ഗവ.ഹൈസ്‍ക്ക‍ൂൾ പാമ്പനാർ

Schoolwiki സംരംഭത്തിൽ നിന്ന്
(Ghspambanar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ.ഹൈസ്‍ക്ക‍ൂൾ പാമ്പനാർ
.
വിലാസം
പാമ്പനാർ

പാമ്പനാർ പി.ഒ.
,
ഇടുക്കി ജില്ല 685531
,
ഇടുക്കി ജില്ല
സ്ഥാപിതം15 - 7 - 1954
വിവരങ്ങൾ
ഫോൺ04869232135
ഇമെയിൽghspambanar@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്30082 (സമേതം)
യുഡൈസ് കോഡ്32090600711
വിക്കിഡാറ്റQ64615393
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല പീരുമേട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംപീരുമേട്
താലൂക്ക്പീരുമേട്
ബ്ലോക്ക് പഞ്ചായത്ത്അഴുത
തദ്ദേശസ്വയംഭരണസ്ഥാപനംപീരിമേട് പഞ്ചായത്ത്
വാർഡ്.
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം.
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്, തമിഴ്
ഹയർസെക്കന്ററി
ആൺകുട്ടികൾ420
പെൺകുട്ടികൾ422
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി വിജയ എ
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി സബീന മുഹമ്മദ്
എം.പി.ടി.എ. പ്രസിഡണ്ട്....
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

ഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ നിന്നും ആറു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പാമ്പനാർ ഗവ.ഹൈസ്‍ക്ക‍ൂൾ. പാമ്പനാർ സ്‍ക‍ൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1953- ൽ സ്ഥാപിച്ച ഈ പ്രൈമറി വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തുടർന്ന് 2011 ജൂൺ മാസം മുതൽ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA) പദ്ധതിയിൽ ഉൾപ്പെടുത്തി ഈ വിദ്യാലയം ഹൈ സ്കൂൾ ആയി പ്രവർത്തനം ആരംഭിക്ക‍ുകയ‍ും ചെയ്‍ത‍ു.

முன்னுரை

இடுக்கி மாவட்டத்தில் முக்கியமான சுற்றுலா தலமான பருந்தும் பாறையிலிருந்து ஆறு கிலோமீட்டர் தொலைவில் அமைந்துள்ள பள்ளியே பாம்பனார் அரசு உயர்நிலைப்பள்ளி'. பாம்பனார் பள்ளி என்ற பெயரில் அறியப்படுகிறது. 1953- ல் உருவாக்கப்பட்ட இப்பள்ளி மாவட்டத்திலேயே மிகப்பழமையான துவக்கப்பள்ளியாக நிறுவப்பட்டது. தொடர்ந்து 2011 ஜீன் மாதம் ராஸ்ட்ரிய மாதிம ஷிக்சா அபியான்(RMSA) திட்டத்தில் உட்படுத்தி இப் பள்ளி உயர்நிலைப்பள்ளியாக உயர்த்தப்பட்டது.

ചരിത്രം

1953 ഒക്ടോബർ 21 ​ന് ചിദമ്പരം എസ്റ്റേറ്റ് മാനേജരായിര‍ുന്ന ശ്രി. എ എസ് കൃഷ്ണസ്വാമി റെഡ്യാർ ഇപ്പോഴ‍ുള്ള പ്രൈമറി സ്‍ക‍ൂൾ കെട്ടിടത്തിന് തറക്കല്ലിട‍ുകയ‍ും, 1954 ജ‍ൂലൈ 15 ന് എൽ പി സ്‍ക‍ൂൾ പ്രവർത്തനം ആരംഭിക്ക‍ുകയ‍ും ചെയ്‍ത‍ു. ഇതിനാവശ്യമായ സ്ഥലം ചിദമ്പരം എസ്റ്റേറ്റ് ഉടമയായ ശ്രീ സ‍ുന്ദരം റെഡ്യാർ വാങ്ങി നൽക‍ുകയ‍ും അന്നത്തെ നല്ലവരായ പ്രദേശ വാസികൾ സ്‍ക‍ൂൾ കെട്ടിടം നിർമ്മിച്ച‍ു നൽക‍ുകയ‍ും ചെയ്‍ത‍ു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

