സഹായം Reading Problems? Click here


ജി. എൻ. ബി. എച്ച്. എസ്സ്. കൊടകര

Schoolwiki സംരംഭത്തിൽ നിന്ന്
(23035 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
ജി. എൻ. ബി. എച്ച്. എസ്സ്. കൊടകര
23035.jpg
വിലാസം
കൊടകര.പി.ഒ,
തൃശ്ശൂർ

കൊടകര
,
680 684
സ്ഥാപിതം01 - 06 - 1909
വിവരങ്ങൾ
ഫോൺ0480 2720464
ഇമെയിൽgnbhskodakara@yahoo.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23035 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ലഇരിങ്ങാലക്കുട
ഉപ ജില്ലചാലക്കുടി
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം270
വിദ്യാർത്ഥികളുടെ എണ്ണം270
അദ്ധ്യാപകരുടെ എണ്ണം20
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമേരി പി. പി.
പി.ടി.ഏ. പ്രസിഡണ്ട്കെ. എസ്. സന്തോഷ്കുമാർ
അവസാനം തിരുത്തിയത്
19-09-202023035


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

  ഹിസ്റ്ററി ഓഫ് ജി.എൻ.ബി.എച്ച്.എസ് .കൊടകര

ഇന്നത്തെ പി.ജി.സി. ബിൽഡിംഗ് സ്ഥിതിചെയ്യുന്ന പറമ്പിൽ പടിഞ്ഞാറാംകുന്നത്ത് നീലകണ്ഠൻ നമ്പൂതിരി പണികഴിപ്പിച്ച കെട്ടിടമാണ് കൊടകരയിലെ ആദ്യ വിദ്യാലയം. 1909 -ൽ ഗവ.ലോവർ പ്രൈമറി സ്ക്കുൾ ഇവിടെ തുടങ്ങിയത്. ശ്രീ നീലകണ്ഠൻ നാരായണൻ നമ്പൂതിരിയെതന്നെ അദ്ധ്യാപകനായി നിയോഗിക്കുകയും ചെയ്തു. ഒന്ന് തൊട്ട് നാല് വരെയുള്ള മലയാളം ക്ലാസ്സാണ് അവിടെ നടത്തിയിരുന്നത്.

പ്രബുദ്ധരായ നാട്ടുകാർ സംഘടിച്ചു ഇന്നത്തെ പ്രൈമറിസ്കൂൾ സ്ഥിതിചെയ്യുന്ന കെട്ടിടം പണകഴിപ്പിച്ചു ഇൻഫെന്ററി ക്ലാസ്സുമുതൽ തേഡ് ഫോറം (ഏഴാം ക്ലാസ്സ്) വരെയുള്ള ദേവീ വിലാസം ലോവർ സെക്കന്ററി സ്കൂൾ 1916 -ൽ ആരംഭിച്ചു. അതുവരെ പുലയച്ചുടലയായിരുന്നു ആ സ്ഥലം. കൊട്ടും വാദ്യവുമായിട്ടുള്ള ശവസംസ്കാരം കാണാൻ സർക്കാർ പ്രൈമറിയിലെ കുട്ടികൾ ചുടലയുടെ പടിഞ്ഞാറെ ഭാഗത്ത് നോക്കിനിൽക്കാറുണ്ട്. അന്ധവിശ്വാസം കൊണ്ട് പത്തുമുപ്പതു വർഷം വരെ ഇവിടെ ചുഴലികാറ്റ് വീശുന്നതും അവിചാരിതമായി ഇല അനങ്ങുന്നതും കുട്ടികൾക്ക് മോഹലാസ്യമാകുന്നതും വീണ് പൊട്ടുന്നതുമെല്ലാം പിശാചിന്റെ വിദ്യയായി കരുതിയിരുന്നു.

