സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി | |
---|---|
വിലാസം | |
പള്ളുരുത്തി തോപ്പുംപടി പി.ഒ. , 682005 , എറണാകുളം ജില്ല | |
സ്ഥാപിതം | 1922 |
വിവരങ്ങൾ | |
ഫോൺ | 0484 2235535 |
ഇമെയിൽ | stslps@gmail.com |
വെബ്‍സൈറ്റ് | schoolwiki.in/26317 |
കോഡുകൾ | |
സ്കൂൾ കോഡ് | 26317 (സമേതം) |
യുഡൈസ് കോഡ് | 32080801918 |
വിക്കിഡാറ്റ | Q99509855 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കൊച്ചി |
താലൂക്ക് | കൊച്ചി |
ബ്ലോക്ക് പഞ്ചായത്ത് | പള്ളുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 476 |
പെൺകുട്ടികൾ | 141 |
ആകെ വിദ്യാർത്ഥികൾ | 617 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഹെർമിലാൻഡ് ഇ. ആർ |
പി.ടി.എ. പ്രസിഡണ്ട് | റിൻസൺ എം ജി |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
................................
നൂറിന്റെ നിറവിൽ
2022 മേയ് 14ന് സെന്റ്. സെബാസ്റ്റ്യൻസ് സ്കൂളിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. കൂടുതൽ വായിക്കുക
ചിത്രശാല
ചരിത്രം
പശ്ചിമ കൊച്ചിക്ക് വിദ്യാഭ്യാസ മേഖലയിൽ ഒരു സുവർണ്ണ തൂവലാണ് തോപ്പുംപടിയുടെ ഹൃദയഭാഗത്തായും കൊച്ചി കായലിന്റെ തീരത്തായും നില കൊള്ളുന്ന സെൻറ് സെബാസ്ററ്യൻസ് എൽ.പി.സ്ക്കൂൾ. 1919 എന്ന ചരിത്ര വർഷത്തിലാണ് ഈ വിദ്യാലയത്തിന്റെ ചരിത്ര നാളുകൾ ആരംഭിക്കുന്നത്. 1922 ൽ വിദ്യാലയത്തിന് ഗവൺമെൻറ് അംഗീകാരം ലഭിച്ചു. 1922 മുതലാണ് വിദ്യാലയത്തിൻറെ വാർഷികം കണക്കാക്കി വരുന്നത്.കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ്സ് റൂം എല്ലാ ക്ലാസ്സിലും ഫാൻ ,ലൈറ്റ്
- ശുദ്ധ ജലലഭ്യത
- പച്ചക്കറിത്തോട്ടം
- ഭിന്നശേഷിക്കാർക്കുള്ള റാമ്പ് ആൻഡ് റെയിൽ
- എല്ലാ ക്ലാസ്സ് മുറികളിലും ഉച്ചഭാഷിണി കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച.കൂടുതൽ വായിക്കുക
പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
കോവിഡ് മഹാമാരിക്ക് ശേഷം സ്കൂൾ പൂർണ തോതിൽ പ്രവർത്തനമാരംഭിച്ച ആദ്യ അധ്യയന വർഷമായിരുന്നു 2022 ജൂൺ 1.കൂടുതൽ വായിക്കുക
പരിസ്ഥിതി ദിനം
2022-23 അധ്യയന വർഷത്തെ പരിസ്ഥിതി ദിനം വിപുലമായ രീതിയിൽ ആഘോഷിക്കുകയുണ്ടായി. കൂടുതൽ വായിക്കുക
വായനാദിനം
ജൂൺ 19 വായനാദിനത്തിൽ പ്രധാനധ്യാപിക ഹെർമിലാന്റ് ഇ ആർ വായനയുടെ പ്രാധാന്യത്തെക്കുറിച്ചു കുട്ടികളോട് സംസാരിക്കുകയും സീനിയർ ടീച്ചർ മേരി സീന C. J അവർക്കു വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. കൂടുതൽ വായിക്കുക
ബഷീർ ദിനം
മലയാളത്തിന്റെ സ്വന്തം ബേപ്പൂർ സുൽത്താനായ ബഷീറിന്റെ ചരമ ദിനമായ ജൂലൈ 5 നു ബഷീറിന്റെ കഥകളും കഥാപാത്രങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും അവ വായിക്കുവാൻ അവസരം നൽകുകയും ചെയ്തു.
