സഞ്ചരിച്ച് ആ കാലത്തുണ്ടായിരുന്ന
സാമൂഹികജീവിതം എന്താണെന്ന് അറിയുവാൻ ഞങ്ങളെ പ്രേരിപ്പിച്ച ചരിത്രാന്വേഷണ യാത്രയുടെ
ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് . ഞങ്ങളുടെ ചരിത്രത്തിൽ വേലൂർ എന്ന
സുന്ദര ഗ്രാമത്തിലെ സാമൂഹികജീവിതം ഒരു മേഖലയായി എടുത്ത് അവസാനം എത്തിച്ചേർന്നത്
മണിമലർക്കാവിൽ നിലനിന്നിരുന്ന ഒരു അനാചാരത്തിലാണ്. ഈ അനാചാരം എന്താണെന്നും,
എങ്ങനെ നിലവിൽവന്നെന്നും, എങ്ങിനെയാണ് അവസാനിച്ചതെന്നും അറിയുവാനുള്ള താല്പര്യം
ഞങ്ങൾക്കുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ വേലൂരിലെ പല വ്യക്തികളെയും
ഈ സമരത്തിൽ പങ്കെടുത്തവരെയും അഭിമുഖം നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾക്ക്
ലഭിച്ച അറിവുകളാണ് ഇവിടെ അവതരിപ്പിക്കുന്നത് .
3പ്രാദേശിക ചരിത്രരചന
സ്ഥലനാമ ചരിത്രം
പഴമയിലേക്കുള്ള
വാതായനങ്ങളും
പിന്നിലേക്കുള്ള
തിരഞ്ഞു
നോക്കലുമാണ്
സ്ഥലനാമങ്ങളിലേക്ക് എത്തിച്ചേരുന്നത് . അതിലൂടെ നോക്കുമ്പോൾ എത്തുന്നത് പ്രദേശത്തിന്റെ
ചരിത്ര ലോകവും ജനതയുടെ സംസ്കാരത്തിന്റെ പൂർവ്വ സ്രോതസ്സുകളിലേക്കും ചരിത്രത്തിലേക്കും
പ്രവേശിക്കാൻ സഹായമായ സൂചനങ്ങൾ നൽകാൻ സ്ഥലനാമ പഠനം നമ്മെ സഹായിക്കും. ഒരു
പ്രദേശത്തിന്റെ
ചരിത്രത്തിലേക്കും
പൈതൃകത്തിലേക്കും
കടക്കുവാൻ
സഹായിക്കുന്ന
അടയാളങ്ങളാണ് സ്ഥലനാമ ചരിത്രം.
വേലൂർ എന്ന പ്രദേശത്തിന് ഒന്നിലധികം പേരുകൾ ഉണ്ടെന്നു പറയപ്പെടുന്നു
* വേലകളുടെ ഊരാണ് വേലൂര് എന്ന് പറയപ്പെടുന്നുണ്ട് .
* ചെങ്ങഴി നമ്പ്യാരുടെ അഥവാ ചെങ്ങഴി നമ്പിയുടെ ഭരണത്തിൻ കീഴിലുള്ള ചെങ്ങഴി നാടിന്റെ
ഭാഗമായിരുന്നു വേലൂർ. കൊച്ചി രാജ്യത്തിന്റെ സംസ്ഥാനങ്ങളിൽ ഒന്നാണ് ചെങ്ങഴി നാട്.
ചെങ്ങഴിക്കോട് എന്നും വേലൂരിനെ അറിയപ്പെട്ടിരുന്നു എന്നും പറയപ്പെടുന്നുണ്ട് .
* പാലക്കാട് ജില്ലയിൽ വള്ളുവനാട് എന്ന പ്രദേശത്ത് അധിവസിച്ചിരുന്ന വള്ളുവർ ഈ
പ്രദേശത്ത് കുടിയേറി പാർത്തിരിക്കാം എന്നും വള്ളുവരുടെ ഊര് എന്നർത്ഥത്തിൽ വള്ളൂർ എന്ന
സ്ഥലനാമംഉണ്ടായെന്നും പിന്നീട് വല്ലൂർ എന്നും വെല്ലൂർ എന്നും ഒടുവിൽ വേലൂർ എന്ന പേരുണ്ടായി
എന്നും പറയപ്പെടുന്നുണ്ട് .
* ഊരുകളുടെ നാടാണ് വേലൂർ,പഴവൂർ,തയ്യൂർ വെള്ളാറ്റഞ്ഞൂർ,തോന്നല്ലൂർ,പുലിയന്നൂർ,കിരാലൂർ,
കുറുവന്നൂർ എന്നിങ്ങനെയുള്ള ഒരു കളുടെ ഊരാണ് വേലൂർ.
വേലൂരിലെ
ഒരു
പരമ്പരാഗത
അനുഷ്ഠാനമായ
കോടശ്ശേരിയിലെ
വാവുബലിയുമായി
ബന്ധപ്പെട്ടതാണ് . വേലൂരിലെ പ്രധാന കുന്നായ കോടശ്ശേരി ഭക്തികേന്ദ്രം ആയിരുന്നു എന്ന്
പറയപ്പെടുന്നു. പ്രധാന ആരാധന മൂർത്തി സുബ്രഹ്മണ്യൻ ആണ്. സുബ്രഹ്മണ്യന്റെ മറ്റൊരു
പേരാണ് വേലായുധൻ. വേൽ ആയുധമാക്കിയിട്ടുള്ള വനാണ് വേലായുധൻ. വേൽ എന്നാൽ കുന്തം
4പ്രാദേശിക ചരിത്രരചന
വേലായുധൻ ലോപിച്ചാണ് വേലു ആകുന്നത് വേലുവിന്റെ ഊരാണ് വേലൂർ ഈ അർത്ഥത്തിലും
വാദഗതികൾ ഉണ്ട് .
ഇങ്ങനെയുള്ള
വാദഗതികളിൽ
ഏതാണ്
ശരിയായത്
എന്ന്
കണ്ടെത്തുക
വളരെ
പ്രയാസമാണ് . എങ്കിലും ഈ അഭിപ്രായങ്ങളുടെ ഉള്ള അന്വേഷണം നമ്മെ കൂടുതൽ ശരിയായ
നിലപാടിലേക്ക് നയിക്കുന്നു.
ഭൂമിശാസ്ത്രം
മധ്യകേരളത്തിലെ തൃശൂർ ജില്ലയിലെ ചൊവ്വന്നൂർ ബ്ലോക്കിലാണ് 34,000 ത്തോളം പേർ
താമസിക്കുന്ന 17 വാർഡുകൾ അടങ്ങിയ വേലൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കേരളത്തിന്റെ തനത്
ഭൂപ്രദേശങ്ങൾ പോലെ സസ്യ ശ്യാമള കോമള ഹരിത വർണത്താൽ നിറഞ്ഞതാണ് വേലൂർ
ഗ്രാമം. കുന്നുകളും, തോടുകളും,പുഴകളും, നെൽപ്പാടങ്ങളും എല്ലാമുള്ള പ്രദേശമാണ് വേലൂർ ഗ്രാമം.
