സഹായം Reading Problems? Click here


ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
(35014 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ
35014.2.jpg
വിലാസം
ആലപ്പുഴ,
ആലപ്പുഴ

ആലപ്പുഴ
,
676519
സ്ഥാപിതം01 - 06 - 1915
വിവരങ്ങൾ
ഫോൺ04772260391
ഇമെയിൽ35014.alappuzha@gmail.com ബ് സൈറ്റ്=
കോഡുകൾ
സ്കൂൾ കോഡ്35014 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ലആലപ്പുഴ
ഉപ ജില്ലആലപ്പുഴ
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം0
പെൺകുട്ടികളുടെ എണ്ണം287
വിദ്യാർത്ഥികളുടെ എണ്ണം287
അദ്ധ്യാപകരുടെ എണ്ണം11
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽജിജി ജോസഫ്
പ്രധാന അദ്ധ്യാപികറാണി തോമസ്
അവസാനം തിരുത്തിയത്
25-09-202035014


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം


ആലപ്പുഴനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ. ' 1915-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സിവിൽ ജയിൽ മൈതാനം -ഇന്നില്ല- പാപ്പരായവരെ തട‍‍‍‌‌‌‌ങ്കലിൽഇ‍‍‍ടാനുള്ള സിവിൽജയിൽആയിരുന്നു അന്നിവിടെ. മൈതാനത്തിന്റെ തെക്കു പടിഞ്ഞാറെ മൂലയിൽ സ്കൂൾ സ്ഥാപിക്കപ്പെട്ടു. ജയിൽകെട്ടിടം ഇപ്പോഴും മുഴുവൻ പൊളിചിട്ടില്ല.അഴികൾകൊണ്ടു പണിത കെട്ടിടം ഇപ്പോഴും കാണാം. 1090 ൽ കച്ചേരിവെളിസ്കൂൾ എന്ന് വിളിക്കപ്പൈട്ടു. ഇന്ന് DEO ഓഫീസ് കിടക്കുന്നിടത്താണ് ആദ്യതുടക്കം.പ്രിപ്പാരട്ടറി ക്ലാസ്സിൽ 50 കുട്ടികൾ ഉണ്ടായിരുന്നു. 1095 ൽ ഒരു പൂർണ്ിണ മിഡിൽ സ്കൂളായി.ജയിലിനു തെക്കുഭാഗം അന്നൊരു കമേഴ്സ്യൽ ഇൻസ്ടിട്യൂട്ട്(ഗവ. ന്റെ കീഴിൽ)ഉണ്ടായിരുന്നത് പിന്നീട് കൊല്ലത്തേയ്ക് മാറ്റിയപ്പോൾ ആ ഹാളും മുറിയും സ്കൂളിനു കിട്ടി. മിഡിൽ സ്കൂൾ തുടങ്ങിയതിവിടെയാണ്. ഹൈസ്കൂളായി ഉയർത്തുവാൻ ശ്രമം തുടങ്ങി. വീരയ്യ റെഡ്യാർ മുൻകൈയെടുത്തു.1121-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ജയിൽ അവിടെ നിന്നും നീക്കി.സ്ഥലവും കെട്ടിടവും സർക്കാരിന്റെ നേരിട്ടുള്ള കീഴിലാികയുക്കി. ഇത് 1951 ൽ ആയിരുന്നു. 1966 ൽ കുട്ടികൾ , പെൺകുട്ടികൾ മാത്രം 2400 ആയി പെരുകി. 1954 ൽ DEO ഓഫീസ് ആലപ്പുഴയിൽ വന്നു. അതിനുള്ള സ്ഥലം കണ്ടത് പ്രൈമറി സ്കുൾ സ്ഥിതി ചെയ്ത സ്ഥലമായിരുന്നു.

