ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര
വിലാസം
നെയ്യാറ്റിൻകര

നെയ്യാറ്റിൻകര പി.ഒ.
,
695121
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ0471 2222209
ഇമെയിൽgghssnta44037@gmail.com
കോഡുകൾ
സ്കൂൾ കോഡ്44037 (സമേതം)
എച്ച് എസ് എസ് കോഡ്1011
യുഡൈസ് കോഡ്32140700503
വിക്കിഡാറ്റQ64037912
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനെയ്യാറ്റിൻകര മുനിസിപ്പാലിറ്റി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം6 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ1100
ആകെ വിദ്യാർത്ഥികൾ1100
അദ്ധ്യാപകർ41
ഹയർസെക്കന്ററി
പെൺകുട്ടികൾ368
അദ്ധ്യാപകർ45
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദീപ
പ്രധാന അദ്ധ്യാപികആനീഹെലൻ. എസ്.
പി.ടി.എ. പ്രസിഡണ്ട്സതീഷ്
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി
അവസാനം തിരുത്തിയത്
01-12-2024Gghsss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



നമ്മുടെ വിദ്യാലയം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെ ഭാഗമായ നെയ്യാറ്റിൻകര ഉപജില്ലയിലാണ് നമ്മുടെ വിദ്യാലയം. നെയ്യാറ്റിൻകര നഗരസഭയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു.

ചരിത്രം

വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്.  നെയ്യാറിന്റെ തീരത്താണ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മം കൊണ്ട് ധന്യമായ നെയ്യാററിൻകരയിൽ 1961 ലാണ് ഈ സ്കൂൾ ആരംഭിച്ചത്. അന്ന് ഈ സ്കൂളിന്റെ പേര് ഇംഗ്ളീഷ് ഹൈസ്കൂൾ ഫോർ ബോയ്സ് എന്നായിരുന്നു. 61 ൽ 4500 വിദ്യാ൪ത്ഥിനീ വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. സ്കൂളിന്റെ നല്ല നടത്തിപ്പിനായി മൂന്നാറിൽ നിന്ന് ഡോ. തോമസ്സിനെ പ്രഥമാധ്യാപകനായി കൊണ്ടുവന്നു.അദ്ദേഹത്തിന്റെ സേവനം പ്രശംസനീയമാണ്. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. പട്ടം താണുപിള്ല ഈ സ്ഥാപനം രണ്ടായി വേർപിരിക്കാൻ ഉത്തരവിട്ടു. അങ്ങനെ ഗേൾസ് ,ബോയ്സ് എന്നിങ്ങനെ രണ്ടു സ്കൂളുകളായി. ഇപ്പോൾ ഗേൾസ് സ്കൂൾ നിലനിൽക്കുന്ന സ്ഥലം അന്ന് തീപ്പാച്ചാൻ കാലാപ്പുരയിടം എന്നാണ് അറിയപ്പെട്ടിരുന്നത്.

എന്റെ ഗ്രാമം

ഭൗതികസൗകര്യങ്ങൾ

മാനേജ്മെന്റ്

കേരള സർക്കാറിന്റെ പൊതുവിദ്യാഭ്യാസവകുപ്പു നടത്തുന്ന പൊതുവിദ്യാലയമായഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര തിരുവനന്തപുരം ജില്ലയുടെയും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെയും നെയ്യാറ്റിൻകര ഉപജില്ലയുടെയും ഭരണപരിധിയ്ക്കുള്ളിലാണ്. തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെയും നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയുടെ സഹകരണത്തോടെയും പ്രവർത്തിക്കുന്ന ഈ സ്കൂൾ പൊതുവിദ്യാഭ്യാസവകുപ്പിന്റെ നിർദേശാനുസരണം പ്രവർത്തിച്ചുവരുന്നു.