തെക്ക് കിഴക്ക് : വടക്കാഞ്ചേരി നഗരസഭയും അവണൂർ പഞ്ചായത്തും കൈപ്പറമ്പ് പഞ്ചായത്തും
ഉൾപ്പെടുന്നു.
വടക്ക് പടിഞ്ഞാറ് : എരുമപ്പെട്ടി പഞ്ചായത്തും, കടങ്ങോട് പഞ്ചായത്തും, ചൂണ്ടൽ പഞ്ചായത്തും
ഉൾപ്പെടുന്നു.
വേലൂർ കിഴക്ക് സ്ഥിതി ചെയ്യുന്ന മുണ്ടത്തിക്കോടിന് അടുത്ത് ചേർന്നുള്ള കോടശ്ശേരി കുന്നും
തയ്യൂരിലെ കോട്ടക്കുന്നും ചരിത്രപ്രധാനമായ കുന്നിൻ പ്രദേശങ്ങളാണ് .
കിഴക്കുനിന്നും ധാരാളം ചെറുതോടുകൾ വടക്കാഞ്ചേരി പുഴയിലേക്ക് ഒഴുകുന്നു. പടിഞ്ഞാറോട്ട്
ആണ് ഭൂമിയുടെ ചെരിവ് മച്ചാട് മലകളിൽ നിന്നും ഉൽഭവിക്കുന്ന വടക്കാഞ്ചേരി പുഴ വേലൂരിലെ
വിവിധ പ്രദേശങ്ങളിലൂടെ ഒഴുകുന്നു. കേച്ചേരിയിൽ കേച്ചേരിപ്പുഴ, വേലൂരിൽ പാത്രമംഗലം പുഴ എന്ന
പേരുകളിലാണ് അറിയപ്പെടുന്നത് . താഴ്ന്ന പ്രദേശങ്ങളിൽ നെൽകൃഷിയും ഉയർന്ന പ്രദേശങ്ങളിൽ
കവുങ്ങ് , തെങ്ങ് , വാഴ എന്നീ കൃഷികളാണ് ഉള്ളത് .
വേലൂരിലെ ഏറ്റവും വലിയ കുന്ന് കോടശ്ശേരി കുന്നാണ്. വേലൂരിന്റെ പ്രധാന ജലസ്രോതസ്സ്
കുളങ്ങളാകുന്നു. കോട്ടക്കുന്നിൽ നിന്നും കോടശ്ശേരി കുന്നിൽ നിന്നും വരുന്ന മഴവെള്ളം
5പ്രാദേശിക ചരിത്രരചന
വടക്കാഞ്ചേരി പുഴയിലൂടെ ഒഴുകി വേലൂരിന്റെ പല ഭാഗത്തുള്ള കുളങ്ങളിൽ എത്തിച്ചേരുന്നു.
വേലൂരിൽ ചില സ്ഥലത്ത് കരിങ്കല്ല് ചേർന്ന മണ്ണാണ്. മറ്റു സ്ഥലത്ത് ചരൽ മണ്ണും. പാടങ്ങളിൽ
പശിമ രാശിയുള്ള മണ്ണാണ് .
കിഴക്ക് ഭാഗത്ത് കോടശ്ശേരി മലയും വടക്കുഭാഗത്ത് തയ്യൂർ കോട്ടക്കുന്നും പടിഞ്ഞാറ്
ഭാഗത്ത് പെരുമലയും വടക്ക് പടിഞ്ഞാറ് ഭാഗത്ത് വടക്കാഞ്ചേരി പുഴയും തെക്ക് കിരാലൂരിലെ
ആനക്കല്ലുമാണ് വേലൂരിലെ ഭൂമി അടയാളങ്ങൾ.
28.32 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണ് വേലൂരിനുള്ളത് . വേലൂർ ആലത്തൂർ
പാർലമെന്റ്
മണ്ഡലത്തിലും
കുന്നംകുളം
അസംബ്ലി
മണ്ഡലത്തിലും
ചൊവ്വന്നൂർ
ബ്ലോക്ക്
പഞ്ചായത്തിലും ഉൾപ്പെടുന്നു.
തോന്നല്ലൂരിലെ ബാലനരസിംഹമൂർത്തിക്കുളം,കുട്ടൻകുളത്തെ കുട്ടംകുളം ശിവക്ഷേത്രക്കുളം,
നമ്പീശൻ പറമ്പിലെ ക്വാറിക്കുളം,പുല്ലോറ ക്ഷേത്രക്കുളം, പെയ്ലിക്കുളം അയ്യപ്പൻ കുളം എന്നിങ്ങനെ
നീളുന്നു കുളങ്ങൾ.
സാമൂഹിക ജീവിതം
പരസ്പരബന്ധിതമായ ജനങ്ങളുടെ കൂട്ടത്തെ യാണ് സമൂഹം എന്നു പറയുന്നത്.ആദ്യകാല
മനുഷ്യന്റെ അലഞ്ഞു തിരഞ്ഞ ജീവിതത്തിനു ഒരു മാറ്റമുണ്ടാകുവാനുള്ള കാരണം കൃഷിയുടെ
കണ്ടുപിടിത്തമാണ് . ഇത് അവരെ സ്ഥിരതാമസത്തിലേക്ക് നയിക്കുകയും അതിന്റെ ഫലമായി
സാമൂഹിക
ബന്ധങ്ങൾ
ചെയ്‌തു .
വളർന്നുവരികയും
ശക്തിയും,
സ്വർത്ഥതയും,നരവംശ
ശാസ്ത്രപരമായ പ്രത്യേകതകളും ജാതിവ്യവസ്ഥതിക്കും കാരണങ്ങളായി. ക്രൂരമായ രീതിയിലുള്ള
ജാതിവ്യവസ്ഥയാണ്
ഇന്ത്യയിലും,
ഇന്ത്യയുടെ
തേക്കുഭാഗത്തുള്ള
കൊച്ചു
സംസ്ഥാനമായ
കേരളത്തിലും നിലനിന്നിരുന്നത് . ഞങ്ങളുടെ ചരിത്രന്വേഷണ യാത്രയിൽ വേലൂർ എന്ന സുന്ദര
ഗ്രാമത്തിലെ സാമൂഹിക ജീവിതത്തെക്കുറിച്ച് അറിയാനായാണ് ആഗ്രഹിക്കുന്നത് .
