ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ | |
---|---|
വിലാസം | |
കുമാരനല്ലൂർ കുമാരനല്ലൂർ പി.ഒ. , 686016 , കോട്ടയം ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 0481 2311269 |
ഇമെയിൽ | dvhskumaranalloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33049 (സമേതം) |
യുഡൈസ് കോഡ് | 32100700401 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 345 |
പെൺകുട്ടികൾ | 154 |
ആകെ വിദ്യാർത്ഥികൾ | 499 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അജീഷ് ആർ |
പ്രധാന അദ്ധ്യാപിക | സുധാകുമാരി കെ എൻ |
പി.ടി.എ. പ്രസിഡണ്ട് | മോഹനൻ എം റ്റി |
അവസാനം തിരുത്തിയത് | |
04-09-2024 | Dvhs1 |
ക്ലബ്ബുകൾ | |||
---|---|---|---|
പ്രോജക്ടുകൾ |
---|
ചരിത്ര പ്രസിദ്ധമായ കുമാരനല്ലൂർ ഗ്രാമത്തിലെ ഈ കലാലയം 1947 ൽ സ്ഥാപിതമായി. സംസ്കൃതം സ്കൂളായി ആരംഭിച്ച ഇതിന്റെ സ്ഥാപകൻ ശ്രീ. സി. എൻ തുപ്പൻ നമ്പൂതിരി അവർകളാണ്. ഇന്ന് ഈ കലാലയം 75ാം നിറവിലേക്ക് എത്തിയിരിക്കുകയാണ് . കോട്ടയം മെഡിക്കൽ കോളേജിനു സമീപം പെരുമ്പായിക്കാട് വില്ലേജിൽ പ്രശസ്തമായ കുമാരനല്ലൂർ ക്ഷേത്രത്തിനു സമീപത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . ഒന്നാം ക്ലാസ്സു മുതൽ 12-ാം ക്ലാസ്സു വരെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ തൊള്ളായിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ കോട്ടയം ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി പ്രവർത്തനം തുടരുന്നു.
ചരിത്രം
കുമാരനല്ലൂർ ദേവീ വിലാസം ഹൈസ്ക്കൂൾ സ്ഥാപിതമായിട്ട് എണ്പത്തിയേഴു വർഷം പിന്നിട്ടു. ഗുരുകുലവിദ്യാഭ്യാസരീതിയിൽ സംസ്കൃതം, വൈദ്യം, ജോതിഷം, ചിത്രകല, സംഗീതം, ക്ഷേത്രകലകൾ തുടങ്ങിയവ അഭ്യസിക്കുന്നതിന്നതിനുള്ള സൗകര്യങ്ങൾ കുമാരനല്ലൂർ ക്ഷേത്രത്തെ കേന്ദ്രമാക്കി നടന്നിരുന്നു. 1935 ൽ സംസ്കൃത വിദ്യാഭ്യാസം നല്കുന്നതിനുള്ള ഒരു സ്കൂൾ ഇവിടെ ആരംഭിക്കുകയുണ്ടായി.ബ്രഹ്മചാരികളായ യുവാക്കൾക്കുവേണ്ടി 1081 ൽ ആരംഭിച്ച സ്പെഷ്യൽ സ്ക്കൂളാണ് കാലാന്തരത്തിൽ സംസ്കൃത വിദ്യാലയമായി രൂപാന്തരപ്പെട്ടത്. കുമാരനല്ലൂർ ദേവസ്വത്തിൻറെ ഉടമസ്ഥതയിലും ശ്രീ. സി.എൻ തുപ്പൻ നന്പൂതിരിപ്പാടിൻറെ നേതൃത്വത്തിലും സ്ഥാപിതമായ ഈ വീദ്യാലയത്തിൽ ശാസ്ത്രിപരീക്ഷയ്ക്കുള്ള പാഠപദ്ധതിയനുസരിച്ചുള്ള അദ്ധ്യയനം നടത്തിയിരുന്നു.
