സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി / സ്കൗട്ട് & ഗൈഡ്സ്
2021 ഡിസംബർ 27 മുതൽ 2022 ജനുവരി 2 വരെ ബുൾബുളിന്റെ ഫ്ലോക് ലീഡേഴ്സ് ബേസിക് കോഴ്സിൽ സെന്റ്. സെബാസ്റ്റ്യൻസ് എൽ പി എസ് പള്ളുരുത്തിയിലെ അധ്യാപകരായ ജെൻസി ടീച്ചർ,ജാൻസി ടീച്ചർ എന്നിവർ പങ്കെടുത്തു.എളമക്കര എച്ച് എസ് എസിൽ ആയിരുന്നു പരിശീലനം.
തുടർന്നു വിദ്യാലയത്തിൽ എത്തിയ അധ്യാപകർക്ക് ബുൾബുൾ യൂണിറ്റ് തുടങ്ങുന്നതിനുള്ള അനുവാദം എച്ച് എം ജിജിമോൾ പി മലയിൽ നിന്നും ലഭിച്ചു. എസ്.ആർ.ജി.യോഗത്തിൽ ബുൾബുളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തുവാൻ അധ്യാപകർക്ക് നിർദേശം നൽകി. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പെൺകുട്ടികളിൽ നിന്നും സമ്മതപത്രം സ്വീകരിക്കാനും തീരുമാനിച്ചു.
കൊറോണ സാഹചര്യം മൂലം കുട്ടികൾക്കുള്ള ബുൾബുൾ ട്രെയിനിങ് ഓൺലൈനായി നടത്താം എന്നാണ് തീരുമാനിച്ചിരുന്നത്.എന്നാൽ 2022 ഫെബ്രുവരി 21ന് സ്കൂൾ പൂർണമായി തുടങ്ങുമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ എല്ലാ കുട്ടികളും വിദ്യാലയത്തിൽ വന്നു ചേർന്നശേഷം ട്രെയിനിങ് ആരംഭിക്കാമെന്ന് തീരുമാനിച്ചു.