ബി എച്ച് എച്ച് എസ് എസ് മാവേലിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
(36026 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ബി എച്ച് എച്ച് എസ് എസ് മാവേലിക്കര
വിലാസം
മാവേലിക്കര

മാവേലിക്കര പി.ഒ.
,
690101
,
ആലപ്പുഴ ജില്ല
സ്ഥാപിതം1839
വിവരങ്ങൾ
ഫോൺ0479 2302523
ഇമെയിൽbhhssmvk@gmail.com
കോഡുകൾ
സ്കൂൾ കോഡ്36026 (സമേതം)
എച്ച് എസ് എസ് കോഡ്04040
യുഡൈസ് കോഡ്32110700410
വിക്കിഡാറ്റQ87478633
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ബി.ആർ.സിമാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമാവേലിക്കര മുനിസിപ്പാലിറ്റി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ513
പെൺകുട്ടികൾ311
ആകെ വിദ്യാർത്ഥികൾ824
അദ്ധ്യാപകർ30
ഹയർസെക്കന്ററി
ആൺകുട്ടികൾ473
പെൺകുട്ടികൾ308
ആകെ വിദ്യാർത്ഥികൾ781
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമിനി മറിയം ജോൺ
പ്രധാന അദ്ധ്യാപകൻബിനു ജോൺ
പി.ടി.എ. പ്രസിഡണ്ട്ബിജു ഡേവിഡ്
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനു
അവസാനം തിരുത്തിയത്
04-10-2024Bhhssmvk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിൽ, മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ മാവേലിക്കര മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയം.

ചരിത്രം

1839 ജൂണിൽ സി എം എസ് മിഷനറിമാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. വിദ്യാഭ്യാസം ഉയർന്ന ജാതിക്കാരുടെ മാത്രം അവകാശമായിരുന്ന ആ കാലഘട്ടത്തിൽ എല്ലാ ജാതി മതത്തിൽ പെട്ടവരുടേയും വിദ്യാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തുടക്കം മുതൽ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് ഇവിടെ പ്രധാന്യം നൽകിവരുന്നു. ഇത് ഹൈസ്കൂൂൾ ആയി ഉയർത്തിയപ്പോൾ ബിഷപ്പ് ഹോഡ്ജസിന്റെ നാമത്തില് അറിയപ്പെടാൻ തുടങ്ങി. 1998ൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മാവേലിക്കര മുനിസിപ്പാലിറ്റിയിൽ ആറേക്കർ ഭൂമിയിൽ എൽ.പി. യു.പി. എച്ച്. എസ്, എച്ച് എസ്.എസ് ട്രെയിനിങ് സെൻറർ ഉൾപ്പെടുന്ന വിദ്യാഭ്യാസ സമുച്ചയം ആണിത്. ഹൈസ്കൂൾ സെക്ഷനിൽ അഞ്ചുകെട്ടിടങ്ങളിൽ ആയി യു.പിയിൽ പന്ത്രണ്ടു ക്ളാസ് മുറികളും  ഇൻറർനെറ്റ് സൗകര്യങ്ങൾ ഉള്ള ഹൈടെക് ക്ളാസ് റൂമുകൾ ഹൈസ്കൂളിൽ പതിനേഴ് വീതവും ഹയർ സെക്കണ്ടറി തലത്തിൽ പതിനാറ് വീതവും പ്രവർത്തിച്ചുവരുന്നു.  അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വിദ്യാലയവും ക്യാമ്പസും സിസിടിവി നിരീക്ഷണത്തിൽ സുരക്ഷിതപ്പെടുത്തിയിരിക്കുന്നു. ഹൈ സ്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രത്യേകമായി കമ്പ്യൂട്ടർ ലാബുകൾ, ഹയർ സെക്കന്ഡറിക്കായി ഫിസിക്സ് കെമിസ്ട്രി,സുവോളജിയും ബോട്ടണിയും, ഇലക്ട്രോണിക്സ് ലാബുകളും, ആധുനീകരിച്ച  സയൻസ് ലാബ് (ടെസ്ല), ഗണിത ലാബ് (ലീലാവതി, ശൂൽബശ്രേണി), സാമൂഹ്യ ശാസ്ത്ര ലാബ് (ഹോർത്തൂസ്), ലൈബ്രറി  എന്നിവ  ഹൈസ്കൂളിന് സുസജ്ജമാക്കി ക്രമീകരിച്ചിരിക്കുന്നു. പെൺ സൗഹൃദ വിശ്രമ മുറി, അഡാപ്റ്റഡ് ടോയ്ലറ്റുകൾ തുടങ്ങിയവ പെൺകുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു. അന്തർ ദേശീയ നിലവാരത്തിൽ ഉള്ള തീപിടുത്ത നിയന്ത്രണ സംവിധാനം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ യാത്രാ സൗകര്യാർത്ഥം നാല് ബസുകൾ ക്രമീകരിച്ചിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠന പ്രവർത്തനങ്ങളോടൊപ്പം വിവിധ പഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ പങ്കുകാരാക്കുന്നതിനായി സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യ വേദി, ലിറ്റിൽ കൈറ്റ്സ്, സീഡ് ക്ലബ്ബ്, സ്കൗട്സ് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്, പരിസ്ഥിതി ക്ലബ്ബ്, റോഡ് സുരക്ഷാ ക്ലബ്ബ്, ലഹരി വിരുദ്ധ ക്ലബ്ബ്, ആർട്സ് ക്ലബ്, കേരളത്തിന് അനവധി ദേശീയ അന്തർദേശീയ താരങ്ങളെ സമ്മാനിച്ച കായിക രംഗം, യോഗ, കരാട്ടെ ക്ളാസ്സുകൾ തുടങ്ങിയവ വളരെ താല്പര്യത്തോടെ പ്രവർത്തനം നടത്തി വരുന്നു.ഹയർ സെക്കണ്ടറി തലത്തിൽ കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിങ് സെൽ്, സൗഹൃദ ക്ലബ്ബ്, മികവ്, നാഷണൽ സർവീസ് സ്കീം, അസാപ്പ് തുടങ്ങിയവയും പ്രവർത്തിച്ചുവരുന്നു.