1947-48 ൽ തിരുവിതാംകൂർ സർക്കാർ വിദ്യാഭ്യാസരംഗത്ത് വരുത്തിയ പരിഷ്ക്കാരം അനുസരിച്ച് ഇത്തരം വിദ്യാലയങ്ങൾ നിർത്തലാക്കുകയുണ്ടായി. ഈ അവസരത്തിലാണ് നാടിൻറെ ഒരാവശ്യം കൂടിയായിരുന്ന ആധുനിക വിദ്യാഭ്യാസം നല്കുന്നതിനുള്ള ഒരു ഹൈസ്ക്കൂൾ സ്ഥാപിക്കുന്നതിന് കുമാരനല്ലൂർ ദേവസ്വം മുന്നോട്ട് വന്നത്. അങ്ങനെ 1948 ൽ ഇന്നത്തെ ഹൈസ്ക്കൂൾ ആരംഭിച്ചു. സ്ക്കൂൾ ഭരണത്തിന് ഒരു പ്രത്യേക സംവിധാനം ഏർപ്പെടുത്തുകയും ശ്രീ. സി. എൻ തുപ്പൻ നന്പൂതിരിപ്പാടിനെ ആയുഷ്ക്കാല മാനേജരായി നിശ്ചയിക്കുകയും ചെയ്തു. കോട്ടയം എൻ. എസ്സ്.എസ്സ് ഹൈസ്ക്കൂളിൽ അദ്ധ്യാപകനായിരുന്ന ശ്രീ. കെ. ആർ ചന്ദ്രശേഖർ ആണ് ആദ്യമായി നിയമിതനായ ഹെഡ്മാസ്റ്റർ. വളരെ വേഗം നല്ലനിലയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമായി ഈ സ്ക്കൂൾ രൂപാന്തരപ്പെടുകയും ചെയ്തു.ഡി. വി ഹൈസ്ക്കൂളിൻറെ ഒരു പോഷകവിദ്യാലയം എന്ന നിലയിൽ ഒരൂ ലോവർ പ്രൈമറി സ്ക്കൂൾ സ്ഥാപിതമായി. ഇന്ന് ഈ പ്രൈമറിസ്ക്കൂൾ എല്ലാവിധ സൗകര്യങ്ങളും ഉള്ള വിദ്യാലയമായി ഹൈസ്ക്കൂളിൻറെ സമീപത്തായി പ്രവർത്തിക്കുന്നു. വിശദമായി.....
മാനേജ്മെന്റ്
കുമാരനല്ലൂർ ദേവീക്ഷേത്രത്തിന്റെ ഉടമസ്ഥതയിലാണ് ദേവീവിലാസം വിദ്യാലയം പ്രവർത്തിക്കുന്നത്. കുമാരനല്ലൂർ ഊരാൺമ ദേവസ്വം (കെ ഒ ഡി) എന്ന പേരിൽ ഒൻപത് ഊരാൺമ കുടുംബങ്ങളടങ്ങുന്ന " ഊരാൺമയോഗം" എന്ന ഭരണ സംവിധാനമാണ് വിദ്യാലയത്തിനുള്ളത്. ഊരാൺമയോഗം തിരഞ്ഞെടുക്കുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, മാനേജർ, അസിസ്റ്റന്റ് മാനേജർ തുടങ്ങിയവരാണ് ഭരണ സമിതിക്ക് നേതൃത്വം നൽകുന്നത്. സി. എൻ.ശങ്കരൻ നമ്പൂതിരി ആണ് സ്കൂൾ മാനേജർ, കെ എ മുരളി അസിസ്റ്റന്റ് മാനേജറായും പ്രവർത്തിക്കുന്നു.
ക്ലബ്ബുകൾ | |||
---|---|---|---|
ഭൗതികസൗകര്യങ്ങൾ
- ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും ആയി 5 മുതൽ 10 വരെ 17 ഡി വിഷനുകളാണ് ഉള്ളത്.
- സംസ്കൃത പഠനത്തിനുള്ള സൗകര്യമുണ്ട്.
- 12 ക്ലാസ് റൂമുകൾ സ്മാർട്ട് ക്ലാസ് റൂമുകളാണ്.
- യു. പി.ക്കും ഹൈസ്കൂളിനും പ്രത്യേകം ലാബുകൾ സജ്ജമാക്കിയിട്ടുണ്ട്.
- ശാസ്ത്ര വിഷയങ്ങൾക്കായി ലാബ് പ്രവർത്തിക്കുന്നുണ്ട്.
- കുട്ടികൾക്കായി ഏകദേശം പതിനായിരം പുസ്തകങ്ങളോടു കൂടി ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്.
- കായിക മേഖലയിൽ പ്രത്യേകം പരിശീലനം നൽകുന്നുണ്ട്.
- പ്രവർത്തിപരിചയ മേഖലയിൽ പരിശീലനങ്ങൾ കൊടുക്കുന്നു.
- കുട്ടികൾക്ക് യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന് 9 വാനുകൾ ഓടുന്നുണ്ട്.
