ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ലിറ്റിൽ കൈറ്റ്സ്


വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന കൈറ്റിന്റെ ഒരു സവിശേഷ സംരംഭമാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ്. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ പുനരുജ്ജീവന മിഷന്റെ ഭാഗമായ ഹൈസ്കൂൾ കുട്ടിക്കൂട്ടം പ്രോഗ്രാം ഘടനാപരമായി നവീകരിച്ച് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ആയി. കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) കുട്ടികൾക്ക് വേണ്ടി നടത്തുന്ന ലിറ്റിൽ കൈറ്റ്സ് സംരംഭം വളരെ പ്രശംസനീയമാണ്. കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ് എച്ച് എസ് എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകരയിൽ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഓരോ ബാച്ചിലും 40 അംഗങ്ങൾ വീതമുണ്ട്. അരുൺ സർ കൈറ്റ്സ് മാസ്‍റ്ററായും സിന്ധു ടീച്ചർ കൈറ്റ്സ് മിസ്ട്രസ്സുമായി നിലവിൽ പ്രവർത്തിച്ചു വരുന്നു.

പൊതുകാര്യങ്ങൾ

കൈറ്റ്സ് പ്രോജക്റ്റ് ആഫീസ് നടത്തുന്ന യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് കൈറ്റ്സിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെ കൈറ്റ്സ്സ് മിസ്ട്രസുമാരുടെ നേതൃത്വത്തിൽ ക്ളാസ്സുകൾ നടക്കുന്നു.ആവശ്യാനുസരണം ക്ലാസുകൾ കൂടുതൽ ദിവസങ്ങളിലും ക്രമീകരിക്കാറുണ്ട്.ആവശ്യാനുസരണം ഓൺലൈൻ ക്ലാസ് നൽകി അനിമേഷൻ,പ്രോഗ്രാമിങ് മുതലായവയുടെ ആശയങ്ങൾ സ്കീൻ ഷെയറിംങ് നൽകി കാണിക്കുന്നു. തികച്ചും സാധാരണമായ സാഹചര്യങ്ങളിൽ നിന്നും വരുന്ന കുട്ടികൾക്ക് കമ്പ്യൂട്ടർ സ്വതന്ത്രമായി ഉപയോഗിക്കാനാകുന്നത് ലിറ്റിൽ കൈറ്റ്സ് അംഗത്വത്തിലൂടെയാണ്. കൂടുതൽ ഹൈടെക് ആകാനായി പ്രസ്തുത ക്ലാസുകൾ സഹായകരമാണ്. പരിമിതമായ സാഹചര്യങ്ങളിലും ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ നടക്കുന്ന ക്ലാസുകൾ കുട്ടികളെ സാങ്കേതികമായി മികച്ചതാക്കാൻ സഹായിക്കുന്നു.