ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട് | |
---|---|
![]() | |
വിലാസം | |
മണക്കാട് മണക്കാട് പി.ഒ. , 695009 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 12 - ജൂൺ - 1942 |
വിവരങ്ങൾ | |
ഫോൺ | 0471 2471459 |
ഇമെയിൽ | govtvhssmanacaud@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43072 (സമേതം) |
എച്ച് എസ് എസ് കോഡ് | 01006 |
വി എച്ച് എസ് എസ് കോഡ് | 901021 |
യുഡൈസ് കോഡ് | 32141102602 |
വിക്കിഡാറ്റ | Q64035663 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 79 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 1711 |
ആകെ വിദ്യാർത്ഥികൾ | 1711 |
അദ്ധ്യാപകർ | 67 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 709 |
ആകെ വിദ്യാർത്ഥികൾ | 709 |
അദ്ധ്യാപകർ | 24 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 120 |
ആകെ വിദ്യാർത്ഥികൾ | 120 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മോസസ് എ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | പ്രവീൺ പ്രകാശ് |
പ്രധാന അദ്ധ്യാപകൻ | ജോസ് പി ജെ |
സ്കൂൾ ലീഡർ | കാളിന്ദി. വി സാനു |
പി.ടി.എ. പ്രസിഡണ്ട് | മണികണ്ഠൻ എം |
എം.പി.ടി.എ. പ്രസിഡണ്ട് | രാധിക |
അവസാനം തിരുത്തിയത് | |
08-01-2025 | Ambadyanands |
ക്ലബ്ബുകൾ | |||
---|---|---|---|
പ്രോജക്ടുകൾ (Projects) |
---|
തമസോ മാ ജ്യോതിർഗമയ
മഹാരാജാവ് ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ 1942-ൽ സ്ഥാപിച്ച തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. അനന്തപുരിയുടെ അഭിമാനമായ ഈ പെൺപള്ളിക്കൂടം തിരുവനന്തപുരത്തെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്. അന്താരാഷ്ട്രനിലവാരത്തിലേക്ക് തിരഞ്ഞെടുത്ത ഈ വിദ്യാലയം കാർത്തിക തിരുനാൾ ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട് എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
ചരിത്രം
തിരുവിതാംകൂറിലെ സ്ത്രീകളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി 1942-ൽ ശ്രീചിത്തിരതിരുനാൾമഹാരാജാവ് അദ്ദേഹത്തിൻറെ പ്രിയ സഹോദരിയായ ലക്ഷ്മിഭായി കാർത്തിക തിരുനാൾ തമ്പുരാട്ടിയുടെ നാമധേയത്തിൽ തിരുവനന്തപുരം നഗരഹൃദയത്തിൽ അന്നത്തെ ദിവാനായിരുന്ന സർ.സി.പി രാമസ്വാമി അയ്യരുടെ അന്വേഷണത്തിൽ ലഭ്യമായ മണക്കാട് ഉള്ള കുറ്റിക്കാട് പ്രദേശത്ത് സ്ഥാപിച്ച വിദ്യാലയമാണ് ഇന്നത്തെ ഗവൺമെൻറ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ മണക്കാട് . ആദ്യ ഹെഡ്മിസ്ട്രസ് ശ്രീമതി ചാച്ചി തോമസ് ആയിരുന്നു.1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1997-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. സ്കൂൾ ചരിത്രം കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
5 മുതൽ 12 വരെ ക്ലാസുകളിലായി ഏകദേശം രണ്ടായിരത്തിലധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ്, മണക്കാട്. 5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 10 കെട്ടിടങ്ങളിലായി വിവിധ വിഭാഗങ്ങളിലായി 80 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ 27ക്ലാസ് മുറികൾ ഹൈടെക്ക് ക്ലാസ് റൂമുകളാണ്. ഹയർ സെക്കന്ററി വിഭാഗത്തിൽ 24 റൂമുകളും ഒരു മൾട്ടീമീഡിയ റൂം, ഒരു ലാംഗ്വേജ് ലാബ്, കമ്പ്യൂട്ടർ ലാബ്, മറ്റു വിഷയങ്ങളുടെ ലാബുകൾ എന്നീ സൗകര്യങ്ങൾ ഉണ്ട്. എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഹൈസ്കൂളിനു 2കമ്പ്യൂട്ടർ ലാബുണ്ട്. 30 കമ്പ്യൂട്ടറുകളുമുണ്ട്. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- എസ്.പി.സി.