6പ്രാദേശിക ചരിത്രരചന
ഞങ്ങൾ നടത്തിയ അഭിമുഖങ്ങളുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ
സാമൂഹിക ജീവിതം എന്ന മേഖലയിൽ വേലൂരിൽ നിലനിന്നിരുന്ന വിവിധ ജാതികൾ,അവരുടെ
തൊഴിലുകൾ,ആ കാലത്തെ ഭക്ഷണരീതികൾ, പാർപ്പിടം, ജനങ്ങളുടെ വസ്ത്രധാരണം അവർ
ഉപയോഗിച്ചിരുന്ന ഗൃഹോപകരണങ്ങൾ, അവരുടെ സാമ്പത്തിക സ്ഥിതി, ചടങ്ങുകൾ, അന്നത്തെ
നീതി ന്യായവ്യവസ്ഥ എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ടെന്ന് മനസ്സിലായി.
വേലൂരിലെ വിവിധ ജാതികൾ
സമൂഹത്തിൽ ഒന്നാം സ്ഥാനം ഉണ്ടായത് ബ്രാഹ്മണ വിഭാഗത്തിനായിരുന്നു. കിരാലൂരിലെ
മാടമ്പ് മന, അവണപറമ്പ് മന, പുതുവായ മന, തയ്യൂരിലെ കോടങ്ങോട് മന, മൂത്ത മന,
പുലിയന്നൂരിലെ കപ്പിയൂർ മന, വടക്കേടത്ത് മന, പാത്രമംഗലത്ത് നാമമംഗലം മന, തോന്നല്ലൂരിലെ
തെളൂർ മന, പുതുമന, വെങ്കിലശ്ശേരിയിലെ എളേടത്തു മന, കൂർമന, വേലൂരിലെ മാടാവ് മന,
കിരാലൂരിലെയും വേലൂരിലെയും പട്ടരു മഠങ്ങൾ, എന്നിവയായിരുന്നു വേലൂരിലെ പ്രധാന ബ്രാഹ്മണ
തറവാടുകൾ. ഇവർ വേലൂരിൽ എത്തിച്ചേർന്നവരാണ്. പട്ടരു മഠങ്ങൾക്ക് 100 ന്റെ അടുത്ത് മാത്രമേ
പഴക്കമുള്ളൂ.
ബ്രാഹ്മണർക്കു താഴെയാണ് നമ്പീശന്മാരുടെ സ്ഥാനം. തയ്യൂരിലെ പട്ട ത്ത് നമ്പീശന്മാർ,
കിലാലൂരിലെ താമര തിരുത്തി നമ്പീശന്മാർ, പോയത്ത് നമ്പീശന്മാർ, വെള്ളാട്ടന്നൂരിലെ
അരിക്കരെ തെക്കേ
പുഷ്പകത്തെയും പടിഞ്ഞാറ് പുഷ്പകത്തെയും നമ്പീശന്മാർ, പാത്രമംഗലത്ത്
വടക്കന്ന് നമ്പീശന്മാർ
എന്നിവരായിരുന്നു പ്രധാനപ്പെട്ട നമ്പീശൻ കുടുംബങ്ങൾ. വേലൂർ
കാർത്യായനി ക്ഷേത്ര പരിസരം ഗുരുവയൂരിലെ പഴവൂർ, തയ്യൂർ പ്രദേശങ്ങളുമായി വളരെ കുറഞ്ഞ
തോതിൽ വിരിയ വിഭാ ഗക്കാരായിരുന്നു. വിഷാറടി വിഭാഗക്കാർ അന്നേ കുറവായിl രുന്നു. നായർ
വിഭാഗത്തിന് താഴെയായിരുന്നു ഈഴവസമുദായത്തിന്റെ സ്ഥാനം. ഈഴവരിൽ തന്നെ രണ്ടു
വിഭാഗക്കാർ ഉണ്ടായിരുന്നു. താണ്ടന്മാരും, മറവന്മാരും. താണ്ടൻ എന്ന മേൽ ജാതിയാണ് സമൂഹം
7പ്രാദേശിക ചരിത്രരചന
അംഗീകരിച്ചത് . കുട്ടൻകുളത്തെ തോപ്പിൻ, കോട്ടയിൽ, നടുവലങ്ങാടിയിലെ വട്ടം പറമ്പിൽ,
RMS പരിസരം,
വടക്കു മുറിയിലെ വെള്ള റോട്ടിൽ , പുതു കുളങ്ങര ഇവരൊക്കെയായിരുന്നു പ്രധാനപ്പെട്ട ഈഴവ
കുടുംബങ്ങൾ.
ക്രൈസ്തവ വിഭാഗം ഏറെ മുമ്പൊന്നും വേലൂരിൽ ഉണ്ടായിരുന്നില്ല. കുറൂർമനയിലും മറ്റു
മനകളിലും അശുദ്ധ വസ്തുക്കൾക്ക് ശുദ്ധം വരുത്താനായി പുറമേ നിന്ന് ചില ക്രൈസ്തവരെ ക്ഷണിച്ചു
വരുത്തുക പതിവായിരുന്നു. ആവശ്യം കൂടി വന്നപ്പോൾ ചില കുടുംബങ്ങളെ സ്ഥിരമായി തന്നെ
വെള്ളാറ്റഞ്ഞൂരിൽ പാർപ്പിക്കാൻ ഈ മനകൾ തീരുമാനിച്ചു.
പുറത്തെ ഊരിൽ നിന്നും
കൊണ്ടുവന്നവർ എന്ന അർത്ഥത്തിൽ പുത്തൂർ എന്ന പേരിലാണ് അവർ അറിയപ്പെട്ടത് . പിന്നീട്
പുത്തൂർ പുറത്തൂർ ആയി. സമൂഹം വേലൂരിന്റെ വടക്കൻ മേഖലകളിൽ പ്രത്യേകിച്ച് വെള്ളാറ്റഞ്ഞൂർ,
പ്രദേശങ്ങളിൽ
വളരെ
മുമ്പേ
താമസിച്ചിരുന്നു.
മൺപാത്രം
നിർമ്മാണക്കാർ(കുംഭാ
രന്മാർ)വർഷങ്ങൾക്കു മുമ്പേ താമസിച്ചിരുന്നു
വേലൂർ ഗ്രാമത്തിലെ മറ്റൊരു പ്രബല ശക്തിയായിരുന്നു നമ്പ്യാർ സമുദായം. തലപ്പിള്ളി,കൊച്ചി
രാജാവിന്റെ കീഴിലായിരുന്നു ചെങ്ങഴിനമ്പ്യാരുടെ അധികാര കേന്ദ്രം തയ്യൂർ ആയിരുന്നു.
