സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/വായനാദിനം
ജൂൺ 19 വായനാദിനത്തിൽ പ്രധാനധ്യാപിക ഹെർമിലാന്റ് ഇ ആർ വായനയുടെ പ്രാധാന്യത്തെക്കുറിച്ചു കുട്ടികളോട് സംസാരിക്കുകയും സീനിയർ ടീച്ചർ മേരി സീന C. J അവർക്കു വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. കൂടാതെ ആ ആഴ്‌ച വായനാവാരമായി ആചരിച്ച് കുട്ടികൾക്ക് വിവിധ തരം വായനാ സാമഗ്രികൾ വായിക്കുവാൻ അവസരം നൽകി. ഏറ്റവും നന്നായി വായിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.കൂടാതെ ചെറിയ കുട്ടികൾക്ക് അക്ഷരങ്ങളുമായി ബന്ധപ്പെട്ട് കളികൾ പരിചയപ്പെടുത്തിക്കൊടുത്തു.