ചാന്ദ്രദിനം
ജൂലൈ 21 ചാന്ദ്ര ദിനത്തിൽ കുട്ടികൾ ചന്ദ്രനുമായി ബന്ധപ്പെട്ട കടങ്കഥകൾ അവതരിപ്പിക്കുകയും അമ്പിളി മാമന്റെ പാട്ടുകൾ പാടുകയും ചിത്രങ്ങൾ വരക്കുകയും ചെയ്തു. കൂടുതൽ വായിക്കുക
സ്വാതന്ത്ര ദിനം
സ്വാതന്ത്രത്തിന്റെ 75- ആം വാർഷികത്തോടനുബന്ധിച്ചു അമൃത മഹോത്സവത്തിന്റെ ഭാഗമായി സ്കൂളിന്റെ പ്രധാന കെട്ടിടത്തിൽ ആകർഷകവും പരിസ്ഥിതി സൗഹൃദപരവുമായി Azadi ka Amruth Maholsav എന്ന് രേഖപ്പെടുത്തിയ ബാനർ പ്രദർശിപ്പിച്ചു. ഏവരും കാണത്തക്ക വിധത്തിൽ പതാക നാട്ടുകയും ചെയ്തു. കൂടുതൽ വായിക്കുക
കർഷകദിനം
ഓഗസ്റ്റ് 17ന് സംഗീത സംവിധായകനും ഗായകനുമായ സാലി മോൻ കുട്ടികൾക്ക് പച്ചക്കറിതൈ നൽകിക്കൊണ്ട് കർഷകദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസംബ്ലിയിൽ പ്രധാന അധ്യാപിക ഹെർമിലാൻഡ് ടീച്ചർ കർഷക ദിനത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളോട് സംസാരിച്ചു.കൂടുതൽ വായിക്കുക
ഓണാഘോഷം
2022- 23 വർഷത്തെ ഓണാഘോഷം മികച്ചരീതിയിൽ നടത്തുവാൻ കഴിഞ്ഞു. ഓണക്കളികളും പാട്ടുകളും ഐതിഹ്യങ്ങളും പുലികളിയും ഫാഷൻ ഷോയും വഞ്ചിപ്പാട്ടും ഓണപ്പാട്ടും ഓണവിഭവങ്ങളും കൊണ്ട് സ്കൂൾ അങ്കണം സന്തോഷഭരിതമായി.കുട്ടികൾക്ക് ഓണസദ്യയും പായസവും നൽകി കൂടുതൽ വായിക്കുക
പോഷൻ അഭിയാൻ
കുട്ടികളുടെ പോഷകാഹാര സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പോഷൻ അഭിയാന്റെ ഭാഗമായി സെപ്റ്റംബർ 30 ന് സ്കൂളിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. കുട്ടികൾ ഏറെ ആവേശത്തോടെ ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി പങ്കുചേർന്നു.
ഗാന്ധിജയന്തി
ഒക്ടോബർ 2 ഞായറാഴ്ച ആയതു കാരണം ഒക്ടോബർ മൂന്നിന് സ്കൂളിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഉള്ള സേവനദിനം ആചരിച്ചു. അന്നേദിവസം കുട്ടികൾ സ്കൂളിലും പരിസരത്തുമുള്ള ചപ്പുചവറുകൾ പെറുക്കി പരിസരം ശുചിയാക്കി. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ക്വിസ്, പ്രസംഗ മത്സരം എന്നിവ നടത്തി വിജയികളെ കണ്ടെത്തി.
ലഹരി വിരുദ്ധ ക്യാമ്പയിൻ
ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഗവൺമെന്റ് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 24ന് എല്ലാ കുട്ടികളുടെയും വീടുകളിൽ ലഹരിക്കെതിരെ ദീപം തെളിയിച്ചു. കൂടാതെ ലഹരിക്കെതിരെ കുട്ടികൾക്ക് ഒരു ബോധവൽക്കരണ ക്ലാസും നൽകി.
ശിശുദിനം
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 ന് കുട്ടികൾ ജവഹർലാൽ നെഹ്റു ആയി വേഷമിട്ട് പ്രസംഗം അവതരിപ്പിച്ചു.കൂടുതൽ വായിക്കുക
മില്ലറ്റ് ഡേ
2023 ആഗോള മില്ലറ്റ് വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി കുട്ടികൾ തങ്ങളുടെ വീടുകളിൽ ചെറുധാന്യം അഥവാ മില്ലെറ്റ്സ് ഉപയോഗിച്ച് ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കി വീഡിയോ അയച്ചുതന്നു. കൂടാതെ മില്ലറ്റ്സിന്റെ പ്രാധാന്യത്തെക്കുറിച്ചും ഗുണങ്ങളെ കുറിച്ചും അദ്ധ്യാപകർ കുട്ടികൾക്ക് പ്രത്യേകം ക്ലാസ്സെടുത്തു.