കൊച്ചിയിലെ തന്നെ അപൂർവ്വ ജാതിയായിരുന്നു ചെങ്ങഴിനമ്പ്യാരുടെ. തലപ്പള്ളി താലൂക്കിൽ
മാത്രമാണ് ഈ ജാതിക്കാർ ഉണ്ടായിരുന്നത് . ചിരമങ്ങാട് നമ്പ്യാർ, പറക്കുത്ത് നമ്പ്യാർ, കഴപ്പൂക്കര
നമ്പ്യാർ, പൂക്കോട്ടിൽ നമ്പ്യാർ, എന്നിവയാണ് പ്രധാനപ്പെട്ട നമ്പ്യാർ കുടുംബങ്ങൾ. ആഴ്വാ ഞ്ചേരി
തമ്പ്രാക്കളുടെ കുടുംബത്തിൽപ്പെട്ട ഇവർ പതിത്വം വന്ന് ചെങ്ങഴി നമ്പ്യാർ ആയതാണെന്നും,
അതെല്ലാം മറ്റു ദുരൂഹമായ കാരണം കൊണ്ട് ഏതോ ചില നമ്പൂതിരിമാർ നമ്പ്യാരായി
തരംതാഴ്ത്തപ്പെട്ടവരാണെന്നും അഭിപ്രായങ്ങൾ ഉണ്ട് .
വേലൂരിലെ മറ്റൊരു പ്രമുഖമായ വിഭാഗക്കാരായിരുന്നു നായർ സമുദായക്കാർ. കിരാലൂർ,വേലൂർ,
കുറുമാൽ, പുലയന്നൂർ എന്നിവിടങ്ങളിലായിരുന്നു നായർവിഭാഗക്കാർ ഉണ്ടായിരുന്നത് . ഇവരെല്ലാം
8പ്രാദേശിക ചരിത്രരചന
ബ്രാഹ്മണ
കുടുംബങ്ങളിലെ
ആശ്രിതരായിട്ടാണ്
ജീവിച്ചിരുന്നത് .
കേരളത്തിലെ
അപൂർവ്വജാതികളിൽ ഒന്നായ കല്ലാറ്റ് കറുപ്പൻ മാർ വെള്ളാറ്റ രിലും ഉണ്ടായിരുന്നു.
വെള്ളാറ്റഞ്ഞൂരിലും, കിരാലൂരിലും ഉണ്ടായിരുന്നു. സവർണ്ണവിഭാഗത്തിലെ ക്ഷേത്ര ജോലി
ചെയ്തിരുന്ന വെളക്കിത്തല നായന്മാരും, അലക്കുകാരായിരുന്ന വെളുത്തേടത്ത് നായന്മാരും വേലൂർ
ഉണ്ടായിരുന്നു.
തൊഴിൽ
സാമൂഹിക ശ്രേണി കരണത്തിന് അടിസ്ഥാനമാക്കിയാണ് ആ കാലത്തെ തൊഴിൽ ഘടനയും
നിലനിന്നിരുന്നത് . സമൂഹത്തിലെ ഉന്നത സ്ഥലത്ത് നിലയുറപ്പിച്ചിരുന്ന നമ്പൂതിരിമാർ
ഭൂടവുട
മകൾ ആയിരുന്നതിനാൽ അവരുടെ ഭൂമി കുടിയാന്മാർക്ക് പാട്ടത്തിന് നൽകിയിരുന്നു. ഈ പാട്ടം
ഉപയോഗിച്ചാണ് അവർ ജീവിച്ചിരുന്നത് . വിയർപ്പിന്റെ വില തീരെ അറിയാത്തവരാണ് ഇവർ.
അമ്പലങ്ങളിൽ പൂജാരിപ്പണി ചെയ്തിരുന്ന അവരുടെ മുഖ്യ തൊഴിൽ അറിവ് നേടൽ ആയിരുന്നു.
അത് വരുമാനത്തിനു വേണ്ടിയല്ല മറിച്ച് ജീവിത ചര്യയുടെ ഭാഗമായിട്ടാണ്. ക്ഷേത്രപണികൾ
ചെയ്തിട്ടാണ് നമ്പീശനും,വാരിയരും, പിഷാരടിമാരും ജീവിച്ചിരുന്നത്.
കല്ലാറ്റ്
മൂപ്പന്മാർ
ഭഗവതിക്കളം,
കളമെഴുത്ത്
പാട്ട്
എന്നീ
അനുഷ്ഠാന
കലകൾ
നടത്തിയിരുന്നവരാണ് . തട്ടാൻമാരുടെ പ്രധാന ജോലി സ്വർണാഭരണ നിർമ്മാണമായിരുന്നു.
ഈഴവരുടെ മുഖ്യതൊഴിൽ കള്ളു ചെത്തലായിരുന്നു, കാർഷിക ജോലികളും ഇവർ
ചെയ്തിരുന്നു. ചെത്തിയിയ കള്ള് വിൽക്കലും ചക്കരയുണ്ടാക്കലും സ്ത്രീകളുടെ തൊഴിൽ ആയിരുന്നു.
വിളക്കിത്തല നായന്മാർ സവർണ്ണ ജാതിക്കാരുടെ ക്ഷൂരപ്പണികൾ ചെയ്തും,കാർഷിക ജോലികൾ
ചെയ്തു മാണ് ജീവിച്ചിരുന്നത് . പ്രാചീന കാലത്തെ പാട്ടുകാരായ പാണന്മാരുടെ കർക്കിടകം
മാസത്തിലെ അനുഷ്ഠാനകലയാണ് തുയിലുണർത്തൽ കല്ലുപണികളിലും, പണികളുമായിരുന്നു
ഇവരുടെ പ്രധാന ജോലികൾ.
9പ്രാദേശിക ചരിത്രരചന
കരുവാൻ
വിഭാഗത്തിൽപ്പെട്ടവർ സ്വന്തം വീടുകളിൽ ആലകൾ നിർമ്മിച്ച് ഇരുമ്പായുധ
നിർമ്മാണം നടത്തിയും അതിന്റെ കേടുപാടുകൾ തീർത്തും ആണ് ജീവിച്ചത് .
പറയ വിഭാഗക്കാർ മുളകൊണ്ടുള്ള ഉപകരണങ്ങൾ ഉണ്ടാക്കിയിരുന്നു. മുള കൊണ്ട് കൊട്ട,വട്ടി,
മുറം എന്നിവയും ഉണ്ടാക്കിയിരുന്നു. മഴയും,വെയിലും, മഞ്ഞും കൊണ്ട് പാട്ടുപാടി നെൽപ്പാടങ്ങളിൽ
പണിയെടുത്തിരുന്നത്
പുലയന്മാരായിരുന്നു
വൈദ്യരംഗത്തെ
തിളങ്ങി
നിന്നവരായിരുന്നു
വസ്ത്രങ്ങൾ അലക്കുന്ന ജോലി ചെയ്തിരുന്ന മണ്ണാൻ സമുദായം.