കമ്പ്യ‍ൂട്ടർ ലാബ്
സയൻസ് ലാബ്
സ്കൂൾ ലൈബ്രറി
മൾട്ടിമീഡിയ ക്ലാസ് മ‍ുറികൾ​​

സ്ക്കൂളിനാവശ്യമായ അത്യാവശ്യം എല്ലാ ഭൗതിക സാഹചര്യങ്ങളും സ്‍ക‍ൂൾ പി.ടി.എ ഒരുക്കിയിട്ടുണ്ട്. സ്ക്കൂളിനുചുറ്റുമുള്ള സമൂഹവും രക്ഷകർത്താക്കളും എല്ലാവിധ സഹായ സഹകരണങ്ങളും നൽകിവരുന്നു. ആത്മാർത്ഥതയും, കഠിനാധ്വാനവും കൈമുതലാക്കിയ അദ്ധ്യാപകരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തി, തുടർന്നും ഈ സ്കൂൾ മുമ്പോട്ടുള്ള പ്രയാണം തുടരുകതന്നെ ചെയ്യും. ഇടുക്കി ജില്ലയുടെ വിദ്യാഭ്യാസമേഖലയ്ക് ഈ സ്കൂൾ നൽകിയുട്ടുള്ള വിലപ്പെട്ട സംഭാവനകൾ ചിരസ്മരണീയമാണ്.

ഇടുക്കി ജില്ലയിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ പാമ്പനാർ ഗവ. ഹൈസ്കൂളിന്റെ ചരിത്രപരവും ആനുകാലികവുമായ വസ്തുതകളിലേയ്ക്ക് കടന്നുചെല്ലാനുള്ള ഒരു എളിയ ശ്രമം മാത്രമാണ് ഇവിടെ നടത്തിയിട്ടുള്ളത്. സ്കൂൾവിദ്യാഭ്യാസം വൻസാമ്പത്തിക ബാധ്യതയാകുന്ന ഈ കാലഘട്ടത്തിൽ സാധാരണക്കാരായ ആളുകളുടെ കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകുന്നതിനും അവരെ അറിവിന്റെയും സത്-സ്വഭാവ രൂപീകരണത്തിന്റെയും ഉന്നത തലങ്ങളിലേയ്ക്കാനയിക്കുന്നതിനും ഈ വിദ്യാലയത്തിന് എന്നും കഴിയും.

ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും പ്രൈമറി വിഭാഗത്തിന് അഞ്ച് കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുമുണ്ട്.

സ്‍മാർട്ട് ക്ലാസ് മ‍ുറികൾ

ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം എല്ലാ ഹൈസ്‍ക‍ൂൾ ക്ലാസ് മ‍ുറികളില‍ും ലഭ്യമാണ്. കൂടാതെ ഹൈസ്കൂളിന് പതിനൊന്ന‍ും, പ്രൈമറിക്കും രണ്ട‍ും വീതം സ്മാർട്ട് ക്ളാസ് മുറികളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

നേട്ടങ്ങൾ

2017-18 അദ്ധ്യനവർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ സ്കൂൾ 100 % വിജയം കരസ്ഥമാക്കിയിട്ടുണ്ട്. .

കഴിഞ്ഞ കുറേ വർഷങ്ങളായി പീരുമേട് താലൂക്കിലെ ഗവണ്മെന്റ് വിദ്യാലയങ്ങളിൽ ഏറ്റവും ഉയർന്ന വിജയശതമാനം ഈ സ്ക്കൂളിനുണ്ട്. 2011-12 ലെ ആദ്യ ബാച്ച‍ു മ‍ുതൽ 98% ഉം 99% ഉം വിജയം, ഇതൊക്കെ ഈ സ്കൂളിന്റെ തിളക്കമാർന്ന നേട്ടങ്ങൾ തന്നെയാണ്.

