ജി.വി.എച്ച്.എസ്സ്.എസ്സ് മണിയാറൻകുടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഇടുക്കി ജില്ലയിൽ മണിയാറൻകുടി എന്ന ഗ്രാമത്തിനു തിലകക്കുറിയായി, അഭിമാനമായി തലയെടുപ്പോടെ നിലകൊള്ളുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മണിയാറൻകുടി. ഇടുക്കിജില്ലയിലെ ചെറുതോണി എന്ന സ്ഥലത്തിനടുത്താണ് ഈ സ്കൂൾ സ്‌ഥിതിചെയ്യുന്നത്. വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ 1955 -ൽ സ്ഥാപിതമായ വിദ്യാലയമാണ് മണിയാറൻകുടി ഗവൺമെന്റ് സ്കൂൾ. ഇത് പടിപടിയായി ഉയർന്ന് ഒന്നാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ വിദ്യാഭ്യസം പകർന്നു നൽകുന്ന ഒരു മാതൃക വിദ്യാലയമായി വികസിച്ചിരിക്കുന്നു. ചുറ്റുമുള്ള മനോഹരമായ കൃഷിയിടങ്ങളും ഹരിത ഭംഗിയുമെല്ലാം ഈ വിദ്യാലയത്തെ ഏറെ ആകർഷകമാക്കുന്നു .
ജി.വി.എച്ച്.എസ്സ്.എസ്സ് മണിയാറൻകുടി | |
---|---|
വിലാസം | |
മണിയാറൻകുടി മണിയാറൻകുടി പി.ഒ. , 685602 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 5 - 1955 |
വിവരങ്ങൾ | |
ഫോൺ | 04862 235635 |
ഇമെയിൽ | 29018gvhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29018 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 906013 |
യുഡൈസ് കോഡ് | 32090200301 |
വിക്കിഡാറ്റ | Q64615271 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അറക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഇടുക്കി |
താലൂക്ക് | ഇടുക്കി |
ബ്ലോക്ക് പഞ്ചായത്ത് | ഇടുക്കി |
തദ്ദേശസ്വയംഭരണസ്ഥാപനം | വാഴത്തോപ്പ് പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 73 |
പെൺകുട്ടികൾ | 72 |
ആകെ വിദ്യാർത്ഥികൾ | 190 |
അദ്ധ്യാപകർ | 19 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 35 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | നിഷാന എച്ച് |
പ്രധാന അദ്ധ്യാപകൻ | ബാബു രാജ് പി എസ് |
പി.ടി.എ. പ്രസിഡണ്ട് | രഞ്ജിത്ത് എം ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ ജയചന്ദ്രൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
സ്കൂൾ നിലകൊളളുന്ന വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ചരിത്രം തന്നെ ഇവിടുത്തെ ആദിവാസികളായ ഗിരിവർഗ്ഗക്കാരുടെ ചരിത്രത്തിൽ നിന്നാണ് തുടങ്ങുന്നത്.ഏറിയ പങ്കും മന്നാൻ സമുദായക്കാരാണെങ്കിലും ഊരാളി വിഭാഗക്കാരും ഈ പ്രദേത്ത് അധിവസിച്ചിരുന്നു.ഇത്തരം ഒരു സമൂഹത്തിന് മാറ്റം വരുന്നത് മറ്റു പ്രദേശങ്ങളിൽ നിന്നുളള കുടിയേറ്റം മുതലാണ്.ഈ കുടിയേറ്റം മൂലം ഈ പ്രദേത്ത് വസിച്ചിരുന്ന മന്നാന്മാരുറ്റടെ സാമൂഹിക ജീവിതത്തിൽ വമ്പിച്ച പരിവർത്തനങൾ വരുത്തിയിട്ടുണ്ട്.
ചരിത്രം
മണിയാറൻകുടി ഗവ: സ്കൂൾ 1955 ൽ നിലവിൽ വന്നു. 1949 ഏപ്രീൽ 19ന് ഈ ഗ്രാമപഞ്ചായത്ത് അതിർത്തിക്കുള്ളിൽ ഇരുപത് പേർക്കായി 72 ഏക്കർ വനഭൂമി അനുവദിച്ചു.ആദിവാസി വിഭാഗങ്ങ ളും പിന്നീട് എത്തിച്ചേർന്ന കുടിയേറ്റക്കാരും സമ്മിശ്രമായി താമസം ആരംഭിച്ചതോടെയാണ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യമായത് .അക്ഷരം പഠിപ്പിക്കുന്ന ആശാൻ കളരിയിൽ തുടങ്ങിയ ആദ്യകാല വിദ്യാഭ്യാസ സമ്പ്രദായം തന്നെയണ് മറ്റെവിടെയും പോലെ തന്നെ ഇവിടുത്തെയും തുടക്കം.ശ്രീ:ശ്രീധരൻ പുഴക്കാക്കര,ശ്രീ പുഴക്കാട്ടിൽ ജോസഫ് , ശ്രീ;നെല്ലാൻ കല്ലേക്കണ്ടത്തിൽതുടങ്ങിയവരുടെ ആദ്യകാല ശ്രമഫലം കൂടിയായപ്പോൾ ഒരു ഗ്രാമം വിദ്യാഭ്യാസ രംഗത്ത് പിടിച്ച് കയറുകയായിരുന്നു.ഈ പുതിയ സാഹചര്യം മണിയാറൻകുടിക്കാർക്ക് അത്‌ഭുത പൂർവ്വമായ ഒരു നേട്ടമായിരുന്നു. കൂടുതൽ വായിക്കുക..
ഭൗതികസൗകര്യങ്ങൾ
എൽ. പി. ,യു.പി . ,ഹൈസ്കൂൾ ഹയർസെക്കണ്ടറി വിഭാഗങ്ങൾക്കായി ആധുനീക സജീകരണങ്ങളോടുകൂടിയ 7 കെട്ടിടങ്ങൾ ഉണ്ട്. ഹൈസ്കൂൾ , ഹയർ സെക്കന്ററി വിഭാഗങ്ങളിലെ എല്ലാ ക്ലാസ്സ് മുറികളും സ്മാർട്ട് ക്ലാസ്സ് മുറികളാണ്. കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ് , മാത്തമാറ്റിക്സ് ലാബ് , സയൻസ് പാർക്ക് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ,സ്കൂൾ ബസ്സ് , സ്ക്കുൾ സൊസൈറ്റി വിശാലമായ കളിസ്ഥലം എന്നീ സൗകര്യങ്ങൾ സ്കൂളിനുണ്ട് . കൂടുതൽ വായിക്കുക
.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ജെ. ആർ. സി.
- ക്ലാസ് മാഗസിൻ
- സ്പോർട്സ്,ഗെയിംസ്,ആർട്സ്
- കരാട്ടേ പരിശീലനം
- ലൈബ്രറി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണ്.
മുൻ സാരഥികൾ
വഴികാട്ടി
ഇടുക്കി ചെറുതോണിയിൽ നിന്നും7 കിലോമീറ്റർ അകലെയായ് സ്കൂൾ സ്ഥിതി ചെയ്യുന്നു.