ജി.വി.എച്ച്.എസ്സ്.എസ്സ് മണിയാറൻകുടി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

മണിയാറൻകുടി ഗവ: സ്കൂൾ 1955 ൽ നിലവിൽ വന്നു. 1949 ഏപ്രീൽ 19ന് ഈ ഗ്രാമപഞ്ചായത്ത് അതിർത്തിക്കുള്ളിൽ ഇരുപത് പേർക്കായി 72 ഏക്കർ വനഭൂമി അനുവദിച്ചു.ആദിവാസി വിഭാഗങ്ങ ളും പിന്നീട് എത്തിച്ചേർന്ന കുടിയേറ്റക്കാരും സമ്മിശ്രമായി താമസം ആരംഭിച്ചതോടെയാണ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യമായത് .അക്ഷരം പഠിപ്പിക്കുന്ന ആശാൻ കളരിയിൽ തുടങ്ങിയ ആദ്യകാല വിദ്യാഭ്യാസ സമ്പ്രദായം തന്നെയണ് മറ്റെവിടെയും പോലെ തന്നെ ഇവിടുത്തെയും തുടക്കം.ശ്രീ:ശ്രീധരൻ പുഴക്കാക്കര,ശ്രീ പുഴക്കാട്ടിൽ ജോസഫ് , ശ്രീ;നെല്ലാൻ കല്ലേക്കണ്ടത്തിൽതുടങ്ങിയവരുടെ ആദ്യകാല ശ്രമഫലം കൂടിയായപ്പോൾ ഒരു ഗ്രാമം വിദ്യാഭ്യാസ രംഗത്ത് പിടിച്ച് കയറുകയായിരുന്നു.ഈ പുതിയ സാഹചര്യം മണിയാറൻകുടിക്കാർക്ക് അത്‌ഭുത പൂർവ്വമായ ഒരു നേട്ടമായിരുന്നു.

40 അടി മാത്രം വിസ്തീർണ്ണം ഉള്ള പുല്ല് മേഞ്ഞ കെട്ടിടത്തോട് ചേർന്ന് 80 അടി ഷെഡ് പണിതതാണ് ആദ്യത്തെ കെട്ടിടം.

L.P സ്ക്കൂൾ മാത്രം പ്രവർത്തിച്ചിരുന്ന ഇവിടേക്ക് 1967-68 കാലത്ത് Upper Primary വിഭാഗവും പിന്നീട് 1972ൽ HS വിഭാഗവും

എത്തിയതോടെ സ്കൂളിന്റെ വികസനം ദ്രുതഗതിയിലായി.ആദ്യകാല അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ധർണ്ണ അടക്കമുള്ള പല സമരമൂറകളുടെയും ഫലമായിട്ടാണ് ഈ വിദ്യാലയത്തിലേക്ക് VHSEകടന്ന് വന്നത്.