ദേവീവിലാസം സ്കൂളീൽ ഇംഗ്ലീഷ് ആദ്യക്ലാസ്സുമുതൽ നിറ്ബന്ധമായരുന്നു. ഗവ. പ്രൈമറി കുട്ടികൾ നാലാം ക്ലാസ്സ് പാസ്സായിവന്നാൽ ഒരു വർഷം പ്രീപ്രൈമറി ക്ലാസ്സിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനുശേഷം ഒന്നാം ഫോമിൽ (5-ക്ലാസ്സിൽ) ചേർന്നിരുന്നു. അധികം വർഷങ്ങൾക്കു മുൻപ് ഈ സ്കൂളും സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും പ്രൈമറി ക്ലാസ്സുകൾ എല്ലാംചേർത്ത് ഗവ. ലേവർ പ്രൈമറി സകൂളായി പ്രീപ്രൈമറി ക്ലാസ്സുതൊട്ട് തേഡ് ഫോറം (7-ാംക്ലാസ്സ് ) വരെ ചേർത്ത് ഗവ. ലോവർ സെക്കന്ററി സ്കൂളായി നടത്തി. പിന്നീടാണ് ലോവർ സെക്കൻററി സ്ക്കൂൾ നാഷ്ണൽ സ്കൂളിന് വിട്ടുകൊടുത്തതും പ്രൈമറിസ്കൂൾ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും രണ്ടായി തിരിച്ചതും.

ഗേൾസ് ഹൈസ്ക്കൂളിൻറെ പഴയ കെട്ടിടത്തിൽ ഗവ. ഗേൾസ്, ലോവർ പ്രൈമറി സ്ക്കൂളും ഗവ. ബോയ്സ് ലോവർ പ്രൈമറി സ്ക്കൂളും ഗവ.ബോയ്സ് ലോവർ പ്രൈമറി സ്ക്കൂൾ ഇന്നത്തെ പ്രൈമറിസ്കൂൾ കെട്ടിടത്തിലുമാണ് നടത്തിപ്പോന്നത്. 1962-ൽ അവ വീണ്ടും സംയോജിപ്പിക്കുകയും ചെയ്തു.

കൊടകര സെക്കന്ററി ലോവർ സെക്കന്ററി (ഏഴാം ക്ലാസ്സ് അല്ലെങ്കിൽ തേർഡ്ഫോം) വരെ എത്തികഴിഞ്ഞപ്പോൾ വിദ്യാഭ്യാസം ഉൾനാട്ടിലേക്കും കടന്നുചെന്നു. അവിടുത്തെ ഉദാരമതികളുടെസേവനസന്നദ്ധതയുടെ ഫലമായി 1924-25 -ൽ പേരാന്പ്രയിൽ സെ. ആൻറണീസ് എൽ.പി.എസ്സും, 1940 -41 - ൽ തേശ്ശേരിയിൽ എ.എൽ.പി.എസ്സും , മനക്കുളങ്ങര കെ. വി. എൽ. പി. എസ്സും 1958-ൽ പുലിപ്പാറക്കുന്നിൽ ഗവ. ലോവർ പ്രൈമറി സ്ക്കൂളും സ്ഥാപിച്ചതോടെ കൊടകരയുടെ മുക്കിലും മൂലയിലും പ്രകാശത്തിൻറെ കൈത്തിരികൾ എത്തി തുടങ്ങി. 1964 -ൽ കെ. വി. എൽ. പി. എസും തുടർന്ന് അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഇങ്ങനെ കൊടകയിൽ അനേകം സ്ക്കൂളുകൾ ഉണ്ടായിട്ടും ലോവർ സെക്കൻഡറിയിൽ തേഡ് ഫോം പാസ്സായാൽ ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനു അന്യനാട്ടിൽ പോകാൻ അധികം പേർക്കും കഴിഞ്ഞിരുന്നില്ല.

