സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/ ഓണാഘോഷം
2022- 23 വർഷത്തെ ഓണാഘോഷം മികച്ചരീതിയിൽ നടത്തുവാൻ കഴിഞ്ഞു. ഓണക്കളികളും പാട്ടുകളും ഐതിഹ്യങ്ങളും പുലികളിയും ഫാഷൻ ഷോയും വഞ്ചിപ്പാട്ടും ഓണപ്പാട്ടും ഓണവിഭവങ്ങളും കൊണ്ട് സ്കൂൾ അങ്കണം സന്തോഷഭരിതമായി.കുട്ടികൾക്ക് ഓണസദ്യയും പായസവും നൽകി.അന്നേദിവസം തന്നെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം വിവിധ കലാപരിപാടികളോടെ നടത്തുകയുണ്ടായി. തങ്ങളുടെ കഴിവുകൾ വികസിപ്പിക്കാനും പ്രകടമാക്കാനുമുള്ള ഒരു അവസരമായി വിദ്യാരംഗം കലാ സാഹിത്യവേദിയെ കാണണമെന്ന് ജെസ്മി ടീച്ചർ കുട്ടികളോട് പറഞ്ഞു.