സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/പരിസ്ഥിതി ദിനം
2022-23 അധ്യയന വർഷത്തെ പരിസ്ഥിതി ദിനം വിപുലമായ രീതിയിൽ ആഘോഷിക്കുകയുണ്ടായി.ജൂൺ 6 രാവിലെ 10 മണിക്ക് പ്രധാനാധ്യാപിക ഹെർമിലാൻഡ് ഇ. ആർ ന്റെ അധ്യക്ഷതയിൽ PTA പ്രസിഡന്റ് C.L വർഗീസ് ഒരു വൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനം ഉത്ഘാടനം ചെയ്തു. പുനഃസംഘടിപ്പിക്കുക, പുനഃനിർമ്മിക്കുക, പുനഃസ്ഥാപിക്കുക എന്നതാണ് ഈ വർഷത്തെ ലോകപരിസ്ഥിതി ദിനത്തിന്റെ സന്ദേശം എന്ന് ഈ അവസരത്തിൽ പറയുകയുണ്ടായി. പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം, ഫ്ലവർഷോ, ഫ്ലവർ ബോയ്, ഫ്ലവർ ഗേൾ കോമ്പറ്റിഷൻ, പരിസ്ഥിതി ദിന റാലി, പരിസ്ഥിതി ദിനത്തെക്കുറിച്ചുള്ള ഒരു അവബോധന ക്ലാസ് എന്നീ പരിപാടികളും നടത്തുകയുണ്ടായി. കുട്ടികൾക്കായി അടുക്കള തോട്ടത്തിലേക്കുള്ള ചെടിയും വിത്തും വിതരണം ചെയ്യുകയുണ്ടായി. ഏതാനും കുട്ടികളുടെ ഭവനത്തിൽ നിന്നും വിളവെടുത്ത കടച്ചക്ക, അച്ചിങ്ങ തുടങ്ങിയവ ഉച്ചഭക്ഷണത്തിനായി നൽകുകയും അത് ഒരുക്കിയ രക്ഷിതാക്കളെ ഈയവസരത്തിൽ അനുമോദിക്കുകയും ചെയ്തു.