അങ്ങനെ കാൽനൂറ്റാണ്ടുകൾക്കുശേഷം കൊടകരയിലെ പ്രതിഭശാലിയായിരുന്നു അരിക്കാട്ട് വേലായുധൻ മേനോൻ 1944 -ൽ മാതൃകാ പഞ്ചായത്ത് കെട്ടിടത്തിൽ ഫോർത്ത് ഫോം, ഫിഫ്ത്ത് ഫോം, സിക്ത് ഫോം (8, 9, 10) ഒന്നായി തുടങ്ങി. ഇത് "നാഷ്ണൽ ഹൈസ്കൂൾ" സ്ഥാപിച്ചു. ഇതായിരുന്നു ഞങ്ങളുടെ സ്ക്കൂളിൻറെ ആദ്യ നാമധേയം.

സാമൂഹ്യരംഗത്ത് തലയെടുപ്പുള്ള ഏകവ്യക്തിയായിരുന്നു ആ മഹാൻ. ഹൈസ്കൂളിന്റെ സുഗമമായ നടത്തിപ്പിന് ഗവ. ലോവർ സെക്കന്ററി സ്കൂളിലെ സ്റ്റാഫിനെ മാറ്റി ആ സ്ഥാനം ഒരു രൂപ വാടകയ്ക്ക് അന്നത്തെ കൊച്ചി വിദ്യാഭ്യാസ മന്ത്രിയായ അജയ്യനായ പനമ്പിള്ളി ഗോവിന്ദമേനോൻ നാഷ്ണൽ ഹൈസ്ക്കൂളിന് വിട്ടുകൊടുത്തു. അങ്ങനെ പ്രിപ്രൈമറി ക്ലാസ്സ് തൊട്ട് സിക്സ്ത് ഫോം വരെ അനേകം കുട്ടികൾക്ക് ഇവിടെ വിദ്യ പകരാനായി സാധിച്ചു.

" ഗുണികളൂഴിയിൽ നീണ്ടുവാഴാ" എന്ന ചൊല്ല് എത്രയും സത്യമാണ്. 1947 ജൂണിൽ പൗരമുഖ്യനായ വേലായുധമേനോൻ തന്റെ വീട്ടുപറമ്പിൽ നടത്തിയിരുന്ന പി.എസ്.എൻ. സിനിമ ടാക്കീസിന്റെ രണ്ടാം ദിവസത്തെ സിനിമ തുടങ്ങിയപ്പോൾ ഉണ്ടായ വാക്കേറ്റം ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടയിൽ വിധിയുടെ കരാള ഹസ്തങ്ങളിൽപ്പെട്ട് മരണമടഞ്ഞു. സ്മരണീയനായ അദ്ദേഹത്തിൻറെ നാമം നിലനിർത്താൻ പിന്നീട് സ്ക്കൂൾ ഭരണം നടത്തിയ കമ്മറ്റി സ്കൂളിൻറെ പേര് " അരിക്കാട്ട് വേലായുധമേനോൻ മെമ്മോറിയൽ ഹൈസ്ക്കൂൾ" എന്നാക്കിമാറ്റി. അദ്ദേഹത്തിന്റെ സ്മരണയുടെ മുൻപിൽ ഇന്നും ഞങ്ങൾ രാവിലെ 11 മണിക്ക് 1 മിനിറ്റ് മൗന പ്രാർത്ഥന നടത്തുന്നു.

