സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/വിദ്യാരംഗം കലാ സാഹിത്യ വേദി
കേരള പൊതുവിദ്യാഭ്യാസ വകുപ്പിൻറെ സംരംഭമായ വിദ്യാരംഗം കലാ സാഹിത്യ വേദി ഞങ്ങളുടെ വിദ്യാലയത്തിൽ വളരെ സജീവമായി പ്രവർത്തിക്കുന്നു. ക്ലാസ്സ് തലം സ്കൂൾ തലം, ഉപജില്ലാതലം, സബ്ജില്ലാതല മത്സരങ്ങൾ സംഘടിപ്പിക്കുക പങ്കെടുക്കുകയും ചെയ്യുന്നുണ്ട്.നിരവധി പ്രതിഭാശാലികളായ കുട്ടികളെ വാർത്തെടുക്കാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും അതുവഴി സാധിക്കുന്നു.എല്ലാവർഷവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും തുടർന്ന് കലാപരിപാടികളും നടത്തിവരുന്നു.നിരവധി കുട്ടികൾക്ക് ഇതിൽ അംഗത്വം നൽകുകയും അവരുടെ സർഗാത്മകകഴിവുകൾ വികസിപ്പിക്കുന്നതിനായി വർക്ക്ഷോപ്പുകൾ നടത്തുകയും ചെയ്യുന്നുണ്ട്.വിദ്യാലയ പ്രവർത്തന ആരംഭത്തിൽതന്നെ വായനാദിനാചരണം , വായനാ മത്സരം എന്നിവ നടത്തുന്നു .വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രബന്ധ മത്സരം, പ്രഭാഷണങ്ങൾ ,ലൈബ്രറി പുസ്തക വിതരണം, കഥാരചന ,ചിത്രരചന, അഭിനയം ,കടങ്കഥ, കുട്ടികവിത, നാടൻ പാട്ട്, തുടങ്ങി പ്രവർത്തനങ്ങൾ വിദ്യാരംഗം കലാ സാഹിത്യ വേദി യിലൂടെ സംഘടിപ്പിക്കാറുണ്ട്. അധ്യാപകർ കുട്ടികൾക്ക് ആവശ്യമായ പ്രചോദനങ്ങളും പരിശീലനവും വളരെ ഊർജ്ജസ്വലത യോടെ നൽകി പോരുന്നു .