പ്രൈമറിസ്കൂൾ ഹൈസ്കൂളിനോട് കൂട്ടിചേർക്കപ്പെട്ടു. DEO യ്കും സ്ഥലമായി. 1956 -57 ൽ ഹോം സയൻസ് കോഴ്സ് ആരംഭിച്ചു. അതിനു വേണ്ടിയുള്ള പുതിയ കെട്ടിടത്തിന് അനുമതി കിട്ടി. പഴയ ജയിൽ കെട്ടിടത്തിന്റെ കുറെ ഭാഗം പൊളിച്ചു കളഞ്ഞു. രണ്ടു വർഷം കൊണ്ടു പുതിയ കെട്ടിടം ഉണ്ടായി. 1956- ൽ ഒരു നഴ്സറി സ്കൂൾ തുടങ്ങി. നഴ്സറി സ്കൂളും പ്രൈമറി സ്കൂളും AEO യുടെ കീഴിലാക്കി. 1957 -ൽ സ്കൂൾ സഹകരണസംഘം പ്രവർത്തനം തുടങ്ങി.1965 ൽ ആലപ്പുഴ കളക്ടർ സി. പി രാമക്യഷ്ണ പിള്ള ,പൊതുജനങ്ങളുടെയും സഹകരണത്തോടെ നിർമ്മിക്കപ്പൈട്ട OPEN AIR AUDITORIUM ഉൽഘാടനം ചെയ്തു. (ഇന്ന് ആ ആഡിറ്റോറിയം ഇല്ല. ) 1966 – ൽ ഹൈസ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷം നടന്നു. കെ . അംബികാമ്മയായിരുന്നു ആ സമയത്ത് പ്രഥമാദ്ധ്യാപക. ഒരു അഖിലേന്ത്യപ്രദർശനവും വന്പിച്ചകലാപരിപാടികളും നടന്നു.കെ . പാർത്ഥസാരഥി അയ്യങ്കാർ , ജനഃ കൺവീനറും , സി. പി രാമക്യഷ്ണ പിള്ള , രക്ഷാധികാരിയുമായിരുന്നു. സ്മരണികയുടെ പ്രകാശനവും നടന്നു. കല്ലേലി രാഘവൻപിള്ളയായിരുന്നു സ്മരണികയുടെ കൺവീനർ. അനേകം പൗരപ്രമുഖർ ഉൾപ്പെട്ട ഒരു ജനറൽ കമ്മിറ്റി (55) യായിരുന്നു സംഘാടകർ.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ലാബുണ്ട്. ലാബിൽ 10കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്ട് ക്ലാസ്സ് റൂം പ്രവർത്തിക്കൂന്നു.ഈ സ്കൂളിന് വിശാലമായ ​ ​​​ഒരു ആഡിറ്റോറിയമുണ്ട്.രണ്ടായിരത്തിലധികം പുസ്തകങ്ങൾ ഞങ്ങളുടെ ലൈബ്രറിയിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

 • .ലിറ്റിൽ കൈറ്റ്സ്
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 • നേർക്കാഴ്ച
                                   ഐ ടി ക്ലബ്ബ്

‍‍‍‍‍‍ഞങ്ങളുടെ വിദ്യാലയത്തിലെ ഐ ടി ക്ലബ്ബിന് ഞങ്ങൾ ചാൾസ് ഐടി ക്ലബ്ബ് എന്ന് പേരിടും. ആദ്യം തന്നെ ഐ ടി ക്ലബ്ബിൽ ചേരാൻ താൽപര്യമുള്ള കുട്ടികളെ തിരഞ്ഞെടുക്കും. ശേഷം ഒരു കൺവീനറെ

  തിരഞ്ഞെടുക്കും. ആഴ്ചയിലൊരിക്കൽ ക്ലബ്ബിലെ അംഗങ്ങൾ ഒന്നിച്ച് കൂടും. കുട്ടികൾക്ക് കമ്പ്യൂട്ടറിലെ കൂടുതൽ പ്റവ൪ത്തനങ്ങൾ പരിചയപ്പെടുത്തി കൊടുക്കും.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി.അന്നമ്മ തോമസ് ശ്രീമതി. അന്നാ ചാണ്ടി മിസിസ് റൊഡ്രിഗ്സ്

ശ്രീമതി.മേരി കോശി
ദീനാമ്മ ഫീലിപ്പോസ് 

ശ്രീമതി. പി . എൻ . മാധവിക്കുട്ടിയമ്മ ശ്രീമതി. കെ . ലക്ഷ്മിപിള്ള കൊച്ചമ്മ

ശ്രീമതി.ജി .ജാനകിക്കുട്ടി

ശ്രീമതി. സി . രത്നമ്മ ശ്രീമതി. മേരി സഖറിയ ശ്രീമതി. കെ . അംബികാമ്മ ശ്രീമതി മേരി അമ്മാൾ ശ്രീമതി രത്നമ്മ ശ്രീമതി ഗോമതിക്കുട്ടിയമ്മ ശ്രീമതി മേരിക്കുട്ടി ശ്രീമതി ഗംഗ ശ്രീമതി ചിന്നമ്മ ശ്രീമതി തങ്കമണി

ശ്രീമതി മേരി സാമുവേൽ

ഇന്ദിരാ ദേവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • ചന്ദ്രമതി അമ്മാൾ (മുൻ കളക്ടർ)

വഴികാട്ടി