സ്കൂളിന്റെ ഭരണം കമ്മറ്റിക്ക് തുടർന്നുപോകാൻ സാധിച്ചില്ല. തൃശ്ശൂർ എൻ.എസ്.എസ്. ഇടപ്പെട്ട് കുറെനാളുകൾ നീങ്ങി. വൈകാതെ അദ്ധ്യാപരുടെ ഒരു ഗിൽഡും അതിന്റെ അദ്ധ്യക്ഷനായി എക്സ് എം.എൽ.എ. പൊലിയേടത്ത് കേശവമേനോനും ചേർന്ന് സ്കൂൾ ഭരണം നടത്തിയപ്പോൾ സ്ക്കൂളിന്റെ പേര് നാഷ്ണൽഹൈസ്ക്കൂൾ എന്നുതന്നെയായി. 02.06.58 - ൽ സ്കൂൾ സർക്കാർ ഏറ്റെടുക്കുന്നതുവരെ ഇവിടെ പ്രശസ്തമായി സേവനം അനുഷ്ഠിച്ച ഹെഡ്മാസ്റ്റർമാരാണ് സർവ്വശ്രീ. എൻ.വി.കൃഷ്ണവാര്യർ, വൈദ്യെശ്വരയ്യർ, ടി. ഭാസ്കരമേനോൻ. 18 ഭാഷകൾ അറിയാവുന്ന ഒരു ബഹുഭാഷാപണ്ഡിതനായിരുന്നു ശ്രീ. എൻ. വി. കൃഷ്ണവാര്യർ. നല്ലൊരു കവിയും കൂടിയായിരുന്നു അദ്ദേഹം. മദിരാശി യൂണിവേഴ്സിറ്റിയിൽ അദ്ദേഹത്തിൻറെ "നീണ്ടകവിതകൾ " എന്ന പുസ്തകം പ്രത്യേകം മലയാളം പഠനവിഷയമായി കുട്ടികൾക്ക് പഠിക്കാനുണ്ടായിരുന്നു.

സുപ്രസിദ്ധനായിരുന്ന ശ്രീ. സുബ്രഹ്മണ്യ അയ്യർ ഹെഡ് മാസ്റ്ററായി ഇരുന്നപ്പോൾ 1947 -ൽ 100 % വിജയം എസ്.എസ്. എൽ.സി. പരീക്ഷയിൽ കരസ്ഥമാക്കി "സറ്റേറ്റ് ഫസ്റ്റ് " എന്ന വിജയ പ്രശസ്തിയും ഈ സ്ക്കൂളിൽ ലഭിക്കുകയുണ്ടായി.

സ്കൂൾ സർക്കാരിലേക്ക് നടത്തിയപ്പോഴത്തെ ഹെഡ്മാസ്റ്റർ ശ്രീ. ഭാസ്കരമേനോൻ പടിപടിയായി ഉയർന്ന് ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായും സേവനമനുഷ്ഠിച്ചു.

ഇതുപോലെ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ച ചില പൂർവ്വകാല അദ്ധ്യാപകരാണ് ഡോ. എം.എസ്. മേനോൻ, പ്രൊഫ. പി.ജി പുരുഷോത്തമൻപിള്ള, എ.സുന്ദരിയമ്മ, കെ. സരോജിനി, കെ.ജെ. ബാലകൃഷ്ണ മാസ്റ്റർ എന്നിവർ. കൂടാതെ പ്രശസ്തരായി സേവനമനുഷ്ഠിക്കുന്നവർ നിരവധിയാണ്. അവരെയും ഈ അവസരത്തിൽ സ്മരിക്കുന്നു.

അനേകം അദ്ധ്യാപകരേയും ഡോക്ടർമാരേയും വക്കീലൻമാരേയും സംഭാവന ചെയ്ത ഈ സ്ക്കൂളിൽ പഠിച്ച് ഉന്നത നിലയിലെത്തിയ മറ്റു പ്രമുഖരിൽ രാമചന്ദ്രൻ വാര്യയത്ത് ഐ.എ.എസ് വത്സലകുമാരിവാരിയത്ത് ഐ.എ.എസ്, ( സെക്രട്ടറി ഓഫ് റൂറൽ ഡവലപ്പ്മെന്റ്, കേന്ദ്രഗവൺമെന്റ് ) മന്ത്രി ലോനപ്പൻ നമ്പാടൻ എന്നിവരും ഉൾ പ്പെടുന്നു. പേജുകളിൽ പേരുകൾ ഒതുങ്ങില്ലെങ്കിലും സ്ക്കൂളിന്റെ അഭിമാനമായ പൂർവ്വ വിദ്യാർത്ഥികളെ എല്ലാം ഈ അവസരത്തിൽ അനുസ്മരിക്കുന്നു.

