സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/ കർഷകദിനം
ഓഗസ്റ്റ് 17ന് സംഗീത സംവിധായകനും ഗായകനുമായ സാലി മോൻ കുട്ടികൾക്ക് പച്ചക്കറിതൈ നൽകിക്കൊണ്ട് കർഷകദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസംബ്ലിയിൽ പ്രധാന അധ്യാപിക ഹെർമിലാൻഡ് ടീച്ചർ കർഷക ദിനത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളോട് സംസാരിച്ചു.കുട്ടിക്കർഷകരെ ആദരിക്കുകയും കുട്ടികൾക്ക് നടുവാൻ പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുകയും ചെയ്തു. കുട്ടികളുടെ വീട്ടിൽ വിളവെടുത്ത ഭക്ഷ്യവസ്തുക്കളും സ്കൂളിൽ വിളവെടുത്ത ഭക്ഷ്യവസ്തുക്കളും സ്കൂളിലെ പാചകപ്പുരയിലേക്ക് സംഭാവന ചെയ്യുകയും അത് പാകംചെയ്ത കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. കൂടാതെ കൃഷിയുമായി ബന്ധപ്പെട്ട ചൊല്ലുകൾ കടംകഥകൾ എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി. രണ്ടാം ക്ലാസിലെ ഇഫ സഹറ കർഷക നൃത്തം അവതരിപ്പിച്ചു. സ്കൂൾ പച്ചക്കറി തോട്ടത്തിൽ പച്ചക്കറി തൈകൾ നടുകയും ചെയ്തു.