സബ്-ജില്ലാ, ജില്ലാ, നിരവധി സ്ഥാനങ്ങൾ കരസ്ഥമാക്കി പാഠ്യേതര രംഗത്തും മികവാർന്ന നേട്ടങ്ങൾ ഈ സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്. തമിഴ് സ്‍ക‍ൂൾ കലോത്സവത്തിൽ സബ്-ജില്ലാ, ജില്ലാ തലങ്ങളിൽ മികച്ച പ്രകടനം നടത്തി ഓവറോൾ ചാമ്പ്യൻ സ്ഥാനം ഒന്നിലധികം തവണ കരസ്ഥമാക്കാൻ കഴിഞ്ഞിട്ട‍ുണ്ട്. കായികരംഗത്തും ശ്രദ്ധേയമായ ചില ചുവടുവെയ്പുകൾ ഈ വിദ്യാലയം നടത്തിയിട്ടുണ്ട്. ഈ സ്കൂളിലെ നിരവധി വിദ്യാർത്ഥികൾ ജില്ലാ-സംസ്ഥാന കായികമേളകളിൽ ജേതാക്കളായിട്ടുണ്ട്. ഇപ്പോൾ ഒരു കായികാദ്ധ്യാപകന്റെ സേവനം എസ്.എസ്.എ വഴി ലഭിക്ക‍ുന്ന‍ുണ്ട് എങ്കില‍ും ഒര‍ു സ്‍ക‍ൂൾ ഗ്രൗണ്ടിന്റെ അഭാവം ഈ സ്കൂളിന്റെ കായികസ്വപ്നങ്ങൾക്ക് കുറെയൊക്കെ തിരച്ചടിയായിട്ടുണ്ട്.

സ്കൂൾ ബ്ലോഗ്

സ്ക‌ൂളിന്റെ വിവരങ്ങൾ ചേർത്തുകൊണ്ടുള്ള സ്ക‌ൂൾ ബ്ലോഗ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.
'സ്കൂൾ ബ്ലോഗിൽ എത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക '

സ്കൂൾ എബ്ലം

പഠനത്തോടൊപ്പം കലാ, കായിക പരിശീലനത്തിന്റെയ‍ും, അതോടൊപ്പം പ്രദേശത്തിന്റെ സംസ്‍കാരത്തേയ‍ും സ‍ൂചിപ്പിക്ക‍ുന്ന സ്കൂൾ എബ്ലം , ഏത് ഘട്ടങ്ങളിലും ഉണർന്ന് ഐക്യത്തോടെയ‍ും, ജാഗ്രതയോടെ പ്രവർത്തിച്ച് ലക്ഷ്യപ്രാപ്തിയിലെത്താനുള്ള ഒരു പ്രേരണ മനസ്സിൽ ജ്വലിപ്പിക്കുന്നതോടൊപ്പം, സാംസ്‍കാരിക പാരമ്പര്യത്തെ മനസ്സിൽസൂക്ഷിക്ക‍ുവാന‍ും, സംരക്ഷിക്ക‍ുവാന‍ും പ്രേരിപ്പിക്കുകയും ചെയ്യുന്നു.


സ്കൂൾ എബ്ലം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1956- 2011 ലഭ്യമല്ല‍ ( യ‍ു.പി. വിഭാഗം മാത്രം)
2011- 2014 ശ്രീ എഡ്വിൻ ഡാനിയേൽ (ഹൈസ്‍ക്ക‍ൂൾ )
2015 ശ്രീ എം രമേശ്
2022 ശ്രീമതി വിജയ എ ( തുടരുന്നു)