വീടു
നിർമാണത്തിന്
പ്രധാനസ്ഥാനമുണ്ടായിരുന്ന
ആശാരിമാരുടെ
പ്രധാനതൊഴിൽ
മരപ്പണിയായിരുന്നു വീടിന്റെ മേൽക്കൂര നിർമ്മിക്കുന്നത് സമർദ്ധരായ ഇവർ വീട്ടുപകരണങ്ങൾളും
നിർമിച്ചിരുന്നു.
ചക്രത്തിൽ കലിമന്നുവെച്ച കൈകൊണ്ടായിരുന്നു കുമ്പരന്മാർ മണ് പാത്രങ്ങൾ നിർമിച്ചത്
കൃഷിചെയ്തും കച്ചവടംനടതിയുമാണ് ക്രൈസ്തവകുടുംബങ്ങൾ ഉപജീവനം നടത്തിയിരുന്നത്
കൊള്ളി, ചക്കരകിഴങ്ങ് നടൽ, കശുമാവ് നോക്കൽ എന്നിവയായിരുന്നു പ്രധാനജോലികൾ
ക്രൈസ്തവരും, നയന്മാരുമായിരുന്നു പാട്ടകുടിയന്മാർ.
ഇരുപതാം നൂറ്റാണ്ടിന്റെ ആരമ്പത്തൽ തോഴിൽ മേഖലയിൽ ജാതിയാടിസ്ഥാനത്തിലുള്ള
ഇല്ലാതാക്കാൻ തുടെങ്ങിയെങ്കിലും ഈ നവോത്ഥാന കാലഘട്ടത്തിൽ ഇപ്പോഴും ഈ വേർതിരിവ്
ഉണ്ടെന്നാണ് ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്
ഭക്ഷണം
ഭക്ഷണരീതിയിലും ആ കാലത്ത് വിവേചനം നിലനിന്നിരുന്നു. അക്കാലത്തെ മുഖ്യ
ആഹാരമായ നെല്ലരി സവർണ്ണ വീടുകളിൽ മാത്രമാണുണ്ടായിരുന്നത്. റാഗി,ചാമ, മരച്ചീനി
എന്നിവ കഴിച്ചാണ് സവർണർക്ക് താഴെയുള്ള ജനങ്ങൾ ജീവിച്ചിരുന്നത്. സാധാരണക്കാരുടെ
മറ്റൊരു ഭക്ഷണം പഴങ്കഞ്ഞി ആയിരുന്നു. ചേമ്പ് , കാവത്ത് , കൂർക്ക, കൊള്ളി,പയർ, മുതിര, കായ,
ചക്ക, കടച്ചക്ക,വെണ്ട,പാവൽ എന്നിവയായിരുന്നു ആ കാലത്തെ പ്രധാന ഭക്ഷ്യവിഭവങ്ങൾ.
മുരിങ്ങയില,പയറില, മത്തയില, കുമ്പളയില, ചീര എന്നീ ഇല കറികളും ഉപയോഗിച്ചിരുന്നു.
10പ്രാദേശിക ചരിത്രരചന
നായർ സമുദായത്തിന് താഴെയുള്ള അവർണ്ണ വിഭാഗക്കാർ മത്സ്യവും, മാംസവും കഴിച്ചിരുന്നു.
വരേണ്യവർഗ്ഗക്കാർ പാലും, പാലുൽപന്നങ്ങളും ആണ് കഴിച്ചിരുന്നത്. പശു,എരുമ,ആട് ഇവയിൽ
ഏതെങ്കിലും ഒന്നിനെ വളർത്തിയതിനാൽ പാലും പാലും പെണ്ണുങ്ങളും സമൃദ്ധിയായിയുണ്ടായിരുന്നു.
വസ്ത്രധാരണം
വസ്ത്രധാരണ രീതിയിലും വിവേചനം അന്നത്തെ കാലത്ത് ഉണ്ടായിരുന്നു. പുരുഷന്മാർ
പൊതുവേ കൗപീനവും പുറമെ ഒറ്റ മുണ്ടും മാത്രമാണ് ധരിച്ചിരുന്നത്. അന്തർജനങ്ങൾ ഒന്നരയും
മുണ്ടും, പുറത്തേക്ക് പോകുമ്പോൾ മാത്രം മേൽ മുണ്ടും ധരിച്ചു. നായർ വിഭാഗത്തിലെ സ്ത്രീകൾ
ഇതേപോലെ മുണ്ടു മാത്രമാണ് ധരിച്ചിരുന്നത്. മേൽ വസ്ത്രമോ കുപ്പായമോ ധരിച്ചിരുന്നില്ല.
ക്രൈസ്തവ സ്ത്രീകൾ മുണ്ടും ചട്ടയും ധരിച്ചിരുന്നു. ഈഴവർക്കു തൊട്ടു താഴെയുള്ള സമുദായങ്ങളിലെ
സ്ത്രീകൾ മുട്ടു വരെ നീളുന്ന ഒറ്റ മുണ്ടും മാത്രമേ ധരിച്ചിരുന്നുള്ളൂ. അവർക്ക് അരയ്ക്കു മുകളിൽ വസ്ത്രം
ഉണ്ടായിരുന്നില്ല. പുരുഷ കർഷക തൊഴിലാളികൾ ഒറ്റമുണ്ടോ വെറും കൗപീനം മാത്രം ധരിച്ചാണ്
പാടത്ത് പണിയെടുത്തിരുന്നത് . തലയിൽ കവുങ്ങിൻ പാള കൊണ്ട് തൊപ്പി ഉണ്ടാക്കി
ധരിച്ചിരുന്നു. കേരളത്തിലെ മറ്റുപ്രതേശങ്ങളിൽ നിന്നും തികച്ച് വ്യത്യസ്തമായിരുന്നു ഈ
പ്രദേശത്തെ പാള തൊപ്പിയുടെ ആകൃതി.