മാനേജ്‍മെന്റ്

കോട്ടയം കേന്ദ്രമായിട്ടുള്ള മധ്യകേരള മഹാ ഇടവക സി.എം.എസ് കോർപ്പറേറ്റ് മാനേജ്‍മെന്റിന്റെ അധീനതയിൽ ഉള്ള സ്ഥാപനങ്ങളിൽ ഒന്നാണിത്.

മാവേലിക്കര ക്രൈസ്റ്റ് ചർച്ച് ഇടവക വികാരി ലോക്കൽ കറസ്പോണ്ടൻറ് ആയി പ്രവർത്തിച്ചുവരുന്നു. അതോടൊപ്പം വിദ്യാഭ്യാസ രംഗത്തെ പ്രഗത്ഭരായവരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മാനേജ്‍മെന്റ് കമ്മറ്റി പ്രവർത്തിച്ചുവരുന്നു.


മുൻ സാരഥികൾ

സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ :

എൻ.ജെ ചാക്കോ 1904 -06
പി.ടി. ചെറിയാൻ 1906 -10
പി.ജെ എബ്രഹാം 1910 -20
കെ.എം. തോമസ് 1920 -33
സി.എം ജോസഫ് 1933 -44
എം.ഇ. ജോർജ്ജ് 1944 -49
പി.സി. ഉമ്മൻ 1949 -59
കെ.തോമസ് വർഗീസ് 1959 -63
വി.ഐ. ജോർജ്ജ് 1963 -64
പി.സി നൈനാൻ 1964 -66
വി.ജി തര്യൻ 1966-70
അക്കാമ്മ ഇട്ടി ഐപ്പ് 1970-74
സാറാമ്മ ഇട്ടിയേറ 1974 -83
ജോസഫ് ഇട്ടിയേറ 1983 -86
കെ.കെ. ചെറിയാൻ 1986 -89
ജോർജ്ജ് ഫിലിപ് 1989 -90
ടി.ജെ ഇടിക്കുള 1990 -95
പി. എം കുഞ്ഞൂഞ്ഞമ്മ 1995 -98
ഡാനിയേൽ ജോൺ 1998 -2000
കെ.ഐ. മാത്യു 2000 -02
ടി.ജി ഉമ്മൻ 2002-03
എബ്രഹാം മാത്യു 2003 -06
ഏലിയാമ്മ ജോസഫ് 2006 -08
മിനി മറിയം ജോൺ 2008 -16
സാറാമ്മ വില്യം 2016
അന്നമ്മ ഡാനിയേൽ 2016 -17
ജോർജ്ജ് വർഗീസ് 2017-2023
ബിനു ജോൺ 2023

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. പി സി അലക്സാണ്ടർ ( മുൻ മഹാരാഷ്ട്ര ഗവർണർ )
  • ഡോ. പി എം മാത്യു ഐ ​എ എസ്
  • മോസ്റ്റ് റവ. ഗീവർഗ്ഗീസ് മാർ ഓസ്താത്തിയോസ്
  • ശ്രീ. സി പി നായർ ( മുൻ ചീഫ് സെക്രട്ടറി )
  • ശ്രീ. കെ വി മാത്യൂ ( ജന. മാനേജർ ബി ഐ പബ്ലിക്കേഷൻ ചെന്നൈ )
  • ശ്രീ. സി എം സ്റ്റീഫൻ ( മുൻ കേന്ദ്രമന്ത്രി )

വഴികാട്ടി

  • മാവേലിക്കര - തിരുവല്ല പാതയിൽ സ്ഥിതിചെയ്യുന്നു.
  • മാവേലിക്കര ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
Map