സ്‍ക‍ൂൾ പി.ടി.എ

വിദ്യാലയം മികവിന്റെ കേന്ദ്രമാക്കാൻ പാമ്പനാർ ഗവ. ഹൈസ്‍ക്ക‍ൂളിലെ പി.ടി.എ സ്‍ത‍ുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ച വയ്‍ക‍ുന്ന‍ു. സ്‍ക‍ൂളിന് എം എൽ എ, എം പി, മറ്റ‍ു ജന പ്രതിനിധികൾ ത‍ുടങ്ങിയവർ നൽക‍ുന്ന ഫണ്ട‍ുകൾ ഉപയോഗപ്പെട‍ുത്തി നടത്ത‍ുന്ന പ്രവർത്തനങ്ങൾക്ക് സ്കൂൾ പി.ടി.എ നേതൃത്വം നൽക‍ുന്ന‍ു. വിവിധ ഫണ്ട‍ുകൾ അന‍ുവദിപ്പിക്ക‍ുന്നതിൽ ശക്തമായ ഇടപെടൽ നടത്ത‍ുന്നതിന‍ും, ക്ലബ്ബ‍ുകൾ, സന്നദ്ധ സംഘടനകൾ എന്നിവയെ ഉൾപ്പെട‍ുത്തിക്കൊണ്ട് സ്‍ക‍ൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട‍ുത്ത‍ുവാന‍ും സ്കൂൾ പി.ടി.എ യ്‍ക്ക‍ു കഴിഞ്ഞിട്ട‍ുണ്ട്. സ്കൂൾ പി.ടി.എ അംഗങ്ങൾ, ക്ലബ്ബ്, ജനപ്രതിനിധികൾ എന്നിവരോടൊപ്പം നിന്ന് എല്ലാ ക്ലാസ്സ് മ‍ുറികളിലേയ്‍ക്ക‍ും സ്‍പീക്കർ, ഭക്ഷണശാലയിലേയ്‍ക്ക് ആവശ്യമായ കസേരകൾ, സ്‍മാർട്ട് ക്ലാസ്സ് മ‍ുറികൾ, പ‍ുതിയ പാചകപ്പ‍ുര, രണ്ട് സ്‍ക‍ൂൾ ബസ്സ‍ുകൾ, ഗേൾസ് ഫ്രണ്ട്‍ലി ടോയ്‍ലറ്റ‍ുകള‍ുടെ നിർമ്മാണം ത‍ുടങ്ങിയ പ്രവർത്തനങ്ങൾ ഇതോടൊപ്പം നടത്തിക്കഴിഞ്ഞിട്ട‍ുണ്ട്. പത്താം ക്ലാസ്സ് ക‍ുട്ടികള‍ുടെ രാത്രിപഠനത്തിന് ആവശ്യമായ ലഘ‍ുഭക്ഷണം നൽക‍ുന്നതിന് സ്കൂൾ പി.ടി.എ മ‍ുൻകൈ എട‍ുത്ത‍ു പ്രവർത്തിക്ക‍ുന്ന‍ു.

2017-18 അധ്യയന വർഷത്തെ ഇട‍ുക്കി ജില്ലയിലെ മികച്ച പി.ടി.എ യ്‍ക്ക‍ുള്ള ട്രോഫിയ‍ും ക്യാഷ് അവാർഡ‍ും ബഹ‍ു. മന്ത്രി ശ്രീ.എംഎം മണിയിൽ നിന്ന‍ും പാമ്പനാർ ഗവ. ഹൈസ്‍ക്ക‍ൂളിലെ എച്ച്.എം ശ്രീ.എം.രമേശ്, പി.ടി.എ പ്രസിഡന്റ് ശ്രീ. ജെ.സ‍ുനിൽ എന്നിവർ ചേർന്ന് ഏറ്റ‍ു വാങ്ങ‍ുന്ന‍ു.
2017-18 അധ്യയന വർഷത്തെ സ്കൂൾ പി.ടി.എ എൿസിക്യ‍ുട്ടീവ് അംഗങ്ങൾ

കഴിഞ്ഞ വർഷം സ്‍ക‍ൂളിന്റെ അക്കാദമിക നിലവാരം ഉയർത്ത‍ുന്നതിന‍ും , എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേട‍ുന്നതിന‍ും സഹായിച്ച പി.ടി.എ യ‍ുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. സ്‍ക‍ൂൾ ഉച്ചഭക്ഷണ പരിപാടി നിരീക്ഷിക്കാന‍ും മികച്ച രീതിയിൽ നടത്തിക്കൊണ്ട‍ു പോക‍ുന്നതിന‍ും പി.ടി.എ ഇടപെടൽ നടത്ത‍ുന്ന‍ു. ഇത്തരം പ്രവർത്തനങ്ങളില‍ൂടെ 2017-18 അധ്യയന വർഷത്തെ ഇട‍ുക്കി ജില്ലയിലെ മികച്ച പി.ടി.എ യ്‍ക്ക‍ുള്ള ട്രോഫിയ‍ും ക്യാഷ് അവാർഡ‍ും പാമ്പനാർ ഗവ. ഹൈസ്‍ക്ക‍ൂളിലെ പി.ടി.എയ്‍ക്ക് കരസ്ഥമാക്ക‍ുവാൻ സാധിച്ച‍ു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനേകം മഹത്‌വ്യക്തികൾ ഈ സ്‍ക‍ൂളിന്റെ സംഭാവനയായിട്ടുണ്ട്. ഇവരിൽ പലരും ഇന്ന് ലോകത്തിന്റ പലഭാഗങ്ങളിലും ജോലിചെയ്തു വരുന്നു.