1957 -ൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ഒരു വിമോചന സമരകാലത്തെ കോൺഗ്രസ്സ് സമ്മേളനത്തിൽ പങ്കെടുക്കാൻ ഈ സ്കൂളിലെ ഗ്രൗണ്ടിൽ എത്തുകയുണ്ടായി. അതിനായി പ്രത്യേകം സജ്ജമാക്കിയ ഒരു ഇരിപ്പിടം ഉണ്ടാക്കുകയും അത് ഇപ്പോഴും നിലനിൽക്കുകയും ചെയ്യുന്നു.

1959 -ൽ ഹൈസ്ക്കൂൾ ഗവ. ഏറ്റെടുക്കുകയും ചെയ്തു. ആദ്യത്തെ ഹെഡ് മിസ്ട്രസ് ശ്രീമതി. കെ. ഗൗരിയമ്മയായിരുന്നു. പിന്നീട് ശ്രീമാൻമാർ കെ.കെ. കൃഷ്ണമേനോനും ടി.ഐ. ലൂയിസ് മാസ്റ്ററും വന്നു. മുവായിരത്തിൽതാഴെ വിദ്യാർത്ഥി, വിദ്യാർത്ഥിനികളും നൂറോളം അദ്ധ്യാപകരും, രണ്ട് ക്ലർക്കുമാരും മറ്റു നാലു ഉദ്യോഗസ്ഥരും ഈ സ്ക്കൂളിൽ ഉണ്ടായിരുന്നു. കുട്ടികൾ എ....എച്ച്, ഐ. എന്നിങ്ങനെ ഒൻപത് ഡിവിഷൻ വരെ ഉണ്ടായിരുന്നു. കുട്ടികളുടെ അമിതമായവർദ്ധനവ് മൂലം സ്ക്കൂൾ രണ്ടായി തിരിച്ചു. അങ്ങനെ 1967 -ൽ ഗവ. നാഷ്ണൽ ബോയ്സ് സ്ക്കൂൾ എന്നറിയപ്പെടുന്ന ഈ സ്ക്കൂൾ സ്ഥാപിതമായി. ആദ്യത്തെഹെഡ്മിസ്ട്രസ് മാരായി കെ. അമ്മിണിയമ്മയും, എൻ. ശാരദാമ്മയും സേവനമനുഷ്ഠിച്ചു.

ആദ്യകാലത്ത് അദ്ധ്യാപക കേന്ദ്രീകൃത പഠന രീതിയായിരുന്നു എങ്കിലും ഷിഫ്റ്റ് സമ്പ്രദായമായിരുന്നു. പത്താം ക്ലാസ്സിന് രാവിലെ 10 മുതൽ 4 വരെയും ആയിരുന്നു ക്ലാസ്സ് സമയം. എന്നാൽ യു. പി.ക്ക് രാവിലെ 10 മുതൽ പന്ത്രണ്ടര വരെയും മറ്റ് ഹൈസ്ക്കൂൾ ക്ലാസ്സുകൾക്ക് ഒന്നരമുതൽ നാലരവരെയും ആയിരുന്നു പഠനസമയം.

1944- മുതൽ ഈ സ്ക്കൂളിൽ സേവനമനുഷ്ഠിച്ച പ്രധാനാധ്യാപകരെ പട്ടികപ്പെടുത്തുന്നു.