- ജൂനിയർ റെഡ് ക്രോസ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഹെൽത്ത് ക്ലിനിക്ക്
- റേഡിയോ - പിങ്ക് എഫ്.എം
മാനേജ്മെന്റ്
കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് മണക്കാട് ദേശത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ പെൺകുട്ടികളുടെ സ്കൂളാണ് കാർത്തികതിരുന്നാൾ ഗവൺമെന്റ് വി ആന്റ് എച്ച് എസ് എസ് മണക്കാട്. തിരുവനന്തപുരം കോർപ്പറേഷന്റെ കീഴിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മുൻസാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
ഹൈസ്‍കൂൾ വിഭാഗം
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥിനികൾ
ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിനികൾ സമൂഹത്തിൻറെ നാനാതുറകളിൽ ഇന്ത്യക്കകത്തും പുറത്തും സേവനമനുഷ്ഠിക്കുന്നു എന്നുള്ളത് അഭിമാനകരമായ ഒരു നേട്ടം തന്നെയാണ്.ജസ്റ്റിസ് ലക്ഷ്മിക്കുട്ടി (മെമ്പർ, മനുഷ്യാവകാശ കമ്മീഷൻ ), ഡോ.ജി.സരസ്വതി അമ്മ (റിട്ട. റീഡർ , ഡിപ്പാർട്ട്മെന്റ് ഓഫ് അക്വാട്ടിക് ബയോളജി-യൂണിവേഴ്സിറ്റി ഓഫ് കേരള, പി. ഇന്ദിര (എക്സിക്യൂട്ടീവ് എൻജിനിയർ - പി.ഡബ്ള്യൂ.ഡി, ഡോ. സിമി, പ്രശസ്ത ചലച്ചിത്ര നടി ശ്രീമതി.ശ്രീലത (പൂജക്കെടുക്കാത്ത പൂക്കൾ ) , ശ്രീമതി.ഉഷ നന്ദിനി (നഗരമേ നന്ദി, ഓളവും തീരവും), ശ്രീമതി പാറുക്കുട്ടി (നാടക നടി ) ശ്രീമതി. സൗമ്യ (അസിസ്റ്റന്റ് പ്രാഫസർ (യൂണിവേഴ്സിറ്റി കോളേജ്) ഇവർ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.തൃശൂർ മെഡിക്കൽ കോളേജിലെ ഒഫ്താൽമോളജിസ്റ്റായ ഡോക്ടർ പപ്പ 1988 ബാച്ചിലെ എസ്എസ്എൽസി ഒന്നാം റാങ്കുകാരിയും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും ആയിരുന്നു.ലൈവ് സ്റ്റോക്ക് ഡെവലപ്മെൻറ് കോർപ്പറേഷൻ ഡയറക്ടർ ആയ ശ്രീമതി ഷമീമ 1987 ബാച്ചിലെ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിനിയായിരുന്നു. ഇന്ത്യൻ റെയിൽവേ സർവീസിലെ ശ്രീമതി എം ആർ വിജി ,തിരുവനന്തപുരം ഗവൺമെൻറ് എൻജിനീയറിങ് കോളേജിലെ പ്രൊഫസർ ശ്രീമതി ഗിരിജ,എൻജിനീയറായ ശോഭ ,നാഷണൽ ഹാൻഡ് ബോൾ താരം രാഖി ജി ആർ , ദുരദർശൻ ന്യൂസ് റീഡർ സജി ദേവി ,സിനിമ പിന്നണി ഗായിക സോണി സായ്, സിനിമതാരം ശ്രീജ, ഇനിയ, സീരിയൽ താരം അഞ്ചു , രേഷ്മ എന്നിവരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനികളാണ്. ഈ സ്കൂളിലെ തന്നെ അധ്യാപികമാരായ ശ്രീമതി മായാ ജി നായർ ,ശ്രീമതി സുലൈഖ ,ശ്രീമതി ബിന്ദു , ശ്രീമതി കവിത,ശ്രീമതി കാർത്തിക തുടങ്ങിയവർ ഈ സ്കൂളിലെ തന്നെ പൂർവവിദ്യാർത്ഥിനികൾ ആണ് .
അംഗീകാരം
- 2023 എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ചവിജയം. 51 ഫുൾ A പ്ലസ്.
- 2024 സംസ്ഥാന സ്കൂൾകലോൽസവത്തിൽ അറബിക് പോസ്റ്റർ രചന, അറബിക് സംഘഗാനം എന്നിവയിൽ A ഗ്രേഡ്
- 2024 സംസ്ഥാന ശാസ്ത്രമേളയിൽ ഗണിതശാസ്ത്ര ഗെയിം മത്സരത്തിൽ കാളിന്ദി വി സാനുവിന് A ഗ്രേഡ്.
- 2024 ദേശീയ ഗെയിംസിൽ ആർട്ടിസ്റ്റിക്സ് ജിംനാസ്റ്റിക് ജൂനിയർ, സബ്‍ജൂനിയർ വിഭാഗത്തിൽ സുവർണ്ണനേട്ടം.
വഴികാട്ടി
- കിഴക്കേകോട്ട യിൽ നിന്നും തെക്കോട്ട് 1 കിലോമീറ്റർ (കോവളം- വിഴിഞ്ഞം റോഡ്)
- തിരുവല്ലത്ത് നിന്ന് 3.5 കിലോമീറ്റർ ദൂരം (തിരുവല്ലം - കിഴക്കേകോട്ട റോഡ്)
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43072
- 1942ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