പാർപ്പിടം
നമ്പൂതിരിമാർ നാല് കെട്ടും,എട്ടുകെട്ടും, 16 കെട്ടും, പണിതിരുന്ന കാലം ആണെങ്കിലും
വേലൂര് 8 കെട്ടും, 16 കെട്ടും, ഉണ്ടായിരുന്നില്ല എന്തിനാ ചില ഇല്ലങ്ങൾ ഇല്ലങ്ങൾ മാത്രമാണ്
മാത്രമാണ് പണിതിരുന്നത്.അപൂർവ്വം നായർ വീടുകൾ മാത്രമാണ് പുര ഓടു മേഞ്ഞിരുന്നത്. ചില
ക്രിസ്ത്യാനികളും ഓടുമേനെ വീടുകളിലാണ് താമസിച്ചിരുന്നത് . ഈഴവർ തൊട്ട് താഴോട്ടും
ധനസ്ഥിതി മോശമായ നായർ, ക്രൈസ്തവ
താമസിച്ചിരുന്നത് . സാധാരണക്കാരുടെ
വിഭാഗക്കാരും ഓല മേഞ്ഞ വീടുകളിലാണ്
വീടുകളുടെ
11
ചുമരുകൾ
മണ്ണുരുളകൾ
കൂടി
ചേർത്ത്പ്രാദേശിക ചരിത്രരചന
പൊക്കിയതായിരുന്നു. ചിലർ മണ്ണിഷ്ടികൾ കൊണ്ട് ഭിത്തി കെട്ടിയിരുന്നു. കുടപ്പനയോല,കരിമ്പന
പ്പട്ട, തേങ്ങോല, വൈക്കോൽ, പുല്ലുകൾ, എന്നിവ കൊണ്ടു മേഞ്ഞതായിരുന്നു ഭൂരിപക്ഷത്തിന്റെയും
വീടുകൾ. കണക്കൻ, പാണൻ,പറയൻ, പുലിയൻ, മണ്ണാൻ, എന്നീ വിഭാഗക്കാരുടെ വീടുകൾക്ക്
ഭിത്തികൾ മണ്ണോ,കല്ലോ ആയിരുന്നില്ല. ഇവയ്ക്ക് പകരം ഇവർ മുളയോ, കല്ലോ ഉപയോഗിച്ചാണ്
ഭിത്തി നിർമ്മിച്ചത് .1900 നു ശേഷമാണ് അവർണ്ണ സമുദായത്തിലെ ആളുകളുടെ വീടുകൾ
മൺചുമരും, കല്ല് ചുമരും ഒക്കെയായി മാറിയിട്ടുള്ളത്. കരിങ്കല്ല് വീട് നിർമ്മാണത്തിന് പൊതുവേ
ഉപയോഗിച്ചിരുന്നില്ല.
അധമമാണെന്നായിരുന്നു
വിശ്വാസം.
ധനശേഷിയുള്ളവർ
വീടിന്റെ
ഭിത്തികെട്ടനായി വെട്ടുകല്ലാണ് ഉപയോഗിച്ചിരുന്നത് . ഈ കല്ലുകൾ തന്നെ പല നീളത്തിലും
വീതിയിലും വെട്ടിയെടുത്തതായിരുന്നു. സവർണ്ണർ കെട്ടുന്ന വീടിന്റെ ഭിത്തികൾക്ക് അവർണ്ണരുടെ
വീടുകളുടെ
ഭിത്തി
കെട്ടുന്ന
വെട്ടുകല്ലുകളെക്കാൾ
വീതിയും
നീളവും
ഉണ്ടായിരുന്നു.സാമ്പത്തികശേഷിയുള്ള അവർണ്ണ സമുദായക്കാരുടെ വീടുകൾ മെച്ചപ്പെടുത്തി
ഓടുമേയണമെങ്കിൽ കരപ്രാമാണിമാരുടെയോ, ദേശവാഴികളുടെയോ അനുമതി ആവശ്യമാണ്.
ആലകൾ, വഴിയമ്പലങ്ങൾ, അത്താണികൾ
ഉടമസ്ഥൻ ഇല്ലാതെ അലഞ്ഞു തിരിയുന്ന കന്നുകാലികളെ പിടിച്ചു കെട്ടി സൂക്ഷിക്കാനായി ഒരു
കേന്ദ്രമുണ്ടായിരുന്നു. അതാണ് ആല. പഞ്ചായത്ത് സമ്പ്രദായം രൂപം കൊണ്ടപ്പോഴാണ് ആലകൾ
വേലൂരിന്റെ
പലഭാഗങ്ങളിലും
പരിചരിക്കാൻ
ആളെ
സ്ഥാപിക്കപ്പെട്ടത് .
ഏർപ്പാടാക്കിയിട്ടുള്ള
മൃഗങ്ങൾക്ക്
കേന്ദ്രങ്ങൾ
ഭക്ഷണവും
ആയിരുന്നു
മറ്റും നൽകി
ആലകൾ. വേലൂർ
നടുവിലങ്ങാടിയിൽ വടക്കുഭാഗത്തായി ഒരു ആല ഇപ്പോഴും നിലനിൽക്കുന്നുണ്ട് .
ഭാരമേറി
വലയുന്നവർക്ക്
ഇറക്കിവയ്ക്കാനായി
പ്രധാന
വിശ്രമത്തിന്
പാതകളുടെ
തലച്ചു
വശങ്ങളിൽ
അത്താണികൾ.
12
മടുകൾ
പരസഹായം
നിർമ്മിച്ചിരുന്ന
കൂടാതെ
ചുമടുതാങ്ങികളാണ്പ്രാദേശിക ചരിത്രരചന
ആദ്യകാലങ്ങളിൽ
യാത്ര
സൗകര്യത്തിന്
വാഹനങ്ങൾ
ഇല്ലാത്തതിനാൽ
ആളുകൾ
കാൽനടയായിട്ടായി രുന്നു യാത്ര ചെയ്തിരുന്നത് . വഴിയാത്രക്കാർക്ക് വിശ്രമിക്കാനും, ഭക്ഷണം
കഴിക്കാനും മറ്റുമായി ചില സങ്കേതങ്ങൾ വഴിയോരങ്ങളിൽ കെട്ടിപ്പൊക്കിയിരുന്നു. പ്രാദേശിക
നാടുവാഴികളുടെ നിർദ്ദേശാനുസരണം പ്രതാപികളായ തറവാട്ടുകാരായിരുന്നു വഴിയമ്പലങ്ങൾ
നോക്കി നടത്തിയിരുന്നത് . വേലൂരിന്റെ പല ഭാഗങ്ങളിലും വഴിയമ്പലങ്ങൾ പ്രവർത്തിച്ചിരുന്നു.
നീതിന്യായ സംവിധാനം
ഗ്രാമത്തിൽ ഉണ്ടായിരുന്ന പ്രമാണിമാരായിരുന്നു അവിടെ ഉണ്ടായിരുന്ന പ്രശ്നങ്ങളും
വഴക്കുകളും പരിഹരിച്ചിരുന്നത് . ചങ്ങഴി നമ്പ്യാരുടെ നേതൃത്വത്തിലുള്ള സംഘമാണ് വലിയ
കേസുകൾ പരിഹരിച്ചിരുന്നത് . വധശിക്ഷ വരെ വിധിക്കുവാനുള്ള അധികാരം ആ കാലത്ത്
വേലൂരിൽ
ഉണ്ടായിരുന്നെന്ന്
ഞങ്ങൾക്ക്
അറിയുവാൻ
സാധിച്ചു.