1. എൻ. വി. കൃഷ്ണവാര്യർ 2. വൈദ്യേശ്വര അയ്യർ 3. സി. പി. സുബ്രഹ്മണ്യയ്യർ 4. ടി. ഭാസ്കരമേനോൻ 5. ശ്രീമതി. കെ. ഗൗരിയമ്മ 6. ശ്രീ. കെ.കെ. കൃഷ്ണമേനോൻ 7. ടി. ഐ. ലൂയിസ് 8. ശ്രീമതി. കെ. അമ്മിണിയമ്മ 9. ശ്രീമതി. എൻ. ശാരദാമ്മ 10. ടി. ശാരദ പുതുവാരസ്യാർ 11. ശ്രീ. പി. വി. ലൂയിസ് 12. ശ്രീ. സി.വി. കൃഷ്ണകുട്ടി വാര്യർ 13. ശ്രീ. എ. നാരായണൻ 14. ശ്രീ. കൃഷ്ണൻകുട്ടിനായർ 15. ഭാസ്കകര മേനോൻ 16. കെ. കെ. ശിവരാമൻ 17. ശ്രീമതി. പി. രാധാമണി 18. ശ്രീമതി. ബി. രാധ 19. ശ്രീമതി. പി.എസ്. ആനി 20. ശ്രീമതി. നസിം കട്ടകത്ത് 21. ശ്രീമതി. രാധക്കുട്ടി 22. ശ്രീ. ബേബി കെ.പി. 23. ശ്രീമതി. ആഗ്നസ്സ് കെ.ജെ. 24. ശ്രീ. രാമൻ ഒ.ജി. 25. ശ്രീമതി. മാർഗരറ്റ് പോൾ 26. ശ്രീമതി. പി.ഒ. ത്രേസ്യാമ്മ 27. ശ്രീമതി. ഗ്രേസി ഫിലിപ് 28. ശ്രീമതി. എം. വിജയലക്ഷ്മി. 29. ശ്രീമതി. ആലിസ് 30. ശ്രീമതി. റോസമ്മ മാണി 31. ശ്രീമതി. ലാലി 32. ശ്രീമതി. അജിത കെ. എസ്.

1944 -ൽ എസ്.എൽ.സി. ബാച്ചില്പെട്ട ഏതാനും പൂർവ്വ വിദ്യാർത്ഥികളുടെ വിവരം

രജിസ്റ്റർ നമ്പ൪ ക്രമ നമ്പർ പേര് 5461 1 കൊച്ചുമോൻ പി.എം. 5478 2 രവി കെ.കെ. (എസ്സ്. സി) 5496 3 കൃഷ്ണൻക്കുട്ടി എം. 5411 4 വേലു എസി.ട്ട് 5592 5 രവി. വി 5609 6 രാധാകൃഷ്ണൻ കെ.കെ. 7350 7 ശശീധരൻ സി.

ആദ്യ അഡ്മിഷൻ രജിസ്റ്ററിൽ പേരുചേർത്ത ഏതാനും വിദ്യാർത്ഥികളുടെ വിവരം.

1. നമ്പ്യത്താൻ കെ. പി. 28.09.1103 23.10.1119 (കൊല്ലവർഷം) 2. ഭാരതി പി. 16.11.1105 23.10.1119 3. രാധ. കെ.പി. 14.05.1106 23.10.1119 4. ഗൗരി പി. വി. 18.09.1106 23.10.1119 5. ആൻറണി സി.എ. 15.06.1103 23.10.1119 6. ബാലൻ സി.പി. (എസ്സ്. സി.) 14.06.1104 23.10.1119 7 മാധവൻ പി.എം. 11.01.1102 23.10.1119 8. മാധവി എം.ആർ (എസ്സ്. സി.) 05.03.1100 23.10.1119 9. സരസ്വതി. പി. 19.05.1102 23.10.1119 10. സരോജിനി പി 14.02.1100 23.10.1119

ഓലമേഞ്ഞ കെട്ടിടത്തിൽ നിന്നും ആരംഭിച്ച സ്ക്കൂൾ ഇന്ന് 6 ബ്ലോക്കുകളുള്ള വിദ്യാലയമായി മാറിയിരിക്കുന്നു. കൂടാതെ ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ലാബോറട്ടറിയും ഇരുനില കെട്ടിടത്തോടുകൂടിയ ഒരു കമ്പ്യൂട്ട൪ ലാബും പ്രവർത്തിക്കുന്നു. ഇപ്പോൾ 22 അദ്ധ്യാപകരും 4 അനദ്ധ്യാപകരും 900 കുട്ടികളും ഈ വിദ്യാലയത്തിലുണ്ട്. 2017 ജൂൺ 5 മുതൽ ശ്രീമതി. അജിത കെ.എസ് ടീച്ചറാണ് പ്രധാനാദ്ധ്യാപിക. ഫസ്റ്റ് അസിസ്റ്റൻറായി ശ്രീമതി. മായാദേവി ടീച്ചർ സേവനമനുഷ്ഠിക്കുന്നു.