- ജലത്തിന്റെ മൂല്യം മനസ്സിലാക്കി രണ്ട് ജലസംഭരികളും രണ്ടു കിണറുകളും സ്കൂളിന്റെ മുറ്റത്തുണ്ട്.
- വാട്ടർ കൂളർ സൗകര്യം
- പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‍ലറ്റ് സജ്ജമാക്കിയിട്ടുണ്ട്.
- സാനിറ്ററി നാപ്കിൻ ഡിസ്പോസൽ സൗകര്യം
നേട്ടങ്ങൾ
- 2022-23 ലെ എസ്എസ്എൽസി പരീക്ഷയിൽ സ്കൂൾ 100 ശതമാനം വിജയം നേടി 12 പേർക്ക് ഫുൾ എ പ്ലസും ഒരു വിദ്യാർത്ഥിക്ക് 9 എ പ്ലസും ലഭിച്ചു
സാരഥികൾ
സ്റ്റാഫ്
24 അധ്യാപകരും 3 അനധ്യാപകരും നമ്മുടെ സ്കൂളിൽ സേവനമനുഷ്ടിക്കുന്നു.( സ്റ്റാഫ്)
പ്രവർത്തനങ്ങൾ
2022-23 വരെ | 2023-24 | 2024-25 |
മുൻവർഷത്തിൽ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച കുട്ടികളെ ആദരിക്കുന്ന ചടങ്ങാണ് പ്രതിഭാസംഗമം. പി.ടി.എ പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങ് ഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ശ്രീ. സാബു തോമസ് സാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ.ശങ്കരൻ സാറും മുൻസിപ്പൽ കൗൺസിലർ ശ്രീ. അനിൽ കുമാറും കുട്ടികൾക്ക് ആശംസകൾ നേർന്നു. കഴിഞ്ഞ വർഷം ഫുൾ A+ കിട്ടിയ കുട്ടികളെ അനുമോദിക്കുകയും സ്‌റ്റാഫ് , പി.ടി.എ , മാനേജ്മെന്റ് ചേർന്ന് എൻഡോവ്മെന്റ് കൊടുക്കുകയും ചെയ്തു.
കർഷക ദിനം
ചിങ്ങം ഒന്ന് കാർഷികദിനമായി ആചരിച്ചു. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥ കൃഷി രീതികളെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. നമ്മുടെ സ്കൂളിലെ തന്നെ ഒരു കുട്ടിയുടെ അച്ഛനും കൃഷിക്കാരനുമായ ശ്രീ. ഹരിയെ ആദരിച്ചു. അദ്ദേഹത്തെക്കൊണ്ട് സ്കൂൾ പരിസരത്ത് മാവ് നടിയിച്ചു.
സംസ്കൃത സ്കോളർഷിപ്പ്
ഈ വർഷത്തെ സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയിൽ യു പി വിഭാഗ ത്തിൽ 10 കുട്ടികൾക്കും ഹൈസ്കൂൾ വിഭാഗത്തിൽ 14 കുട്ടികൾക്കും സ്കോളർഷിപ്പ് കരസ്ഥമാക്കുവാൻ സാധിച്ചു.
മിഴിവ് 2023
ശാസ്ത്രോത്‌സവം "മിഴിവ്2023" സംഘടിപ്പിച്ചു. സബ്‌ജില്ലാ ,ജില്ല, സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്ത ഇനങ്ങളിലെ ഉല്പന്നങ്ങളുടെ പ്രദർശനം ആയിരുന്നു മികവ്. പ്രശസ്ത സിനിമാ താരം മനോജ് കെ ജയൻ ആണ് മികവ് പ്രദർശനം ഉദ്ഘാടനം ചെയ്തത്.ഗണിതം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തിപരിചയ മേളകളിൽ സമ്മാനാർഹമായ ഇനങ്ങളാണ് ഉൾപ്പെടുത്തിയത്. ഇത് നാട്ടുകാരുടേയും ശ്രദ്ധ പിടിച്ചുപറ്റി.
തിളക്കം 2023
കലോത്സവങ്ങളിൽ, സബ് ജില്ല , ജില്ലാ, സംസ്ഥാന തലങ്ങളിൽ യു.പി വിഭാഗവും ഹൈസ്കൂൾ വിഭാഗവും പങ്കെടുത്തു. സമ്മാനത്തിനർഹരായ കുട്ടികളുടെ കലാവിരുന്നായിരുന്നു. " തിളക്കം 2023". സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയ ഒപ്പന, സംസ്കൃത നാടകം, കൂടിയാട്ടം, വട്ടപ്പാട്ട് എന്നീ ഇനങ്ങൾ അവതരിപ്പിച്ചു. കൂടാതെ A grade നേടിയ വ്യക്തിഗത ഇനങ്ങളും അവതരിപ്പിച്ചു. ഗുരുക്കന്മാരെ വേദിയിൽ ആദരിച്ചു. തിളക്കം നാട്ടുകാരുടെ ശ്രദ്ധ പിടിച്ചുപറ്റി.
