ഗവ.ഹൈസ്ക്കൂൾ പാമ്പനാർ/മൾട്ടിമീഡിയ ക്ലാസ് മുറികൾ
മൾട്ടിമീഡിയ ക്ലാസ് മുറികൾക്ലാസ് മുറികൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും അറ്റകുറ്റ പണികൾ നടത്തുകയും തറയിൽ ടൈൽ പതിപ്പിക്കുകയും ചെയ്തു. 'കൈറ്റിന്റെ 'സഹകരണത്തോടു കൂടി ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളിലും ലാപ്ടോപ്, പ്രോജൿടർ, സ്മാർട്ട് ബോർഡ്, സൗണ്ട് സിസ്റ്റം, ഇന്റർനെറ്റ് കണക്ഷൻ എന്നിവ ലഭ്യമായതിനാൽ എല്ലാ അധ്യാപകർക്കും ഇവയുടെ സഹായത്താൽ മികച്ച രീതിയിൽ അധ്യാപനം നടത്തുന്നതിന് സാധിക്കുന്നു. വിപുലമായ സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബും ഇതോടൊപ്പം പ്രവർത്തിക്കുന്നുണ്ട്. |