1952 -ൽ നാഷ്ണൽ ഹൈസ്ക്കൂളിൽ ശ്രീ. കെ.കെ. ബാലമേനോൻ സ്കൗട്ട് മാസ്റ്ററായും ശ്രീ. എൻ.വി. ഈശ്വരവാര്യർ അസി. മാസ്റ്ററായും ഒരു ഒന്നാന്തരം സ്കൗട്ട് ഗ്രൂപ്പ് രൂപീകരിച്ചു. പിന്നീട് ടി.ഐ. മാണി മാസ്റ്റർ ട്രൂപ്പ് നടത്തിപ്പോന്നു. തുടർന്നും സ്കൗട്ട് മാസ്റ്റർ കെ.ജെ. ബാലകൃഷ്ണൻ ചുമതല വഹിച്ചു. ഇപ്പോൾ സ്കൗട്ടിന് നേതൃത്വം വഹിക്കുന്നത് ശ്രീ. ജോബിൻ മാഷാണ്.

ശ്രീ. ഇ. കെ. ലോനപ്പൻ മാസ്റ്റർ ആരംഭിച്ച എൻ.സി.സി. 1961 -ൽ അദ്ദേഹം എൻ.സി.സി. ഓഫീസറായി പോയപ്പോൾ ശ്രീ. എം.എ. രാമകൃഷ്ണ മാസ്റ്റർ നടത്തിപോന്നു. പിന്നീട് ഇ.കെ. ലോനപ്പൻ മാസ്റ്റർ എൻ.സി.സിയുടെ ചുമതല വഹിച്ചു. 23 കേഡറ്റുകളായി ആരംഭിച്ച എൻ.സി.സി. ഗ്രൂപ്പ് ഇന്ന് 125 കേഡറ്റുകളുള്ള 23 കേരള ബി.എൻ.എൻ.സി.സി തൃശ്ശൂരിന്റെ കീഴിൽ ഒരൊന്നാന്തരം ഗ്രൂപ്പായി വളരുകയാണ്. ഇപ്പോൾ എൻ. സി.സി. മാസ്റ്ററായി ശ്രീ. ജോബിൻ മാഷാണ് ചുമതല വഹിക്കുന്നത്. കഴിഞ്ഞ മുന്നുവർഷമായി തുടർച്ചയായി ഡൽഹിയിൽ നടക്കുന്ന റിപബ്ലിക് ദിന പരേഡിൽ കൊടകരയിലെ ഗവ. നാഷണൽ ബോയ്സ് സ്ക്കളിലെ ചുണകുട്ടൻമാർ പങ്കെടുത്തിരുന്നു. കൂടാതെ ഏറ്റവും നല്ല എൻ.സി.സി. ഓഫീസർ എന്നതിനുള്ള അവാർഡും ശ്രീ. ജോസ് മാഷ് 2003 -ൽനേടുകയുണ്ടായി. എൻ. സി.സി. കേഡറ്റുകളുടെ സ്വഭാവ രൂപീകരണത്തിനും നേതൃത്വ പരിശീലത്തിനും അച്ചടക്കത്തിനും സേവന മനോഭാവത്തിനും അദ്ദേഹം ശ്രദ്ധ പുലർത്തിപോരുന്നു.

