ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂൾ വിഭാഗം

ഹൈസ്കൂൾ വിഭാഗത്തിൽ 162    കുട്ടികൾ പഠിക്കുന്നു

സ്കൂൾ ലൈബ്രറി

  കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കുന്നതിനായി വിപുലമായ പുസ തക ശേഖരണങ്ങളോടുകൂടിയ സകൂൾ ലൈബ്രറി ' പ്രവർത്തിച്ചു വരുന്നു.വിവിധഭാഷകളിൽ വിവിധ വിഭാഗങ്ങളിലുള്ള പുസ്തശേഖരം ഈ ലൈബ്രറിയിലുണ്ട്.കൂടാതെ ക്ലാസ് ലൈബ്രറികളും സജ്ജീകരിച്ചിട്ടുണ്ട്. ഏകദേശം അറുപതിനായിരത്തി ലധികം പുസ്തകങ്ങൾ ഈ ലൈബ്രറിയിലുണ്ട്‌.

യോഗാ പരിശീലനം

  ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനായി യോഗാ പരിശീലനം നടത്തി വരുന്നു.പത്തു വർഷത്തിലധികമായി ഇതു നടത്തി വരുന്നു.ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു അന്താരാഷ്ട്ര യോഗാ ദിനമായ ജൂൺ '21 സകൂളിലും യോനാ ദിനമായി ആചരിക്കുന്നു.

ജൂനിയർ റെഡ് ക്രോസ്

   ദേശീയ റെഡ് ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങളെ മുൻനിർത്തി യുവതലമുറയിൽ സേവന സന്നദ്ധത വളർത്തിയെടുക്കാൻ ആരംഭിച്ചതാണ് ജൂനിയർ റെഡ്ക്രോസ്.കഴിഞ്ഞ 13 വർഷമായി ജൂനിയർ റെഡ്ക്രോസ് ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ഒരോ വർഷവും 80കുട്ടികളാണ് ഇതിൽഅംഗങ്ങളായി ചേരുന്നത്.കുട്ടികളിൽ സഹകരണ മനോഭാവം ദയ, സ്നേഹം, തുടങ്ങിയ സദ്ഗുണങ്ങൾ വളർത്തിയെടുക്കാൻ ഈ സംഘടനയ്ക്ക് കഴിയുന്നു.

പ്രവർത്തനങ്ങൾ

     1. ക്ലീനിംഗ് ഫെസ്റ്റ്

      2. ലഹരി വിരുദ്ധ ബോധവത്ക്കരണം

     3. പ്രഥമ ശുശ്രൂഷ പരിശീലനം

    4 .ദിനാചരണങ്ങൾ

കമ്പ്യൂട്ടർ ലാബ്

  ആധുനിക സജ്ജീകരണങ്ങളോട് കൂടിയ വിപുലമായ ഒരു കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. ഓരോ കുട്ടിക്കും പ്രത്യേകം ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ കമ്പ്യൂട്ടറുകൾ സജ്ജീകരിച്ചിരിക്കുന്നു.

ശലഭോദ്യാനം

  2018-2019 അധ്യയന വർഷം സ്കൂളിൽ വിശാലമായ ഒരു പൂന്തോട്ടമൊരുക്കുകയും അതോടൊപ്പം ശലഭങ്ങളെ ആകർഷിക്കുന്ന തരം പൂക്കൾ ഉള്ള സസ്യങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്യ്തു.അതോടൊപ്പം ഗാർഡൻ്റെ ഒരു വശം ഔഷധസസ്യത്തോട്ടം ഒരുക്കുകയും ചെയ്തു.കുട്ടികളുടെയും രക്ഷകർത്താക്കളുടെയും സഹായത്തോടെയാണ് ഇത്രയും ചെയതത്

കൂടാതെ കൃഷിഭവനുമായി ചേർന്ന് സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കി പല ഇനത്തിലുള്ള വാഴകൾ, മത്തൻ, വെള്ളരി, കോവൽ, ചേന, തുടങ്ങിയവ വളരെ നന്നായി വളരുകയും വിളവ് നല്കുകയും ചെയതു. അവ ഞങ്ങൾ സകൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് ഉപയോഗപ്പെടുത്തി.