ക്രിസ്മസ് സെലിബ്രേഷൻ
ഈ അധ്യയന വർഷത്തെ ക്രിസ്മസ് സെലിബ്രേഷൻ ഡിസംബർ 14 ന് നടത്തുകയുണ്ടായി കൂടുതൽ വായിക്കുക
റിപ്പബ്ലിക് ദിനാഘോഷം
ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ പ്രിൻസിപ്പൽ സ്മിത അലോഷ്യസ് സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി.
മാതൃഭാഷാദിനം
ഫെബ്രുവരി 21 മാതൃഭാഷാ ദിനത്തിൽ പ്രധാന അധ്യാപിക ശ്രീമതി ഹെർമിലാന്റ് ടീച്ചർ നമ്മുടെ മാതൃഭാഷയെക്കുറിച്ചു കുട്ടികളോട് സംസാരിക്കുകയും അവർക്കു മാതൃഭാഷാ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാന അധ്യാപകർ
- ശ്രീ കെ .പി .ജോസഫ്
- ശ്രീമതി ലൂസി ജോസഫ്
- ശ്രീമതി ക്ളാരിസ് പെരേര
- ശ്രീ ആന്റണി ടി .കെ
- ശ്രീ വി .വി . ആന്റണി
- ശ്രീമതി സി .എക്സ് മെറീന
- ശ്രീമതി മേരി ഇ .എക്സ്
- ശ്രീമതി ജിജിമോൾ പി. മലയിൽ
നേട്ടങ്ങൾ
- 2017-18 ൽ ഉപജില്ലാ തലത്തിൽ നടന്ന പ്രവൃത്തി പരിചയ മേളയിൽ പത്ത് ഇനങ്ങളിൽ പങ്കെടുത്തു. നമ്മുടെ കുട്ടികൾ എല്ലാ ഇനങ്ങളിലും സമ്മാനങ്ങളും എ ഗ്രേഡും കരസ്ഥമാക്കി കൊണ്ട് ഉപജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.കൂടുതൽ അറിയാം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- റൈറ്റ് റവ. ഡോ. ജോസഫ് കുരീത്തറ
- കെ.കെ.വിശ്വനാഥൻ
- എം. കെ. രാഘവൻ
- എ. എ. കൊച്ചുണ്ണി മാസ്റ്റർ
- ടി. പി. പീതാംബരൻ മാസ്റ്റർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ
- എറണാകുളത്തുനിന്നും വില്ലീംഗ്ടൺ ഐലന്റ്‌വഴി ബി.ഒ.ടി. പാലം ഇറങ്ങി വടക്കോട്ട് സഞ്ചരിച്ചാൽ പള്ളുരുത്തി സെന്റ്. സെബാസ്റ്റിൻസ്എച്ച്.എസ്.എസ്. ൽ എത്തിച്ചേരാം.
- ഫോർട്ട്കൊച്ചിയിൽ നിന്നും 5.8 കിലോമീറ്റർ തോപ്പുംപടി വഴി സഞ്ചരിച്ചാൽ പള്ളുരുത്തി സെന്റ്. സെബാസ്റ്റിൻസ് എച്ച്.എസ്.എസ്. ൽ എത്തിച്ചേരാം
- അരൂരിൽ നിന്നും ഇടക്കൊച്ചി വഴി 9 കിലോമീറ്റർ തോപ്പുംപടിക്ക് സഞ്ചരിച്ചാലും പള്ളുരുത്തി സെന്റ്. സെബാസ്റ്റിൻസ് എച്ച്.എസ്.എസ്. ൽ എത്തിച്ചേരാം.
യൂട്യൂബ് ചാനൽ
സൈന്റ്റ്. സെബാസ്ററ്യൻസ് എൽ. പി. എസ്. പള്ളുരുത്തിയുടെ യൂട്യൂബ് ചാനൽ സന്ദർശിക്കുവാൻ താഴേ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/channel/UC2TGLoJYtZrkUmReTW356wQ/videos
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26317
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