1966 കാലഘട്ടത്തിൽ കായിക വിദ്യാഭ്യാസം ആരംഭിച്ചിരുന്നു. ആദ്യകാലത്ത് ഔസേപ്പ് മാഷയിരുന്നു സ്പോർട്സിന്റെ ചുമതല വഹിച്ചിരുന്നത്. ഇപ്പോൾ ഈ സ്ക്കൂളിൽ കായികാദ്ധ്യാപകനായി ജോലി നോക്കുന്നത് വിനീഷ് മാസ്റ്ററാണ്. ഈ സ്കൂളിൽനിന്നും സ്റ്റേറ്റ് ലെവൽ വരെ കുട്ടികളെ അയക്കുന്നതിൽ അദ്ദേഹം സുപ്രധാന പങ്കുവഹിക്കുന്നു. ജില്ലാക്രിക്കറ്റ് ടീമിൽ അംഗമായ കാളിരാജ് കെ. ഈ സ്ക്കൂളിലെ ഏഴാംക്ലാസ്സ് വിദ്യാർത്ഥിയാണ്.

അദ്ധ്യാപക രക്ഷാകർത്തൃ സംഘടനയും നല്ല നിലയിൽ പ്രവർത്തിക്കുന്നു. ഇപ്പോൾ പി. ടി. ഐ. പ്രസിഡണ്ടായി ശ്രീ. ബിനു.ജി.നായർ പ്രവർത്തിക്കുന്നു. മാതൃസംഗമം പ്രസിഡണ്ടായി ശ്രീമതി. ജയപ്രഭ രാജിവ് പ്രവർത്തിക്കുന്നു.

സ്ക്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് പി.ടി.ഐ. യും മാതൃസംഗമവും, നിസ്തുല സേവനം അർപ്പിച്ചുപോരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • എസ്. പി. സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കെെറ്റ്‍സ്
  • കാർഷിക ക്ലബ്ബ്

മാനേജ്മെന്റ്

കേരള സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2. വൈദ്യേശ്വര അയ്യർ 3. സി. പി. സുബ്രഹ്മണ്യയ്യർ 4. ടി. ഭാസ്കരമേനോൻ 5. ശ്രീമതി. കെ. ഗൗരിയമ്മ 6. ശ്രീ. കെ.കെ. കൃഷ്ണമേനോൻ 7. ടി. ഐ. ലൂയിസ് 8. ശ്രീമതി. കെ. അമ്മിണിയമ്മ 9. ശ്രീമതി. എൻ. ശാരദാമ്മ 10. ടി. ശാരദ പുതുവാരസ്യാർ 11. ശ്രീ. പി. വി. ലൂയിസ് 12. ശ്രീ. സി.വി. കൃഷ്ണകുട്ടി വാര്യർ 13. ശ്രീ. എ. നാരായണൻ 14. ശ്രീ. കൃഷ്ണൻകുട്ടിനായർ 15. ഭാസ്കകര മേനോൻ 16. കെ. കെ. ശിവരാമൻ 17. ശ്രീമതി. പി. രാധാമണി 18. ശ്രീമതി. ബി. രാധ 19. ശ്രീമതി. പി.എസ്. ആനി 20. ശ്രീമതി. നസിം കട്ടകത്ത് 21. ശ്രീമതി. രാധക്കുട്ടി 22. ശ്രീ. ബേബി കെ.പി. 23. ശ്രീമതി. ആഗ്നസ്സ് കെ.ജെ. 24. ശ്രീ. രാമൻ ഒ.ജി. 25. ശ്രീമതി. മാർഗരറ്റ് പോൾ 26. ശ്രീമതി. പി.ഒ. ത്രേസ്യാമ്മ 27. ശ്രീമതി. ഗ്രേസി ഫിലിപ് 28. ശ്രീമതി. എം. വിജയലക്ഷ്മി. 29. ശ്രീമതി. ആലിസ് 30. ശ്രീമതി. റോസമ്മ മാണി 31. ശ്രീമതി. ലാലി 32. ശ്രീമതി. അജിത കെ. എസ്.