പ്രധാനപ്പെട്ട ലിങ്കുകൾ
മുൻ സാരഥികൾ
- ശ്രീ ചന്ദ്രശേഖർ
- ശ്രീ ഫിലിപ്പ്
- ശ്രീ സി ഇ ബാലകൃഷ്ണൻ നായർ
- ശ്രീ എൻ സുബ്രഹ്മണ്യൻ മൂത്തത്
- ശ്രീ എൻ സുബ്രഹ്മണ്യ അയ്യർ
- ശ്രീമതി എൻ സീതാദേവി തമ്പുരാട്ടി
- ശ്രീമതി കെ ജെ അംബുജാക്ഷി അമ്മ
- ശ്രീ കെ എൻ രാധാകൃഷ്ണൻ നായർ
- ശ്രീമതി കെ ജി ശാരദാമ്മ
- ശ്രീമതി ഡി സുമംഗലി അമ്മ
- ശ്രീമതി കെ എം വിജയലക്ഷ്മി
- ശ്രീമതി ടി ജി രാധാമണി
- ശ്രീമതി കെ എൻ ഓമന
- ശ്രീ എ രാജൻ
- ശ്രീമതി ലീലാമണി പി
- ശ്രീ എം ആർ രാധാകൃഷ്ണ പണിക്കർ
- ശ്രീ കെ എസ് കൃഷ്ണൻ നമ്പൂതിരിപ്പാട്
- ശ്രീമതി കെ ഗിരിജ
- ശ്രീമതി ബീന എസ്
- ശ്രീമതി ഗീതാകുമാരി ജി
പൂർവ്വ വിദ്യാർത്ഥികൾ
- ഡോക്ടർ പുഷ്കല
- ഡോക്ടർ വേണുഗോപാൽ
- ഡോക്ടർ മനോജ് എസ്
- ഡോക്ടർ സജേഷ് മേനോൻ
- ഡോക്ടർ സുരേഷ് എസ്.എസ്
- ഡോക്ടർ കൃഷ്ണമൂർത്തി
- ഡോക്ടർ അജിത കുമാരി
- ഡോക്ടർ രാജലക്ഷ്മി
- ഡോക്ടർ മാലതി
- ഡോക്ടർ ഗോകുൽ
- ഡോക്ടർ കൃഷ്ണ എസ് പണിക്കർ
- ഡോക്ടർ പ്രജീഷ് ബി ചിറക്കൽ
- ഡോക്ടർ സാബു തോമസ് (വൈസ് ചാൻസലർ)
- ശ്രീ പ്രസന്നകുമാർ (എഴുത്തുകാരൻ)
- ശ്രീ കുമാരനല്ലൂർ മണി (മയിലാട്ടം)
- ശ്രീ പ്രശാന്ത് പി നായർ (ഏഷ്യൻ ഗെയിംസ്)
- ശ്രീ കലാമണ്ഡലം ഗോപിനാഥ് (കഥകളി)
- ശ്രീ കലാമണ്ഡലം കാശിനാഥ് (കഥകളി)
- ശ്രീ കലാമണ്ഡലം മുരളീധരൻ നമ്പൂതിരി (കഥകളി)
- ശ്രീ കെ ആർ പ്രസാദ് (കഥാപ്രസംഗം)
ചിത്രശാല
2022-23 വരെ | 2023-24 | 2024-25 |
- ക്രിസ്മസ് ആഘോഷം
- ഓണം
- അക്ഷരദീപം
- യുവജനോത്സവം
- കായികം
- വാർഷിക ദിനാഘോഷം
- പരിസ്ഥിതി ദിനാചരണം
- ബോധവത്കരണ ക്ലാസുകൾ
വഴികാട്ടി
കോട്ടയം ടൗണിൽ നിന്ന് മൂന്നര കിലോമീറ്റർ അകലെയാണ് കുമാരനല്ലൂർ. പ്രസിദ്ധമായ കാർത്യായനി ദേവി ക്ഷേത്രത്തിന് സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്‌കൂളിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഒന്നര കിലോമീറ്റർ മാത്രം.
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33049
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