നടുവിലങ്ങാടിക്കടുത്ത്
അയ്യപ്പൻകാവ് ക്ഷേത്ര പരിസരത്ത് കവുങ്ങ് മരം നാട്ടിയിരുന്നെന്ന് പറയപ്പെടുന്നു.
സാമ്പത്തിക സ്ഥിതി
ആദ്യകാലങ്ങളിൽ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുണ്ടായിരുന്നത് വരേണ്യ വർഗ്ഗത്തിനു
മാത്രമാണ് .1900
ആയപ്പോഴേക്കും,
നായർ,ക്രൈസ്തവ
വിഭാഗത്തിൽ
പെട്ടവർക്കും
സാമ്പത്തികമായനേട്ടം ഉണ്ടായിതുടങ്ങി. വേലൂരങ്ങാടിയിൽ വ്യാപാരം ചെയ്തും, പാടങ്ങളിൽ കൃഷി
ചെയ്തുമാണ് ഇവർ പണം സമ്പാദിച്ചത് .
മണിമലർക്കാവ് സമരം
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാദം ജന്മിനാടുവാഴി വ്യവസ്ഥിതിയുടെ തീക്ഷ്ണമായ
ദുരിത പർവ്വതത്തിന്റെ കാലമായിരുന്നു. സാമ്പത്തിക ചൂഷണത്തോടൊപ്പം ലൈംഗിക ചൂഷണവും
അവിടെ ഉണ്ടായിരുന്നു. ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിൽ സ്ത്രീകൾ മാറുമറയ്ക്കരുത് എന്ന ദുരാചാരം
13പ്രാദേശിക ചരിത്രരചന
പൊതുവേ നിലനിന്നിരുന്നു. മണിമലർകാവ് ക്ഷേത്രത്തിലെ കുംഭ ഭരണിയോടനുബന്ധിച്ച് സ്ത്രീകൾ
താലടുക്കുമ്പോൾ മാറുമറക്കാൻ പാടില്ല എന്നതായിരുന്നു നിയമം.ഇതിനെ എതിർക്കാൻ വേലൂരിലെ
കമ്മ്യൂണിസ്റ്റ് പാർട്ടി ശ്രമിച്ചു. എ.എസ് . എൻ നമ്പീശൻ മാസ്റ്ററുടെ നേതൃത്വത്തിൽ ജനങ്ങൾ
സംഘടിച്ച് ക്ഷേത്ര മൈതാനത്ത് എത്തിച്ചേർന്നു. ബ്ലൗസ് തേച്ച് താലം എടുത്ത് സ്ത്രീകൾ
ക്ഷേത്രനടയിൽ അണിനിരന്നു.
മാറുമറിക്കാത്ത
സ്ത്രീകളുടെ
നേതൃത്വത്തിൽ
ദുരാചാര
സംരക്ഷണക്കാരൻ
തടയാൻ
എത്തിയിരുന്നു. സംഘർഷഭരിതമായ അന്തരീക്ഷത്തിൽ രാവുണ്ണി വെളിച്ചപ്പാട് കോപത്തോടെ
തുള്ളി വിറച്ചുകൊണ്ട് ആക്രോഷിച്ചു." വസൂരി വിത്തെറിയണോ?" നമ്പീ ശൻ മാസ്റ്റർ രണ്ടു
കൈകളും നീട്ടി പറഞ്ഞു. " വിത്തെറിയാതെ പകരം വസൂരി വിത്തുകൾ എന്റെ കയ്യിൽ തന്നോളൂ.
സമരം സമാധാനത്തിലാണ് കലാശിച്ചത്. സമരക്കാർ ഉന്നയിച്ച രണ്ടുകാര്യങ്ങളും ഒന്ന് എല്ലാ
സ്ത്രീകളും താലം എടുക്കുമ്പോൾ മാറുമറയ്ക്കണം,രണ്ട് , നായർ സമുദായത്തിലെ സ്ത്രീകളോടൊപ്പം
താലമെടുക്കാനുള്ള അവകാശം വേണം- അംഗീകരിക്കപ്പെട്ടു.
വേളത്ത് ലക്ഷ്മിക്കുട്ടി,കെ സി കാളിക്കുട്ടി, കെ കെ കുറുമ്പ, അത്താണിക്കൽ ജാനകി,
അത്താണിക്കൽ കമലു, വേളത്ത് വള്ളിയമ്മു, വെള്ള റോട്ടിൽ മീനാക്ഷി, ഞാലിൽ അമ്മു,
വെള്ളാറ്റന്നൂരിലെ കാഞ്ഞിരപ്പറമ്പിൽ നീലി, നെല്ലിക്കൽ ജാനകി, കാഞ്ഞിരപ്പറമ്പിൽ കാളി
എന്നവരായിരുന്നു നേതൃത്വം നൽകിയത് . എ.പി അറുമുഖൻ എന്ന യുവ കമ്മ്യൂണിസ്റ്റിന്റെ
നേതൃത്വത്തിൽ സഹായ സംരക്ഷണ പട സ്ത്രീകളെ വലയം ചെയ്തു കാവലിനുണ്ടായിരുന്നു.
മാറുമറയ്ക്കൽ സമരത്തിന് ഒരു മുന്നാമ്പുറം ഉണ്ട് . വടക്ക് മുറി മഠത്തിലെ സുന്ദരിയായ ഒരു
പെൺകുട്ടിയെ മുൻവശത്തിൽ തലമെടുക്കുവാനായി പ്രമാണി സവർണ്ണ സംഘം ക്ഷണിച്ചെന്നും
മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ഡിഗ്രി എടുത്ത് അവർ താലമെടുക്കാൻ (മാറുമറക്കാതെ)
വിസമ്മതിച്ചെന്നും
ആളുകൾ സംഘം ചേർന്ന് അവരെ വൃത്തികെട്ട വാക്ക് കൊണ്ട്
ആക്ഷേപിച്ചപ്പോൾ വിഷമിച്ച
വീട്ടുകാർ നാടുവിട്ടു പോയെന്നുമുള്ള ഒരു നാട്ടുവർത്തമാനം
14പ്രാദേശിക ചരിത്രരചന
നിലവിലുണ്ട് . ഈ പശ്ചാത്തലമാണ് മാറുമറയ്ക്കൽ സമരത്തിന്റെ പെട്ടെന്നുള്ള കാരണമെന്നാണ്
പഴമക്കാർ പറയുന്നത് .
