ഗവ.ഹൈസ്‍ക്ക‍ൂൾ പാമ്പനാർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ജി.എച്ച്.എസ്.പാമ്പനാർ /എന്റെ ഗ്രാമം

പാമ്പനാർ

മലയോര ജില്ലയായ ഇടുക്കി മനോഹരമായ മലനിരകളാലും നിബിഡ വനങ്ങളാലും സമൃദ്ധമാണ്.ഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ നിന്നും ആറു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പാമ്പനാർ.കൊല്ലം-തേനി ദേശിയപാത ഇതുവഴിയാണ് കടന്നുപോകുന്നത്. ദേശീയപാതയുടെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. പീരുമേട്,ഗ്രാമ്പി, ലാഡ്രം, ഗ്ലെൻമേരി, ലക്ഷ്‍മികോവിൽ, റാണികോവിൽ, 55 മൈൽ, പട്ട‍ുമ‍ുടി, കരടിക്ക‍ുഴി ത‍ുടങ്ങിയവ അടുത്ത പ്രദേശങ്ങളാണ്.സുഗന്ധദ്രവ്യങ്ങളുടെ കലവറയാണ് ഈ ഗ്രാമം.തേയില തോട്ടങ്ങളുടെ മനോഹാരിത ഈ ഗ്രാമത്തിന് ദൃശ്യഭംഗി ഒരുക്കുന്നു.ടൂറിസം മേഖലയിൽ വളരെ മുന്നിട്ട് നിൽക്കുന്ന പ്രദേശമാണ് പാമ്പനാർ .ശബരിമല തീർത്ഥാടനത്തിൻ്റെ പ്രധാന പാത പാമ്പനാറിലൂടെ കടന്നുപോകുന്നുണ്ട് .തമിഴ് സംസ്കാരവുമായി ബന്ധം പുലർത്തുന്ന ആളുകളാണ് പാമ്പനാറിൽ അധികവും. തമിഴ് ഗോത്ര വിഭാഗങ്ങളുടെ ഇടുക്കിയിലെ  മലകയറ്റത്തെക്കുറിച്ച് പല കഥകളും പ്രചാരത്തിലുണ്ട്. പാണ്ഡ്യരാജ വംശത്തെ സഹായിച്ചതിന് പ്രതിഫലമായി വനാധിപതികൾ എന്ന സ്ഥാനം നൽകി എന്നതാണ് ഒന്ന്. ഒരു ഘട്ടത്തിൽ മധുരയിൽ നിന്നും നാടുവിടേണ്ടി വന്ന ഇവർ പൂഞ്ഞാർ രാജാവിന്റെ സഹായത്തോടെ തമിഴ്നാട്ടിലെ ഗുഡല്ലൂർ വഴി കുമളിയിലൂടെ ഇടുക്കിയിൽ എത്തിയെന്നും മറ്റൊരു കഥ പ്രചാരത്തിലുണ്ട്.പാമ്പനാറിൽ കാപ്പിയും, തേയിലയും ഏലവും അടങ്ങുന്ന  പ്ലാൻ്റേഷൻ  ഭൂപ്രദേശങ്ങളാണ് അധികവും മലമുകളിൽ നിന്നുള്ള അരുവിയുടെ ഇരമ്പലും മത്തായി കൊക്കയുടെ ഐതീഹ്യവും കോടമഞ്ഞും തണുപ്പും ചേർന്ന് എത്രവർണ്ണിച്ചാലും മതിവരാത്ത പ്രകൃതിരമണീയമായ ഭൂപ്രദേശമാണിവിടം.

പ്രധാന സ്ഥലങ്ങൾ

  • പരുന്തുംപാറ
  • പട്ടു മല പള്ളി
  • മത്തായി കൊക്ക
  • പൈൻകാട്
  • ചാർലിക്കുളം

ആരാധനാലയങ്ങൾ

  • തിരുഹൃദയം പള്ളി
  • കാൽവരി ലൂതറൻ ചർച്ച്
  • സാൽവേഷൻ ആർമി ചർച്ച്
  • സെൻ്റ്: ജെയിംസ് സി എസ് ഐ ചർച്ച്
  • മാർത്തോമ ചർച്ച്
  • സിലോവം ചർച്ച്
  • ടി പി എം ചർച്ച്
  • ശിവൻ കോവിൽ
  • മുരുകൻ കോവിൽ
  • പൊതു സ്ഥാപനങ്ങൾ
  • ജി.എച്ച്.എസ് പാമ്പനാർ
  • ഗവ. ഹോമിയോ ആശുപത്രി
  • പോസ്റ്റ് ഓഫീസ്
  • ബാങ്കുകൾ
  • പ്രധാന വ്യവസായങ്ങൾ
  • കൃഷി
  • കച്ചവടം
  • മൃഗസംരക്ഷണം
  • തോട്ടം മേഖല