ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ലാബുണ്ട്. ലാബിൽ 11കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്ട് ക്ലാസ്സ് റൂം പ്രവർത്തിക്കൂന്നു.ഈ സ്കൂളിന് വിശാലമായ ​ ​​​ഒരു ആഡിറ്റോറിയമുണ്ട്.

സ്കൂൾ ലൈബ്രറി

  കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കുന്നതിനായി വിപുലമായ പുസ തക ശേഖരണങ്ങളോടുകൂടിയ സകൂൾ ലൈബ്രറി ' പ്രവർത്തിച്ചു വരുന്നു.വിവിധഭാഷകളിൽ വിവിധ വിഭാഗങ്ങളിലുള്ള പുസ്തശേഖരം ഈ ലൈബ്രറിയിലുണ്ട്.കൂടാതെ ക്ലാസ് ലൈബ്രറികളും സജ്ജീകരിച്ചിട്ടുണ്ട്. ഏകദേശം അറുപതിനായിരത്തി ലധികം പുസ്തകങ്ങൾ ഈ ലൈബ്രറിയിലുണ്ട്‌.

സ്മാർട്ട് ക്ലാസ് റൂം

  M. S. സ്വാമിനാഥൻഫാണ്ടേഷൻ യു.പി.വിഭാഗം കുട്ടികൾക്കായി സ്മാർട്ട് ക്ലാസ് റൂം' സജ്ജീകരിച്ചു നല്കിയിട്ടുണ്ട്.കൂടാതെ കുട്ടികളിൽ ശാസത്രബോധം  വളർത്തിയെടുക്കാനായി യു .പി .വിഭാഗം സയൻസ് ലാബും പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി മറ്റൊരു സയൻസ് ലാബും പ്രവർത്തിക്കുന്നു.

കമ്പ്യൂട്ടർ ലാബ്

  ആധുനിക സജ്ജീകരണങ്ങളോട് കൂടിയ വിപുലമായ ഒരു കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. ഓരോ കുട്ടിക്കും പ്രത്യേകം ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ കമ്പ്യൂട്ടറുകൾ സജ്ജീകരിച്ചിരിക്കുന്നു.