  • പൂർവ്വ വിദ്യാർത്ഥികളിൽ ഒട്ടനവധിപ്പേർ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നു.
  • ഒട്ടനവധിപ്പേർ വിവിധ സർക്കാർ വകുപ്പുകളിലും വിദേശങ്ങളിലും ജോലി ചെയ്തു വരുന്നു.

യാത്രാസൗകര്യം

ലോകപ്രശസ്ത വിനോദ സഞ്ചാരകേന്ദ്രമായ പര‍ുന്ത‍ും പാറയ്‍ക്ക‍ു സമീപമാണ് പാമ്പനാർ ടൗൺ സ്ഥിതി ചെയ്യുന്നത്. കൊല്ലം-തേനി ദേശിയപാത ഇതുവഴിയാണ് കടന്നുപോകുന്നത്. ദേശീയപാതയുടെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരുന്നതിന് എല്ലാ പ്രദേശങ്ങളിൽ നിന്നും ( ഗ്രാമ്പി, ലാഡ്രം, ഗ്ലെൻമേരി, ലക്ഷ്‍മികോവിൽ, റാണികോവിൽ, 55 മൈൽ, പട്ട‍ുമ‍ുടി, കരടിക്ക‍ുഴി ) സ്കൂൾ ബസ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു.

സ്‍ക‍ൂൾ ബസ്

സ്‍ക‍ൂൾ പി.ടി.എ യ‍ുടെ പ്രവർത്തന ഫലമായി ബഹ‍ു. പീര‍ുമേട് എം എൽ എ ശ്രീമതി. ഇ എസ് ബിജിമോൾ 1500000 /- ര‍ൂപയ‍ും, ബഹ‍ു. ഇട‍ുക്കി എം പി. ശ്രീ. ജോയിസ് ജോർജ്ജ് 1300000 /- ര‍ൂപയ‍ും അന‍ുവദിക്ക‍ുകയ‍ും രണ്ട് സ‍ക‍ൂൾ ബസ്സ‍ുകൾ നമ‍ുക്ക് സ്വന്തമാക‍ുകയ‍ും ചെയ്‍ത‍ു. തോട്ടം മേഖലയിൽ ഉൾ പ്രദേശങ്ങളിൽ നിന്ന‍ും വന്ന‍ു പഠിക്ക‍ുന്ന ക‍ുട്ടികളാണ് നമ്മ‍ുടെ സ്‍ക‍ൂളിൽ അധികവ‍ും. അവർക്ക്സ‍ക‍ൂൾ ബസ്സ‍് വളരെ ഉപകാര പ്രദമാണ്. ഈ അവസരത്തിൽ സ‍ക‍ൂൾ ബസ്സ‍ുകൾ നൽകിയ ബഹ‍ു. പീര‍ുമേട് എം എൽ എ ശ്രീമതി. ഇ എസ് ബിജിമോൾക്ക‍ും, ബഹ‍ു. ഇട‍ുക്കി എം പി. ശ്രീ. ജോയിസ് ജോർജ്ജിന‍ും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെട‍ുത്ത‍ുന്ന‍ു.

ചിത്രശാല

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 183 യ്ക് തൊട്ട് കുമളി- കോട്ടയം റൂട്ടിൽ പീരുമേട്ടിൽ നിന്നും 6 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • മുണ്ടക്കയത്തു നിന്നും 35കി.മി. അകലം
  • മുണ്ടക്കയത്തു നിന്നും കുമളിയ്കുള്ള ബസിൽ കയറി പാമ്പനാർ ടൗൺ സ്ടോപ്പിൽ ഇറങ്ങുക. ഇടതു വശത്ത് മുകളിലായി സ്കൂൾ കാണാം.
Map

മേൽവിലാസം

ഗവ. ഹൈസ്കൂൾ പാമ്പനാർ
പാമ്പനാർ. പി. ഒ.
ഇടുക്കി ജില്ല-685531
ഫോൺ-04869-232135
ഇ-മെയിൽ-ghspambanar@gmail.com

"https://schoolwiki.in/index.php?title=ഗവ.ഹൈസ്‍ക്ക‍ൂൾ_പാമ്പനാർ&oldid=2537658" എന്ന താളിൽനിന്ന് ശേഖരിച്ചത്