ബോധനരീതി

ലോകത്തിന് മാതൃകയായ കേരള സംസ്ഥാന സിലബസ്സ് പിന്തുടരുന്ന സർക്കാർ പൊതുവിദ്യാലയമാണിത്. സമഗ്ര വെബ് പോർട്ടലിലൂടെയുള്ള വിഭവങ്ങളുപയോഗിച്ച്, വിനിമയ പ്രക്രിയയിൽ നൂതനവും വൈവിധ്യവുമാർന്ന പഠനതന്ത്രങ്ങൾ ഉപയോഗിക്കാൻ അധ്യാപകർക്ക് കഴിയുന്നു. ജി സ്വീറ്റ് ഐഡി ഉപയോഗിച്ച്, ക്ലാസ്സ് റൂം തയ്യാറാക്കി വിവിധക്ലാസ്സുകൾ ഓൺലൈനായും, ഓഫ് ലൈനായും സുഗമമായി കൈകാര്യം ചെയ്തു വരുന്നു. ഇംഗ്ലീഷും, മലയാളവും ബോധന മാധ്യമമായി സ്വീകരിച്ചിട്ടുണ്ട്. എല്ലാ കുട്ടികൾക്കും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്ന തരത്തിലുള്ള ബോധനരീതി പിന്തുടരുന്നു.

സ്കൂളിന്റെ സാരഥികൾ

വിജയതിളക്കം

2023 - 2024 അദ്ധ്യായന വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ നമ്മുടെ സ്കൂളിലെ ചുണകുട്ടികൾ

2024 - 2025 അദ്ധ്യായന വർഷത്തിൽ നെയ്യാറ്റിൻകര ഉപജില്ല ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാമ്പ്യൻമാരായി.

നേട്ടങ്ങൾ

  • 12024-25 നെയ്യാറ്റിൻകര ഉപജില്ലാ ശാസ്ത്രമേളയിൽ നെയ്യാറ്റിൻകര ജി ജി എച്ച് എസ് എസ്  ഓവർഓൾ ചാംപ്യൻഷിപ് നേടി.
  • 2024-25 നെയ്യാറ്റിൻകര ഉപജില്ലാ കലോത്സവത്തിലും നെയ്യാറ്റിൻകര ജി ജി എച്ച് എസ് എസ്  ഓവർഓൾ ചാംപ്യൻഷിപ് നേടി.
  • നമ്മുടെ സ്കൂളിലെ എസ് പി സി  യൂണിറ്റിന് ജവഹർ പുരസ്‌കാരം ലഭിച്ചു 

പുറംകണ്ണികൾ

കേരള സർക്കാർ | കൈറ്റ് | ലിറ്റിൽ കൈറ്റ്സ് | സംപൂർണ | വിക്ടേർസ് ചാനൽ | സമഗ്ര പോർട്ടൽ | സമേതം | You Tube Channel ഗവ. ജി എച്ച് എസ് എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകര | Facebook ഗവ. ജി എച്ച് എസ് എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകര

  1. സയൻസ് ക്ലബ്ബ് യൂട്യൂബ് ചാനൽ - സയൻസ് ക്ലബ്ബ്
  2. സ്കൂൾ പി ടി എ - പി ടി എ മികവുകൾ

അധ്യാപകർ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര്
1 G. സാംസൻ
2 A.S. കൃഷ്ണ കുമാരി
3 G. സുമംഗല
4 ജയലതാ ദെവി
5 മോഹനകുമാര൯ നായർ
6 എം.ശാന്തി പ്രമീള
7 ആ൪. ബ്രഹ്മസുതൻ
പി ടി ശശികല

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ക്രമ നമ്പർ പേര്
1 ഡോ. മഞ്ജു .ആർ. വി
2 ഡോ. മിനി
3 ഡോ. സജനി
4 ഡോ. ആനി
5 നന്ദറാണി
6 ഡോ. ശാലിനി.ആർ
7 ഡോ. ലിയോറാണി
8 ഡോ. ആശ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ സ്ഥിതിചെയ്യുന്നു.
  • NH47 ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 13 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • നെയ്യാറ്റിൻകര ബസ്സ്റ്റാൻഡിൽ നിന്നും 1-കിലോമീറ്റർ അകലെ ആലുംമൂട് ജംഗ്ഷനിൽ നിന്നും വലതുഭാഗത്താണ് സ്കൂൾ.
  • നെയ്യാറ്റിൻകര - കാട്ടാക്കട റൂട്ടിൽ നെയ്യാറ്റിൻകര SBI- ക്കു സമീപത്താണ് സ്കൂൾ.



Map