ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗ്രീൻ ആർമി

തിരുവനന്തപുരം കോർപ്പറേഷന്റെ നേതൃത്വത്തിൽ ഗ്രീൻ ആർമി(ഹരിത സേന)യുടെ ബാച്ചുകൾ മണക്കാട്‌ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ വെള്ളിയാഴ്ചയും ഗ്രീൻ ആർമി കുട്ടി വോളന്റീർ ഹേമ കുട്ടികൾക്ക് നിർദേശങ്ങൾ നൽകി വരുന്നു. സ്കൂൾ അധ്യാപിക ശ്രീമതി സുഷമ ടീച്ചർ യുടെ നേതൃത്വത്തിൽ കുട്ടികൾ പ്രവത്തിച്ചു വരുന്നു . കൂടാതെ കുട്ടികൾക്ക് ഓറിയന്റേഷൻ പരിപാടികളും നടത്തുന്നുണ്ട് .

ലോക പരിസ്ഥിതി ദിനം

2019 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം മണക്കാട്‌ സ്കൂളിൽ മനുഷ്യനെ പ്രകൃതിയുമായി അടുപ്പിക്കുന്നതിനായി ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ചു. കേരള സർക്കാരിന്റെ ഹരിതകേരളം മിഷനും സംയുക്തമായി ചേർന്ന് കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. ലോകപരിസ്ഥിതി സംരക്ഷണസന്ദേശം ഹെഡ്മാസ്റ്റർ നല്കുകയുണ്ടായി. ചടങ്ങിൽ പി.ടി.എ പ്രസി‍ഡന്റ് മണികണ്ഠൻ അധ്യക്ഷത വഹിച്ചു. മാറുന്ന ലോകത്തിൽ മനുഷ്യന്റെ പ്രകൃതി നശീകരണത്തെത്തുടർന്ന് ദൈനം ദിനം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും പരിഹാര മാർഗ്ഗങ്ങളെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം ഉണർത്തുന്നതിനും ദിനാചരണം സഹായകമായി. പരിസ്ഥിതി ദിനം

2018-19 അദ്ധ്യയന വർഷത്തിലെ പരിസ്ഥിതി ദിനം 05-06-2018 ചൊവ്വാഴ്ച സ്കൂളിൽ നടക്കുകയുണ്ടായി. കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു . തുടർന്ന് പ്രിൻ‌സിപ്പൽ, HM ,ഡെപ്യൂട്ടിHM ആശംസകൾ അർപ്പിച്ചു. എക്കോ ക്ലബിലെ അംഗങ്ങൾ പ്രസംഗം, നൃത്തം, പാട്ട് എന്നിവ അവതരിപ്പിച്ചു. ഗ്രീൻ ആർമിയിലെ (ഹരിത സേന) അംഗങ്ങൾ പ്ലാസ്റ്റിക്കിന് എതിരെ ബോധവത്കരണമായി സ്കിറ്റ് അവതരിപ്പിച്ചു. പെയ് ന്റിങ്ങ് മത്സരം, ഉപന്യാസ മത്സരം എന്നിവ നടത്തി സമ്മാനങ്ങൾ നൽകി. ഉപയോഗശൂന്യമായ പേപ്പർ ഉപയോഗിച്ച് ബാസ്ക്കറ്റ് നിർമ്മാണപ്രദർശനം സംഘടിപ്പിച്ചു.

അന്നേ ദിവസം എക്കോ ക്ലബ്, എൻ.സി.സി, എസ്.പി.സി, ഹരിത സേന, എൻ.എസ്.എസ് എന്നിവയുടെ നേതൃത്വത്തിൽ സ്കൂളിലും പരിസര പ്രദേശങ്ങളിലും വൃക്ഷ തൈകൾ നട്ടു.