സാംസ്കാരികമായും,
ഉണ്ടായിട്ടുണ്ടെങ്കിലും
സാമ്പത്തികമായും,
അവർണർ
വിദ്യാഭ്യാസപരമായും
എന്നറിയപ്പെടുന്ന
പുരോഗതിക്കുറവാണ് . സ്വാതന്ത്ര്യം
താ
ഴന്ന
കേരളത്തിൽ
ജാതിക്കാർക്ക്
ഉന്നതി
ഇപ്പോഴും
കിട്ടി ഇത്ര വർഷമായിട്ടും ജാതിമതഭേദമന്യേ എല്ലാവരും
തുല്യരാണെന്ന് പറഞ്ഞാലും ഇന്നും അവർണ്ണർക്ക് സവർണ്ണരുടെ ഇടയിൽ നിന്ന് അവഗണന
മാത്രമാണ് കിട്ടാറുള്ളത് . ഇവരുടെ മനസ്സിൽ ഇപ്പോഴും ജാതീയത ഉറങ്ങിക്കിടക്കുന്നുണ്ട്.
അതുകൊണ്ടുതന്നെയാണ് പലർക്കും ഇപ്പോഴും അവർണ്ണരുടെ വീട്ടിൽ പോകുവാനും അവരുടെ
വീട്ടിൽ പോയി ഭക്ഷണം കഴിക്കാനും അവർ ഒന്നിച്ചു നടക്കാനും ഇരിക്കാനും ഒക്കെയുള്ള
വിഷമങ്ങൾ ഉള്ളത് . ഇങ്ങനെയുള്ള സമൂഹത്തിൽനിന്ന് അവർണർ ഉയർന്ന
വരണം,ഇനിയും
ഉയർന്നു വരേണ്ടതുണ്ട് . അവർ ഉയർന്നു വരേണ്ടതിന് അവർക്ക് ഉയർന്ന വിദ്യാഭ്യാസവും ഉയർന്ന
തൊഴിൽ മേഖലയും നൽകണം എന്ന സംഭവം സത്യം തന്നെ ആണ്.ഒരു പ്രായം ചെന്ന
അവർണ്ണരെ പോലുംവളരെ പ്രായം കുറഞ്ഞ സവർണ്ണ ജാതിയിൽപ്പെട്ടകുട്ടി പേര് വിളിക്കുന്ന
സാഹചര്യങ്ങൾ
ഇന്നും
നമ്മുടെ
കേരളത്തിൽ
നിലനിൽക്കുന്നുണ്ട് .
ഇത്തരത്തിലുള്ള
അവഹേളനങ്ങൾ ഇന്നത്തെ കാലഘട്ടത്തിൽ നിന്നും തുടച്ചു മാറ്റേണ്ടതാണ് .
സമരങ്ങളിലൂടെയും,
പ്രക്ഷോഭങ്ങളിടെയും
മണിമലർക്കാവിൽ
നിലനിന്നിരുന്ന
ഈ
ദുരാചാരങ്ങളെ ഒരു പരിധിവരെ തുടച്ചു നീക്കാൻ കഴിഞ്ഞെങ്കിലും നവോത്ഥാന കേരളത്തിൽ
വേലൂര്
ചില
പ്രദേശങ്ങളിലും
മണിമലർക്കാവ്
പരിസരത്തും
ഇപ്പോഴും
ജാതീയത
നിൽക്കുന്നുണ്ടെന്ന് ചരിത്രന്വേഷണയാത്രയിൽ ഞങ്ങൾക്ക് കണ്ടെത്താനായിട്ടുണ്ട് . ജാതിയത
നിലനിൽക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് ഒരു ഉദാഹരണത്തിലൂടെ സമർത്ഥിക്കാം. മണിമലർ കാവിലെ
പൂരവുമായി ബന്ധപ്പെട്ട ചില ആചാരങ്ങൾക്ക് നേതൃത്വം നൽകുന്നത് സവർണ്ണ ജാതിക്കാരാണ്
എന്ന് ഞങ്ങൾ കണ്ടെത്തി.
15പ്രാദേശിക ചരിത്രരചന
നിഗമനങ്ങൾ
വേലൂർ എന്ന ഗ്രാമത്തിന് സമ്പന്നമായ പാരമ്പര്യം ഉണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.
പ്രക്ഷോഭങ്ങളും
സമരങ്ങളും
നടത്തിയതിന്റെ
ഫലമായി
സാമൂഹികമായ
മാറ്റത്തിന്റെ
അലയൊളികൾ ഉണ്ടായിത്തുടങ്ങി. വേലൂർ ഗ്രാമം പ്രമുഖ നിരവധി വ്യക്തികൾക്ക് ജന്മം
നൽകിയെന്നും, അവർ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, കലാസാഹിത്യ ശില്പ, രംഗത്ത്
അവരുടേ തായ പങ്കു വഹിച്ചിട്ടുണ്ടെന്നും അറിയുവാൻ സാധിച്ചു.
നിർദ്ദേശങ്ങൾ
1)
ജാതീയത കുറഞ്ഞെങ്കിലും, വിദ്യാഭ്യാസം സാവത്രികമായെങ്കിലും
, വേലൂരിലെ അവർണ വിഭാഗക്കാർക്ക് ഇനിയും വികസനം വേണമെന്ന് കണ്ടെത്തിയിരിക്കുന്നു.
2) സാമൂഹികവും സാമ്പത്തികവുമായ വികസന പ്രവർത്തനങ്ങൾ ഇനിയും വേണമെന്നും,
അതിന് അവരെ ബോധവാന്മാരാക്കണമെന്നും,ഞങ്ങൾ അഭിപ്രായപ്പെടുന്നു.
നന്ദി
പ്രാദേശിക ചരിത്രം രചിക്കുവാൻ അറിവുകൾ തന്ന് ഞങ്ങളെ സഹായിച്ച G. R. S. R. V. H.
SS വേലൂരിലെ മുൻ പ്രിൻസിപ്പാളും സാഹിത്യകാരനുമായ Dr.ജോൺ ജോഫി. CF, എച്ച് എം
രത്നകുമാർ സാറിനും, അഭിമുഖം നടത്തി വിവരങ്ങൾ തന്ന ഞങ്ങളെ സഹായിച്ച ചന്ദ്രേട്ടനും,
സന്തോഷേട്ടനും, ശ്രീരാമൻ ചേട്ടനും, പങ്കജടീച്ചർക്കും ടീച്ചർക്കും ഫോട്ടോഗ്രാഫർ ശർമാജിക്കും,
വിദ്യാലയത്തിലെ അധ്യാപകർക്കും ഓഫീസ് സ്റ്റാഫിനും നന്ദി രേഖപ്പെടുത്തുന്നു.
16